Saturday, March 2, 2024

'മധുരിക്കും ഓർമകളേ..' മലയാള ഭാവനയുടെ രംഗപടത്തിൽ കസവു ചാർത്തിയ ഗാനമാണ്. ഓർമകളുടെ നിറബാല്യത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നു ആ വരികൾ. അങ്ങനെ നിന്ന് പെയ്ത മഴയുടെ സ്പർശം കൊണ്ട് കഴിഞ്ഞുപോയ കൊഴിഞ്ഞു പോയ ഓർമകളിലേക്ക് ഷീബ പ്രസാദ് നമ്മുടെ വായനയെ കൊണ്ടുപോകുന്നു. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള പേരല്ല ഈ കഥാകാരിയുടേത്. ഫേസ്ബുക് പോലുള്ള നവ മാധ്യമങ്ങളിൽ കുറിപ്പുകളായും കഥകളായും അപൂർവമായി സ്വയം പ്രകാശിപ്പിച്ചിട്ടുണ്ട്. എഴുതാതെ കടന്നുപോകുന്നത് വലിയൊരു തെറ്റാണെന്ന തിരിച്ചറിവാണ് ഈ കഥകൾക്ക് ജന്മം നൽകിയത്. കുട്ടിക്കാലം തൊട്ടേ കണ്ടു മുട്ടിയ തിരിച്ചറിഞ്ഞ എത്രയോ മനുഷ്യർ. അവർ അതിസാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നവർ. മധ്യവർത്തി സമൂഹത്തിന്റെ താഴെ പ്പടവിൽ ജീവിച്ചവർ. ഗ്രാമീണമനസ്സുള്ള നിഷ്കളങ്ക ജീവിതങ്ങൾ. പള്ളിക്കൂടവും തെരുവോരങ്ങളും ആഴ്ച ച്ചന്തയും ചേറിന്റെ മണമുള്ള വയൽ വരമ്പുകളും ആറ്റു കൈതപൂക്കളും വേനൽപ്പാടത്തെ ഉത്സവമേളവും തോട്ടിൻ ചിറയിലെ നീന്തിക്കുളിയും തെരുവിലെ അന്തി വെയിൽപ്പൊന്നും എല്ലാമെല്ലാം ഷീബയുടെ കഥകളിൽ നിറയുന്നുണ്ട്. ഒരു ഡസൻ കഥകൾ. ബാല്യത്തിലെ നിറചാർത്തുകൾ കഴിഞ്ഞു വിവാഹത്തിലേക്ക് വലതു കാല് വെച്ച് നടന്നു കേറുന്ന പെണ്ണിന്റെ ആദ്യരാത്രി മുതൽ ഭർതൃഗൃഹത്തിലെ കയ്പ്പും മധുരവും ഇടകലർന്ന ആദ്യ നാളുകൾ മിഴിവോടെ വരച്ചിടുന്നുണ്ട് കഥാകാരി. മാസങ്ങളും വർഷങ്ങളും കടന്നു പോകവേ വിരസമായി തീരുന്ന ദാമ്പത്യം എന്ന കടങ്കഥയെ നിരൂപണം ചെയ്യുന്നൊരു കഥ ഷീബ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. 'കല്ല് വെച്ച നുണകൾ'. ശരാശരി മലയാളിപെണ്ണിന്റെ ആന്തരികലോകത്തിന്റെ നേർക്കാഴ്ച എന്ന് പറയാം. പെൺ വീക്ഷണത്തിലൂടെ നിസ്സഹായമായ സ്ത്രീജീവിതം ഷീബ ചിത്രീകരിക്കുന്നു. അതിന് രാഷ്ട്രീയത്തിന്റെ നിറമോ ഭാഷയോ ആവശ്യമുള്ളതായി കഥാകാരി കരുതുന്നില്ല. അവനവനെ അഥവാ അവളവളെ സ്വയം തിരിച്ചറിയുക എന്നത് മാത്രമാണ് സ്ത്രീക്ക് ചെയ്യാനാവുക. തന്നിലേക്കുള്ള തിരിച്ചു നടത്തം വലിയൊരു വെളിപാടാണ്. അതൊരു പുനർജനി കൂടിയാവുന്നു. നാം ദിവസവും കാണുന്നത് കഥകളാണ്. കണ്ടുമുട്ടുന്നവർ കഥാപാത്രങ്ങളും. ഓരോ ദിവസവും ഓരോ അനുഭവമാണ്. അനുഭവങ്ങൾ നമ്മിൽ അവശേഷിപ്പിക്കുന്നത് മായാത്ത മുദ്രകളും. ഷീബ ശൈശവ ബാല്യങ്ങളിൽ കണ്ട കാഴ്ചകളും നുണഞ്ഞ അനുഭൂതികളും അറിഞ്ഞ പാഠങ്ങളും സംവേദനക്ഷമതയോടെ അനുവാചകന് നിവേദിക്കുകയാണ്. കഥാകാരിയുടെ എഴുത്തിൽ ആർഭാടങ്ങളില്ല അനാവശ്യമായ ആലഭാരങ്ങളോ അലങ്കാരങ്ങളോ എടുത്തണിയുയുന്നില്ല. പറയാനുള്ളത് ഋജുവായി ആവിഷ്കരിക്കുന്നു, അത്ര തന്നെ. പറഞ്ഞവ തന്നെ സ്ത്രീയുടെ വേദനയും നിസ്സഹായതയുമാണ്. രാജലക്ഷ്മിയും മാധവിക്കുട്ടിയും അഷിതയും ഗ്രേസിയും ചന്ദ്രമതിയും കഥകളിൽ വരച്ചിട്ട സ്ത്രീജീവിതങ്ങൾ നിറമില്ലാത്ത വരകളിൽ കോറിയിടുകയാണ് ഷീബയും. വശ്യമായ മലർവാടികളല്ല ഷീബയുടെ കളിസ്‌ഥലം. ദാഹജലം കിട്ടാതെ വരണ്ടുണങ്ങിയ പാടങ്ങളും വേനലിന്റെ മൃഗ തൃഷ്ണകളുമാണ് ഈ കഥളിൽ നിവർന്നു വരുന്നത്. ഓരോ മനുഷ്യനും ജീവനുള്ള ഓരോ കഥയാവുമ്പോൾ ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം കഥകൾ നിലനിൽക്കും. കെട്ടുകഥകളെക്കാൾ വിചിത്രമായ അനുഭവങ്ങൾ പേറുന്ന നിസ്സഹായരായ മനുഷ്യർ ചുറ്റിലുമുള്ളപ്പോൾ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല.പെരുമഴ പെയ്തു നിറയുന്ന തോട്ടുവെള്ളത്തിൽ കളിച്ചാർത്തതും മാനത്തുകണ്ണിയെ തോർത്തിട്ട് പിടിച്ച് കുപ്പിയിലടച്ചു കിണറ്റിലിട്ടു വളർത്താൻ ശ്രമിച്ചതും നട്ടുച്ച വെയിലിൽ വിശപ്പ് ആളുമ്പോൾ കിളിച്ചുണ്ടൻ മാങ്ങ എറിഞ്ഞു വീഴ്ത്തി വീട്ടിൽ നിന്നും പൊതിഞ്ഞെടുത്ത ഉപ്പ് കൂട്ടി തിന്നതും ഉറവയിലെ തെളിനീർ കുടിച്ചതും കാലിൽ പടർന്ന വയൽവരമ്പിലെ ചേറിന്റെ ഗന്ധവും സ്കൂൾ വരാന്തയിൽ തൂവാനമേറ്റിരുന്ന്, വട്ടയിലയിൽ വാങ്ങി ക്കഴിച്ച ഉപ്പുമാവിന്റെ മണവും മഴയോർമ്മകൾക്കൊപ്പം ഉണർന്നു വരും. സ്കൂൾകാലത്തെ ഉപ്പിലിട്ട കാരയ്ക്കയും വറുത്ത പുളിങ്കുരുവിന്റെ വായിൽ വെള്ളമൂറുന്ന രുചിയും.... മനോഹരമായ വർണക്കടലാസ് കൊണ്ട് പൊതിഞ്ഞ് കാഴ്ചക്കാരുടെ കണ്ണുകളിൽ കൗതുകം ജനിപ്പിക്കുന്ന കല്ലുവെച്ച നുണയാണ് ദാമ്പത്യം. ശ്രുതിലയം പോലുള്ള ദാമ്പത്യ ജീവിതം ഒരു കടങ്കഥയാണ്. ഒരു കടും കെട്ടിന്റെ മുറുക്കത്തിൽ ശ്വാസംമുട്ടി ജീവിതം വലിച്ചു നീട്ടുന്നവരാണ് അധികവും. പിന്നീടാണ് ഞാൻ ഞാനായിരിക്കുന്നത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്. പഴയ എന്നിലേക്ക്‌ ഞാൻ തിരിച്ചു നടന്നു. ഉപ്പുതടാകത്തിലെ നീന്തൽ പഠനം പോലെയാണ് പലർക്കും വിവാഹജീവിതം. കുറേ ഉപ്പുവെള്ളം കുടിക്കുമ്പോൾ നീന്താൻ പഠിക്കും. അല്ലെങ്കിൽ ഉപ്പുവെള്ളം കുടിച്ചു ജീവിക്കാൻ പഠിക്കും. സ്നേഹത്തിന്റെ വില അറിയുന്നവരോടൊപ്പം ആകണം ജീവിതം പങ്കുവെക്കേണ്ടത്. ഇഷ്ടമില്ലാത്ത ഒന്നിനോട് പൊരുത്തപ്പെട്ടു ജീവിക്കുന്നത് അടിമത്തമാണ്. ഷീബ പറയാതെ പറയുന്ന കഥകളിൽ അതിജീവനത്തിന്റെ സാരമുണ്ട്. പുനർജനിയുടെ പ്രവേശവുമുണ്ട്. കുടുംബജീവിതത്തിന്റെ ആവർത്തന വിരസതയും പുരുഷ കോയ്മയുടെ ദുർഗന്ധങ്ങളും സഹിച്ചു മുമ്പോട്ട് പോകാൻ പെണ്ണിനാവില്ല. അവൾ തന്നിലേക്ക് തിരിച്ചു നടക്കണം എന്ന് ഷീബയുടെ സ്ത്രീ കഥാപാത്രം ഉള്ളിൽ ഉറപ്പിക്കുന്നുണ്ട്. ഈ കഥകൾ മുന്നോട്ടു വെക്കുന്ന നീതിയുടെ തത്വശാസ്ത്രവും മറ്റൊന്നല്ല.ഇന്നല്ലെങ്കിൽ നാളെ, കൂടെ ഒരേ കൂരയിൽ രാപാർത്ത പുരുഷന്റെ ലോകം അവളെ തിരിച്ചറിയുക തന്നെ ചെയ്യും. ലളിതമായമായ ഭാഷയിൽ തികഞ്ഞ ആർജവത്തോടെ രസമായി കഥ പറയുന്ന ഒരു നവാഗത എഴുത്തുകാരിയുടെ പുറപ്പാട്, അതത്രേ 'മധുരിക്കും ഓർമകളേ....'.

Friday, March 10, 2023

വ്യൂ ഫൈൻഡർ

നേരം പുലർന്നുകഴിഞ്ഞിരുന്നു.ഇളംവെയിൽ ചുറ്റുപാടും പരന്നൊഴുകി. അതൊരു ശ്രാവണമാസ പ്രഭാതമാണെന്ന് ഓർമയുണ്ട്. ചിങ്ങവെയിലിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മട്ടുപ്പാവിൽ നിൽക്കുമ്പോഴാണ് ആ മനോഹരദൃശ്യം കണ്ണിന് വിരുന്നായത്. തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു എട്ടുകാലിവല. സൂര്യരശ്മികൾ തട്ടി ആ ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.അതുവരെ എൻ്റെ ശ്രദ്ധയിൽ പെടാതെ പോയല്ലോ എന്നോർത്ത് നിൽക്കുമ്പോഴാണ് ആ ദൃശ്യം സമാഗതമാവുന്നത്‌.നമ്മുടെ നായകൻ ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും എന്ന് തോന്നി. അവൻ ചെയ്തത് എന്തെന്നോ. ഒരറ്റത്ത് എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി.പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾ നാലുപാടും കോർത്തു കോർത്തിട്ടാണല്ലോ വല ഉണ്ടാക്കിയിരിക്കുന്നത്. അതാ അവൻ തൊട്ടടുത്ത കണ്ണിയും പൊട്ടിച്ചുമാറ്റി. അതുകഴിഞ്ഞു അടുത്തത്. അവിടെനിന്നു തിരിച്ചുവന്നു എതിർദിശയിലെ നൂൽ ബന്ധനവും അവൻ അറുത്തുമാറ്റി. ഇത്രയുമായപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ വീണത്.ചിലന്തി പോകുന്നവഴിക്കു അവൻ വല കെട്ടാനുപയോഗിച്ച നൂലും അവനിലേക്ക് തിരിച്ചുപോകുന്നു. ഇതെന്തൊരദ്‌ഭുതം എന്ന് മിഴിച്ചുനിൽക്കുമ്പോൾ അവൻ അടുത്ത കണ്ണിയും പൊട്ടിച്ചു. അങ്ങനെയങ്ങനെ സർക്കസ് കൂടാരം അഴിച്ചുമാറ്റുന്ന ലാഘവത്തോടെ ആ ചിലന്തി തനിക്കു ചുറ്റുമുള്ള വലക്കണ്ണികൾ ഒന്നൊന്നായി അറുത്തുമാറ്റി. അപ്പോഴൊക്കെയും അവൻ തൂ ത്തുമാറ്റിയ വല അവനോടൊപ്പം മാഞ്ഞുപോകുന്നുണ്ടായിരുന്നു. അവസാനം ഒരേയൊരു നൂല് ബാക്കിയായി. അന്നേരം മൃദുവായൊരു കാറ്റ് അവനെയും തലോടി കടന്നുപോയി. ആ നൂലിൽ തൂങ്ങിയാടിയ ചിലന്തി അവൻ്റെ എട്ടു കാലുകളും ചുരുക്കി പതുക്കെ മേലോട്ട് ഇറുന്ന് കേറാൻ തുടങ്ങി. അവശേഷിച്ച ഒരൊറ്റ നൂലിൻ്റെ ദുർബല ശയ്യയിൽ ആടിയാടി അവൻ മേലോട്ട് ഉയർന്നങ്ങനെ പോയി,അന്തരീക്ഷത്തിലെവിടെയോ വിലയം കൊണ്ടു. അരമണിക്കൂറിനുള്ളിൽ നടന്ന ഇതത്രയും നിർന്നിമേഷനായി നോക്കിനിന്ന എനിക്കപ്പോൾ ഓടിപ്പോയി അന്ന് കൈയ്യിലുണ്ടായിരുന്ന പഴയൊരു യാഷിക്ക ക്യാമെറയിൽ കണ്ട കാഴ്ചയെ പകർത്തിയെടുക്കാൻ കഴിഞ്ഞില്ല. അതൊലൊട്ടും ഖേദം തോന്നിയില്ല. ഒരു മാത്ര അവിടെനിന്നു മാറിനിന്നാൽ ആ ലീലാപടമഴിക്കുന്ന മായകാഴ്ച എനിക്ക് നഷ്ടപ്പെടുമായിരുന്നു. ഇത്രയുമായപ്പോഴാണ് ഞാൻ ഓർമിച്ചത് ഇതായിരുക്കുമോ ഉപനിഷത്തിൽ പറയുന്ന 'ഊർണനാഭി'? സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം അനേകകാലം നിലനിന്ന് ഒടുവിൽ അതിൽ തന്നെ വിലയം പ്രാപിക്കുന്നത് ചിലന്തി താൻ നെയ്ത വലക്കെട്ട് ഒടുവിൽ തന്നിലേക്ക് തന്നെ വലിച്ചെടുക്കുമ്പോലെയാണെന്നാണ് ഉപനിഷത്ത് പറയുന്നത്. കണ്ട കാഴ്ച അവിശ്വസനീയമായ ഒരു തിരിച്ചറിവായിരുന്നു. വളരെക്കാലത്തിന് ശേഷം ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ കണ്ട കാഴ്ചയെക്കുറിച്ച്‌ ശ്രീ ആഷാമേനോനുമായി പങ്കുവെച്ചിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ചു കൊല്ലം മുമ്പുണ്ടായ ഒരനുഭവത്തിൻ്റെ പകർച്ച അദ്ദേഹം അതേ അദ്‌ഭുതത്തോടെ ഏറ്റുവാങ്ങി. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിൽ കടപ്പാട് രേഖപ്പെടുത്തികൊണ്ട് ഈ അനുഭവത്തെ പുനരാവിഷ്ക്കരിക്കാൻ അനുവദിക്കണം എന്നും അഭ്യർഥിക്കുകയുണ്ടായി. ആഷാ മേനോൻ്റെ 'ഭവസാഗരം' എന്ന കൃതിയുടെ ആമുഖം ഈ അനുഭവം കൊത്തിവെച്ചു, ഒരുപക്ഷെ ഇതിനേക്കാൾ കാവ്യാത്മകമായിത്തന്നെ.

Tuesday, February 14, 2023

കാശ്മീർ എൻ്റെ രക്തചന്ദ്രിക ============================= Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്‍മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച്‌ സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്. ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച്‌ രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ. ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്‌മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്‌റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി. അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്‌ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ. ജമ്മുവും ശ്രീനഗറും അമൃത്‌സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്‌ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്‌ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്‌ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ. അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു. പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്. 1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്‌ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്‌ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്‌ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്‌ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച്‌ 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ. വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്‌ഥാനവുമില്ല. " ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്‌ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്‌ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു. കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്‌ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City ) - സേതുമാധവൻ മച്ചാട്
കാശ്മീർ എൻ്റെ രക്തചന്ദ്രിക ============================= Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്‍മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച്‌ സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്. ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച്‌ രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ. ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്‌മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്‌റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി. അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്‌ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ. ജമ്മുവും ശ്രീനഗറും അമൃത്‌സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്‌ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്‌ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്‌ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ. അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു. പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്. 1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്‌ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്‌ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്‌ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്‌ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച്‌ 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ. വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്‌ഥാനവുമില്ല. " ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്‌ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്‌ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു. കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്‌ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )

കാശ്മീർ 3

പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്. 1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്‌ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്‌ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്‌ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്‌ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച്‌ 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ. വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്‌ഥാനവുമില്ല. " ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്‌ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്‌ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു. കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്‌ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )

Monday, February 13, 2023

കശ്മീർ 2

ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്‌മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്‌റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി. അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്‌ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ. ജമ്മുവും ശ്രീനഗറും അമൃത്‌സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്‌ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്‌ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്‌ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ. അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു.

കശ്മീർ എൻ്റെ രക്തചന്ദ്രിക

Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്‍മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച്‌ സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്. ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച്‌ രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.