Thursday, December 29, 2016

ആദ്യകാലഘട്ടങ്ങളില്‍ ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത്‌ കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു. കണേരിയിലെ മൂന്നാം ഗുഹ വളരെ വലുതാതായി കാണപ്പെട്ടു. ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിര്മിതമായത്. മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്. യഥാതഥമായ ശൈലിയിലാണ് ആ ശില്പങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്. അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.
കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ചത്. ആന്ധ്ര രാജവംശത്തിലെ ഗൌതമിപുത്ര ശാതകര്‍ണിയുടെകാലത്താണ് കനേരി ഗുഹകളുടെ നിര്‍മിതി.എട്ടു നൂറ്റാണ്ടുകൊണ്ടാണ് ഗുഹാ ചൈത്യങ്ങളുടെ പണി പൂര്‍ത്തിയായത്. മലയിടുക്കിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായി ഗുഹകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.നിരനിരയായ അറകളും കിണറുകളും പ്രഭാഷണ മന്ദിരങ്ങളും ഭോജനശാലകളും പ്രാര്‍ഥനാഗൃഹങ്ങളും ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കല്‍പ്പടവുകളും കനേരി ഗുഹകളെ പ്രാചീന സൌഭഗം തികഞ്ഞവയക്കുന്നു. അപൂര്‍ണമായ മുറികളും ബുദ്ധകഥാസൂചകങ്ങളായ ശില്പങ്ങളും ഗുഹാസമുച്ചയങ്ങളില്‍ അലങ്കാരമായി കാണാം.
ബോധനം എന്ന ലക്ഷ്യത്തോടെ ബുദ്ധമതാനുയായികള്‍ കലയെയും കലാകാരന്മാരെയും വളര്‍ത്തിയത് ബി സി രണ്ടും മൂന്നും ശതകം മുതലാണത്രെ. പൊതുവേ പ്രകൃത്യാരാധനയാണ് ബൌദ്ധകലയിലെ നിലീനസൌന്ദര്യം എന്നിരിക്കിലും ആത്മീയ വിശുദ്ധിയും ഇന്ദ്രിയാനുഭൂതിയും ആത്യന്തികമായി വേര്‍പിരിയാത്തവയാണ് എന്നുള്ള തിരിച്ചറിവ് പില്‍ക്കാല മഹായാന ബുദ്ധ കലാനുശീലകര്‍ക്കുണ്ടായിരുന്നു. സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.
sethumadhavan machad

കണേരി ഗുഹകള്‍ - അജന്തയുടെ തുടര്‍വഴികള്‍

Kanheri..... അജന്തയുടെ തുടര്‍വഴി - കനേരി ഗുഹകള്‍ കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ചത്. ആന്ധ്ര രാജവംശത്തിലെ ഗൌതമിപുത്ര ശാതകര്‍ണിയുടെകാലത്താണ് കനേരി ഗുഹകളുടെ നിര്‍മിതി.എട്ടു നൂറ്റാണ്ടുകൊണ്ടാണ് ഗുഹാ ചൈത്യങ്ങളുടെ പണി പൂര്‍ത്തിയായത്. മലയിടുക്കിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായി ഗുഹകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.നിരനിരയായ അറകളും കിണറുകളും പ്രഭാഷണ മന്ദിരങ്ങളും ഭോജനശാലകളും പ്രാര്‍ഥനാഗൃഹങ്ങളും ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കല്‍പ്പടവുകളും കനേരി ഗുഹകളെ പ്രാചീന സൌഭഗം തികഞ്ഞവയക്കുന്നു. അപൂര്‍ണമായ മുറികളും ബുദ്ധകഥാസൂചകങ്ങളായ ശില്പങ്ങളും ഗുഹാസമുച്ചയങ്ങളില്‍ അലങ്കാരമായി കാണാം.
Chat Conversation End

                                                              ആദ്യകാലഘട്ടങ്ങളില്‍ ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത്‌ കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു. കണേരിയിലെ മൂന്നാം ഗുഹ വളരെ വലുതാതായി കാണപ്പെട്ടു. ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിര്മിതമായത്. മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്. യഥാതഥമായ ശൈലിയിലാണ് ആ ശില്പങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും  ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്. അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.
ബോധനം എന്നാ ലക്ഷ്യത്തോടെ ബുധമതാനുയായികള്‍ കലയെയും കലാകാരന്മാരെയും വളര്‍ത്തിയത് ബി സി രണ്ടും മൂന്നും ശതകം മുതലാണത്രെ. പൊതുവേ പ്രകൃത്യാരാധനയാണ് ബൌദ്ധകലയിലെ നിലീനസൌന്ദര്യം എന്നിരിക്കിലും ആത്മീയ വിശുദ്ധിയും ഇന്ദ്രിയാനുഭൂതിയും ആത്യന്തികമായി വേര്‍പിരിയാത്തവയാണ് എന്നുള്ള തിരിച്ചറിവ് പില്‍ക്കാല മഹായാന ബുദ്ധ കലാനുശീലകര്‍ക്കുണ്ടായിരുന്നു. സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത  ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന  ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.

Tuesday, September 27, 2016

എയ്ത്തിന് മുമ്പുള്ള ധ്യാനം
-------------------------------------------

'അറിയാപ്പൂമണങ്ങളേ...' എന്നാണ്  ശ്രീ രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് പൊടുന്നനെ തിരിച്ചറിയുന്നു. . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു.  ഇതല്ലേ കലയുടെ രസതതന്ത്രം?.

ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് അയാള്‍.
 
ചാന്ദ്രിമ വീണുകിടന്ന തടാകങ്ങളും നിലാവരിച്ചിറങ്ങിയ മുളംകാടുകളും നിമ്നോന്നത  സ്ഥലികളില്‍ ഏകാന്തമായ കാലത്തെ വിളിച്ചു പറയുന്ന ജലനിശബ്ദതയും മേഘങ്ങള്‍ക്കൊപ്പം ചിറകു നീര്‍ത്തിയ  പറവകളും  മൈതാനം കടന്നുപോകുന്ന ആത്മാവിന്റെ നിഴലുകളും ഈ കവിയുടെ പ്രാണനിശ്വാസമായി വാക്കുകളില്‍ വന്നുദിക്കുന്നു.

"കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം "
ഏകാന്തമായ മനുഷ്യാനുഭവത്തെ ഇതിലും നന്നായി സ്നാനപ്പെടുത്തുന്നതെങ്ങനെ?

"പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം"

"കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍"

"പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍"

രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവമാണ്‌ ഈ കവിതകള്‍ നമുക്ക് തരുന്നത്. 

"അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു."

"വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം"

ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു .ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.  നമ്മുടെ ജീവിതത്തില്‍ നിന് ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു.നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് എല്ലാ വിവരണങ്ങള്‍ക്കുമപ്പുറത്താണ് .നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.

"ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം."

"പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം"

"ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല"

  കേവലം മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. 

"വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി"

"നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം"

"വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?"

"മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം"

കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. 

ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 

"ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്"

"തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍"ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.

"കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു"

"ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം"തടാകത്തിലെ നിശ്ചലത , അതില്‍ വീണു പ്രതിഫലിച്ച ഭാസുരമായ രശ്മികള്‍ 
 താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ  തടാകജലത്തിലുണ്ടായിരുന്നു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത നമ്മില്‍ പ്രവേശിക്കുകയായി., ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അത് നമ്മുടെ  മൌനത്തിന്റെ മുദ്രയായി ,നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി ആലിംഗനം ചെയ്യുന്നത് അനിര്‍വചനീയമായ അനുഭവമായി നാം തൊട്ടറിയുന്നു. ആ നിമിഷങ്ങളില്‍ ദൈവംപോലും അനുരാഗിയാവും..

 കുമാരനെല്ലൂരില്‍ വിടര്‍ന്ന  ഹൈക്കുവില്‍ എത്രയെത്ര രാഗങ്ങളാണെന്നോ?
അത് അമൃതവര്‍ഷിണിയായി കവിതയുടെ ഉന്മാദമായിഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുന്ന കവിയുടെ  അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. 

പദചാരുതയും  രചനാ സ്വാച്ഛന്ദ്യവും ശ്രീ രാമകൃഷ്ണന്‍ കുമാരനെല്ലൂരിനറെ ഹൈക്കുവില്‍  സംയമത്തോടെ വന്നു നില്‍ക്കുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു. മലയാളത്തിലും ഹൈക്കു അനുഭവം 'സട്ടോരി' പോലെ വായനയുടെ പ്രശാന്തിയില്‍ ജ്യോതിസ്സായി ഒളിപരത്തുന്നു.

അതെ എയ്ത്തിനു മുമ്പുള്ള ധ്യാനത്തിലാണ് ഈ കവി.  

- സേതുമാധവന്‍ മച്ചാട് .
   26. 09. 2016

Monday, September 26, 2016

അറിയാപ്പൂ മണങ്ങളേ

അറിയാപ്പൂമണങ്ങളേ... എന്നാണ് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു. കലയുടെ രസതതന്ത്രം.
ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.
അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് കവി. 

ചാന്ദ്രിമ വീണുകിടന്ന തടാകങ്ങളും നിലാവരിച്ചിറങ്ങിയ മുളംകാടുകളും നിമ്നോന്നത  സ്ഥലികളില്‍ ഏകാന്തമായ കാലത്തെ വിളിച്ചു പറയുന്ന ജലനിശബ്ദതയും മേഘങ്ങള്‍ക്കൊപ്പം ചിറകു നീര്‍ത്തിയ  പറവകളും  മൈതാനം കടന്നുപോകുന്ന ആത്മാവിന്റെ നിഴലുകളും ഈ കവിയുടെ പ്രാണനിശ്വാസമായി വാക്കുകളില്‍ വന്നുദിക്കുന്നു.

"കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം "
ഏകാന്തമായ മനുഷ്യാനുഭവത്തെ ഇതിലും നന്നായി സ്നാനപ്പെടുത്തുന്നതെങ്ങനെ?

"പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം"

"കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍"

"പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍"

രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവമാണ്‌ ഈ കവിതകള്‍ നമുക്ക് തരുന്നത്. 

"അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു."

"വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം"ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു .ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.  നമ്മുടെ ജീവിതത്തില്‍ നിന് ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു.നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.

"ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം."

"പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം"

"ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല"

  കേവലം മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. 

"വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി"

"നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം"

"വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?"

"മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം"

കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. 

ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 

"ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്"

"തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍"ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.

"കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു"

"ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം"തടാകത്തിലെ നിശ്ചലത , അതില്‍ വീണു പ്രതിഫലിച്ച ഭാസുരമായ രശ്മികള്‍ 
 താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ  തടാകജലത്തിലുണ്ടായിരുന്നു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത നമ്മില്‍ പ്രവേശിക്കുകയായി., ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അത് നമ്മുടെ  മൌനത്തിന്റെ മുദ്രയായി ,നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി ആലിംഗനം ചെയ്യുന്നത് അനിര്‍വചനീയമായ അനുഭവമായി നാം തൊട്ടറിയുന്നു. ആ നിമിഷങ്ങളില്‍ ദൈവംപോലും അനുരാഗിയാവും..

 കുമാരനെല്ലൂരില്‍ വിടര്‍ന്ന  ഹൈക്കുവില്‍ എത്രയെത്ര രാഗങ്ങളാണെന്നോ?
അത് അമൃതവര്‍ഷിണിയായി കവിതയുടെ ഉന്മാദമായിഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുന്ന കവിയുടെ  അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. 

പദചാരുതയും  രചനാ സ്വാച്ഛന്ദ്യവും ശ്രീ രാമകൃഷ്ണന്‍ കുമാരനെല്ലൂരിനറെ ഹൈക്കുവില്‍  സംയമത്തോടെ വന്നു നില്‍ക്കുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു. മലയാളത്തിലും ഹൈക്കു അനുഭവം 'സട്ടൊരി' പോലെ വായനയുടെ പ്രശാന്തിയില്‍ ജ്യോതിസ്സായി ഒളിപരത്തുന്നു. 

- സേതുമാധവന്‍ മച്ചാട് .
   26. 09. 2016

Wednesday, September 21, 2016

ജപ്പാനിലാണ് ഹൈക്കുവിന്‍റെ പിറവി . രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവം . ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ. ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ്‌ കവിതകള്‍ നീളം കുറഞ്ഞവയാണ്. 31 മാത്രകളുള്ള (syllables) 'താന്‍ക'യും 17 മാത്രകളുള്ള'ഹൈക്കു'വുമാണ് ജാപനീസ്‌ പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ ശ്ലോകങ്ങള്‍ പോലെ അഥവാ മുക്തകംമട്ടില്‍. നീണ്ടകാവ്യങ്ങള്‍ ജാപനീസ് പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്. “പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ) ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയവാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത വളരുന്നത്‌ വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്തവിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെസൌന്ദര്യാവിഷ്കാരത്തിന്‍റെ സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു. "വീണു കിടക്കുമൊരു ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ- പാതിരാവിന്‍ ശബ്ദം..." (ഷികീ)
"ശരത്കാല പൂര്‍ണചന്ദ്രന്‍ വയ്ക്കോല്‍ തല്പത്തിലെ ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)
ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു kavithakal ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌. ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു. അത് മനസ്സിലാക്കണമെങ്കില്‍ ജപ്പാന്‍റെ ചരിത്രവും സംസ്കാരവും അല്പം അറിഞ്ഞിരിക്കണം. ജപ്പാനിലെ കഥ/ നോവല്‍ പാരമ്പര്യത്തിന് പോലും ഹൈക്കു കവിതകളോ ടാണ് ബന്ധം. അവയുടെ പ്രാഗ്രൂപം ഹൈക്കുവാണ്.ബി സി എട്ടാം നൂറ്റാണ്ടു മുതലേ ഹൈക്കു കവിതകള്‍ പ്രചാരത്തിലുണ്ട്.  

നിങ്ങള്‍ ഈ കവിതയില്‍ വന്നണയുമെങ്കില്‍ ഇത് മനോഹരമാണ്. നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.
 മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി.
 കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം സാന്ദ്രീകൃതമാവുകയാണ്. വർഷങ്ങൾ നീണ്ട യാത്രയും അലച്ചിലും പ്രകൃതിയെ നിരീക്ഷിക്കുവാനും ധ്യാനിച്ചെടുക്കാനും കവികളെ പ്രാപ്തരാക്കി. രചനയെ ഒരു തപസ്യയാക്കി എടുക്കാനും കാലം ആറ്റിക്കുറുക്കിയ വരികൾ ഓർമയിൽ പുന:സൃഷ്ടിക്കുവാനും അവർക്കായി. ചൈനീസ് ചിത്രലിപികളിലെന്നപോലെ ജാപ്പനീസ് അക്ഷരങ്ങളിലും 'ഒറ്റവരിയിൽ' ഭാവവും അർഥവും സൂചിപ്പിക്കാൻ ഹൈക്കുവിനു കഴിഞ്ഞു. കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. കാലസൂചകങ്ങൾ (kigo ) ഹൈക്കുവിന്റെ പ്രകൃതിയിൽ ലയിച്ചുചേർന്നു. ചെറിപ്പൂക്കൾ വസന്തത്തെയും, ഹിമപാതം മഞ്ഞുകാലത്തെയും, ശാരദസന്ധ്യകൾ ശരത്തിനെയും മൂളിപ്പറന്ന കൊതുകുകൾ ശിശിരത്തെയും പ്രതിഫലിപ്പിച്ചു. എന്നാൽ പില്ക്കാലത്ത് ആംഗലേയ ഹൈക്കു പരീക്ഷകർ കാലത്തെ സംബന്ധിച്ച ജാപ്പനീസ് നിഷ്കർഷകൾ മറികടക്കുകയും കവിതയുടെ ആത്മാവിൽ സ്വന്തം ഭാഷയുംസംസ്കാരവും ആവശ്യപ്പെടുന്ന രൂപകങ്ങൾ സന്നിവേശിപ്പിക്കുകയുമാണ് ചെയ്തത്. ചൈനീസ് ക്ലാസിക്കൽ കാവ്യങ്ങളിൽ ആണ്ടുമുങ്ങിയ ബാഷോവിനെ പ്പോലെയുള്ളവർ തികഞ്ഞ നിഷ്കർഷയോടെ ജാപ്പനീസ് ലിപികളുടെ ചിത്രസമാനമായ സമമിതി (symmetry ) നിർമിച്ചപ്പോൾ ഷികിയും ഇസ്സയും കുറേക്കൂടി സ്വതന്ത്രമാതൃക ഹൈക്കുവിൽ സൃഷ്ടിച്ചെടുത്തു .
 ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 

 ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.

 The silent old pond a mirror of ancient calm, a frog-leaps-in splash. ബാഷോയുടെ പ്രസിദ്ധമായ ഹൈക്കു. പുരാതനവും സനാതനവുമായൊരു കുളത്തിന്റെ ഉപരിതല നിശബ്ദതയിലേക്ക് നീർക്കുത്തിടുന്ന തവള . അതൊരു സെൻ ചിത്രമാണ്. സടോരി എന്ന് സെൻ പറയുന്ന അതീന്ദ്രിയമായ അനുഭവമാണ് ബഷോ ഈ ഹൈക്കുവിൽ പകരുന്നത്. 

 നിങ്ങള്‍ ഈ കവിതയില്‍ വന്നണയുമെങ്കില്‍ ഇത് മനോഹരമാണ്. നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം. ഇന്നത്തെ ഹൈക്കുവില്‍ നുമുക്കില്ലാതാവാം....

 വർത്തമാനത്തിലാണ് ഹൈക്കു കവി സ്വകാര്യം പറയുക. കഴിഞ്ഞകാലവും വരുംകാലവും പരഭാഗശോഭ പകർന്നു കൊണ്ട് ഹൈക്കുവിൽ വന്നു നില്ക്കും. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന 'സെൻ' ദർശനം ഹൈക്കുവിന്റെ അന്തർധാരയായി നിന്നു.തന്മൂലം ഋതുക്കൾ ഹൈക്കുവിൽ മാറിമാറി പരിലസിച്ചു. അതിനാൽ നിത്യവർത്തമാനമാണ് (present tense ) ഹൈക്കുവിന്റെ ഇരിപ്പിടം. സെൻ എന്നാൽ ധ്യാനം. അത് ഇന്ദ്രിയങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുന്നില്ല. കണ്ണുമടച്ച് ആത്മാവിലേക്ക് മടങ്ങിപ്പോകുന്നില്ല. ഹൈക്കുവിൽ ധ്യാനം മതാത്മകമൊ യോഗാത്മകമോ പോലുമല്ല. ഒരു കപ്പു ചായ നുകരുമ്പോൾ പോലും സെൻ വന്നുഭവിക്കാം. ചായക്കപ്പിൽ നിന്നുയരുന്ന നേർത്ത ആവിയും പരിമളവും, ജാലകത്തിലൂടെ വിദൂരത്തിൽ ഒഴുകിനടക്കുന്ന മേഘജാലവും സൌമ്യമായി തൊട്ടുരുമ്മിപോകുന്ന കാറ്റിനൊപ്പം പൈൻ മരങ്ങളുടെ സൂചിയിലകൾ പൊഴിക്കുന്ന മർമരവും, കുറിഞ്ഞിപ്പൂച്ച പറയുന്ന കിന്നാരവും കുഞ്ഞുങ്ങൾ മടിയിലിരിക്കുന്ന കഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും ...എന്നുവേണ്ട വർത്തമാനമെന്ന '' ഈ നിമിഷ' ത്തിലെ ചെറുതുംവലുതുമായ എല്ലാം ഹൈക്കുവിൽ നിഹിതമാവുന്നു.\\\

 ഹൈക്കു പാരമ്പര്യത്തില്‍ വേദനയും പൂത്തുലയുന്നത് സൌന്ദര്യത്തോടെയാണ്. കാന്തോ ഭൂമികുലുക്കവും ലോകമഹായുദ്ധങ്ങളും തരിപ്പണമാക്കിയ മണ്ണില്‍ പ്രത്യാശയുടെ ഹിമകണമായാണ് ഹൈക്കു പ്രതിഫലിച്ചത്. അവിടെ ഋതുക്കളും സ്വപ്നവും കവിതയും ധാരാവാഹിയായി നിലനിന്നു.\\\

  ഹൈക്കു കവി ബാഷോയോട് അദ്വൈതമായ സത്യത്തിന്‍റെ പൊരുളാരാഞ്ഞപ്പോള്‍ ' മൌനം' കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. അത്തരം മൌനങ്ങള്‍ സെന്നിലും ഹൈക്കുവിലും സന്നിഹിതമാണ്. പലപ്പോഴും സത്യത്തിലേക്കുള്ള വാതില്‍ ഭാഷയല്ല, നിശബ്ദതയാണ്. നമ്മുടെ ആന്തരികതയെ ഭാഷകൊണ്ട് പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. സെന്നിലും ഹൈക്കുവിലുമുള്ള മഹാമൌനം ഒരു കിളിവാതിലിലൂടെ കാണാന്‍ ഹൈക്കുകവിതകള്‍ നമ്മെ തൊട്ടുവിളിക്കുന്നു. മൌനവും മന്ദഹാസവും ഇവിടെ ഒന്നാവുന്നു

 മനുഷ്യജീവിതത്തിലെ ആത്മീയമായ ശൂന്യതയെ കാലങ്ങളായി അടയാളപ്പെടുത്തിയ കവിതകള്‍ ഹൈക്കുവിലും എഴുതപ്പെട്ടിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഈ ജനതയുടെ വിശ്വാസത്തകര്‍ച്ചക്കും അതോടൊപ്പം മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിയുടെ കാരുണ്യത്തിലേക്കും ഹൈക്കുകവിതയുടെ അന്തര്‍ധാരകളെ കൊണ്ടുപോയി. സുനാമി എന്ന വാക്കുപോലും ജപ്പാനില്‍നിന്ന് വന്നു. ഒരേ സമയം അചഞ്ചലമായ ആത്മബോധവും മറുപാതി ജീവന്‍റെ ദുരന്തദര്‍ശനവും ഹൈക്കുവിനെ കാലങ്ങളായി മുകര്‍ന്നുനില്‍ക്കുന്നു . സെന്‍ എന്ന പദം'ധ്യാനത്തെ' സൂചിപ്പിക്കുന്നു. മൌനത്തില്‍ ലീനമാവുമ്പോളുള്ള വിശ്രാന്തി . ഹൈക്കു കവിതകളും അങ്ങനെ. തിടുക്കത്തില്‍ എഴുതാനോ വായിക്കാനോ വേണ്ടിയല്ല അവ നിര്‍മിക്കപ്പെട്ടത്. നിര്‍മാണം എന്ന പ്രയോഗം തന്നെ അസാധു. അത് ആവിര്‍ഭാവമാണ്. അതങ്ങനെ വന്നു പോവുന്നു. കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കും പോലെ.

 പ്രഭാതത്തില്‍ കടല്‍ ഒരു നിശ്ചല തടാകം പോലെ ,ഒരോളം പോലുമില്ലാതെ അതിരാവിലെ നക്ഷത്രങ്ങളുടെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും വിധം വളരെ ശാന്തമായിരുന്നു. പുലരി അപ്പോഴും വിളക്ക് കൊളുത്തുന്നതെയുള്ളൂ. താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ ജലത്തിലുണ്ടായിരുന്നു. ചക്രവാളത്തിന്റെ മേഘശൂന്യമായ വിഹായസ്സില്‍ സൂര്യന്റെ ആഗമനം ഒരു സുവര്‍ണ രഥം വരച്ചിട്ടു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത എന്നില്‍ പ്രവേശിച്ചു , ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അതെന്റെ മൌനത്തിന്റെ മുദ്രയായി. ശംഖുമുഖം നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി എന്നെ ആലിംഗനം ചെയ്യുന്നത് ഞാനറിഞ്ഞു .

The full autumn moon on this strw mat pine tree shadow
ശരത്കാല പൌര്‍ണമി പൈന്‍മര ച്ഛായയിലീ- പുല്‍പ്പായയില്‍ ....

ബാഷൊ- സഞ്ചാരിയുടെ സ്വപ്നാഖ്യാനത്തിലൂടെ

ബഷോയുടെ കവിതകളും യാത്രകളും നിവേദിക്കുന്ന ശ്രീ വി രവികുമാർ ഹൈക്കു കവിതയെ പ്രണയിച്ച എഴുത്തുകാരനാണ്‌. ജപ്പാന്റെ പ്രാചീനതയിലൂടെ അതിന്റെ ചരിത്രത്തിലൂടെ, പ്രകൃതിയിലൂടെ, സാഹിത്യത്തിലൂടെ ബഷോ നടത്തിയ നിരന്തരമായ യാത്രകൾ അതിന്റെ സമസ്തഭാവങ്ങളോടെയും രവി അന്വേഷിച്ചെത്തുന്നു. ബഷോയോടൊപ്പം അദ്ദേഹം സഞ്ചരിക്കുന്നു. കവിതയുടെ ഇതളുകൾ ഒന്നൊന്നായി നിവർത്തുന്നു. അതിന്റെ സൌരഭ്യം ശ്വസിക്കാൻ വായനക്കാരനെ ക്ഷണിക്കുന്നു. മറ്റു സമ്പ്രദായക്കാരുടെ കവിതകള വർണചിത്രങ്ങൾ പോലെയാണ്. എന്നാൽ കറുത്ത മഷികൊണ്ട് വരയുകയാണ് തന്റെ രീതിയെന്ന് ബഷോ പറഞ്ഞു. "വേനലിൽ ചൂളയും തണുപ്പിൽ വിശറിയുമാണ്‌ എന്റെ കവിത" എന്ന് അദ്ദേഹം രേഖപ്പെടുത്തി.എത്രമേൽ സൌമ്യം മധുരം ബഷോയുടെ വരികൾ. അതിമനോഹരം രവികുമാറിന്റെ പുസ്തകം. കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു. "ഒരു നൂറെല്ലുകളും ഒമ്പത് ദ്വാരങ്ങളുമുള്ള എന്റെയീ മർത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട് ; മറ്റൊരു പേര് കിട്ടാത്തതിനാൽ ഞാനതിനെ കാറ്റ് പിടിച്ച ഒരാത്മാവ് എന്ന് വിളിക്കുന്നു. കാറ്റൊന്നങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീലതന്നെയാണത്. എന്റെ ഉള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുൻപ് കവിതയെഴുത്തിലേക്ക് തിരിഞ്ഞു." ബാഷോയുടെ അദമ്യമായ സഞ്ചാര തൃഷ്ണകളുടെ കഥ തികഞ്ഞ കയ്യടക്കത്തോടെയാണ്‌ രവികുമാർ രേഖപ്പെടുത്തുന്നത്. 

എത്രയെത്ര രാഗങ്ങളാണീ മഴത്തുള്ളികള്‍ക്ക്..
ഹൈക്കു അമൃതവര്‍ഷിണിയാണിപ്പോള്‍.കവിതയുടെ ഉന്മാദം ഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുമ്പോള്‍ അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു.
-------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------

അറിയാപ്പൂമണങ്ങളെ.. എന്നാണ് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു. കലയുടെ രസതതന്ത്രം.
ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.
അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് കവി.
 കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം
പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം
കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍
പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍

ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്
അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു.
അലക്കുകാരന്‍/ അടിച്ചുതിരുമ്പുന്നു/ നരച്ച കല്ല്‌
വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം
തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍
ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം.

പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം

ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല

കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു
ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം

വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി

നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം

വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?
മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം

Saturday, August 13, 2016

ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി

ഹിമവാഹിനിയായ ഗംഗയെ പ്പോലെ കിള്ളിയാര്‍ ഒഴുകുന്നു സഹസ്രാബ്ദങ്ങളായി. കിള്ളിയുടെ പാദങ്ങള്‍ സ്പര്‍ശിച്ച മണ്ണില്‍ ജഗദംബിക കുടിയിരുന്നു. എത്ര വനനിലാവുകള്‍ ആ മുടിപ്പുരയെ തഴുകി കടന്നുപോയി. എത്ര വാസന്ത രാവുകളില്‍ അമ്മ മക്കളെയും കാത്തു കാത്തിരുന്നു. കിള്ളിയാറില്‍ മാനസ തീര്‍ഥത്തില്‍ കുളിച്ചു ശുദ്ധി വരുത്തി കണ്മഷി എഴുതി ചാന്തു തൊട്ട് ചന്ദനമെഴുതിയ മുഖശോഭയുമായി വരദായിനിയായ ദേവി മക്കള്‍ക്ക് ദര്‍ശനമേകി. തിരുവനന്തപുരം നഗരിയുടെ തീരം ചേര്‍ന്നുകിടന്ന ആറ്റുകാല്‍ തികച്ചും ശാന്തമായ ഒരു  ഗ്രാമപ്രദേശമായിരുന്നു അന്ന്. കൃഷി മാത്രം മുഖ്യ ജീവനമാര്‍ഗമായിരുന്ന അനേകം തലമുറകള്‍ അവിടെ ജീവിച്ചു. ആറ്റുകാല്‍ അമ്മയുടെ മുടിപ്പുരയിലെത്തി ഉള്ളതില്‍ പങ്കു കാണിക്ക അര്‍പ്പിച്ചും ഉള്ളില്‍ വിങ്ങിയ സങ്കടങ്ങള്‍ അമ്മയോടു പങ്കിട്ടും അമ്മ നല്‍കിയ പ്രസാദം ഏറ്റുവാങ്ങിയും ആണ്ടിലൊരിക്കല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിച്ചും അങ്ങനെ എത്രയോ കാലം...

ഇന്ന് ആറ്റുകാല്‍ ക്ഷേത്രം വന്‍കരകള്‍ താണ്ടി വിശ്വം മുഴുവന്‍ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. ആറ്റുകാലമ്മ ജനലക്ഷങ്ങളുടെ അഭയവും രക്ഷയുമാണ്.കേരളത്തിനകത്തും പുറത്തും നിന്നുമായി സ്വദേശികളും വിദേശികളുള്‍പ്പടെ ലക്ഷങ്ങളാണ് ആണ്ടുതോറും കൊണ്ടാടുന്ന ആറ്റുകാല്‍ പൊങ്കാലക്ക് നെഞ്ചുരുളിയില്‍ വെന്ത സങ്കടങ്ങള്‍ നൈവേദ്യമായി അര്‍പ്പിക്കനെത്തുന്നത്. അമ്മയുടെ കഥ തിരുവനന്തപുരത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്നുപോയ ഒരദ്ഭുതമാണ് .
ആ അദ്ഭുതം തേടി ഒരു ഗവേഷക ആറ്റുകാലില്‍ എത്തി. അമ്മയുടെ മുന്‍പില്‍ നിറകണ്ണുമായി എല്ലാംമറന്നു വന്ദിച്ചുനിന്നു. സമുദ്രവസനയായ ദേവിയുടെ തിരുമുന്‍പില്‍ മിഴിനീര്‍ കാണിക്ക യര്‍പ്പിച്ചു ' പാദസ്പര്‍ശം ക്ഷമസ്വ മേ..' എന്ന് ഉള്ളുരുകി കരഞ്ഞു.അമ്മയുടെ കഥ പറയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരു മധ്യാഹ്നത്തിലായിരുന്നു ഉച്ചശീവേലി കണ്ടു വണങ്ങിയ ലക്ഷ്മിക്ക്  അമ്മയെ അടുത്തറിയണമെന്ന അതിയായ വെമ്പല്‍ ഉണ്ടാകുന്നത്.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെയും അമ്മയുടെയും പൊങ്കാലയുടെയും കഥയും ചരിത്രവും തേടി കവയിത്രിയും ഗവേഷകയുമായ ശ്രീമതി ലക്ഷ്മി രാജീവ് നടത്തിയ നീണ്ട നാല് വര്‍ഷത്തെ നിരന്തരാന്വേഷണം മനോഹരമായ ഒരു ഗ്രന്ഥമായി ഇതാ നമ്മുടെ മുന്‍പില്‍. അമ്മയോടുള്ള അളവറ്റ സ്നേഹവും ഭക്തിയും വിനയവും ലക്ഷ്മിയുടെ കൃതിയെ ഗഹനവും സുരഭിലവുമാക്കുന്നു. ചരിത്രം ചികയുമ്പോള്‍ കതിരും പതിരും വേര്‍തിരിക്കാനും കാലത്തോടൊപ്പം ഒഴുകിപ്പോയ സത്യത്തിത്തിന്റെ ഹിരണ്മയപാത്രം തുറന്നെടുക്കാനും ലക്ഷ്മി തീരുമാനിച്ചത് ഒരു നിയോഗമായിട്ടാണ്. താന്‍ തൊടുന്നത് മഹത്തായൊരു പൊരുളിന്റെ നേരിലാണെന്നു തുടക്കം തൊട്ടേ ലക്ഷ്മിക്ക് ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും പുനരന്വേഷണത്തിന്റെ മുദ്രകള്‍ തിരഞ്ഞു പോകുന്ന ഒരു വിദ്യാര്‍ഥി നേരിടാനിടയുള്ള പ്രതിബന്ധങ്ങള്‍ ലക്ഷ്മിയും തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍, ലഭ്യമായ ചരിത്ര രേഖകള്‍, ജീവിച്ചിരിക്കുന്ന അപൂര്‍വ്വം വ്യക്തികള്‍, പോയ തലമുറയിലെ കഥകള്‍ പകര്‍ന്ന വയോധികര്‍, ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ശരിയായ ചരിത്രം ഉറങ്ങിക്കിടന്ന തോട്ടം പാട്ടുകള്‍,  ഇന്നും അത് പാടുന്ന അപൂര്‍വ്വം മനുഷ്യര്‍, ഫോക് ലോര്‍ മേഖലയിലെ തലമുതിര്‍ന്ന അധ്യാപകര്‍, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളെ ക്കുറിച്ചുള്ള പഠനങ്ങള്‍, തന്ത്രസമുച്ചയം പോലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍, സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുള്ള ഗവേഷണങ്ങള്‍... തീരുന്നില്ല.
നാല് വര്‍ഷവും അമ്മയെന്ന ധ്യാനവും മന്ത്രവുമായി അമ്മയില്‍ നിറഞ്ഞു ജീവിക്കാന്‍ ഈ എഴുത്തുകാരി വ്രതം നോല്‍ക്കുന്നു. അതീവ മധുരമാണ് ലക്ഷ്മി രാജീവ് എഴുതിയ ' ആറ്റുകാല്‍ അമ്മ .. ജനലക്ഷങ്ങളുടെ ദേവി' എന്ന പുസ്തകം. ആറ്റുകാല്‍ എന്ന പൊരുളിന്റെ വശ്യത വാക്കുകളുടെ സംഗീതമായാണ് നമുക്ക് അനുഭവപ്പെടുക. അമ്മയുടെ ഒരു ദിവസം തുടങ്ങുന്ന ഭൂപാളം തൊട്ട് രാത്രി നീലാംബരിയില്‍ അമ്മ പള്ളിയുറങ്ങും വരെയുള്ള അഭൌമമായ അന്തരീക്ഷം ലക്ഷ്മി വര്‍ണിക്കുന്നത് കവിത നിറഞ്ഞ ഭാഷയിലാണ്.
ഈ ചരിത്രത്തിന്റെ താളുകള്‍ക്കിടയിലൂടെ ഒരു കാല്‍ത്തള യുടെ നാദം നമ്മെ പിന്തുടരും. കേവലം പതിനൊന്നു വയസ്സ് മാത്രമുള്ള കന്യ എന്ന പെണ്‍കുട്ടിയുടെ ചിലങ്കയുടെ ശബ്ദം.  ആ ശബ്ദം തേടിയാണ് ലക്ഷി രാജീവ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിച്ചത്...
ആറ്റുകാലില്‍ ചിരകാലമായി പാടിവരുന്ന തോറ്റംപാട്ടുകളാണ് അമ്മയുടെ ചിരന്തനസത്യം തുറന്നുതരുന്നത്. മലയാളഭാഷ രൂപം കൊളളുന്നതിനും എത്രയോ മുമ്പ് വായ്ത്താരിയായി ഉറവെടുത്ത തോറ്റംപാട്ടിന് സംഘകലത്തോളമോ അതിലുമധികമോ പഴക്കമുണ്ടെന്ന സത്യം ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാവും. മലയാളത്തിലോ തമിഴിലോ അല്ല മലയാം  തമിഴെന്നോ മലയാഴ്മയെന്നോ പറയാവുന്ന മിശ്രരൂപത്തില്‍ പാടിവന്ന തോറ്റം പാട്ടുകളിലാണ് ആറ്റുകാല്‍ ദേവിയുടെ ഉല്പത്തി കഥ ഉറങ്ങിക്കിടക്കുന്നത്. ഇത്രയും കാലം പാടിവന്നിട്ടും ആ കഥകള്‍ തിരഞ്ഞുനോക്കാന്‍ ആരും മിനക്കെട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം. ആറ്റുകാല്‍ ക്ഷേത്രത്തെക്കുറിച്ച് നിലവിലുള്ള വിശ്വാസം ആറ്റുകാല്‍ പിടാകത്തിലെ ചെറുകര മുല്ലുവീട്ടില്‍ കാരണവര്‍ കിള്ളിയാറിന് സമീപം കണ്ടെത്തിയ കണ്ണകിയെന്ന പെണ്‍കുട്ടിയെ അവിടെ കുടിയിരുത്തി എന്നാണ്. സ്വപ്നദര്‍ശനത്തില്‍ താന്‍ ചിലപ്പതികാരത്തിലെ കണ്ണകിയാണെന്ന് അരുളി എന്നാണു പില്‍ക്കാലം പ്രചരിച്ചുപോന്നത്.
ഈ കഥയുടെ പൊരുള്‍ തേടിയ ലക്ഷ്മി രാജീവ്,  കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പലതിന്റെയും  ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന കഥയെ പ്പോലെ ഇതും ഒരു കെട്ടുകഥ മാത്രമാണെന്ന് തിരിച്ചറിഞ്ഞു. ആറ്റുകാല്‍ മുല്ലുവീട്ടിലെ പഴയ രേഖകളിലൊന്നിലും അമ്മയെക്കുറിച്ചോ ക്ഷേത്രത്തെപ്പറ്റിയോ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. തിരുവിതാംകൂറിലെ വയലേലകളില്‍ അന്നു നിലവിലുണ്ടായിരുന്ന മുടിപ്പുരകളില്‍ ഒന്നായിരുന്നു ആറ്റുകാല്‍. കിള്ളിയാറിന്റെയും കരമാനയാറിന്റെയും തീരഭൂവില്‍ കൃഷിയിടങ്ങളില്‍ ആരാധനക്കായി ഒരുക്കിയ മുടിപ്പുരകള്‍ കര്‍ഷകന്റെ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തിയ ദേവി ആരാധന യായിരുന്നു. പില്‍ക്കാലത്ത്‌ ആറ്റുകാലില്‍ പ്രതിഷ്ഠ നേടിയ ജഗദംബയും സാധാരണക്കാരില്‍ സാധാരണക്കാരായ കര്‍ഷകര്‍ കുടിവെച്ച ദേവതയാണ്. തോറ്റം പാട്ടിലെ കഥയനുസരിച്ച്  സാക്ഷാല്‍ പരമേശ്വരന്റെ മകള്‍ കന്യ യാണ് ഭദ്രകാളീ ഭാവത്തില്‍ അവിടെ കുടിയിരുന്നത്. പതിനൊന്നാം വയസ്സില്‍ വിവാഹിതയായ, തുടര്‍ന്ന് നിത്യകന്യകയായി ജീവിക്കേണ്ടിവന്ന ദേവിയുടെയും താന്‍ വരാനായി മനസാ സ്വീകരിച്ച ബാലകന്റെയും ചരിതമാണ് തോറ്റം പാട്ടുകാര്‍ പാടിവന്നത്. ചിലങ്ക വില്‍ക്കാന്‍ മധുരയിലേക്ക് പോയതും മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച പാണ്ഡ്യരാജാവ് ബാലകനെ വധിക്കുന്നതും, ഇതറിഞ്ഞു  ദു:ഖാകുലയും ക്രോധാവിഷ്ടയുമായ കന്യ  തന്റെ കാല്‍ച്ചിലങ്ക എറിഞ്ഞു മധുരാനഗരിയെ എരിച്ചു ചാമ്പലാക്കുന്നതും എല്ലാം തുടര്‍ക്കഥയായി തോറ്റംപാട്ടിലും വരുന്നു. ഇളങ്കോവടികള്‍ ചിലപ്പതികാരത്തില്‍ ഭേദഗതിയോടെ അവതരിപ്പിച്ച കണ്ണകീ - കോവലന്‍ ചരിതം അതിനും മുന്നേ നിലനിന്നിരുന്ന തോറ്റംപാട്ടുകളുടെ അനുകീര്‍ത്തനമാവാം എന്നൊരു സാധ്യതയും നിലനില്‍ക്കുന്നു. ആറ്റുകാലിലെ മധുവാശന്‍ എത്രയോ തലമുറയായി പാടിവന്ന ഈ ഗാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യമാണ്.
ആദ്യകാലത്ത്  ഗുരുതി തര്‍പ്പണവും മൃഗബലിയും ഉണ്ടായിരുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പില്‍കാലത്ത് അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെ പ്പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഇടപെടല്‍ മൂലം മൃഗബലി എന്നേക്കുമായി നിര്‍ത്തുകയായിരുന്നു. മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണ് തോറ്റംപാട്ട് പാടി വന്നത്, പില്‍ക്കാലം മറ്റു സമുദായക്കാരും പാടാന്‍ തുടങ്ങി. ദേവിയെ വരിക്ക പ്പ്ലാവില്‍ കൊത്തിയെടുത്ത ദാരുശില്പമായാണ്  കുടിയിരുത്തിയത്.
അവ്യക്തമായി മറഞ്ഞുനിന്ന സത്യം തേടിയുള്ള യാത്രയിലാണ് ലക്ഷ്മി ആറ്റുകാലിന്റെ വര്‍ത്തമാനത്തിലേക്ക്‌ നടന്നെത്തുന്നത്. തിരുവിതാംകൂറിലെ മഹാരാജ സ്വാതി തിരുനാളിന്റെ ആസ്ഥാന ജ്യോതിഷി കൂടിയായിരുന്ന ശ്രീ ശങ്കരനാഥജ്യോത്സ്യരാണ്  (  1790- 1858) ദേവിയുടെ മുടിപ്പുരയെ ഇന്ന് കാണുന്ന മാതൃകയുടെ പൂര്‍വ രൂപത്തിലേക്ക് കൊണ്ടുവരുന്നത്. ബദരീനാഥ്‌ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം യോഗവാസിഷ്ടം ഭാഷ്യവും ദേവീ ഭാഗവതം പരിഭാഷയും നിര്‍വഹിച്ചിട്ടുള്ള ഒരു മഹദ് വ്യക്തിയായിരുന്നു. ശങ്കരനാഥജ്യോത്സ്യര്‍ എന്ന ഈ  മഹാപുരുഷനാണ്  ബ്രാഹ്മണവിധി അനുസരിച്ചുള്ള പൂജാസമ്പ്രദായം ആറ്റുകാലില്‍ ആവിഷ്കരിച്ചത്.
ആറ്റുകാല്‍ സ്വദേശി ദിവാന്‍ ബഹാദുര്‍ ജഡ്ജി ഗോവിന്ദപിള്ള എന്നാ മഹാമനുഷ്യനാണ്  നൂറ്റമ്പതു വര്‍ഷം മുന്‍പ് ആറ്റുകാലിലെ ദാരു പ്രതിഷ്ഠക്ക് പുതുക്കിപ്പണിത മുഖരൂപം പകര്‍ന്നത്.  പ്രശസ്ത ഗായിക കെ എസ്.ചിത്രയുടെ മുതുമുത്തച്ഛന്‍ ആയിരുന്ന ജഡ്ജി ഗോവിന്ദപിള്ളയുടെ സേവനം ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടെണ്ടതാണെന്ന് ലക്ഷ്മി രാജീവ് രേഖപ്പെടുത്തുന്നു. അതുപോലെ ഏറെക്കാലം പൂജാരിയായി ആറ്റുകാല്‍ നിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ വിഷ്ണു തീര്ഥന്‍പോറ്റിയും. ചട്ടമ്പി സ്വാമികളും ശിഷ്യന്‍ അഭേദാനന്ദ സ്വാമിയും അങ്ങനെ എത്രയോ മഹാരഥന്മാര്‍ ഇന്നത്തെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
"സര്‍വ മംഗള മംഗല്യേ  ശിവേ സര്‍വാര്‍ഥസാധികെ
ശരണ്യേ ത്ര്യംബകെ ദേവീ നാരായണീ നമോസ്തുതേ "
എന്ന് ഉള്ളില്‍ തട്ടി പാടുകയും അമ്മാ അമ്മാ ..എന്ന് വാവിട്ടു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ മക്കള്‍ ചിരന്തനമായൊരു പ്രാഗ്ബോധത്തെ അഭിസംബോധന ചെയ്യുകയാണ്. കാലങ്ങളായി കേട്ടു പതിഞ്ഞ കഥകളോ ചരിത്രമോ അവരെ തെല്ലും ബാധിക്കുന്നില്ല.പില്‍ക്കാലം ഒരു കണ്ണകിയമ്മന്‍ കോവില്‍ പോലെ ദ്രാവിഡ മാതൃകയില്‍ ക്ഷേത്ര മുഖപ്പുകളും സ്ഥാപാത്യ ശൈലിയും പ്രാകാര വിധാനവും മുഴുമിപ്പിക്കാന്‍ കാരണമായത്‌ ചിലപ്പതികാരകഥയുടെ സ്വാധീനമാവാം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പൊതുവേ തുറന്ന കാവുകളും കളരികളുമാണല്ലോ. ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി എന്ന പുസ്തകം ശരിയായ ദിശാബോധത്തോടെ എഴുതപ്പെട്ടതാണ് എന്ന് ആദ്യവായനയില്‍ തന്നെ നമുക്ക് ബോധ്യം വരും.ഒരു വിവാദപുസ്തകമായിട്ടല്ല ഞാന്‍ ഈ കൃതിയെ വായിച്ചത്‌. തുറന്ന സംവാദ ത്തിനുള്ള സാധ്യത തുറന്നുതരുന്ന മനോഹരകൃതി ആയിട്ടാണ് എനിക്കിത് അനുഭവപ്പെട്ടത്‌.
തോറ്റംപാട്ടുകളുടെ സൌന്ദര്യം, പൊങ്കാല മഹോത്സവത്തിന്റെ ആഘോഷം, ത്രിപുരസുന്ദരിയായ അമ്മയുടെ അലങ്കാരപ്രിയത, നിത്യപൂജാ ക്രമത്തിലെ സൂക്ഷ്മാംശങ്ങള്‍ എല്ലാം ഒന്നിനൊന്നു മനോഹരമാക്കിയ ഈ കൃതി പ്രസിദ്ധീകരിച്ചത് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയരായ   Harper Collins  ആണ്.  കമനീയമായ അനേകം ചിത്രങ്ങളും ഇല്ല സ്ട്രെഷനുകളും സ്കെച്ചുകളും പുസ്തകത്തിന്റെ സൌന്ദര്യത്തിനു മാറ്റ് കൂട്ടിയിട്ടുണ്ട്..
 
ഒരിക്കല്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ ഇങ്ങനെ പറഞ്ഞു : ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ കൊടിക്കുന്നിലമ്മ ഉണ്ട്. സത്യമായും ഉണ്ട്. മാടായിക്കാവിലും, കൊടുങ്ങല്ലൂരും ലോകനാര്‍ക്കാവിലും ചോറ്റാനിക്കരയിലും പാറമേക്കാവിലും അന്തിമാഹാകാളന്‍ കാവിലും  ചിനക്കത്തൂരും തിരുവാണിക്കാവിലും എന്നുവേണ്ട കേരളക്കരയിലെ ഗ്രാമാന്തരങ്ങളില്‍ കുടിയിരുന്ന അമ്മ ധൈവതം മഹിഷാസുര മര്‍ദ്ദിനിയും ത്രിപുരസുന്ദരിയുമായ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളാണ്. ആറ്റുകാലിലും ശാന്തരൂപിണിയായ അമ്മയുടെ സ്ഥിര പ്രതിഷ്ഠയാണ് . സ്വയംഭൂവെന്നു സങ്കല്‍പ്പിക്കാവുന്ന , അതീത കാലങ്ങളില്‍ എന്നോ ഉരുവായ ദേവീസാന്നിധ്യം. അധ:സ്ഥിത സമൂഹത്തിന്റെ ഹൃദയശോഭയില്‍ നിന്നാണ് അമ്മയുടെ മുടിപ്പുര വളര്‍ന്നത്‌.  തിരുവിതാംകൂര്‍ രാജവംശവും കോട്ടക്കകത്തെ ബ്രാഹ്മണ സമൂഹവും തിരുവനന്തപുരത്തിന് ചുറ്റുമുള്ള പ്രബലരായ നായര്‍സമൂഹവുമല്ല ആറ്റുകാല്‍ മുടിപ്പുരയെ വളര്‍ത്തിയത്. നാടെങ്ങുമുള്ള കീഴ് ജാതിക്കാരായ സാധുജനങ്ങളും കര്‍ഷകരും പരിതാപകരമായ ജീവിത പരിതോവസ്ഥകളില്‍ കഴിഞ്ഞ പാവങ്ങളും കണ്ണീരും കാണിക്കയും വെച്ച്  ഉള്ളുരുകിയ നൈവേദ്യം നല്‍കി ദേവിയെ തോറ്റി വളര്‍ത്തിയതാണ് നാമിന്നു കാണുന്ന ആറ്റുകാല്‍.
തലമുറയായി തോറ്റം പാട്ട് പാടുന്ന മധുവാശാന്‍റെ ഓര്‍മകളില്‍ ഭദ്രകാളീ സ്തവങ്ങളില്‍ കന്യ പുനര്‍ജനിക്കുന്നു. വ്യാഖ്യാനക്ഷമമല്ലാത്ത, മലയാഴ്മയില്‍ ഭദ്രയുടെ സാന്നിധ്യം മധുവാശാന്‍ അനുഭവിക്കുന്നു. പച്ചപ്പന്തല്‍ കെട്ടി  കാപ്പണിഞ്ഞു കുത്തിയോട്ടപ്പന്തല്‍ ഒരുങ്ങി .. ആശാനും കൂട്ടരും കൊടുങ്ങല്ലൂര്‍ ദേവിയെ തോറ്റി ഉണര്‍ത്തി ആറ്റുകാലിലേക്ക് ആവാഹിക്കുന്ന ഭാഗം സൈക്കടലിക്  ആയിട്ടാണ് ലക്ഷ്മീ രാജീവ് പുസ്തകത്തില്‍ ആവിഷ്കരിക്കുന്നത്. പന്തലിനുചുറ്റും തടിച്ചുകൂടിയ ഭക്ത ജനം വായ് ക്കുരവയിട്ടു ( Ululation) ദേവിയെ വരവേല്‍ക്കുന്നു.  ആറ്റുകാലിനു ചുറ്റുമുള്ള പതിനൊന്നു നായര്‍ കുടുംബങ്ങളാണ്  ഇപ്പോള്‍ തോറ്റംപാട്ട് നടത്തിവരുന്നത്. അമ്പതു വര്‍ഷത്തോളം ആറ്റുകാലിലെ മേല്‍ശാന്തിയായിരുന്ന തുളു ബ്രാഹ്മണനായ വിഷ്ണുതീര്‍ഥന്‍ പോറ്റി അമ്പലത്തിനു ചുറ്റുപാടുമുള്ള കുട്ടികള്‍ക്കൊപ്പം നാലണ എട്ടണ നാണയങ്ങളായി ഭക്തജനങ്ങളില്‍ നിന്ന് സ്വരൂപിച്ച ധനത്തില്‍ നിന്നാണ് പൊങ്കാല മഹോത്സവത്തിന്റെ വളര്‍ച്ചയുടെ തുടക്കം. പില്‍ക്കാലം ഒന്നിലധികം തവണ ആറ്റുകാല്‍ പൊങ്കാലയുടെ ജനസാന്നിധ്യം ഗിന്നസ് റെക്കോര്‍ ഡില്‍ രേഖപ്പെടുത്തുകയുണ്ടായി.  ബി ബി സി  ഉള്‍പ്പടെയുള്ള വിദേശമാധ്യമങ്ങള്‍ പോലും പൊങ്കാലയുടെ മാഹാത്മ്യം ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പകര്‍ന്നു നല്‍കി.സ്ത്രീ ശാക്തീകരണം എന്ന പദം വര്‍ത്തമാന ലോകം പ്രയോഗിക്കുന്നതിനു  മുമ്പുതന്നെ അക്ഷരാര്‍ഥത്തില്‍ ആറ്റുകാല്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.  പില്‍ഗ്രിം ടൂറിസത്തിന്‍റെ ഭൂപടത്തില്‍ പുതിയൊരു ബ്രാന്‍ഡിംഗ് ക്രമേണ വരികയാണ്:   'Kerala - Goddess s own country '.
 ലക്ഷ്മി രാജീവിന്റെ പുസ്തകത്തില്‍ ഇനി പറയാനുള്ളത്  ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജയുടെ ദീപ്തമായ വിവരണവും ഗ്രന്ധരചനയില്‍ ലേഖിക നേരിട്ട വെല്ലുവിളികളുമാണ്. അതോടൊപ്പം ഈ പുസ്തകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയുടെ കഥയും. Lyrical എന്ന്  പറയാവുന്ന ഭാഷയിലാണ് ലക്ഷ്മി തന്റെ അന്വേഷണത്തിന്‍റെ നിമിഷങ്ങള്‍ രേഖപ്പെടുത്തുന്നത്.  
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആഗമശാസ്ത്ര വിധിയനുസരിച്ചുള്ള പൂജാ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ചേന്നാസ് രൂപകല്‍പന ചെയ്ത തന്ത്രസമുച്ചയത്തിലെ സങ്കല്പവിധികളാണ് ക്ഷേത്രപൂജകള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജാ സമ്പ്രദായത്തെ ക്കുറിച്ചു പഠിക്കാനായി ലക്ഷ്മി രാജീവ് ചേന്നാസ് നമ്പൂതിരിപ്പാടിന്റെയും  വാസ്തുസമ്പ്രദായം അറിയാന്‍ കാണിപ്പയ്യുര്‍ കുടുംബത്തിന്റെയും സഹായം തേടി. 'ആറ്റുകാല്‍ അമ്മ: ജനലക്ഷങ്ങളുടെ  ദേവി' എന്ന കൃതിയുടെ പൂര്‍ണത അതിലെ സൂക്ഷ്മാംശങ്ങളുടെ വര്‍ണനയും സൌന്ദര്യാവിഷ്കാരവുമാണ്.
പൊങ്കാലയുടെ പത്തുനാളുകളും തോറ്റം പാട്ടുകളുടെ ആനുപൂര്‍വിയും രേഖപ്പെടുത്തിയതിനു പുറമേ ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജയുടെ വിശദാംശങ്ങളിലും ലക്ഷ്മി നടത്തുന്ന നിരീക്ഷണങ്ങള്‍ നമ്മുടെ വായനാമണ്ഡലത്തെ വികസ്വരമാക്കുന്നു. ക്ഷേത്രങ്ങളില്‍ ചെന്നു കൈകൂപ്പി ശ്രീകോവില്‍ വലം വെച്ച് പ്രസാദവും വാങ്ങി തിരിച്ചുപോകുന്ന ആരാധനയുടെ പതിവുരീതി വിട്ട്, ജിജ്ഞാസുവായ ഒരു സാധകന്‍ ക്ഷേത്രത്തെ ശരീരമായും പ്രതിഷ്ഠയെ ആത്മാവായും തിരിച്ചറിയുന്ന ഉപാസനയുടെ സമുന്നതമായ തലത്തില്‍ വിനീതയായി എല്ലാം അറിയാന്‍ ശ്രമിചതിന്റെ അടയാളമാണ്  പുസ്തകത്തിലെ അവസാനഭാഗങ്ങള്‍. അതിരാവിലെ പാണി കൊട്ടി  ഭൂപാളരാഗത്തില്‍ നാഗസ്വരം ശ്രുതിയുണര്‍ത്തുമ്പോള്‍ ദേവി പള്ളിയുണരുകയായി. ശംഖനാദവും തകില്‍താളവും അകമ്പടി സേവിക്കുന്ന അന്തരീക്ഷം അപ്പോഴേക്കും ആരാധനയുടെ ഭക്തമാനസങ്ങള്‍ക്കായി നട തുറക്കും. കെടാവിളക്കില്‍ നിന്ന് പകരുന്ന ദീപം മിഴി തുറക്കുന്നതോടെ ആറ്റുകാല്‍ അമ്മയുടെ ഒരു ദിവസം തുങ്ങുകയാണ്. ദേഹശുദ്ധിയും ശംഖുപൂരണവും ആത്മാരാധനയും നിര്‍വഹിക്കുന്ന പൂജാരി നിര്‍മാല്യം തൊഴാന്‍ ഭക്തരെ അനുവദിക്കുന്നു. ഉഷ:പൂജയും പന്തീരടിയും ഉച്ചപൂജയും അത്താഴപൂജയുമാണ്‌ ക്ഷേത്രത്തിലെ പതിവ് പൂജാക്രമം. താന്ത്രികവിധി അറിയുന്ന മേല്‍ശാന്തി പദ്മമാത്രവും സപരിവാരവും  പീഠപൂജയും ആവാഹനവും  മൂര്‍ത്തിപൂജയും കഴിഞ്ഞു നിവേദ്യവും നമസ്കാരവും ദീപാരാധനയും വിധിയാംവണ്ണം ഏകാഗ്രമായി മൂലമന്ത്രം ജപിച്ചു ഷോഡശോപചാരവും നിര്‍വഹിച്ച് ആരാധനയുടെ പൂര്‍ണതയില്‍ എത്തുന്നു. പാദ്യവും അര്‍ഘ്യവുംആചമനവും മധുപര്‍ക്കവും പുനരാചമനവും സ്നാനവും പുന:സ്നാനവും വസ്ത്രവും അംഗവസ്ത്രവും യജ്നോപവീതവും ഭൂഷണവും ഗന്ധവും പുഷ്പവും ധൂപവും ദീപവും നിവേദ്യവും വന്ദനവുമായി പ്രസന്നപൂജ തൊട്ടു അത്താഴപൂജ വരെ നീളുന്ന പൂജാവിധികള്‍ നാലമ്പലത്തിനു ചുറ്റും അലൌകികമായ ഊര്‍ജപ്രസരം നല്‍കുന്നു.
സോപാനത്തിനരികെ ഇടക്കയുടെ നാദവും പാണിയില്‍ വിരല്‍ തൊടുമ്പോള്‍ വിടരുന്ന മൃദുഘോഷവും അന്തരീക്ഷത്തിനു പകരുന്ന ശോഭ ചെറുതല്ല. രാത്രി ദേവി നീലാംബരി രാഗം ശ്രവിച്ചു പള്ളിയുറങ്ങും വരെ ക്ഷേത്രന്തരീക്ഷം മുഖരിതമായി നില്‍ക്കും.
താളവും സംഗീതവും കലയും പോലെ, വാസ്തുവും ജ്യോതിഷവും വൈദ്യവും പോലെ കാവ്യവും അലങ്കാരവും മീംമാസയും പോലെ കേരളത്തിന്റെ തനതായ സംഭാവനകളില്‍ അഗ്രിമ സ്ഥാനത്താണ്‌ താന്ത്രിക വിധികളും. ഷഡാധാരയോഗ സമ്പ്രദായത്തിലുള്ള പൂജാവിധികള്‍ അതിസൂക്ഷ്മമായി നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥനകളും.
ഈ കൃതിയുടെ രചന ക്ലേശപൂര്‍ണമായിരുന്നു എന്ന് നമുക്ക് മന്സ്സിലാക്കാവുന്നതേയുള്ളൂ. ലളിതവും ദീപ്തവുമായ ഭാഷയില്‍ വാക്കിന്റെ സൌന്ദര്യ രഹസ്യം തൊട്ടറിഞ്ഞാണ് ലക്ഷ്മി രാജീവ്‌ രചന നിര്‍വഹിച്ചിട്ടുള്ളത്. അനേകം ഗുരുക്കന്മാരേയും സൌഹൃദങ്ങളെയും ഗവേഷണകൌതുകമുള്ള അധ്യാപകരെയും ചരിത്രപണ്ഡിതന്മാരെയും ഇതിനായി അവര്‍ കണ്ടെത്തുന്നുണ്ട്. അഖിലേന്ത്യാ പ്രശസ്തമായ 'നിയോഗി ബുക്സിലെ' കോപ്പി എഡിറ്റര്‍ ആയിരുന്ന ലക്ഷ്മി രാജീവ് പ്രാസാധനകലയില്‍ തനിക്കുള്ള അനുഭവസമ്പത്ത് ഈ പുസ്തകത്തിന്റെ സംവിധാനത്തില്‍ അതീവശ്രദ്ധ ചെലുത്താന്‍ സഹായകമായിട്ടുണ്ട്.. മദനനെപ്പോലുള്ള മികച്ച ആര്‍ട്ടിസ്റ്റുകളുടെ രേഖാചിത്രങ്ങളും ഹരി തിരുമല, മനോജ്‌ വാസുദേവന്‍ തുടങ്ങിയ ഫോടോഗ്രാഫര്‍മാരുടെയും സംഭാവനകളും പുസ്തകത്തെ അന്താരാഷ്‌ട്ര നിലാവരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

ഈ പുസ്തകത്തെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍ എഴുതിയത് വായിച്ചു എന്റെ ഒരടുത്ത സുഹൃത്ത് എഴുതി ചോദിച്ചു: ഏട്ടാ സത്യത്തില്‍ ആറ്റുകാല്‍ അമ്മയോ ലക്ഷ്മിയോ ദേവി? എന്ന്. മറുപടിയായി : " ഉപ്പിനെ അറിയാന്‍ ഉപ്പാവണം" എന്നാണ് ഞാന്‍ പറഞ്ഞത്. ശ്രീമതി ലക്ഷ്മി രാജീവിന്റെ ആത്മ സമര്‍പ്പണമാണ്‌ ഈ പുസ്തകം. അമ്മയില്‍ ആവിഷ്ടയായി നിന്നാണ് ഇതിലെ ഓരോ അദ്ധ്യായവും അങ്കനം ചെയ്യപ്പെട്ടിരിക്കുന്നത്.
ആറ്റുകാല്‍ ട്രസ്റ്റിലെ എം ഭാസ്കരന്‍ നായര്‍ , പ്രൊഫ. എ. ജെ തോമസ്, എം അജിത്കുമാര്‍ , മേല്‍ ശാന്തിയായിരുന്ന കണ്ണന്‍ പോറ്റി ഗുരുതുല്യനായ കെ കെ നായര്‍, കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ജയശങ്കര്‍ തുടങ്ങി എത്രയോ പേരുടെ പിന്തുണയോടെയാണ് ഈ കൃതി പൂര്‍ത്തിയാക്കിയത് എന്ന് ലക്ഷ്മി രേഖപ്പെടുത്തിയിട്ടുണ്ട്.
" മാം മദീയാം ച സകലമസ്മല്‍ സ്വാമിന്ന്യൈ ഭദ്രകാളീ തുഭ്യം സമ്യക് സമര്‍പ്പയാമി"  എന്റെ എല്ലാം അവിടത്തേക്ക് സമര്‍പ്പിക്കുന്നു ദേവീ ...
നാല് വര്‍ഷം മുന്‍പൊരു മധ്യാഹ്നത്തില്‍ ഉച്ചശീവേലി വണങ്ങി നില്‍ക്കെ ആരംഭിച്ച  മഹാമായയോടുള്ള പ്രണയം, എഴുതിത്തീര്‍ന്ന പുസ്തകവുമായി വീണ്ടും ഒരു ഉച്ചശീവേലിക്ക് സാക്ഷിയായി നില്‍ക്കെ ലക്ഷ്മി എഴുതി :
 "  I again watched the ucha sheeveli of the Goddess going past me, the temple drummers and the priests in the procession, smiled at me.
My Goddess, my Amma, I whispered. From within my heart, I heard Her reassuring beat. Her. Mine. Ours"

ഒരാത്മസമര്‍പ്പണത്തിന്റ ഫലശ്രുതി .
 
-  s e t h u m a d h a v a n  m a c h a d

ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി 4

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആഗമശാസ്ത്ര വിധിയനുസരിച്ചുള്ള പൂജാ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ചേന്നാസ് രൂപകല്‍പന ചെയ്ത തന്ത്രസമുച്ചയത്തിലെ സങ്കല്പവിധികളാണ് ക്ഷേത്രപൂജകള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജാ സമ്പ്രദായത്തെ ക്കുറിച്ചു പഠിക്കാനായി ലക്ഷ്മി രാജീവ് ചേന്നാസ് നമ്പൂതിരിപ്പാടിന്റെയും  വാസ്തുസമ്പ്രദായം അറിയാന്‍ കാണിപ്പയ്യുര്‍ കുടുംബത്തിന്റെയും സഹായം തേടി. 'ആറ്റുകാല്‍ അമ്മ: ജനലക്ഷങ്ങളുടെ  ദേവി' എന്ന കൃതിയുടെ പൂര്‍ണത അതിലെ സൂക്ഷ്മാംശങ്ങളുടെ വര്‍ണനയും സൌന്ദര്യാവിഷ്കാരവുമാണ്.
പൊങ്കാലയുടെ പത്തുനാളുകളും തോറ്റം പാട്ടുകളുടെ ആനുപൂര്‍വിയും രേഖപ്പെടുത്തിയതിനു പുറമേ ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജയുടെ വിശദാംശങ്ങളിലും ലക്ഷ്മി നടത്തുന്ന നിരീക്ഷണങ്ങള്‍ നമ്മുടെ വായനാമണ്ഡലത്തെ വികസ്വരമാക്കുന്നു. ക്ഷേത്രങ്ങളില്‍ ചെന്നു കൈകൂപ്പി ശ്രീകോവില്‍ വലം വെച്ച് പ്രസാദവും വാങ്ങി തിരിച്ചുപോകുന്ന ആരാധനയുടെ പതിവുരീതി വിട്ട്, ജിജ്ഞാസുവായ ഒരു സാധകന്‍ ക്ഷേത്രത്തെ ശരീരമായും പ്രതിഷ്ഠയെ ആത്മാവായും തിരിച്ചറിയുന്ന ഉപാസനയുടെ സമുന്നതമായ തലത്തില്‍ വിനീതയായി എല്ലാം അറിയാന്‍ ശ്രമിചതിന്റെ അടയാളമാണ്  പുസ്തകത്തിലെ അവസാനഭാഗങ്ങള്‍. അതിരാവിലെ പാണി കൊട്ടി  ഭൂപാളരാഗത്തില്‍ നാഗസ്വരം ശ്രുതിയുണര്‍ത്തുമ്പോള്‍ ദേവി പള്ളിയുണരുകയായി. ശംഖനാദവും തകില്‍താളവും അകമ്പടി സേവിക്കുന്ന അന്തരീക്ഷം അപ്പോഴേക്കും ആരാധനയുടെ ഭക്തമാനസങ്ങള്‍ക്കായി നട തുറക്കും. കെടാവിളക്കില്‍ നിന്ന് പകരുന്ന ദീപം മിഴി തുറക്കുന്നതോടെ ആറ്റുകാല്‍ അമ്മയുടെ ഒരു ദിവസം തുങ്ങുകയാണ്. ദേഹശുദ്ധിയും ശംഖുപൂരണവും ആത്മാരാധനയും നിര്‍വഹിക്കുന്ന പൂജാരി നിര്‍മാല്യം തൊഴാന്‍ ഭക്തരെ അനുവദിക്കുന്നു. ഉഷ:പൂജയും പന്തീരടിയും ഉച്ചപൂജയും അത്താഴപൂജയുമാണ്‌ ക്ഷേത്രത്തിലെ പതിവ് പൂജാക്രമം. താന്ത്രികവിധി അറിയുന്ന മേല്‍ശാന്തി പദ്മമാത്രവും സപരിവാരവും  പീഠപൂജയും ആവാഹനവും  മൂര്‍ത്തിപൂജയും കഴിഞ്ഞു നിവേദ്യവും നമസ്കാരവും ദീപാരാധനയും വിധിയാംവണ്ണം ഏകാഗ്രമായി മൂലമന്ത്രം ജപിച്ചു ഷോടശോപചാരവും നിര്‍വഹിച്ച് ആരാധനയുടെ പൂര്‍ണതയില്‍ എത്തുന്നു. പാദ്യവും അര്‍ഘ്യവുംആചമനവും മധുപര്‍ക്കവും പുനരാചമനവും സ്നാനവും പുന:സ്നാനവും വസ്ത്രവും അംഗവസ്ത്രവും യജ്നോപവീതവും ഭൂഷണവും ഗന്ധവും പുഷ്പവും ധൂപവും ദീപവും നിവേദ്യവും വന്ദനവുമായി പ്രസന്നപൂജ തൊട്ടു അത്താഴപൂജ വരെ നീളുന്ന പൂജാവിധികള്‍ നാലമ്പലത്തിനു ചുറ്റും അലൌകികമായ ഊര്‍ജപ്രസരം നല്‍കുന്നു.
സോപാനത്തിനരികെ ഇടക്കയുടെ നാദവും പാണിയില്‍ വിരല്‍ തൊടുമ്പോള്‍ വിടരുന്ന മൃദുഘോഷവും അന്തരീക്ഷത്തിനു പകരുന്ന ശോഭ ചെറുതല്ല. രാത്രി ദേവി നീലാംബരി രാഗം ശ്രവിച്ചു പള്ളിയുറങ്ങും വരെ ക്ഷേത്രന്തരീക്ഷം മുഖരിതമായി നില്‍ക്കും.
താളവും സംഗീതവും കലയും പോലെ, വാസ്തുവും ജ്യോതിഷവും വൈദ്യവും പോലെ കാവ്യവും അലങ്കാരവും മീംമാസയും പോലെ കേരളത്തിന്റെ തനതായ സംഭാവനകളില്‍ അഗ്രിമ സ്ഥാനത്താണ്‌ താന്ത്രിക വിധികളും. ഷഡാധാരയോഗ സമ്പ്രദായത്തിലുള്ള പൂജാവിധികള്‍ അതിസൂക്ഷ്മമായി നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥനകളും.
ഈ കൃതിയുടെ രചന ക്ലേശപൂര്‍ണമായിരുന്നു എന്ന് നമുക്ക് മന്സ്സിലാക്കാവുന്നതേയുള്ളൂ. ലളിതവും ദീപ്തവുമായ ഭാഷയില്‍ വാക്കിന്റെ സൌന്ദര്യ രഹസ്യം തൊട്ടറിഞ്ഞാണ് ലക്ഷ്മി രാജീവ്‌ രചന നിര്‍വഹിച്ചിട്ടുള്ളത്. അനേകം ഗുരുക്കന്മാരേയും സൌഹൃദങ്ങളെയും ഗവേഷണകൌതുകമുള്ള അധ്യാപകരെയും ചരിത്രപണ്ഡിതന്മാരെയും ഇതിനായി അവര്‍ കണ്ടെത്തുന്നുണ്ട്. വളരെക്കാലം അഖിലേന്ത്യാ പ്രശസ്തമായ 'നിയോഗി ബുക്സിലെ' കോപ്പി എഡിറ്റര്‍ ആയിരുന്ന ലക്ഷ്മി രാജീവ് പ്രാസാധനകലയില്‍ തനിക്കുള്ള അനുഭവസമ്പത്ത് ഈ പുസ്തകത്തിന്റെ സംവിധാനത്തില്‍ ശ്രദ്ധ ചെലുത്താന്‍ സഹായകമായി. മദനനെപ്പോലുള്ള മികച്ച ആര്‍ട്ടിസ്റ്റുകളുടെ രേഖാചിത്രങ്ങളും ഹരി തിരുമല, മനോജ്‌ വാസുദേവന്‍ തുടങ്ങിയ ഫോടോഗ്രാഫര്‍മാരുടെയും സംഭാവനകള്‍ ഈ പുസ്തകത്തെ അന്താരാഷ്‌ട്ര നിലാവരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

ഈ പുസ്തകത്തെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍ എഴുതിയത് വായിച്ചു എന്റെ ഒരടുത്ത സുഹൃത്ത് എഴുതി ചോദിച്ചു: ഏട്ടാ സത്യത്തില്‍ ആറ്റുകാല്‍ അമ്മയോ ലക്ഷ്മിയോ ദേവി? എന്ന്. ഞാന്‍ ഉടനെ മറുപടിയും കൊടുത്തു : " ഉപ്പിനെ അറിയാന്‍ ഉപ്പാവണം". ശ്രീമതി ലക്ഷ്മി രാജീവിന്റെ ആത്മ സമര്‍പ്പണമാണ്‌ ഈ പുസ്തകം. അമ്മയില്‍ ആവിഷ്ടയായി നിന്നാണ് ഇതിലെ ഓരോ അദ്ധ്യായവും അങ്കനം ചെയ്യപ്പെട്ടിരിക്കുന്നത്.
ആറ്റുകാല്‍ ട്രസ്റ്റിലെ എം ഭാസ്കരന്‍ നായര്‍ , പ്രൊഫ. എ. ജെ തോമസ്, എം അജിത്കുമാര്‍ , മേല്‍ ശാന്തിയായിരുന്ന കണ്ണന്‍ പോറ്റി ഗുരുതുല്യനായ കെ കെ നായര്‍, കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ജയശങ്കര്‍ തുടങ്ങി എത്രയോ പേരുടെ പിന്തുണയോടെയാണ് ഈ കൃതി പൂര്‍ത്തിയാക്കിയത് എന്ന് ലക്ഷ്മി രേഖപ്പെടുത്തിയിട്ടുണ്ട്.
" മാം മദീയാം ച സകലമസ്മല്‍ സ്വാമിന്ന്യൈ ഭദ്രകാളീ തുഭ്യം സമ്യക് സമര്‍പ്പയാമി"  എന്റെ എല്ലാം അവിടത്തേക്ക് സമര്‍പ്പിക്കുന്നു ദേവീ ...
നാല് വര്‍ഷം മുന്‍പൊരു മധ്യാഹ്നത്തില്‍ ഉച്ചശീവേലി വണങ്ങി നില്‍ക്കെ ആരംഭിച്ച  മഹാമായയോടുള്ള പ്രണയം, എഴുതിത്തീര്‍ന്ന പുസ്തകവുമായി വീണ്ടും ഒരു ഉച്ചശീവേലിക്ക് സാക്ഷിയായി നില്‍ക്കെ ലക്ഷ്മി എഴുതി :
 "  I again watched the ucha sheeveli of the Goddess going past me, the temple drummers and the priests in the procession, smiled at me.
My Goddess, my Amma, I whispered. From within my heart, I heard Her reassuring beat. Her. Mine. Ours"

ഒരാത്മസമര്‍പ്പണത്തിന്റെ ഫലശ്രുതി .