Tuesday, August 5, 2025
ekathaara novel by geetha nenmini ( revised)
കഴിഞ്ഞ ദശകങ്ങളിൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ നന്നായി പരീക്ഷിച്ചറിഞ്ഞ പുതുതലമുറ മികവുറ്റ സംഭാവനകളാണ് നമ്മുടെ സാഹിത്യത്തിന് നൽകിയത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാനുള്ള പ്രയാസവും സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഏതാണ്ട് ഇല്ലാതായെന്നു പറയാം. പുതിയ നക്ഷത്രങ്ങൾ പ്രതിഭാപ്രകാശം ചൊരിഞ്ഞുകൊണ്ട് കവിതയിലും കഥയിലും പ്രത്യക്ഷപ്പെട്ടു. ഓർമക്കുറിപ്പുകളും യാതകളും നിശിതമായ നിരീക്ഷണങ്ങളും ബ്ലോഗുകളായി ഫേസ്ബുക് പോലുള്ള ഇടങ്ങളിൽ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചു. ലഘുനോവലുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയും പിൽക്കാലത്തു പുസ്തകങ്ങളായി പുറത്തുവരികയുമുണ്ടായി. മിക്കവയും വായനാസമൂഹം ഏറ്റെടുക്കുകയും ആസ്വാദന വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.
ഫേസ്ബുക് കഥകളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച എഴുത്തുകാരിൽ ഒരാളാണ് ഗീത നെന്മിനി. ഗീതയുടെ ചെറുകഥകളും കുറിപ്പുകളും അവയുടെ ലാളിത്യവും രചനാസൗന്ദര്യവും കൊണ്ട് അനേകം വായനക്കാരെ സൃഷ്ടിച്ചെടുത്തു. ഗ്രാമീണ ജീവിതത്തിന്റെ സൗഭാഗ്യങ്ങളും നഗരങ്ങളിൽ കുടിയേറുക വഴി നഷ്ടപ്പെട്ട ഗതകാലത്തിന്റെ സ്മരണകളും അയവിറക്കുന്ന കഥകൾ മലയാളത്തിൽ എത്രയോമുമ്പ് തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ദേശം പകർന്നുപോയ ഒരു കാലത്തെ ഫോട്ടോഗ്രാഫിക് ആയി പകർത്തിക്കൊണ്ടാണ് എംടി യും മാധവിക്കുട്ടിയും രാജലക്ഷ്മിയും പോയ തലമുറയിലെ വായനക്കാരെ കൂടെകൂട്ടിയത്. അല്പം വ്യത്യസ്തമായി ഗീത നെന്മിനിയും തന്റേതായ ഇടം നിർമിച്ചിരിക്കുന്നു. ആഖ്യാനരീതികൊണ്ടാണ് ഗീതയുടെ കഥകൾ വായനക്കാരെ ആകർഷിച്ചത്. ബാല്യവും കൗമാരവും കടന്നുപോയ നാട്ടിൻപുറ നന്മകളുടെ ഗൃഹാതുര ഭംഗികൾ തന്നെയാണ് ഈ എഴുത്തുകാരിയുടെയും നിലവറ. ഓർമകളുടെ സമൃദ്ധിയിൽ നിന്നാണ് അവർ ഓരോ കഥയും ചികഞ്ഞെടുക്കുന്നത്. മുത്തശ്ശി കുട്ടിക്കാലം തൊട്ടേ പറഞ്ഞുകേൾപ്പിച്ച കഥാപരിസരത്തെ ആഖ്യാനതന്ത്രമായി ഉപയോഗിക്കുവാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന കഥാകാരി അനുഭവകഥനത്തിൽ ഓർമയുടെ അപാരമായ ഊർജത്തെ പുനരുപയോഗിക്കുന്നുണ്ട്. പിൽക്കാലം കുടുംബജീവിതത്തിലേക്കും പ്രവാസത്തിലേക്കും ചേക്കേറുന്ന വ്യക്തിസത്തയിൽ ചുറ്റുപാടുകൾ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച കാലിഡോസ്കോപ്പു പോലെ നിരവധി ഓർമ്മകൾ സമ്മാനിക്കുന്നു. ഇതെല്ലാം നാമോരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നതുതന്നെയാണ്. പലരും വന്നപോലെ ജീവിതം കടന്നുപോകുന്നു. ചിലർ ഒന്നും വിട്ടുകളയാറില്ല. അബോധപൂർവമായ ഒരു പ്രക്രിയയെന്ന പോലെ ഓർമയിൽ അതെല്ലാം പെറുക്കി സൂക്ഷിക്കും.ഗീതയുടെ കഥാഖ്യാനത്തിൽ മനഃശാസ്ത്രം കടന്നുവരുന്നത് അങ്ങനെയാണ്. ജീവിതം സംവേദന നിവേദനങ്ങളുടെ പരീക്ഷണശാലയാകുന്നത് കലയുടെ രസതന്ത്രമാണ്.
ഇത്രയും ഓർത്തത് ഗീത നെന്മിനിയുടെ പുതിയ നോവൽ 'ഏകതാര'യെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനാണ്.
'ഏകതാര' എന്ന് കേൾക്കുമ്പോഴേ ഓ.എൻ.വിയുടെ പ്രശസ്തമായ ഗാനം 'സാഗരങ്ങളെ പാടിയുണർത്തുവാൻ ...' ഓർമയിൽ ഒഴുകിയെത്തും. ഏകതാരയിൽ വന്നു ഇളവേൽക്കുന്ന ഓർമ്മകൾ കൊണ്ടാണ് ഇതിലെ കഥ വികസിക്കുന്നത്. ഒറ്റക്കമ്പിയിൽ നിന്ന് സംഗീതമുണർത്തുന്ന വാദ്യമാണ് ഏകതാര. ബംഗാളിലും നേപ്പാളിലുമൊക്കെയുള്ള നാടോടി ഗായകർ ഏകതാര മീട്ടി ഗ്രാമാന്തരങ്ങളിലൂടെ അലഞ്ഞു നടക്കും. സാന്താൾ ഗായകരും ബാവുൽ ഗായകരും ഏകാന്തത്തിൽ ആലപിച്ചുനടന്ന ഗാനങ്ങൾക്ക് ശ്രുതി പകർന്നത് ഏകതാരയിൽനിന്നാണ്. ഗീത നെന്മിനിയുടെ കഥയിലെ കേന്ദ്ര കഥാപാത്രം ഗോകുൽദാസ് എന്ന ഗായകനാണ്. എന്നാൽ ദാസിന്റെ സഹധർമിണി വിനീതയുടെ ഹൃദയവികാരങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുക. സംഗീതത്തെ ഉപാസിച്ച ദാസിന്റെ ഉത്തമ പത്നിയായി ജീവിച്ചിട്ടും അദ്ദേഹം വിനീതയെ ഉള്ളഴിഞ്ഞു സ്നേഹിച്ചിട്ടും ജീവിതം മറ്റൊരു കൈവഴിയിലൂടെ ഒഴുകിയകലുന്നതായിട്ടാണ് വിനീതക്കനുഭവപ്പെട്ടത്. സദാ സംഗീതത്തിന്റെ നേർത്ത അലകൾ കൊണ്ട് മുഖരിതമായ പാർവണം എന്ന വീടിന്റെ അന്തരീക്ഷം പെട്ടെന്നൊരു നാൾ നിറം വാർന്നു വിമൂകമായി. രോഗാവസ്‌ഥയിലായ ദാസ് ആശുപത്രിയിൽനിന്നു തിരിച്ചെത്തിയത് മറവിയുടെ തിരസ്കരണിയിൽ അകപ്പെട്ടതുപോലെയാണ്. അംനീഷ്യ ബാധിച്ചതുപോലെയായി അദ്ദേഹത്തിന്റെ അവസ്‌ഥ. ഒന്നും ഓർത്തെടുക്കാൻ ദാസിന് കഴിഞ്ഞില്ല. നേർപാതിയായ വിനീതയെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്‌ഥ. ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെപ്പോലും ഓർത്തെടുക്കാൻ ദാസിന് കഴിയാതെ പോയി. കുറഞ്ഞൊരുകാലം സ്മൃതിയുടെ ആകാശം മാഞ്ഞുപോകുകയാണ്. സാധ്യമായ ചികിത്സകളെല്ലാം അടുത്ത ബന്ധുക്കൾ ചെയ്യുന്നുണ്ട്. ക്രമേണ വിശ്രാന്തമായ ജീവിതത്തിൽ നിന്ന് ഭൂതകാലം അദ്ദേഹം തിരിച്ചുപിടിക്കുന്നുണ്ട്. എന്നാൽ അല്പം വിദൂരമായ ഓർമയുടെ ഘനീഭൂതമായ സ്‌ഥലകാലങ്ങളിൽ നിന്നാണെന്നു മാത്രം. അവിടെ വിനീതയില്ല. ആ സ്‌ഥാനം മറ്റൊരാൾ കയ്യടക്കുന്നു. നന്ദു എന്നൊരു കൂട്ടുകാരിയാണ് ദാസിന്റെ പ്രാണസഖിയായി ഒപ്പം ജീവിക്കുന്നത്. തുടർന്ന് വിനീതയെ നന്ദു എന്നാണ് ദാസ് വിളിച്ചത്. മുമ്പ് വിനീതയോടു പെരുമാറിയ രൂപത്തിലും ഭാവത്തിലുമല്ല ദാസ് നന്ദു എന്ന വിനീതയോട് ഇടപെടുന്നത്. ഇത് വിനീതയെന്ന ഉത്തമഭാര്യക്കൊരു പ്രഹരവും തിരിച്ചറിവും സമ്മാനിക്കുന്നതാണ് കഥയുടെ പൂർവഭാഗം.
ദീർഘമായൊരു കാലം ഗോകുൽദാസ് എന്ന ഗായകന്റെ അറിയപ്പെട്ട പത്നിയായി ജീവിച്ചിട്ടും ഒരു സുപ്രഭാതത്തിൽ പിറന്ന വീട്ടിൽ അന്യയായി പോകേണ്ടിവന്ന ദുരവസ്‌ഥ വിനീതക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായി അനുഭവപ്പെട്ടു. അമ്മയും സഹോദരിയും ബന്ധുക്കളും അവളെയാണ് കുറ്റപ്പെടുത്തുന്നത്. ആ തിരിച്ചറിവിൽ നിന്ന് ഉണർന്നെണീറ്റ വിനീത ഉറച്ചൊരു തീരുമാനമെടുക്കുന്നു. തെളിച്ച വഴി പോയില്ലെങ്കിൽ, പോയ വഴിയേ തെളിച്ചു മുന്നോട്ടുപോകാൻ വിനീത തയ്യാറെടുക്കുന്നു. സമൂഹത്തെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അവൾ സ്വയം നന്ദുവായി ദാസിൽ പുനർജനിച്ചു. നന്ദു നൽകിയ ജീവിതോത്സവങ്ങൾ ദാസിന് പകർന്നുകൊണ്ട് അവൾ സ്ത്രീത്വത്തിന്റെ മഹനീയത സ്വയം പഠിക്കുകയായിരുന്നു എന്ന് പറയാം. ഇനി ഒരിക്കലും ദാസിന് പൂർവ്വജന്മം തിരിച്ചുകിട്ടല്ലേ എന്നുപോലും അവൾക്കു പ്രാർഥിക്കേണ്ടിവന്നു. അന്യോന്യമുള്ള ഉടലിന്റെയും ഉയിരിന്റെയും മാധുര്യം നിറഞ്ഞ നിമിഷങ്ങൾ നന്ദു എന്ന സ്ത്രീക്കൊരു പുതുജന്മം നൽകി. ദാസുമൊത്തുള്ള ജീവിതം ആദ്യമായി അറിയുന്നതുപോലെയാണ് ആ അനുഭവം രേഖപ്പെടുത്തുന്നത്. " പുറകിൽ നിന്നും പുണരുന്ന കൈകളിലേക്ക് ഒതുങ്ങി അവൾ നിശ്ചലയായി. സുഗന്ധവും ചൂടും പേറുന്ന ഒരു ശ്വാസക്കാ കാറ്റ് അവളിൽ നിറഞ്ഞൊഴുകി. ശലഭങ്ങൾ മുകർന്നുപോയ അനാവൃത ഭൂമികയിൽ മണിമുത്തുകൾ പോലെ ജലത്തുള്ളികൾ വീണുടഞ്ഞു. നന്ദു എന്ന മൃദുമന്ത്രണം കേൾക്കെ അവളിൽ നിന്നും രോമാഞ്ചത്തിന്റെ മഴപ്പാറ്റകൾ ചിറകുവീശി അത്യാഹ്ലാദത്തോടെ പറന്നുയർന്നു. താഴ്വാരവും പുൽത്തകിടിയും തഴുകി ഓമനിച്ചൊരു തെന്നലിന്റെ വിരൽ സ്പർശനത്തിൽ ഉടൽ കോരിത്തരിച്ചു. ദാസിനെ പുണർന്നുകൊണ്ട് സുഖദമായ ഒരു രാഗ നിർവൃതിയിലേക്കു സ്വയം മറന്നു കൂപ്പുകുത്തി. ജീവിതത്തിൽ ആദ്യമായി ദാമ്പത്യത്തിന്റെ രസതന്ത്രം അവൾ അറിയുകയായിരുന്നു." ഖാണ്ഡേക്കറുടെ 'യയാതി' ഓർക്കുന്നില്ലേ? യയാതിയിലെ ദുരന്തനായിക ദേവയാനിയെപ്പോലെ ഉള്ളുരുകി ജീവിക്കുന്നവളല്ല വിനീത.വഞ്ചിക്കപ്പെട്ട സ്ത്രീത്വമാന് ദേവയാനി.വിനീതയാകട്ടെ സ്വയം വഞ്ചിതയായെന്ന വേദന ഉള്ളിൽ പേറുന്നവളല്ല. ശർമിഷ്ഠ എന്ന നന്ദുവല്ല അവളുടെ ഉറക്കം കെടുത്തിയത്. എന്തുകൊണ്ട് ദാസിന്റെ ഹൃദയത്തിൽ കൂടുകൂട്ടാൻ തനിക്കു കഴിയാതെപോയി എന്നൊരു കുറ്റബോധമാണ് അവളെ അലട്ടിയത്. ഒരു പരകായപ്രവേശത്തിനു അവൾ അബോധമായി തയ്യാറെടുക്കുകയായിരുന്നു.
വിനീതം, അദ്രികം എന്നിങ്ങനെ രണ്ടു ഖണ്ഡങ്ങളായിട്ടാണ് ഈ നോവലെറ്റിനെ കഥാകാരി ഭാവന ചെയ്തിട്ടുള്ളത്. കഥയുടെ അടുത്ത ഘട്ടത്തിൽ നാം പിന്തുടരുന്നത് ഗോകുൽ ദാസിന്റെ ഹൃദയം അപഹരിച്ച നന്ദു എന്ന അദ്രിയുടെ ജീവിതമാണ്. ഇവിടെ മറ്റു കഥാപാത്രങ്ങളേയും നാം കണ്ടുമുട്ടുന്നു. സ്വാതി, നിത്യൻ, തപസി തുടങ്ങി അദ്രിയുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചവർ. ദാസിന്റെ പ്രവാസജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയവർ. സംഗീത പ്രോഗ്രാമുകൾ അവതരിപ്പിക്കാനായി ബാലിദ്വീപിൽ എത്തിയ ദാസിനെ ഇന്തോനേഷ്യയുടെ മനം മയക്കുന്ന പ്രകൃതി മാടിവിളിച്ചു. ദാസ് അവിടെ നിർമിച്ച പറുദീസയെന്ന കുടിലിൽ കുറച്ചുകാലം വസിക്കുകയും ചെയ്യുന്നുണ്ട്. അവിടെവെച്ചാണല്ലോ നന്ദു എന്ന പെൺകുട്ടിയെ കാണുന്നതും അവളിൽ അനുരക്തനാവുന്നതും.
ഏകതാരയുടെ ഇതിവൃത്തം ഇത്രയും അവതരിപ്പിക്കാനേ ഇവിടെ ഉദ്ദേശമുള്ളൂ. നാലുകെട്ടിനേക്കാൾ വലിയൊരു പടിപ്പുര ആവശ്യമില്ലല്ലോ. ലളിതമായ കഥാഖ്യാനമെങ്കിലും സങ്കീർണമായ മനുഷ്യബന്ധങ്ങളെ ഇഴപിരിക്കാനാണ് ഗീത നെന്മിനി ശ്രമിച്ചിട്ടുള്ളത്. ഒരു പുരുഷനിലേക്ക് കൈവഴികളായി ഒഴുകിയെത്തുന്ന രണ്ടു സ്ത്രൈണ ബിംബങ്ങൾ എന്ന ആശയം വായനക്കാർക്ക് അത്ര അപരിചിതമല്ല. കെ സുരേന്ദ്രനും വിലാസിനിയും അവരുടെ കൃതികളിൽ ആഴത്തിൽ അവതരിപ്പിച്ച മനുഷ്യകഥാനുഗായികളായ ജീവിതചിത്രമാണ് ഏകതാര എന്ന ഗീത നെന്മിനിയുടെ നീണ്ടകഥയും പിന്തുടരുന്നത്. എന്നാൽ സുരേന്ദ്രനും വിലാസിനിയും ഉഴുതുമറിച്ച പ്രതിജനഭിന്നവിചിത്രമായ മനോലോകത്തിലേക്കു ഗീത പോകുന്നില്ല. ഫിക്ഷനിൽ ബൃഹദാകാരമായ ആഖ്യാനം, മാറിയ കാലത്തിന്റെ രീതിയല്ല എന്ന് ഈ കഥാകാരി തിരിച്ചറിഞ്ഞിരിക്കാം. തന്നെയുമല്ല ഗീത അടിസ്‌ഥാനപരമായി ചെറിയ കഥകളുടെ ആഖ്യാതാവാണ്. തനിക്കുചുറ്റും നൃത്തം ചെയ്യുന്ന പ്രകൃതിയിൽ നിന്ന് ഓരോ കഥയും ഗീതയിൽ വാർന്നുവീഴുന്നു. കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികൾ ഉള്ളിൽ കൂടുകെട്ടി താമസമുറപ്പിക്കുന്നു. അവ വിരിഞ്ഞു ചിറകു വിടർത്തി വാനിലേക്ക് പറന്നുപോകുകയാണ്. കഥാകാരി കാഴ്ചക്കാരിയായി നോക്കിനിൽക്കുന്നതേയുള്ളൂ. സംഭവങ്ങളും പ്രതീതികളും അദ്‌ഭുതത്തോടെ പലപ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ ആവിഷ്കാരമാണ് ഓരോ കഥയും. മനുഷ്യാനുഭവങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നൊരു വ്യസനം ഉള്ളിൽ നിറയുമ്പോഴാണ് ആ കഥകൾ പിറവിയെടുക്കുക. ആഖ്യാനത്തിന്റെ രേഖീയതലത്തിൽ നിന്ന് വഴുതിമാറി കഥാന്ത്യത്തിൽ അവിശ്വസനീയമായൊരു ട്വിസ്റ്റ് സൃഷ്ടിക്കാൻ ഈ കഥാകാരിക്കൊരു കരവിരുതുണ്ടെന്നു തോന്നിയിട്ടുണ്ട്. അനുഷ്യജീവിത്തിന്റെ പ്രഹേളികാസ്വഭാവം എഴുത്തുകാരിൽ വ്യത്യസ്തമായ അനുരണനങ്ങൾ ഉളവാക്കുമല്ലോ. ഈ കഥാകാരിയുടെ പ്രതിഭയും കഥാഖ്യാനത്തിന്റെ വഴികളിൽ അവ്വിധമൊരു കയ്യടക്കം കാണിക്കുന്നത് കാണാം. കഥയും കഥാപാത്രങ്ങളും അവരുടെ പേരുകളും ഏകതാരയിൽ സംഗീതമുണർത്തുന്നവയാണ്. രണ്ടാമതൊരാവർത്തി വായിച്ചു തീരുമ്പോഴാണ് കഥയുടെ പൂർവാപരബന്ധം വ്യക്തമാവുക. രചയിതാവിന്റെ ആഖ്യാനതന്ത്രമായി നാമതിനെ തിരിച്ചറിയും.ഗീത നെന്മിനി എന്ന കവിയുടെ ഭാവനാമയൂരം പീലിവിടർത്തുന്ന കവിതകളും നോവലിൽ ഇടയ്ക്കിടെ ഒളിമിന്നുന്നതുകാണാം. പ്രിയതമന്റെ ഗസൽ സംഗീതമുണർത്തിയ ഉന്മാദരാവുകളിൽ വിനീത നടത്തുന്ന പകർന്നാട്ടം അമ്പരപ്പോടെയാണ് ബന്ധുജനം നോക്കിനിന്നത്. ഈ കഥയിലെ പാത്രസൃഷ്ടിയിൽ മികച്ചുനിൽക്കുന്നതും വിനീത തന്നെ.ഇതര കഥാപാത്രങ്ങൾ പരഭാഗശോഭ പകർന്ന് പശ്ചാത്തലത്തിൽ വന്നു പോകുന്നതേയുള്ളൂ. നീലരാജി, നടുമുറ്റം എന്നീ കഥാസമാഹാരങ്ങളും 'പരിണതി'എന്ന ആദ്യ നോവലും ഈ എഴുത്തുകാരിയുടെ ആഖ്യാനമികവ് കാണിച്ചുതരുന്നുണ്ട്. ശില്പസൗന്ദര്യം തികഞ്ഞ കസവുടയാടയാണ് ഈ കഥാകാരി നെയ്‌തെടുക്കുന്നത്. ഗീത നെന്മിനിയുടെ പുതിയ നോവൽ 'ഏകതാര' അതീവസന്തോഷത്തോടെ വായനക്കായി തുറന്നുവെക്കുന്നു.
സേതുമാധവൻ മച്ചാട്.
5.8.2025.
Monday, August 4, 2025
ekathaara novel by Geetha Nenmini
കഴിഞ്ഞ ദശകങ്ങളിൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ നന്നായി പരീക്ഷിച്ചറിഞ്ഞ പുതുതലമുറ മികവുറ്റ സംഭാവനകളാണ് നമ്മുടെ സാഹിത്യത്തിന് നൽകിയത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ടും സമയനഷ്ടവും സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഏതാണ്ട് ഇല്ലാതായെന്നു പറയാം. തന്നെയുമല്ല പ്രസിദ്ധീകരിച്ച ഉടനെ നിമിഷങ്ങൾക്കുള്ളിൽ അനുകൂലമോ പ്രതികൂലമോ ആവട്ടെ, വായനക്കാരുടെ പ്രതികരണങ്ങൾ അറിയാനും അവശ്യമായ തിരുത്തുകൾ വരുത്തുവാനും സാധ്യമാകുന്നു എന്ന സൗകര്യവുമുണ്ട്. പുതിയ നക്ഷത്രങ്ങൾ പ്രതിഭാപ്രകാശം ചൊരിഞ്ഞുകൊണ്ട് കവിതയിലും കഥയിലും പ്രത്യക്ഷപ്പെട്ടു. ഓർമക്കുറിപ്പുകളും യാത്രയും നിശിത നിരീക്ഷണങ്ങളും ബ്ലോഗുകളായി ഫേസ്ബുക് പോലുള്ള ഇടങ്ങളിൽ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചു. ലഘുനോവലുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയും പിൽക്കാലത്തു പുസ്തകങ്ങളായി പുറത്തുവരികയുമുണ്ടായി. മിക്കവയും വായനാസമൂഹം ആസ്വാദന വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.
ഫേസ്ബുക് കഥകളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച എഴുത്തുകാരിൽ ഒരാളാണ് ഗീത നെന്മിനി. ഗീതയുടെ ചെറുകഥകളും കുറിപ്പുകളും അവയുടെ ലാളിത്യവും രചനാസൗന്ദര്യവും കൊണ്ട് അനേകം വായനക്കാരെ സൃഷ്ടിച്ചെടുത്തു. ഗ്രാമീണ ജീവിതത്തിന്റെ സൗഭാഗ്യങ്ങളും നഗരങ്ങളിൽ കുടിയേറുക വഴി നഷ്ടപ്പെട്ട ഗതകാലത്തിന്റെ സ്മരണകളും അയവിറക്കുന്ന കഥകൾ മലയാളത്തിൽ എത്രയോമുമ്പ് തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ദേശം പകർന്നുപോയ ഒരു കാലത്തെ ഫോട്ടോഗ്രാഫിക് ആയി പകർത്തിക്കൊണ്ടാണ് എംടി യും മാധവിക്കുട്ടിയും രാജലക്ഷ്മിയും പോയ തലമുറയിലെ വായനക്കാരെ കൂടെകൂട്ടിയത്. അല്പം വ്യത്യസ്തമായി ഗീത നെന്മിനിയും തന്റേതായ നിർമിക്കുന്നു. ആഖ്യാനരീതികൊണ്ടാണ് ഗീതയുടെ കഥകൾ വായനക്കാരെ ആകർഷിച്ചത്. ബാല്യവും കൗമാരവും കടന്നുപോയ നാട്ടിൻപുറ നന്മകളുടെ ഗൃഹാതുര ഭംഗികൾ തന്നെയാണ് ഈ എഴുത്തുകാരിയുടെയും നിലവറ. ഓർമകളുടെ സമൃദ്ധിയിൽ നിന്നാണ് അവർ ഓരോ കഥയും ചികഞ്ഞെടുക്കുന്നത്. മുത്തശ്ശി കുട്ടിക്കാലം തൊട്ടേ പറഞ്ഞുകേൾപ്പിച്ച കഥാപരിസരത്തെ ആഖ്യാനതന്ത്രമായി ഉപയോഗിക്കുവാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ ആരെയും പോലെ കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന കഥാകാരി അനുഭവകഥനത്തിൽ ഓർമയുടെ അപാരമായ ഊർജത്തെ പുനരുപയോഗിക്കുന്നുണ്ട്. പിൽക്കാലം കുടുംബജീവിതത്തിലേക്കും പ്രവാസത്തിലേക്കും ചേക്കേറുന്ന വ്യക്തിസത്തയിൽ ചുറ്റുപാടുകൾ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച കാലിഡോസ്കോപ്പു പോലെ നിരവധി ഓർമ്മകൾ സമ്മാനിക്കുന്നു. ഇതെല്ലാം നാമോരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നതുതന്നെയാണ്. പലരും വന്നപോലെ ജീവിതം കടന്നുപോകുന്നു. ചിലർ ഒന്നും വിട്ടുകളയാറില്ല. ഓർമയിൽ അതെല്ലാം പെറുക്കി സൂക്ഷിക്കും. അബോധപൂർവമായ ഒരു പ്രക്രിയയെന്ന പോലെ. ഗീതയുടെ കഥാഖ്യാനത്തിൽ മനഃശാസ്ത്രം കടന്നുവരുന്നത് അങ്ങനെയാണ്. ജീവിതം സംവേദന നിവേദനങ്ങളുടെ പരീക്ഷണശാലയാകുന്നത് കലയുടെ രസതന്ത്രമാണ്.
ഇത്രയും ഓർത്തത് ഗീത നെന്മിനിയുടെ പുതിയ നോവൽ 'ഏകതാര'യെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനാണ്.
ഏകതാര എന്ന് കേൾക്കുമ്പോഴേ ഓ.എൻ.വിയുടെ പ്രശസ്തമായ ഗാനം 'സാഗരങ്ങളെ പാടിയുണർത്തുവാൻ ...' ഓർമയിൽ ഒഴുകിയെത്തും. ഏകതാരയിൽ വന്നു ഇളവേൽക്കുന്ന ഓർമ്മകൾ കൊണ്ടാണ് കഥ വികസിക്കുന്നത്. ഒറ്റക്കമ്പിയിൽ നിന്ന് സംഗീതമുണർത്തുന്ന വാദ്യമാണ് ഏകതാര. ബംഗാളിലും നേപ്പാളിലുമൊക്കെയുള്ള നാടോടി ഗായകർ ഏകതാര മീട്ടി ഗ്രാമാന്തരങ്ങളിലൂടെ നടക്കും. സാന്താൾ ഗായകരും ബാവുൽ ഗായകരും ഏകാന്തത്തിൽ ആലപിച്ചുനടന്ന ഗാനങ്ങൾക്ക് ശ്രുതി പകർന്നത് ഏകതാരയിൽനിന്നാണ്. ഗീത നെന്മിനിയുടെ കഥയിലെ കേന്ദ്ര കഥാപാത്രം ഗോകുൽദാസ് എന്ന ഗായകനാണ്. എന്നാൽ ദാസിന്റെ സഹധർമിണി വിനീതയുടെ ഹൃദയവികാരങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുക.സംഗീതത്തെ ഉപാസിച്ച ദാസിന്റെ ഉത്തമ പത്നിയായി ജീവിച്ചിട്ടും അദ്ദേഹം വിനീതയെ ഉള്ളഴിഞ്ഞു സ്നേഹിച്ചിട്ടും ജീവിതം മറ്റൊരു കൈവഴിയിലൂടെ ഒഴുകിയകലുന്നതായിട്ടാണ് വിനീതക്കനുഭവപ്പെട്ടത്. സദാ സംഗീതത്തിന്റെ നേർത്ത അലകൾ കൊണ്ട് മുഖരിതമായ വീടിന്റെ അന്തരീക്ഷം പെട്ടെന്നൊരു നാൾ നിറം വാർന്നു വിമൂകമായി. രോഗാവസ്‌ഥയിലായ ദാസ് ആശുപത്രിയിൽനിന്നു തിരിച്ചെത്തിയത് മറവിയുടെ തിരസ്കരണിയിൽ അകപ്പെട്ടതുപോലെയാണ്. അൽഷിമേഴ്‌സ് ബാധിച്ചതുപോലെയായി അദ്ദേഹത്തിന്റെ അവസ്‌ഥ. ഒന്നും ഓർത്തെടുക്കാൻ ദാസിന് കഴിഞ്ഞില്ല. നേർപാതിയായ വിനീതയെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്‌ഥ. ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെപ്പോലും ഓർത്തെടുക്കാൻ ദാസിന് കഴിയാതെ പോയി. സാധ്യമായ ചികിത്സകളെല്ലാം അടുത്ത ബന്ധുക്കൾ ചെയ്യുന്നുണ്ട്. ക്രമേണ വിശ്രാന്തമായ ജീവിതത്തിൽ നിന്ന് ഭൂതകാലം അദ്ദേഹം തിരിച്ചുപിടിക്കുന്നുണ്ട്. എന്നാൽ അല്പം വിദൂരമായ ഓർമയുടെ ഘനീഭൂതമായ സ്‌ഥലകാലങ്ങളിൽ നിന്നാണെന്നു മാത്രം. അവിടെ വിനീതയില്ല. ആ സ്‌ഥാനം മറ്റൊരാൾ കയ്യടക്കുന്നു. നന്ദു എന്നൊരു കൂട്ടുകാരിയാണ് ദാസിന്റെ പ്രാണസഖിയായി ഒപ്പം ജീവിക്കുന്നത്. വിനീതയെ നന്ദു എന്നാണ് ദാസ് വിളിച്ചത്. മുമ്പ് വിനീതയോടു പെരുമാറിയ രൂപത്തിലും ഭാവത്തിലുമല്ല ദാസ് നന്ദു എന്ന വിനീതയോട് ഇടപെടുന്നതുപോലും. ഇത് വിനീതയെന്ന ഉത്തമഭാര്യക്കൊരു പ്രഹരവും തിരിച്ചറിവും സമ്മാനിക്കുന്നതാണ് കഥയുടെ പൂർവഭാഗം. ദീര്ഘമായൊരു കാലം ഗോകുൽദാസ് എന്ന ഗായകന്റെ അറിയപ്പെട്ട പത്നിയായി ജീവിച്ചിട്ടും ഒരു സുപ്രഭാതത്തിൽ പിറന്ന വീട്ടിൽ അന്യയായി പോകേണ്ടിവന്ന ദുരവസ്‌ഥ വിനീതക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായി അനുഭവപ്പെട്ടു. അമ്മയും സഹോദരിയും ബന്ധുക്കളും അവളെയാണ് കുറ്റപ്പെടുത്തുന്നത്. ആ തിരിച്ചറിവിൽ നിന്ന് ഉണർന്നെണീറ്റ വിനീത ഉറച്ചൊരു തീരുമാനമെടുക്കുന്നു. തെളിച്ച വഴി പോയില്ലെങ്കിൽ, പോയ വഴിയേ തെളിച്ചു മുന്നോട്ടുപോകാൻ വിനീത തയ്യാറെടുക്കുന്നു. സമൂഹത്തെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അവൾ സ്വയം നന്ദുവായി ദാസിൽ പുനർജനിച്ചു. നന്ദു നൽകിയ ജീവിതോത്സവങ്ങൾ ദാസിന് പകർന്നുകൊണ്ട് അവൾ സ്ത്രീത്വത്തിന്റെ മഹനീയത സ്വയം പഠിക്കുകയായിരുന്നു എന്ന് പറയാം. ഇനി ഒരിക്കലും ദാസിന് പൂർവ്വജന്മം തിരിച്ചുകിട്ടല്ലേ എന്നുപോലും അവൾക്കു പ്രാർഥിക്കേണ്ടിവന്നു. അന്യോന്യമുള്ള ഉടലിന്റെയും ഉയിരിന്റെയും മാധുര്യം നിറഞ്ഞ നിമിഷങ്ങൾ നന്ദു എന്ന സ്ത്രീക്കൊരു പുതുജന്മം നൽകി. ദാസുമൊത്തുള്ള ജീവിതം ആദ്യമായി അറിയുന്നതുപോലെയാണ് ആ അനുഭവം രേഖപ്പെടുത്തുന്നത്. " പുറകിൽ നിന്നും പുണരുന്ന കൈകളിലേക്ക് ഒതുങ്ങി അവൾ നിശ്ചലയായി. സുഗന്ധവും ചൂടും പേറുന്ന ഒരു ശ്വാസക്കാ കാറ്റ് അവളിൽ നിറഞ്ഞൊഴുകി. ശലഭങ്ങൾ മുകർന്നുപോയ അനാവൃത ഭൂമികയിൽ മണിമുത്തുകൾ പോലെ ജലത്തുള്ളികൾ വീണുടഞ്ഞു. നന്ദു എന്ന മൃദുമന്ത്രണം കേൾക്കെ അവളിൽ നിന്നും രോമാഞ്ചത്തിന്റെ മഴപ്പാറ്റകൾ ചിറകുവീശി അത്യാഹ്ലാദത്തോടെ പറന്നുയർന്നു. താഴ്വാരവും പുൽത്തകിടിയും തഴുകി ഓമനിച്ചൊരു തെന്നലിന്റെ വിരൽ സ്പർശനത്തിൽ ഉടൽ കോരിത്തരിച്ചു. ദാസിനെ പുണർന്നുകൊണ്ട് സുഖദമായ ഒരു രാഗ നിർവൃതിയിലേക്കു സ്വയം മറന്നു കൂപ്പുകുത്തി. ജീവിതത്തിൽ ആദ്യമായി ദാമ്പത്യത്തിന്റെ രസതന്ത്രം അവൾ അറിയുകയായിരുന്നു."
വിനീതം, അദ്രികം എന്നിങ്ങനെ രണ്ടു ഖണ്ഡങ്ങളായിട്ടാണ് ഈ നോവലെറ്റിനെ കഥാകാരി ഭാവന ചെയ്തിട്ടുള്ളത്. കഥയുടെ അടുത്ത ഘട്ടത്തിൽ നാം പിന്തുടരുന്നത് ഗോകുൽ ദാസിന്റെ ഹൃദയം അപഹരിച്ച നന്ദു എന്ന അദ്രിയുടെ ജീവിതമാണ്. ഇവിടെ മറ്റു കഥാപാത്രങ്ങളേയും നാം കണ്ടുമുട്ടുന്നു. സ്വാതി, നിത്യൻ, താപസി തുടങ്ങി അദ്രിയുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചവർ. ദാസിന്റെ പ്രവാസജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയവർ. സംഗീത പ്രോഗ്രാമുകൾ അവതരിപ്പിക്കാനായി ബാലിദ്വീപിൽ എത്തിയ ദാസിനെ ഇന്തോനേഷ്യയുടെ മനം മയക്കുന്ന പ്രകൃതി മാടിവിളിച്ചു. ദാസ് ഒരുവേള അവിടെ നിർമിച്ച കൂടിൽ കുറച്ചുകാലം വസിക്കുകയും ചെയ്യുന്നുണ്ട്. അവിടെവെച്ചാണ് നന്ദു എന്ന പേരിലുള്ള പെൺകുട്ടിയെ കാണുന്നതും അവളിൽ അനുരക്തനാവുന്നതും.
ഏകതാരയുടെ ഇതിവൃത്തം ഇത്രയും അവതരിപ്പിക്കാനേ ഇവിടെ ഉദ്ദേശമുള്ളൂ. നാലുകെട്ടിനേക്കാൾ വലിയൊരു പടിപ്പുര ആവശ്യമില്ലല്ലോ. ലളിതമായ കഥാഖ്യാനമെങ്കിലും സങ്കീർണമായ മനുഷ്യബന്ധങ്ങളെ ഇഴപിരിക്കാനാണ് ഗീത നെന്മിനി ശ്രമിച്ചിട്ടുള്ളത്. ഒരു പുരുഷനിലേക്ക് കൈവഴികളായി ഒഴുകിയെത്തുന്ന രണ്ടു സ്ത്രൈണ ബിംബങ്ങൾ എന്ന ആശയം വായനക്കാർക്ക് അത്ര അപരിചിതമല്ല. കെ സുരേന്ദ്രനും വിലാസിനിയും അവരുടെ കൃതികളിൽ ആഴത്തിൽ അവതരിപ്പിച്ച മനുഷ്യകഥാനുഗായികളായ ജീവിതചിത്രമാണ് ഏകതാര എന്ന ഗീത നെന്മിനിയുടെ നീണ്ടകഥയും പിന്തുടരുന്നത്. എന്നാൽ സുരേന്ദ്രനും വിലാസിനിയും ഉഴുതുമറിച്ച പ്രതിജനഭിന്നവിചിത്രമായ മനോലോകത്തിലേക്കു ഗീത പോകുന്നില്ല. ഫിക്ഷനിൽ ബൃഹദാകാരമായ ആഖ്യാനം മാറിയ കാലത്തിന്റെ രീതിയല്ല എന്ന് ഈ കഥാകാരി തിരിച്ചറിഞ്ഞിരിക്കാം. തന്നെയുമല്ല ഗീത അടിസ്‌ഥാനപരമായി ചെറിയ കഥകളുടെ ആഖ്യാതാവാണ്. തനിക്കുചുറ്റും നൃത്തം ചെയ്യുന്ന പ്രകൃതിയിൽ നിന്ന് ഓരോ കഥയും ഗീതയിൽ വാർന്നുവീഴുന്നു. കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികൾ ഉള്ളിൽ കൂടുകെട്ടി താമസമുറപ്പിക്കുന്നു. അവ വിരിഞ്ഞു ചിറകു വിടർത്തി വാനിലേക്ക് പറന്നുപോകുകയാണ്. കഥാകാരി കാഴ്ചക്കാരിയായി നോക്കിനിൽക്കുന്നതേയുള്ളൂ. സംഭവങ്ങളും പ്രതീതികളും അദ്‌ഭുതത്തോടെ പലപ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ ആവിഷ്കാരമാണ് ഓരോ കഥയും. മനുഷ്യാനുഭവങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നൊരു വ്യസനം ഉള്ളിൽ നിറയുമ്പോഴാണ് ആ കഥകൾ പിറവിയെടുക്കുക. ആഖ്യാനത്തിന്റെ രേഖീയതലത്തിൽ നിന്ന് വഴുതിമാറി കഥാന്ത്യത്തിൽ അവിശ്വസനീയമായൊരു ട്വിസ്റ്റ് സൃഷ്ടിക്കാൻ ഈ കഥാകാരിക്കൊരു കരവിരുതുണ്ടെന്നു തോന്നിയിട്ടുണ്ട്. അനുഷ്യജീവിത്തിന്റെ പ്രഹേളികാസ്വഭാവം എഴുത്തുകാരിൽ വ്യത്യസ്തമായ അനുരണനങ്ങൾ ഉളവാക്കുമല്ലോ. ഈ കഥാകാരിയുടെ പ്രതിഭയും കഥാഖ്യാനത്തിന്റെ വഴികളിൽ അവ്വിധമൊരു കയ്യടക്കം കാണിക്കുന്നത് കാണാം. കഥയും കഥാപാത്രങ്ങളും അവരുടെ പേരുകളും ഏകതാരയിൽ സംഗീതമുണർത്തുന്നവയാണ്. രണ്ടാമതൊരാവർത്തി വായിച്ചു തീരുമ്പോഴാണ് കഥയുടെ പൂർവാപരബന്ധം വ്യക്തമാവുക. രചയിതാവിന്റെ ആഖ്യാനതന്ത്രമായി നാമതിനെ തിരിച്ചറിയും. ഗീത നെന്മിനിയുടെ നോവൽ അതീവസന്തോഷത്തോടെ വായനക്കായി തുറന്നുവെക്കുന്നു.
സേതുമാധവൻ മച്ചാട്.
5.8.2025.
Subscribe to:
Posts (Atom)