Friday, October 26, 2012

Japan -Haiku and Fests


ജപ്പാനില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് ദൈവങ്ങളോടൊപ്പമാണ്. അഥവാ ദൈവങ്ങളും മരിച്ചുപോയവരുടെ ആത്മാക്കളുമാണ് ആഘോഷവേളകളില്‍ മുഖ്യാതിഥികള്‍.. ടോറോ നെഗഷി പോലുള്ള ആഘോഷവേളയില്‍ ദൈവങ്ങള്‍ക്കും ആത്മാക്കള്‍ക്കും വേണ്ടി കടലാസില്‍ നിര്‍മിച്ച വിളക്കുകള്‍ ന
ദിയിലൊഴുക്കുന്ന പതിവുണ്ട്. (Floating Paper Lanterns ) ഹിരോഷിമ അനുസ്മരണദിനത്തിലും കടലാസ് റാന്തലു കള്‍ നദിയിലൊഴുകുന്നതു കാണാം. പരേതരോടുള്ള ആദരസൂചകമായാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. കവാബത്തയുടെ ഹിമഭൂമിയിലും ഉറങ്ങുന്ന സുന്ദരികളുടെ വീടിലും ഈ ദൃശ്യങ്ങള്‍ നാം കാണുന്നു. കുറോസോവയുടെ ചിത്രങ്ങളിലും ഈ ദീപക്കാഴ്ച ഓര്‍മ വരുന്നു.

മരിച്ചവരുടെ ആത്മാക്കള്‍ ശാന്തിതേടി പ്രകൃതിയിലേക്ക് വിരുന്നുവരുന്നു എന്നാണു സങ്കല്പം.

On a journey ill;
My dream goes wandering,
Over withered fields. --ബഷോ

My companion in the skies
of death
a cuckoo ( fufu )
  ഇവിടത്തെപ്പോലെ അവിടെയും വേനല്‍ ഉത്സവങ്ങളുടെ കാലമാണ്. അവ ഒഡോറി  ഏറ്റവും പ്രശസ്തമായ ജാപ്പനീസ് ആഘോഷമാണ്. ഒരു ലക്ഷത്തോളം വരുന്ന നൃത്തസംഘങ്ങളാണ് തെരുവില്‍ ചുവടുവെക്കുക.  പ്രാചീന ഇഡോ കാലഘട്ടം മുതല്‍ ആഘോഷിച്ചുവരുന്ന ഒബോണ്‍ ഫെസ്ടിവല്‍ പിതൃക്കള്‍ക്കുള്ള സമര്‍പ്പണമായി ബുദ്ധമതവിശ്വാസികള്‍ കരുതുന്നു. അവ ഒഡോറി ,ചടുലമായ നൃത്തച്ചുവടുകള്‍ നിറഞ്ഞ മനോഹാരിത വിരിയിക്കുന്ന കലാപ്രദര്‍ശനമാണ്. അസാധാരണമായ ഊര്‍ജപ്രവാഹമാണ് നര്‍ത്തകരില്‍ കാണപ്പെടുക. ടാക്കഷിമോ കൊട്ടാരത്തിലെ മദ്യവിരുന്നോടെ തുടക്കമിടുന്ന ആഘോഷവേളയില്‍ മൂന്നു ദിനരാത്രങ്ങള്‍ തെരുവില്‍ ചുവടുവെക്കാന്‍ അനുവാദമുണ്ട്. സമുറായ് യോദ്ധാക്കള്‍ക്ക് തെരുവിലെ ആഘോഷങ്ങളില്‍ പ്രവേശനമില്ല. അവര്‍ക്ക്  പടിപ്പുര താഴിട്ടുപൂട്ടിയ സ്വന്തം ഭവനങ്ങളില്‍ ആയോധന മുറകള്‍ വിരുന്നുകാര്‍ക്കു മുന്‍പില്‍മാത്രം പ്രദര്‍ശിപ്പിക്കാം. തികച്ചും സമാധാനപരമാണ് ഒബോണ്‍ ഉത്സവവേള. ആനന്ദനൃത്തത്തിന്‍റെ വായ്ത്താരികള്‍ മാത്രമായിരിക്കും ആ ദിനങ്ങള്‍ക്ക്‌ പൊലിമ പകരുന്നത്. വാളൂരിയോ, മുഖംമൂടി ധരിച്ചോ തെരുവില്‍ പ്രത്യക്ഷപ്പെടരുത്.
ഇന്നും ജപ്പാനില്‍ ഈ ആഘോഷം പുതിയ രൂപത്തിലും ഭാവത്തിലും തീനും കുടിയുമായി  തെരുവോരങ്ങളില്‍ അരങ്ങേറുന്നു.


a warm embrace waits
purple peonies
bringing much hope of summer
a breath of fresh air
sun rays are gleaming
flowers start to bud and bloom
life is happier


നമ്മെപ്പോലെ, മാറി വരുന്ന കാലാവസ്ഥ ജപ്പാന്‍ജനതയുടെയും അടങ്ങാത്ത വികാരമാണ്. മഴയും വെയിലും മഞ്ഞും അവരുടെ കലയിലും സാഹിത്യത്തിലും ജീവിതത്തിലും കുട നീര്‍ത്തിനിന്നു. ജീവിതത്തിലെ സുപ്രധാനമായ ഓരോ കാല്‍വയ്പ്പുകളായി കാലാവസ്ഥാ വ്യതിയാനത്തെ അവര്‍ നിരീക്
ഷിച്ചുപോന്നു. ടോക്യോ നഗരത്തില്‍ മഞ്ഞു പൊഴിയുന്നത് ജപ്പാനിലെ വാര്‍ത്താമാധ്യമങ്ങള്‍ ആഘോഷിക്കുന്നു. മഞ്ഞായാലും മഴയായാലും ഒരു ജനത മുഴുവന്‍ കുടചൂടി നടന്നുനീങ്ങുന്ന കാഴ്ച ചേതോഹരം. കുടയില്ലാതെ നടക്കുന്നത് വിവസ്ത്രനായി നടക്കുന്നതിനു സമമാണത്രേ. ഒരു തുള്ളി മഴ മാനത്തുനിന്നു വീഴുമ്പോഴെക്കും ആയിരക്കണക്കിന് വര്‍ണക്കുടകള്‍ നഗരചത്വരങ്ങളില്‍ വിടരും. മഴ എന്ന പദത്തിന് ചുരുങ്ങിയത് അമ്പതു വാക്കുകളെങ്കിലും ജപ്പാന്‍ ജനത ഉപയോഗിക്കുന്നുവത്രേ.മഴയെക്കുറിച്ച് വാ തോരാതെ വര്‍ത്തമാനം പറയുന്നത് ഒരു ലഹരിയാണുപോലും. ആമേ, ഹക്കു, ക്യൂ, നിവാകമേ .കൌ .. എങ്ങനെ പോകുന്നു മഴയുടെ തുള്ളിവാക്കുകള്‍. കാറ്റും മഴയും ചേരുമ്പോള്‍ 'ഫൂ ' എന്നും ഹിമാപാതത്തെ തുടര്‍ന്ന് വരുന്ന മഴയ്ക്ക് 'യുക്കിമാജിരി' എന്നും പറയും ( ഉച്ചാരണം കൃത്യമല്ല) കവിതകളില്‍ ഈ പദങ്ങള്‍ വരുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ പരിഭാഷയില്‍ മഴയുടെ സൌന്ദര്യം ചോര്‍ന്നൊലിക്കുമെന്നു വ്യക്തം.

ജപ്പാന്‍ കവിതകളില്‍ , പ്രത്യേകിച്ച് ഹൈക്കുവില്‍ മഴയും മഞ്ഞും ഗൃഹാതുരതയോടെ പ്രത്യക്ഷപ്പെടുന്നു.


over the wintry forest
winds howl in rage
with no leaves to blow.

~ Natsume സോസേകി


 അവരുടെ ദേശീയവികാരം സകുറ (sakura ) അഥവാ Cherry Blossom , ഏറ്റവുമധികം ഹൈക്കുവില്‍ ആവിഷ്കൃതമായ ഉത്സവം. ജാപ്പന്‍റെ ദേശീയ ചിഹ്നം എന്നുതന്നെ പറയാം. ചൈനയിലും പുരാതന ജപ്പാനിലും വസന്താഗമം അറിയിക്കുന്നത് പ്ലം മരങ്ങള്‍ പൂത്തുലയുന്നതോടെയാണ്. രാജവംശങ്ങള
്‍ തങ്ങളുടെ പാരസ്പര്യം ബന്ധിച്ചുനിറുത്തിയത് 'പ്ലം'മരങ്ങളുടെ വസന്തഭംഗിയിലാണത്രെ. മഞ്ഞുപൊഴിയുന്ന കാലം, മാളത്തിലൊളിക്കാനല്ല നിരത്തിലിറങ്ങി കൂട്ടുകാരൊത്ത് സൗഹൃദം പങ്കിടാനും സ്നേഹം വിളമ്പാനുമാണ് അവര്‍ ഇഷ്ടപ്പെട്ടത്. സകുറമരങ്ങള്‍ സുലഭമായിവളരുന്ന മണ്ണില്‍ ചെറിപ്പൂങ്കുലകള്‍ അന്യോന്യമുള്ള വിശ്വാസത്തിന്‍റെയും ദൃഡപ്രേമത്തിന്‍റെയും അടയാളമായതിനു പിന്നിലുള്ള കാവ്യനീതി ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു.
സകുറയുടെ ഇതളുകള്‍ കൊഴിയുന്ന ദൃശ്യം ജപ്പാനിലെ കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും കൈകോര്‍ത്തുനിന്നു. എന്തിന് കൂട്ടമായി പൊഴിഞ്ഞു വീഴുന്ന സകുറപൂക്കള്‍ സമുറായ് യോദ്ധാക്കളെ അശുഭസൂചന നല്‍കി വേദനിപ്പിച്ചു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ സക്കുറ പുഷ്പങ്ങളായി പുനര്‍ജനിക്കുമെന്നുപോലും ജപ്പാന്‍കാര്‍ വിശ്വസിച്ചു.

iam  a  wanderer

so let that be my name —
the first winter rain

~ Matsuo ബഷോ










1 comment: