Saturday, September 10, 2022
മൂന്നാർ, യാത്രയുടെ പുസ്തകത്തിലെ നനുത്ത ഒരധ്യായമാണ്. ആവി പാറുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അലസമായി വളവുകൾ കടന്നു പോകുമ്പോൾ, ചിന്നക്കനാലും പാപ്പാത്തിച്ചോലയും കൊളുക്കുമലയും ഓർമയുടെ മഴനിഴലായി നമുക്കൊപ്പം.
ചന്ദനമണമുള്ള മറയൂർ വനങ്ങളും ആദിമലോകത്തിലെ മുനിയറകളും ശിലാചിത്രങ്ങളും കായ്കനികൾ വിളഞ്ഞ കാന്തല്ലൂരിലെ കരിമ്പ്പാ ടങ്ങളും മറയൂരിലെ തേൻ കിനിയും ശർക്കരയും തേയില നുള്ളി മുതുകിലേറ്റി കടന്നുപോകുന്ന തമിഴ് പെൺകൊടികളും വട്ടവടയിലും കോവിലൂരിലും നിറസമൃദ്ധി പകർന്നു നിൽക്കുന്ന ഭൂപ്രകൃതിയും മൂന്നാർ യാത്രയെ സമ്പന്നമാക്കുന്നു. തമിഴകത്തേക്ക് തുറക്കുന്ന ജാലകക്കാഴ്ചയാണ് ടോപ് സ്റ്റേഷൻ. വളവുകൾ താണ്ടി മാട്ടുപ്പെട്ടിയുടെ ഹരിത താഴ്‌വരയിൽ സുനന്ദിനികളായ കന്നുകാലികൾക്കൊപ്പം ഒരു നാൾ പാർക്കുമ്പോൾ അരവിന്ദൻ്റെ 'ചിദംബര'ത്തിലെ സ്മിത പാട്ടീലിനെ ഓർക്കാതിരിക്കില്ല. തേവാരപാട്ടിന്റെ നേർത്ത അലയിൽ പൂത്തുലഞ്ഞ ഗുൽമോഹർ പൂക്കൾക്കിടയിൽ നിൽക്കുന്ന മന്ദസ്മിതം.
ചോലവനങ്ങളും പുൽമേടുകളും മുൾവനങ്ങളും നിറഞ്ഞ മൂന്നാർമേഖലയിലെ മഴനിഴൽ പ്രദേശങ്ങളിലൂടെ യാത്ര ഒരനുഭവമാണ്.ചിന്നാറിലെ മുൾക്കാടുകളും മറയൂരിലെ ഗുഹാചിത്രങ്ങളും മുനിയറകളും ഇപ്പോൾ പൈതൃക സംരക്ഷണത്തിലാണ്.
ഒരിക്കലും സ്‌ഥലനിഷ്ഠമായിരുന്നില്ലല്ലോെ എൻ്റെ യാത്രകൾ. അനേകം കാതം താണ്ടി അലഞ്ഞലഞ്ഞുള്ള യാത്രകൾ പതിവില്ല. ഇഷ്ടം തോന്നിയ ഇടങ്ങളിൽ ഒന്നിലേറെ തവണ സന്ദർശിക്കാനും അവിടെ അലസമായി കഴിയാനും കണ്ടതത്രയും ഉൾക്കണ്ണിലും ക്യാമറയിലും ഒപ്പിയെടുക്കാനും ശ്രമിക്കാറുണ്ട്. മൂന്നാറിൽ പലതവണ പോയി. വിനോദസഞ്ചാരിയായല്ലാതെ. മറയൂരിൻ്റെ രുചിയും ഗന്ധവും പകർത്തി, പുരാതനമായ മുനിയറകളും കൃഷ്ണശിലയിലെ ചിത്രലിഖിതങ്ങളും മാട്ടുപ്പെട്ടിയുടെ ജനിതക വൈവിധ്യമുള്ള സുനന്ദിനിമാരെയും കാന്തല്ലൂരിലെയും വട്ടവടയിലെയും കൃഷി സമൃദ്ധിയും ഫ്രെയിമിൽ പകർത്തി. രാജമലയിലെ വരയാടുകളും വ്യാഴവട്ടങ്ങളിൽ ഒഴുകിപ്പരക്കുന്ന നീലക്കുറുഞ്ഞിയും ചിന്നാറിലെ തേയിലത്തളിരും കോടമഞ്ഞു മൂടിയ മൂവന്തികളും നീലമേഘങ്ങൾ മേയാനിറങ്ങിയ പ്രഭാതങ്ങളും ഓർമ്മകളിൽ മൂന്നാറിനെ ഹരിതമണിയിക്കുന്നു.
Thursday, June 16, 2022
From
Sethumadhavan E
Shreelakam, Perappoor Lane
MLA Road, Kudappanakkunnu po
Thiruvananthapuram. 43
To
The Secretary
TVRA, Kudappanakkunnu.
sir,
വിഷയം : വീട്ടുനമ്പർ TVRA 155 A ഉപയോഗിച്ചു എന്ന ആരോപണം.
സൂചിക : താങ്കൾ 9.2.'22 ന് എഴുതി 14.6.'22 ന് ഞാൻ കൈപ്പറ്റിയ കത്ത്.
മേൽ വിവരിച്ച കത്തിലെ ഉള്ളടക്കം വായിച്ചു മനസ്സിലാക്കി, അതിൽ പറയുന്ന പ്രകാരം എൻ്റെ പേരിൽ പോലീസിൽ പരാതിപ്പെടാനോ എനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനോ അസോസിയേഷന് അധികാരവും അവകാശവുമില്ല എന്ന ആമുഖത്തോടുകൂടി ഞാനൊരു മറുപടി തരാൻ നിർബന്ധിതനായിരിക്കുകയാണ്.
ഞാൻ താങ്കൾ സെക്രട്ടറി ആയി പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനിലെ ഒരു അംഗമാണ്. അപ്രകാരം അംഗമായിരിക്കുമ്പോൾ അംഗത്വം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് അസ്സോസിയേഷൻ്റെ ഭാഗത്തുനിന്നും സമയോചിതമായ നടപടികൾ കൈകൊള്ളാത്ത പ്രവർത്തന രീതിയെ ഞാൻ ചോദ്യം ചെയ്തതിൽ താങ്കൾക്കുള്ള പക തീർക്കുന്നതിലേക്ക്, കൃത്യമായി അതാതു സമയങ്ങളിൽ വരിസംഖ്യ വാങ്ങാതെ കുടിശ്ശിക വന്ന തുക ഒരുമിച്ചു ആവശ്യപ്പെടുന്നതിലെ അനൗചിത്യം ചോദ്യം ചെയ്തതിനാൽ , അത് കൈപ്പറ്റാതെ പിണങ്ങിപ്പോയതിനു ശേഷം, മേലിൽ അത് സ്വീകരിക്കാൻ ഒരു നടപടിയും കൈകൊള്ളാതെ എന്നെ വരിസംഖ്യ കുടിശ്ശികക്കാരനായി ചിത്രീകരിച്ച് എൻ്റെ അംഗത്വം അസ്‌ഥിരപ്പെടുത്തിയതായി ഇപ്പോൾ ഈ നടപടിയിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഏതു നിലക്കും ഈ നടപടിയുടെ ഔചിത്യവും അതിൻ്റെ നിയമവശവും പരിഗണിക്കേണ്ടിയിരിക്കുന്നു എന്നതിനാൽ, അതിനുവേണ്ട നടപടികൾ ഞാൻ കൈകൊ ള്ളുന്നതാണ്.
ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും രേഖാമൂലം തരാതെ Natural Justice നു വിരുദ്ധമായി എൻ്റെ അംഗത്വം 2010 ജനുവരി മാസം മുതൽ റദ്ദാക്കൽ ഉണ്ടായി എന്ന് 9.2 .22 ന് എഴുതി 14.6.22 ന് ഞാൻ കൈപ്പറ്റിയ കത്തിൽ പ്രതിപാദിച്ചിരിക്കുന്നതിൻ്റെ ഔചിത്യവും അതിൻ്റെ നിയമവശവും അസോസിയേഷൻ ഭാരവാഹി എന്ന നിലയിൽ താങ്കൾ തന്നെ പ്രഥമ ദൃഷ്‌ടിയാൽ പരിഗണിക്കേണ്ടതാണ്.ഏതുനിലക്കും ആ തീരുമാനം ഉദ്ഭവത്തിലേ അസാധുവാണെന്നും അപ്രകാരമുള്ള തെറ്റായ നടപടിയുടെ അടിസ്‌ഥാനത്തിൽ എൻ്റെ അംഗത്വം റദ്ദാക്കിയതായി പറഞ്ഞിരിക്കുന്നതിന് യാതൊരു നിയമസാധുതയുമില്ല എന്നും അറിയിക്കട്ടെ. ഞാൻ ഇപ്പോഴും അസ്സോസ്സിയേഷനിലെ അംഗമാണ്.കുടിശ്ശിക ഒന്നായി ഈടാക്കേണ്ട അവസ്‌ഥ സംജാതമായത് അസോസിയേഷൻ്റെ ഭാഗത്തുള്ള വീഴ്ചയാണ്. അതിനാൽ അത് തവണകളായി സ്വീകരിക്കാൻ അസോസിയേഷൻ ബാധ്യസ്‌ഥമാണ്.അപ്രകാരം അത് കൊടുത്ത് പൂർത്തീകരിക്കാൻ ഞാൻ തയ്യാറുമാണ്.
ഏതുനിലക്കും എൻ്റെ അംഗത്വം റദ്ദു ചെയ്തോ ഇല്ലയോ എന്ന തർക്കവിഷയത്തിന് അതീതമായി അസോസിയേഷൻ്റെ നമ്പർ എൻ്റെ വിലാസത്തിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ചുള്ളതും അത് ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ളതുമായ ആരോപണങ്ങൾ പൂർണമായും തെറ്റാണ്. എൻ്റെ ഭവനം സ്‌ഥിതിചെയ്യുന്ന പ്രദേശം തിരുവനന്തപുരം സിറ്റി കോർപ്പറേഷനിൽ വരുന്ന സ്‌ഥലമായതിനാൽ അത് identify ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനം അനുവദിച്ച കോപ്പറേഷൻ നമ്പറിന് അതീതമായി മറ്റൊരു വിവരവും ആവശ്യമില്ല. എന്നാൽ കൂടുതൽ വ്യക്തതക്കുവേണ്ടി നാട്ടിലെ റെസിഡെൻഷ്യൽ അസോസിയേഷനിലെ അംഗങ്ങൾ അസോസിയേഷൻ നമ്പർ ഉപയോഗിക്കുന്നത് സർവസാധാരണമായ ഒരു കാര്യം മാത്രമാണ്.ആയതിനു പ്രത്യേകമായ അവകാശവാദമോ നിബന്ധനയോ നിയമപ്രകാരം ഏർപ്പെടുത്താൻ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അതുപോലെത്തന്നെ ഞാൻ റെസിഡെൻഷ്യൽ അസ്സോസ്സിയേഷൻ നമ്പർ കാണിച്ചു സാധാരണയായി എൻ്റെ identity യോ വിലാസമോ ഉപയോഗിക്കുന്ന പതിവില്ല. അതേസമയം മറ്റാരെങ്കിലും താങ്കൾ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷൻ്റെ ചുരുക്കപ്പേരോ വീട്ടുനമ്പരോ വ്യക്തതക്കു വേണ്ടി ഉപയോഗിച്ചാൽ അതിന് എന്നെ കുറ്റപ്പെടുത്താൻ കഴിയുകയുമില്ല. ഞാൻ അസോസിയേഷൻ നമ്പർ വീടിൻ്റെ മുന്നിലോ മറ്റെവിടേയുമോ പ്രദർശിപ്പിച്ചിട്ടുമില്ല. ഏത് അവശ്യത്തിനായാലും സ്‌ഥലത്തെ prominent ആയ landmark രേഖപ്പെടുത്തുന്നത് സർവസാധാരണമായ കാര്യമാണ്. ഉദാഹരണത്തിന് ഒരാളുടെ അഡ്രെസ്സ് എഴുതുമ്പോൾ വ്യക്തതക്കുവേണ്ടി പോലീസ് സ്റ്റേഷന് എതിർവശം എന്ന് ചേർത്താൽ, പോലീസ് സ്റ്റേഷൻ എന്ന സർക്കാർ സ്‌ഥാപനത്തിൻ്റെ പേർ ദുരുപയോഗം ചെയ്തു എന്ന് കാണിച്ചു നടപടി എടുക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമം അനുശാസിക്കുന്നില്ല.
കൂടാതെ എൻ്റെ അറിവിൽ താങ്കൾ വിവക്ഷിക്കുന്ന TVRA എന്ന ചുരുക്കപ്പേരിന് Trademark registration ഇല്ലാത്തിടത്തോളം കാലം ആയതിന് താങ്കൾ ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊരു പൂർണരൂപം പലരീതിയിൽ പലയിടങ്ങളിലും നിലവിൽ ഉണ്ടാകാനും സാധ്യത കാണുമല്ലോ.
അതിനാൽ ഇപ്രകാരം പരിഗണനാർഹമല്ലാത്ത നിസ്സാര വിഷയങ്ങളിൽ എനിക്കെതിരെ false complaint കൊടുക്കുമെന്ന് പറയുന്നതിൽ നിന്ന് , എന്നോട് താങ്കൾക്കുള്ള വ്യക്തിപരമായ സ്വകാര്യ വിദ്വേഷമായിരിക്കാം കാരണമെന്ന് ഞാൻ ന്യായമായും സംശയിക്കുന്നു. താങ്കളുടെ കത്തിൽ പറയുന്ന ആരോപണം കൊണ്ട് ഒരു കുറ്റകൃത്യവും വ്യക്തമായി വെളിപ്പെടുന്നില്ല. അതിനു പുറമെ എൻ്റെ അംഗത്വം 2010 ജനുവരി മാസം മുതൽ റദ്ദാക്കിയത് നിയമപ്രകാരമാണെങ്കിൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എനിക്കെതിരെ ഇപ്രകാരം ഒരു നോട്ടീസ് അയക്കാൻ താങ്കൾക്ക് അധികാരമോ അവകാശമോ ഇല്ല. എൻ്റെ വീടിന് എന്ത് adress കാണിക്കണം എന്നുള്ളത് എൻ്റെ സ്വകാര്യതയാണ്.അതിന് താങ്കളുടെയോ സംഘടനയുടെയോ അനുവാദം ആവശ്യമില്ല. തന്നെയുമല്ല, അസോസിയേഷൻ മെമ്പർ അല്ലാത്ത ഒരാൾ സംഘടനയുടെ അംഗീകാരം വാങ്ങി വേണം വീടിനു പേരും നമ്പറും ഇടാൻ എന്ന വാദവും , അപ്രകാരമല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നുമുള്ള താങ്കളുടെ പരാമർശവും പൂർണമായും തെറ്റാണ് എന്നാണ് നിയമജ്ഞരിൽ നിന്ന് എനിക്ക് കിട്ടിയ നിർദേശം. എൻ്റെ പേരിൽ കാരണം കൂടാതെ പോലീസ് പരാതി കൊടുക്കാനോ അനാവശ്യ നടപടികൾ കൈക്കൊള്ളാനോ മുതിരുന്ന പക്ഷം അതിന്മേൽ എനിക്കുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും മാനനഷ്ടത്തിനും നിങ്ങളും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനും പൂർണമായും ഉത്തരവാദി ആയിരിക്കുമെന്ന വിവരം സവിനയം അറിയിക്കുന്നു.
സൗഹാർദ്ദത്തോടെ
സേതുമാധവൻ ഇ .
പ്രോഗ്രാം എക്സിക്യൂട്ടീവ് , ദൂരദർശൻ ( Retd )
ശ്രീലകം, പേരാപ്പൂർ , എം എൽ എ റോഡ്
കുടപ്പനക്കുന്ന് po
തിരുവനന്തപുരം. 43 .
Thursday, March 24, 2022
അവതാരിക - സഹയാത്രികക്കൊപ്പം
സഫലമായൊരു ആനന്ദധാരയാണ് ഗീതുശ്രീയുടെ കവിതകൾ. ഞാനടിമുടി പൂത്തൊരു കൊന്നയായ് അവിടുത്തെ തിരുമുടിമാലയിലൊരു പൂവായിമാറി സഫലമീ ജന്മം എന്നൊരു അർഥന.
സുഗന്ധിയായി തപസ്സിരിക്കുകയാണ് ഈ രാധ. കാട്ടുകടമ്പിലെ വള്ളിയൂഞ്ഞാലിൽ കൃഷ്ണനോടൊപ്പം ആടിരസിച്ചുല്ലസിക്കാൻ കൊതിക്കുന്ന രാഗലോലയാണ് ഈ കവിത.
കാരുണ്യം പെൺമെയ്യാർന്നപോലെയാണ് കവിയുടെ വാത്സല്യം. നിലാവിനെന്തേ പതിവിലും ചന്തം എന്നാരായുന്ന രാധിക.
ഓരോ മാമ്പൂക്കാലവും പൊയ്പോയൊരു ബാല്യം അവൾക്കു തിരികെ കൊടുത്തു.നാട്ടുതേന്മാവിൻ്റെ ചോട്ടിൽ വന്നുവീഴുന്ന മധുരമാണീ കവിതാ തല്ലജങ്ങൾ. 'നിന്നോട് പിണങ്ങുമ്പോൾ' എന്ന കവിതനോക്കൂ.വാ തോരാതെ മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇലത്തുമ്പിലെ നീർത്തുള്ളി പോലെ വീണുടയുന്ന വരികൾ. നിൻ്റെ പുന്നാരങ്ങളിലെ കളിവാക്കായും കളിമ്പമായും ഒരുനാൾ നീയറിയാതതിരിലെ വേലിപ്പത്തലിൽ തൊടിയിലെ പുളിമരചാർത്തിൽ ഒളിച്ചിരിക്കുന്ന കവിത.ഒടുങ്ങാത്ത തിരയിളക്കമാർന്ന കണ്ണിലെ പ്രണയക്കടൽ. പരിഭവം പറയുമ്പോൾ പ്പോലും പ്രിയൻ്റെ ഉള്ളം മുറിഞ്ഞു ചോരപൊടിഞ്ഞെങ്കിലോ എന്ന ഭയം അവൾക്കുണ്ട്.
'മഴ' എന്ന കവിത ഇടിവെട്ടിപ്പെയ്യുന്ന ഒരു തുലാവർഷരാവിൻ്റെ സൗന്ദര്യമുള്ളതാണ്.ഇന്നലെ രാത്രി തുടങ്ങിയതാണ്,ഈ തണുത്ത വെളുപ്പാൻകാലത്തും ചിണുങ്ങി പെയ്യുകയാണ് മഴ.കുസൃതിയാണ് ആ മിഴി നിറയെ.
മഞ്ഞപ്പൂഞ്ചേലയും കാഞ്ചന നൂപുരവും കിങ്ങിണിക്കൊഞ്ചലും പീലിത്തിരുമുടിയും കോലകുഴൽവിളിയും പൊന്നരഞ്ഞാണവും ഗീതുവിൻ്റെ കവിതകളിൽ നിറമാല ചാർത്തുന്നു. ഒരേ ഹൃദയത്തുടിപ്പണിഞ്ഞ ചകോരം മിഥുനമായി നിലാവ് നുണയാൻ കാത്തിരിക്കുന്ന കവിഹൃദയം. നീയെന്നിലും ഞാൻ നിന്നിലും അത്രമേൽ വേരാഴ്ത്തിക്കഴിഞ്ഞു. ഓർമയുടെ ചക്രവാളസീമയിൽ സൂര്യൻ ഉദിക്കുന്ന ദിനം ഞാനെൻ്റെ നീരാളിക്കൈകൾ വേർപെടുത്തും.. എന്നിടത്തോളം ദൃഢമാണ് ഗീതുവിൻ്റെ കവിതാനുരാഗം.
വട്ടുണ്ടോ നിനക്കെന്ന് ഉള്ളിലിരുന്നാരോ ചോദ്യമെറിയുമ്പോൾ, വാഴ്വെന്നത് വെറുമൊരു കനവായിരുന്നെങ്കിൽ എന്നവൾ ഉള്ളാലെ കൊതിക്കും. കൂമ്പുമീ തൊട്ടാവാടി ഉണരാതിരുന്നെങ്കിൽ എന്ന് സ്വയം ശപിക്കും.
പടിപ്പുരമിറ്റവും അലരിപ്പൂക്കൾ വിരിഞ്ഞ തൊടികളും നന്ത്യാർവട്ടങ്ങൾ ഉലഞ്ഞാടിയ തെക്കേപ്പുറവും കടന്നു ചിത്രപതംഗങ്ങളെപ്പോലെ ചേച്ചിയോടൊപ്പം, കുഞ്ഞനുജനോടൊപ്പം ഓടിക്കളിച്ച കുട്ടിക്കാലം. ഹരിയുടെ കോലകുഴൽ മാധുരിയിൽ ഒഴുകുകയാണവൾ പുഴപോലെ. പ്രേമക്കടലിൽ വെൺനുര പോലവൾ നുണയുകയാണു മരന്ദം.
ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ... തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽപ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്. ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു. എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ. ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിൻ്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു."
ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? 'ഭൂമി' എന്ന കവിതയിലെ വരികളാണ്. പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും താൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. താനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ' ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക. ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മാലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം. ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ.
ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ് ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും. കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം.... ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ. എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു. ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്. എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം. ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ. 'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ. "പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും.." എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.
- സേതുമാധവൻ മച്ചാട്
ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ് ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി.
പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും.
കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം....
ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു.
എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ.
എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു.
ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ.
ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്.
എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം.
ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ.
'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ.
"പുറപ്പെട്ടേടത്താണവൾ
ഒരായിരം കാതം നടന്നിട്ടും.."
എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.
ഗീതു 4
ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ് ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി.
പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും.
കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം....
ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു.
എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ.
എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു.
ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ.
ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്.
എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം.
ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ.
'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ.
"പുറപ്പെട്ടേടത്താണവൾ
ഒരായിരം കാതം നടന്നിട്ടും.."
എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.
Thursday, March 17, 2022
ഗീതു 3
ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നു നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഭൂമി എന്ന കവിതയിലെ വരികളാണ്.പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും തൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. ഞാനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ'ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക.
ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം.
ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ.
Tuesday, March 15, 2022
ഗീതു 2
ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ...
തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽപ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്.
ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്.
ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർ ഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു.
എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ.
ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിന്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു."
Subscribe to:
Posts (Atom)