Friday, December 16, 2011
IFFK 2011
ചലച്ചിത്രോത്സവം - 2011
പ്രേക്ഷക മനസുകളില്‍ ഇടംനേടിയ കലാകാരന്മാര്ക്കുള്ള ആദരവാണ് Retrospective വിഭാഗം.
മലയാളത്തിലെ അതുല്യ നടന് മധുവിന്റെ ചെമ്മീന്‍,സ്വയംവരം, ഓളവും തീരവും തുടങ്ങി 5 ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. സാഹിത്യവും സിനിമയും പരസ്പരം കൈകോര്‍ത്ത അറുപതുകളുടെ ഭാവുകത്വം , സാധാരണ ജീവിതങ്ങളുടെ സരളതയും സങ്കീര്‍ണതകളുമായിരുന്നു.രാമു കാര്യാട്ട്, പി.ഭാസ്കരന് തുടങ്ങിയവര്‍ സൃഷ്ടിച്ച വ്യത്യസ്തമായ ദൃശ്യബോധത്തിലേക്കാണ് മധു എന്ന നടനും
കടന്നുവന്നത്.
അരനൂറ്റാണ്ടോടടുക്കുന്ന മധുവിന്റെ അഭിനയജീവിതത്തിന് നല്കുന്ന ആദരവാണ് ഈ Retrospective
രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ഹൃദയസ്പര്‍ശിയായ സിനിമകളുടെ സംവേദനം അതര്‍ഹിക്കുന്ന ഗൌരവത്തോടെ ആസ്വാദകര്‍ പങ്കിട്ടു. 'ബ്ലാക്ക് ബ്ലഡ് ' എന്ന ചൈനീസ് ചിത്രം, സാമ്പത്തികമായി ലോകം കീഴടക്കുകയാണെന്നു നാം തെറ്റിദ്ധരിച്ച ചൈനയുടെ വ്യത്യസ്തമായൊരു മുഖം തുറന്നുകാട്ടുന്നു.കൊടിയ ദാരിദ്ര്യത്തില്‍ രക്തംവിറ്റു ജീവിക്കുന്ന ദമ്പതിമാരുടെ കഥ പറയുന്ന ഈ ചിത്രം വന്മതില് പോലുള്ള നമ്മുടെ സങ്കല്പത്തെ തകര്‍ക്കുന്നു.
ടര്‍ക്കി ചിത്രമായ മുസ്തഫാ നൂറിയുടെ Body അവതരണത്തിന്റെ മികവു കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു.
ലളിതമായ ആഖ്യാനശൈലിയാല്‍ മികവുറ്റ മറ്റൊരു ടര്ക്കിചിത്രമായിരുന്നു - Egg .ദൃശ്യവിന്യാസത്തിലെ
ചാരുത ഈ സിനിമയുടെ അഴകായിരുന്നു.
ആന്ദ്രെ സ്യാഗിനെസ്തെവിന്റെ റഷ്യന്‍ സിനിമ Elena ,ഇറാനിയന്‍ ചിത്രമായ Eye Seperation എന്നിവയും ഇന്നലെ പ്രദര്‍ശിപ്പിച്ചവയില്‍ ജനശ്രദ്ധയാകര്‍ഷിച്ചവയാണ്.
'ദി ഡ്രീംസ് ഓഫ് എലിബിഡി' എന്ന കെനിയന്‍ സിനിമ ആഫ്രിക്കയുടെ ആത്മവീര്യത്തിന്റെ സരസമായ ആഖ്യാനമാണ്. HIV ബാധിതരായ ചേരിനിവാസികളോട് നാടകത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുന്ന ഈ ചിത്രം ഒരു
Awareness Campagin എന്ന നിലയിലേക്ക് തരംതാഴാതെ, നര്‍മത്തില്‍ പൊതിഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ മനുഷ്യരാശിയെ ഗ്രസിച്ച ഒരു വൈറസിനെ എടുത്തുനീക്കുന്നത് ഹൃദ്യമായിട്ടുണ്ട്.
നഗിസ ഒഷീമയുടെ ചലച്ചിത്രങ്ങളുടെ സമാഹാരം എടുത്തുപറയേണ്ടതാണ്. ജപ്പാന്റെ തനതു സംഗീതവും കവിതയും മഞ്ഞുമൂടിയ സ്ഥലരാശിയും പ്രണയകുതൂഹലങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന ഒഷീമയുടെ ചിത്രങ്ങള്‍ നിശബ്ദസൌന്ദര്യത്തിന്റെ വര്‍ണവ്യാഖ്യാനങ്ങളാണ്.
സാമൂഹിക ജീവിതത്തിന്റെ സര്വതലങ്ങളെയുംസ്പര്ശിക്കുന്ന ഒരു കലാരൂപമെന്ന നിലയില്‍ സിനിമയ്ക്കു രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ് .പ്രത്യേക സാമൂഹ്യ പരിസരങ്ങളില്‍ രൂപപ്പെട്ട ദൃശ്യസൌന്ദര്യബോധത്തില് ദൃശ്യഭാഷയോടൊപ്പം സാമൂഹ്യഘടകങ്ങളും പരിഗണിക്കപ്പെടും.'ആടുകളം','അഴകര്‍സാമിയിന്‍ കുതിരൈ', എന്നെ ചിത്രങ്ങള്‍ തമിഴ് ഗ്രാമീണജീവിതത്തിന്റെ അവസ്ഥകളെ മനോഹരമായി പകര്‍ത്തുന്നു. ആചാരങ്ങളും മിത്തുകളും ഇടകലര്‍ന്ന ജീവിതപരിസരത്തില്‍ നിന്ന് രൂപമെടുത്ത പ്രാദേശികത്തനിമയുള്ള സിനിമകളാണ് അവ.
മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മലയാളത്തിന്റെ സാന്നിധ്യം ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായിരുന്നു.'ആദിമധ്യാന്തവും' 'ആദമിന്റെ മകന് അബുവും' നിറഞ്ഞസദസ്സിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഗോവ അന്താരാഷ്ട്രീയമേളയില് ബഹുമതികള്‍ വാരിക്കൂട്ടിയ 'ആദാമിന്റെ മകന് അബു' സരളവും സുന്ദരവുമായ ആഖ്യാനമാണ്.
മികച്ച ദൃശ്യ- ശബ്ദ വിന്യാസവും അഭിനയത്തികവും, ഒതുക്കമുള്ള തിരക്കഥയുംഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായം, ആദമിന്റെ മകന് ഒരു മഹത്തായ ചലച്ചിത്രസൃഷ്ടി അല്ല എന്നുതന്നെയാണ്. പ്രമേയത്തിന്റെ വ്യതിരിക്തതയും കഥ പറയുന്നതിലെ മിതത്വവും ഈ ചിത്രത്തെ മനോഹരമാക്കുന്നുവെങ്കിലും മഹത്തായ ചലച്ചിത്രങ്ങള്‍ നല്കുന്ന അനുരണനങ്ങള്‍ ( haunting echoes )ഈ സിനിമ പകരുന്നതായി അനുഭവപ്പെട്ടില്ല.തികച്ചും വ്യക്തിപരമായ ഒരു സമീപനമാണിതെന്നു പറയട്ടെ.
ദേശത്തിന്റെയുംഭാഷകളുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന സിനിമ, മൌലികമായും മനുഷ്യവികാരങ്ങളുടെ ആവിഷ്കാരമാണ്. അതിര്‍ത്തികളുടെ ആജ്ഞാപരതക്കു മുന്പില് കീഴടങ്ങേണ്ടി വരുന്ന മനുഷ്യന്റെ നിസ്സഹായതയെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഈ മേളയുടെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.ചിലിയില്‍ നിന്നെത്തിയ ' ദി പെയിന്റിംഗ് ലെസന്‍ ', ഇറാന് ചിത്രമായ ടെഹ്റാന് ടെഹ്റാന്, ഗുഡ് ബൈ എന്നിവ കുടിയേറ്റക്കാരുടെ നിയമങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള ശ്രമം നടത്തുന്ന ഈ ചിത്രത്തിലുടെ.നിശബ്ദ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒരു ആര്‍ദ്രനദി ആഴത്തിലുടെ ഹൃദയങ്ങളെ ഭേദിച്ച് ഒഴുകിപ്പോവുന്നത് നാം കാണുന്നു.ജാപ്പനീസ് നോവലിസ്റ്റ് ഹരുകി മുറകാമിയുടെനോവലിനെ ആസ്പദമാക്കി ട്രാന് ആന്‍ ഹുന്ഗ് സംവിധാനംചെയ്ത 'നോര്‍വീജിയന്‍ വുഡ് 'അതിമനോഹരമായ ഒരു പ്രണയകഥ പറയുന്നു.
ജീവിക്കുന്ന ഓരോ നിമിഷവും പോയകാലത്തേക്ക് തിരിച്ചു പോകുന്നവരുടെ ഗൃഹാതുരസ്മരണകളുടെ നിലീനഭംഗികള് കോര്‍ത്തെടുത്തൊരു കാവ്യം. എവിടെയോ കളഞ്ഞുപോയ ഓര്‍മകളെ വീണ്ടെടുക്കാന്‍ ബാല്യകാല സുഹൃത്തുക്കളും പ്രണയിതാക്കളുമായ നാക്കോയും വതനാബെയും നടത്തുന്ന യാത്ര. നഷ്ടജീവിതത്തിന്റെ വിഷാദഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറപ്പൊലിമയോടെ ആവാഹിക്കാന്‍ 'നോര്‍വീജിയന്‍ വുഡ് ' ശ്രമിക്കുന്നു.ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തേക്കാള്ജനം ശ്രദ്ധിച്ചത് 'ലോക സിനിമകളുടെ' സമകാലീന മുഖമായിരുന്നു.ലോക സിനിമയുടെ മാറുന്ന അഭിരുചികളും പ്രമേയപരമായ പുതുമകളും തേടി പ്രേക്ഷകര്‍ തിയറ്ററുകളില്‍നിന്ന് തിയറ്ററുകളിലെക്ക് കൂടുമാറി.
കഥാഖ്യാനത്തിന്റെ സ്ഫോടകമായ സാധതകളെ ഉപയോഗപ്പെടുത്തി ദൃശ്യഭാഷയ്ക്ക് പുതിയ തലങ്ങള്‍
സമ്മാനിച്ച ജര്‍മന്‍ സംവിധായകന് ടോം ടൈക്കര്‍ 'ത്രീ' എന്നാ ചിത്രത്തിലൂടെ വിസ്മയിപ്പിക്കുന്ന ഒരു പ്രണയാഖ്യാനമാണ് കാഴ്ച വെക്കുന്നത്. പുറത്തുകടക്കാന്‍ യാതൊരു സാധ്യതയുംഅവശേഷിപ്പിക്കാത്ത നൂലാമാല നിറഞ്ഞ പിരിയന്‍ ഗോവണികളുടെ വിചിത്രവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ ചിത്രം. ആഖ്യാനകലയിലെ ഈ വിഷമവൃത്തം ലോകസിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ മാതൃകയാണ്.
സമകാലീന സെര്‍ബിയന്‍ സംവിധായകനായ മ്ലാടിക് മറ്റിക്കെവിച്ചിന്റെ 'Together ' ഒരെഴുത്തുകാരന്റെ രചനാജീവിതത്തിലെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചിത്രമാണ്. വൈകാരിക മുഹൂര്‍ത്തങ്ങളുടെ
ദൃശ്യബിംബങ്ങളിലൂടെ എഴുത്തിന്റെ സര്ഗവ്യാപരങ്ങള് ശില്പഭദ്രതയോടെ ആവിഷകരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഭാവനാലോകത്തു നിന്ന് നിര്‍ദ്ദയം നിഷ്കാസിതനായ ഒരെഴുത്തുകാരന് തന്റെ കഥാപാത്രങ്ങളുമായി സമ്പര്‍ക്കംപുലര്‍ത്താന്‍ പോലുമാകാതെ ധര്മസങ്കടത്തില് ഉഴലുന്ന കാഴ്ച ഹൃദയാവര്‍ജകമായിട്ടാണ് സംവിധായകന് അവതരിപ്പിച്ചിരിക്കുന്നത്.ചലച്ചിത്രമേളയിലെ ആഫ്രിക്കന്‍ സാന്നിധ്യം ശക്തമായിരുന്നു ഈ വര്‍ഷം.സമകാലീന ദക്ഷിണാ ഫ്രിക്കന്‍ ജീവിതത്തിലെ അരാജകപ്രവണതകളും രാഷ്ട്രീയമായ അരക്ഷിതാവസ്ഥകളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സ്റ്റീവ് ജെക്കബ്സിന്റെ Disgrace . നൊബേല്‍ ജേതാവായ ജെ എം കൂറ്റ്സേയുടെ നോവലിന്റെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം മനുഷ്യനു വന്നുചേര്‍ന്ന അധ:പതനത്തിന്റെ ദയനീയ മുഖം വരച്ചുകാട്ടുന്നു. കോംഗോവില്‍ നിന്നെത്തിയ 'വിവാ റിവ' എന്ന ചിത്രവും അരാജകമായ ജീവിതത്തിന്റെ മൂല്യച്യുതി എടുത്തുകാട്ടുന്നു.
ഹമീദ് റേസയുടെ ഇറാനിയന്‍ ചിത്രമായ 'ഫ്ലെമിങ്കോ' അതീവസുന്ദരമായ ദൃശ്യവിശാലതയില് വിടരുന്ന കവിതയാണ്. തായ് ലാന്‍ഡില്‍ നിന്നും ഫിലിപ്പൈന്‍സില്‍നിന്നും എത്തിയ ചിത്രങ്ങളും മേളയിലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യന്‍ ചിത്രമായ 'ഡല്‍ഹി days ' കാണികളെ അവതരണത്തിലെ ലാളിത്യം കൊണ്ട് തൃപ്തരാക്കി
മലയാളചിത്രങ്ങളില്‍ ട്രാഫിക്, ഗദ്ദാമ എന്നിവയും പ്രേക്ഷകസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ചലച്ചിത്രപ്രതിഭകളുടെ സാന്നിധ്യവും മേളയുടെ വര്‍ണപ്പൊലിമ വര്‍ധിക്കാന്‍ കാരണമായി. നടന് മധു, മോഹന്‍ലാല്‍, സംവിധായകരായ വെട്രിമാരന്,അതിഥി റോയ്, നദി ഷഹനാസ് ആനന്ദ് എന്നിവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. മേളയുടെ തുടക്കത്തില്‍ ജയ ബച്ചനും ഓംപുരിയുംപങ്കെടുത്ത ഓപ്പന്‍ ഫോറവും ഷാജി എന്‍ കരുണ്‍,കമല്‍, ഹരികുമാര്‍,പ്രിയദര്ശന് തുടങ്ങിയവരുടെ പങ്കാളിത്തവും മേളക്ക് ചൈതന്യം പകര്‍ന്നു.
പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നു കൊടിയിറങ്ങും.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ എത്രയോ ലോകസിനിമകള്‍. അത്ര നിലവാരമില്ലാതെപോയ മത്സരവിഭാഗം
ചിത്രങ്ങള്‍. കണ്ട സിനിമകളില്‍ ഏറ്റവുംമികച്ചത് ഏതെന്നു ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളെ ഉള്ളൂ. മെക്സിക്കോ ചിത്രമായ ' ദി പെയിന്റിംഗ് ലെസ്സണ്‍' , കൊളംബിയന്‍ ചലച്ചിത്രമായ
'The colours of the Mountain ', അര്‍ജന്റിനയില്‍ നിന്നെത്തിയ 'The cat vanishes ' എന്നിവ മുന്‍നിരയില്‍ നില്ക്കുന്നു.ഇന്ത്യന്‍ചിത്രമായ 'ഡല്‍ഹി ഇന്‍ എ ഡേ', കോങ്ഗോ ചിത്രം 'ദി ഡ്രീംസ് ഓഫ് എലിബിഡി'
എന്നിവ തൊട്ടരികില്‍. ബ്ലാക്ക് ബ്ലഡ് , ബോഡി എന്നീ ചിത്രങ്ങളും ആള്‍ക്കൂട്ടത്തെ ആകര്‍ഷി ച്ചവയാണ്.
മലയാളത്തില്‍ ശാലിനി ഉഷാ നായര്‍ സംവിധാനം ചെയ്ത 'അകം' ഇന്നലെ പ്രദര്‍ശിപ്പിച്ചു. മനസ്സിന്റെ സൂക്ഷ്മസഞ്ചാരവഴികളാണ് 'അകത്തിന്റെ' അന്വേഷണം.മിത്തും മന:ശാസ്ത്രവും ഇടകലര്‍ന്ന പ്രമേയത്തിന്റെ സമസ്യ ദൃശ്യബിംബങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് സംവിധായിക നടത്തിയിട്ടുള്ളത്.
ഷേക്ക്സ്പിയറുടെ ഹാംലെറ്റിന്റെ പുനരാഖ്യാനമാണ് വി കെ പ്രകാശിന്റെ 'കര്‍മയോഗി'.ഒരു കലാരൂപം ഉള്‍ക്കൊള്ളുന്ന ദേശ കാല സവിശേഷതകളെ , അവയുടെ സാംസ്കാരികമായ ലാവണ്യത്തെ മറ്റൊരു പശ്ച്ചാത്തലത്തില്‍ പറിച്ചു നടനുള്ള ശ്രമംകൂടിയാണീ ചിത്രം.
ഇന്നലെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന് ജര്‍മന്‍ ചിത്രമായ
'landscape in the mist 'ആണ്. ഒരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പിതൃസ്നേഹത്തിലേക്കുള്ള
രണ്ടു കുട്ടികളുടെ യാത്രയുടെ കഥ. മഞ്ഞു മൂടിയ സമതലങ്ങളിലൂടെ അവര്‍ നടത്തുന്ന യാത്ര നിഷ്കങ്കതയുടെയും തിരിച്ചറിവിന്റെയും ആകാംക്ഷനിറഞ്ഞ അന്വേഷണമാണ്.
ഫ്ലോറിയന്‍ മിക്കൊദ കൊസിന്റെ ' ദി ഡേ ഐ വാസ് നോട്ട് ബോണ്‍ ' ആധുനിക യൂറോപ്യന്‍ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഒരു യുവതിയുടെയും അവളുടെ കുടുംബത്തിന്റെയും സാമൂഹികമായ അസ്തിത്വത്തെ അനാവരണം ചെയ്യുന്നു.പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും കഥകള്‍ ലോകസിനിമയുടെ എക്കാലത്തെയും പ്രമേയങ്ങളാണ്.
കാഴ്ച്ചയുടെ കലയാണ് സിനിമ. ദൃശ്യവിന്യാസത്തിന്റെ വിവിധതലങ്ങളിലൂടെ ഫ്രെയിമുകളില്‍ നിന്ന് ഫ്രെയിമുകളിലേക്ക് അര്‍ഥവും അനുഭവവുംതേടി സംവിധായകനൊപ്പം പ്രേക്ഷകനും അനന്ത കാലത്തിലൂടെ സഞ്ചരിക്കുകയാണ്.
ദൃശ്യങ്ങളും ഓര്‍മകളും നിറവിന്യാസങ്ങളുംസമ്മാനിച്ചു കൊണ്ട് ഒരു ചലച്ചിത്രോത്സവം കൂടി വിടപറയുന്നു.
നാം പാര്‍ക്കുന്ന ഈ ലോകത്ത് എല്ലാവരും നിലവിളിക്കുന്നത് ഒരേ ഭാഷയിലാണ്. സന്തോഷവും സന്താപവും ആനന്ദവും നൈരാശ്യവും പങ്കിടുന്നതും ഒരു പോലെ. ഭാഷയും വര്‍ണവും ആചാരരീതികളും മാറി മാറി വരാം. എന്നാല്‍ മനുഷ്യനന്മ ഒരേ രസതന്ത്രമാണ് നമുക്ക് പകരുന്നത്. ജീവന്റെ ബലരേഖകള്‍ എല്ലായിടത്തും ഒരു പോലെ.. . അന്താരാഷ്ട്ര ചലച്ചിത്രോത്സവം നമ്മെ പരസ്പരം ചേര്‍ത്തു നിറുത്തുന്നു. മലയാളിയുടെ ഏറ്റവും മതേതരമായ അനുഷ്ഠാനം ഇന്ന് ചലച്ചിത്രമാണെന്നുപോലും പറയേണ്ടി വരും. ലോകസിനിമ അതിന്റെ ശതാബ്ദി കൊണ്ടാടി ഒരു വ്യാഴവട്ടം കഴിഞ്ഞുപോയി.ആള്‍ക്കൂട്ടം ദിവസങ്ങളോളം ഒരു കൊച്ചു നഗരത്തില്‍ തങ്ങി സിനിമ കണ്ടും , സിനിമ ഭക്ഷിച്ചും ഉറങ്ങിയും രാപ്പകലുകളെ സിനിമയുടെ ഇന്ദ്രിയ ത്തിലൂടെ അനുഭവിച്ചു. ഫോക്കസിന്റെ ആഴത്തിലും പരപ്പിലും പല നാടുകളും മനുഷ്യരും കാലാവസ്ഥയും നമ്മള് ജീവിച്ചുതീര്‍ക്കുകയായിരുന്നു. . സിനിമ ഒരാള്ക്കൂട്ടത്തേക്കാള് വലുതാണെന്നും പക്ഷെ ആള്‍ക്കൂട്ടം തന്നെയാണ് സിനിമയെ വലുതാക്കുന്നതെന്നും ഓരോ ചലച്ചിത്രമേളയും നമ്മോട് ആവര്‍ത്തിച്ചു പറയുന്നു.
s e t h u m a d h a v a n m a c h a d
പ്രേക്ഷക മനസുകളില്‍ ഇടംനേടിയ കലാകാരന്മാര്ക്കുള്ള ആദരവാണ് Retrospective വിഭാഗം.
മലയാളത്തിലെ അതുല്യ നടന് മധുവിന്റെ ചെമ്മീന്‍,സ്വയംവരം, ഓളവും തീരവും തുടങ്ങി 5 ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. സാഹിത്യവും സിനിമയും പരസ്പരം കൈകോര്‍ത്ത അറുപതുകളുടെ ഭാവുകത്വം , സാധാരണ ജീവിതങ്ങളുടെ സരളതയും സങ്കീര്‍ണതകളുമായിരുന്നു.രാ
കടന്നുവന്നത്.
അരനൂറ്റാണ്ടോടടുക്കുന്ന മധുവിന്റെ അഭിനയജീവിതത്തിന് നല്കുന്ന ആദരവാണ് ഈ Retrospective
രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ഹൃദയസ്പര്‍ശിയായ സിനിമകളുടെ സംവേദനം അതര്‍ഹിക്കുന്ന ഗൌരവത്തോടെ ആസ്വാദകര്‍ പങ്കിട്ടു. 'ബ്ലാക്ക് ബ്ലഡ് ' എന്ന ചൈനീസ് ചിത്രം, സാമ്പത്തികമായി ലോകം കീഴടക്കുകയാണെന്നു നാം തെറ്റിദ്ധരിച്ച ചൈനയുടെ വ്യത്യസ്തമായൊരു മുഖം തുറന്നുകാട്ടുന്നു.കൊടിയ ദാരിദ്ര്യത്തില്‍ രക്തംവിറ്റു ജീവിക്കുന്ന ദമ്പതിമാരുടെ കഥ പറയുന്ന ഈ ചിത്രം വന്മതില് പോലുള്ള നമ്മുടെ സങ്കല്പത്തെ തകര്‍ക്കുന്നു.
ടര്‍ക്കി ചിത്രമായ മുസ്തഫാ നൂറിയുടെ Body അവതരണത്തിന്റെ മികവു കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു.
ലളിതമായ ആഖ്യാനശൈലിയാല്‍ മികവുറ്റ മറ്റൊരു ടര്ക്കിചിത്രമായിരുന്നു - Egg .ദൃശ്യവിന്യാസത്തിലെ
ചാരുത ഈ സിനിമയുടെ അഴകായിരുന്നു.
ആന്ദ്രെ സ്യാഗിനെസ്തെവിന്റെ റഷ്യന്‍ സിനിമ Elena ,ഇറാനിയന്‍ ചിത്രമായ Eye Seperation എന്നിവയും ഇന്നലെ പ്രദര്‍ശിപ്പിച്ചവയില്‍ ജനശ്രദ്ധയാകര്‍ഷിച്ചവയാണ്.
'ദി ഡ്രീംസ് ഓഫ് എലിബിഡി' എന്ന കെനിയന്‍ സിനിമ ആഫ്രിക്കയുടെ ആത്മവീര്യത്തിന്റെ സരസമായ ആഖ്യാനമാണ്. HIV ബാധിതരായ ചേരിനിവാസികളോട് നാടകത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുന്ന ഈ ചിത്രം ഒരു
Awareness Campagin എന്ന നിലയിലേക്ക് തരംതാഴാതെ, നര്‍മത്തില്‍ പൊതിഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ മനുഷ്യരാശിയെ ഗ്രസിച്ച ഒരു വൈറസിനെ എടുത്തുനീക്കുന്നത് ഹൃദ്യമായിട്ടുണ്ട്.
നഗിസ ഒഷീമയുടെ ചലച്ചിത്രങ്ങളുടെ സമാഹാരം എടുത്തുപറയേണ്ടതാണ്. ജപ്പാന്റെ തനതു സംഗീതവും കവിതയും മഞ്ഞുമൂടിയ സ്ഥലരാശിയും പ്രണയകുതൂഹലങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന ഒഷീമയുടെ ചിത്രങ്ങള്‍ നിശബ്ദസൌന്ദര്യത്തിന്റെ വര്‍ണവ്യാഖ്യാനങ്ങളാണ്.
സാമൂഹിക ജീവിതത്തിന്റെ സര്വതലങ്ങളെയുംസ്പര്ശിക്ക
മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മലയാളത്തിന്റെ സാന്നിധ്യം ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായിരുന്നു.'ആദിമധ്
മികച്ച ദൃശ്യ- ശബ്ദ വിന്യാസവും അഭിനയത്തികവും, ഒതുക്കമുള്ള തിരക്കഥയുംഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.എന്നാല്‍
ദേശത്തിന്റെയുംഭാഷകളുടെയും
ജീവിക്കുന്ന ഓരോ നിമിഷവും പോയകാലത്തേക്ക് തിരിച്ചു പോകുന്നവരുടെ ഗൃഹാതുരസ്മരണകളുടെ നിലീനഭംഗികള് കോര്‍ത്തെടുത്തൊരു കാവ്യം. എവിടെയോ കളഞ്ഞുപോയ ഓര്‍മകളെ വീണ്ടെടുക്കാന്‍ ബാല്യകാല സുഹൃത്തുക്കളും പ്രണയിതാക്കളുമായ നാക്കോയും വതനാബെയും നടത്തുന്ന യാത്ര. നഷ്ടജീവിതത്തിന്റെ വിഷാദഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറപ്പൊലിമയോടെ ആവാഹിക്കാന്‍ 'നോര്‍വീജിയന്‍ വുഡ് ' ശ്രമിക്കുന്നു.ചലച്ചിത്രമേള
കഥാഖ്യാനത്തിന്റെ സ്ഫോടകമായ സാധതകളെ ഉപയോഗപ്പെടുത്തി ദൃശ്യഭാഷയ്ക്ക് പുതിയ തലങ്ങള്‍
സമ്മാനിച്ച ജര്‍മന്‍ സംവിധായകന് ടോം ടൈക്കര്‍ 'ത്രീ' എന്നാ ചിത്രത്തിലൂടെ വിസ്മയിപ്പിക്കുന്ന ഒരു പ്രണയാഖ്യാനമാണ് കാഴ്ച വെക്കുന്നത്. പുറത്തുകടക്കാന്‍ യാതൊരു സാധ്യതയുംഅവശേഷിപ്പിക്കാത്ത
സമകാലീന സെര്‍ബിയന്‍ സംവിധായകനായ മ്ലാടിക് മറ്റിക്കെവിച്ചിന്റെ 'Together ' ഒരെഴുത്തുകാരന്റെ രചനാജീവിതത്തിലെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചിത്രമാണ്. വൈകാരിക മുഹൂര്‍ത്തങ്ങളുടെ
ദൃശ്യബിംബങ്ങളിലൂടെ എഴുത്തിന്റെ സര്ഗവ്യാപരങ്ങള് ശില്പഭദ്രതയോടെ ആവിഷകരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഭാവനാലോകത്തു നിന്ന് നിര്‍ദ്ദയം നിഷ്കാസിതനായ ഒരെഴുത്തുകാരന് തന്റെ കഥാപാത്രങ്ങളുമായി സമ്പര്‍ക്കംപുലര്‍ത്താന്‍ പോലുമാകാതെ ധര്മസങ്കടത്തില് ഉഴലുന്ന കാഴ്ച ഹൃദയാവര്‍ജകമായിട്ടാണ് സംവിധായകന് അവതരിപ്പിച്ചിരിക്കുന്നത്.ച
ഹമീദ് റേസയുടെ ഇറാനിയന്‍ ചിത്രമായ 'ഫ്ലെമിങ്കോ' അതീവസുന്ദരമായ ദൃശ്യവിശാലതയില് വിടരുന്ന കവിതയാണ്. തായ് ലാന്‍ഡില്‍ നിന്നും ഫിലിപ്പൈന്‍സില്‍നിന്നും എത്തിയ ചിത്രങ്ങളും മേളയിലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യന്‍ ചിത്രമായ 'ഡല്‍ഹി days ' കാണികളെ അവതരണത്തിലെ ലാളിത്യം കൊണ്ട് തൃപ്തരാക്കി
മലയാളചിത്രങ്ങളില്‍ ട്രാഫിക്, ഗദ്ദാമ എന്നിവയും പ്രേക്ഷകസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ചലച്ചിത്രപ്രതിഭകളുടെ സാന്നിധ്യവും മേളയുടെ വര്‍ണപ്പൊലിമ വര്‍ധിക്കാന്‍ കാരണമായി. നടന് മധു, മോഹന്‍ലാല്‍, സംവിധായകരായ വെട്രിമാരന്,അതിഥി റോയ്, നദി ഷഹനാസ് ആനന്ദ് എന്നിവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. മേളയുടെ തുടക്കത്തില്‍ ജയ ബച്ചനും ഓംപുരിയുംപങ്കെടുത്ത ഓപ്പന്‍ ഫോറവും ഷാജി എന്‍ കരുണ്‍,കമല്‍, ഹരികുമാര്‍,പ്രിയദര്ശന് തുടങ്ങിയവരുടെ പങ്കാളിത്തവും മേളക്ക് ചൈതന്യം പകര്‍ന്നു.
പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നു കൊടിയിറങ്ങും.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ എത്രയോ ലോകസിനിമകള്‍. അത്ര നിലവാരമില്ലാതെപോയ മത്സരവിഭാഗം
ചിത്രങ്ങള്‍. കണ്ട സിനിമകളില്‍ ഏറ്റവുംമികച്ചത് ഏതെന്നു ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളെ ഉള്ളൂ. മെക്സിക്കോ ചിത്രമായ ' ദി പെയിന്റിംഗ് ലെസ്സണ്‍' , കൊളംബിയന്‍ ചലച്ചിത്രമായ
'The colours of the Mountain ', അര്‍ജന്റിനയില്‍ നിന്നെത്തിയ 'The cat vanishes ' എന്നിവ മുന്‍നിരയില്‍ നില്ക്കുന്നു.ഇന്ത്യന്ചിത
എന്നിവ തൊട്ടരികില്‍. ബ്ലാക്ക് ബ്ലഡ് , ബോഡി എന്നീ ചിത്രങ്ങളും ആള്‍ക്കൂട്ടത്തെ ആകര്‍ഷി ച്ചവയാണ്.
മലയാളത്തില്‍ ശാലിനി ഉഷാ നായര്‍ സംവിധാനം ചെയ്ത 'അകം' ഇന്നലെ പ്രദര്‍ശിപ്പിച്ചു. മനസ്സിന്റെ സൂക്ഷ്മസഞ്ചാരവഴികളാണ് 'അകത്തിന്റെ' അന്വേഷണം.മിത്തും മന:ശാസ്ത്രവും ഇടകലര്‍ന്ന പ്രമേയത്തിന്റെ സമസ്യ ദൃശ്യബിംബങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് സംവിധായിക നടത്തിയിട്ടുള്ളത്.
ഷേക്ക്സ്പിയറുടെ ഹാംലെറ്റിന്റെ പുനരാഖ്യാനമാണ് വി കെ പ്രകാശിന്റെ 'കര്‍മയോഗി'.ഒരു കലാരൂപം ഉള്‍ക്കൊള്ളുന്ന ദേശ കാല സവിശേഷതകളെ , അവയുടെ സാംസ്കാരികമായ ലാവണ്യത്തെ മറ്റൊരു പശ്ച്ചാത്തലത്തില്‍ പറിച്ചു നടനുള്ള ശ്രമംകൂടിയാണീ ചിത്രം.
ഇന്നലെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന് ജര്‍മന്‍ ചിത്രമായ
'landscape in the mist 'ആണ്. ഒരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പിതൃസ്നേഹത്തിലേക്കുള്ള
രണ്ടു കുട്ടികളുടെ യാത്രയുടെ കഥ. മഞ്ഞു മൂടിയ സമതലങ്ങളിലൂടെ അവര്‍ നടത്തുന്ന യാത്ര നിഷ്കങ്കതയുടെയും തിരിച്ചറിവിന്റെയും ആകാംക്ഷനിറഞ്ഞ അന്വേഷണമാണ്.
ഫ്ലോറിയന്‍ മിക്കൊദ കൊസിന്റെ ' ദി ഡേ ഐ വാസ് നോട്ട് ബോണ്‍ ' ആധുനിക യൂറോപ്യന്‍ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഒരു യുവതിയുടെയും അവളുടെ കുടുംബത്തിന്റെയും സാമൂഹികമായ അസ്തിത്വത്തെ അനാവരണം ചെയ്യുന്നു.പലായനത്തിന്റെയു
കാഴ്ച്ചയുടെ കലയാണ് സിനിമ. ദൃശ്യവിന്യാസത്തിന്റെ വിവിധതലങ്ങളിലൂടെ ഫ്രെയിമുകളില്‍ നിന്ന് ഫ്രെയിമുകളിലേക്ക് അര്‍ഥവും അനുഭവവുംതേടി സംവിധായകനൊപ്പം പ്രേക്ഷകനും അനന്ത കാലത്തിലൂടെ സഞ്ചരിക്കുകയാണ്.
ദൃശ്യങ്ങളും ഓര്‍മകളും നിറവിന്യാസങ്ങളുംസമ്മാനിച്ച
നാം പാര്‍ക്കുന്ന ഈ ലോകത്ത് എല്ലാവരും നിലവിളിക്കുന്നത് ഒരേ ഭാഷയിലാണ്. സന്തോഷവും സന്താപവും ആനന്ദവും നൈരാശ്യവും പങ്കിടുന്നതും ഒരു പോലെ. ഭാഷയും വര്‍ണവും ആചാരരീതികളും മാറി മാറി വരാം. എന്നാല്‍ മനുഷ്യനന്മ ഒരേ രസതന്ത്രമാണ് നമുക്ക് പകരുന്നത്. ജീവന്റെ ബലരേഖകള്‍ എല്ലായിടത്തും ഒരു പോലെ.. . അന്താരാഷ്ട്ര ചലച്ചിത്രോത്സവം നമ്മെ പരസ്പരം ചേര്‍ത്തു നിറുത്തുന്നു. മലയാളിയുടെ ഏറ്റവും മതേതരമായ അനുഷ്ഠാനം ഇന്ന് ചലച്ചിത്രമാണെന്നുപോലും പറയേണ്ടി വരും. ലോകസിനിമ അതിന്റെ ശതാബ്ദി കൊണ്ടാടി ഒരു വ്യാഴവട്ടം കഴിഞ്ഞുപോയി.ആള്‍ക്കൂട്ടം ദിവസങ്ങളോളം ഒരു കൊച്ചു നഗരത്തില്‍ തങ്ങി സിനിമ കണ്ടും , സിനിമ ഭക്ഷിച്ചും ഉറങ്ങിയും രാപ്പകലുകളെ സിനിമയുടെ ഇന്ദ്രിയ ത്തിലൂടെ അനുഭവിച്ചു. ഫോക്കസിന്റെ ആഴത്തിലും പരപ്പിലും പല നാടുകളും മനുഷ്യരും കാലാവസ്ഥയും നമ്മള് ജീവിച്ചുതീര്ക്കുകയായിരുന്
s e t h u m a d h a v a n m a c h a d
Wednesday, December 7, 2011
THANJAVUR
അനശ്വരതയെച്ചൊല്ലി മതിതീരാത്ത സ്വപ്നങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു രാജരാജന് മാത്രമേ ഇത്രയും ബൃഹത്തായ നിര്‍മിതികൊണ്ട് കാലത്തെ വെല്ലാനാവൂ എന്നോര്‍മിപ്പിച്ചുകൊണ്ട് തഞ്ചാവൂരിലെ പെരിയ കോവില്‍ പ്രയാണികള്‍ക്കുമുമ്പില്‍ ശിരസ്സുയര്‍ത്തിനിന്നു. സ്തൂപികയായി മഹാകാശത്തേക്കുയര്‍ന്നുപോയ ഗോപുരത്തിനകം ഊര്‍ജതാണ്ഡവത്തിനുശേഷമുള്ള യോഗനിദ്രയില്‍ ലയംകൊണ്ട നടരാജമൂര്‍ത്തി.പെരും തൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ നിന്നുതേവാരപ്പതികങ്ങളുണര്‍ന്നു. മല്ലിയുംമരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്റെ കയറ്റിറക്കങ്ങള്‍...ഇത് തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്പനിക ചിത്രം.
ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവിലിലെ ശംഖ നാദത്തിന്റെ മുഴക്കം നേര്‍ത്തുപോയി. രാജരാജന് കീഴടക്കിയ സാമ്രാജ്യത്തിന്റെ അതിരുകള്‍ ഇല്ലാതായി. ചോളസാമ്രാജ്യത്തിലൂടെ കുളമ്പടിയൊച്ച തീര്‍ത്ത കുതിരകളുടെ ചിനപ്പുകളും കാഹളമുയര്‍ത്തിയ ഗജവീരന്മാരുടെ ചിന്നംവിളികളും കാലത്തില്‍ മാഞ്ഞുപോയി. തഞ്ചാവൂരിലെ ബൃഹദാകാരമായ ക്ഷേത്രമന്ദിരം പുരാതനസ്മരണയുടെ നീക്കിയിരുപ്പ് മാത്രമാണിന്ന്. പോയകാലത്തിലെ രാജഭരണത്തിന്റെ പ്രതിരോധ തന്ത്രമെന്നപോലെ പണിതീര്‍ത്ത കോട്ടയുടെ മാതൃകയാണതിന്.
ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ ഭരണസിരാകേന്ദ്രവും. നിരവധിയായ കാലത്തില്‍ തലനീര്‍ത്തിയ ഈ ആകാശഗോപുരത്തിന് പതിനാലു നിലകളാണ്. ഇരുനൂറ്റിപ്പതിനാറടി ഉയരവും.സ്ഥാപത്യകലയുടെ ദ്രാവിഡത്തനിമയോടെ ഉയര്‍ന്നുനിന്ന പെരിയകൊവിലിനെ 'മഹാമേരു' എന്നാണ് ശില്പികളും തീര്‍ഥാടകരും വിളിച്ചത്. കൈലാസശിഖരം പോലെ പണിതീര്‍ത്ത വിമാനം വാസ്തുവിദ്യയുടെ സമ്പൂര്‍ണതയാണ്.
കാവേരീ തീരഭൂവില്‍ തടം നീര്‍ത്തിയ തഞ്ചാവൂരിന്റെ പെരുമ തമിഴകത്തനിമയുടെ ഹൃദയ ശോഭയായിരുന്നു.തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്', നെല്‍പ്പാടം എന്നര്‍ഥമുള്ള 'ചെയ് ' എന്നീ പദങ്ങളും ദേശംഎന്ന അര്‍ഥത്തില്‍ 'ഊരും'ചേര്‍ന്നാണ് തഞ്ചാവൂര്‍ ഉണ്ടാവുന്നത്.തേവാരപ്പാട്ടുകളില്‍
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള് ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്മന് സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന് ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.പെരിയ കോവിലിലെ കല്ലെഴുത്തുകള്‍ പറയുന്നത്, രാജരാജ പെരുംതച്ചനെന്നറിയപ്പെട്ട കുഞ്ചറമല്ലനെന്ന ശില്പിയാണത്രെ ക്ഷേത്രനിര്‍മാണത്തിലെ മുഖ്യ സ്ധപതി. നിട്ടവിനോദനും ഗാന്ധാരാദിത്യനും സഹശില്പികളും. ആയിരക്കണക്കിന് കല്ത്തച്ചന്മാര്
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഒരിക്കലും ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് നിര്‍മിതിയിലെ സവിശേഷത. ( കൊണാര്‍ക്കിലും ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.)
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
തഞ്ചാവൂരിലെ പെരിയകോവിലിന് പ്രവേശകമായി രണ്ടു ഗോപുരകവാടങ്ങളുണ്ട്, കേരളാന്തകന്‍ തിരുവായില്‍, രാജരാജന് തിരുവായില്‍ എന്നിങ്ങനെ.ചേരരാജാവായ ഭാസ്കര രവിവര്മനെ പരാജയപ്പെടുത്തിയപ്പോള്‍ രാജരാജന് നല്കപ്പെട്ട പേരാണ് കേരളാന്തകന്‍ എന്നത്. വിഴിഞ്ഞം തുറമുഖം വരെ രാജരാജന്റെ സൈന്യം എത്തിയതായി തിരുവിതാകൂര്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജരാജന് പടനയിച്ചും കീഴടക്കിയും നേടിയതെല്ലാം തഞ്ചാവൂരിന്റെ ഐശ്വര്യത്തില്‍സമര്‍പ്പിതമായിട്ടുണ്ട്. പെരിയ കോവിലിന്റെ ക്ഷേത്രഗോപുരത്തിനു ചുറ്റും സ്ഥലവിസ്തൃതിയുടെ കാവല്‍ ഭിത്തിയായി മുപ്പതടിയോളം ഉയരമുള്ള ചുറ്റുമതില്‍ തീര്‍ത്തിട്ടുണ്ട്. രക്ഷാഭടന്മാര്‍ക്ക് പുറത്തു നിന്നുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സവിധാനങ്ങങ്ങളും സജ്ജമാക്കിയിരുന്നു.തുറസ്സുകളിലും ഉള് ത്തളങ്ങളിലും സ്വച്ഛമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ക്ഷേത്രനിര്‍മാണത്തിലേര്‍പ്പെട്ട ശില്പികള് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദ്വാരപാലകശില്പങ്ങളും കവാടപാര്‍ശ്വങ്ങളിലെ ശിലാപാളികളില്‍ കൊത്തിയ വടിവൊത്ത പുരാണശില്പങ്ങളും അതീവ ചാരുതയാര്‍ന്നവയാണ്. സ്ഥപതികളുടെ പണിക്കുറതീര്‍ന്ന കരവിരുതിന്റെ നേര്‍സാക്ഷ്യങ്ങള്‍.
അഥര്‍വത്തിലെ സ്ഥാപത്യവേദമാണ് വാസ്തുവിദ്യ .ശില എന്ന ധാതുവില്‍ നിന്നാണ് ശില്പമുണ്ടാവുന്നത്.
ഏകാഗ്രതയോടെ ശീലിക്കുന്നതും ദക്ഷതയോടെ ചെയ്യുന്നതുമാണ് ശില്പകല. ശില്പങ്ങളുടെ ആകരമാണ് ദേവാലയം.ഭൂപരിഗ്രഹവും ദിക് നിര്‍ണയവുമാണ് ആദ്യഘട്ടം. മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഭൂമധ്യരേഖാ പ്രദേശത്തിന്റെ ആവാസകേന്ദ്രത്തില്‍ സ്ഥലവിസ്തൃതിയുടെ മുഴുവന്‍ സാധ്യതകളും ഗണിച്ച് മനുഷ്യാധ്വാനത്തിന്റെ ചരിത്രാഖ്യായിക നിര്‍മിക്കുകയായിരുന്നു തഞ്ചാവൂരിലെ സ്ഥപതിമാര്‍.
വൃത്തവും ചതുരവും ദീര്‍ഘവും ഉപയോഗിച്ച് പ്രാസാദങ്ങളും പ്രാകാരങ്ങളും നിര്‍മിച്ചുകൊണ്ടാണ് ശില്പികള് അസാധാരണമായ വലിപ്പങ്ങള്‍ ഭാവനചെയ്തത്. രാജരാജന്റെ പ്രതാപത്തിന്റെയും ശൈവഭക്തിയുടെയും പ്രക്ത്യക്ഷം എന്നതിലേറെ, അനശ്വരതയെ സാക്ഷാത്കരിക്കാന്‍ വെമ്പിയ എണ്ണമറ്റ കല്ത്തച്ചന്മാരുടെയും സ്ഥപതിമാരുടെയും അശ്രാന്തവും നിസ്തന്ദ്രവുമായ തപസ്സാണ് ഈ മഹാക്ഷേത്രമെന്ന് നാം മനസ്സിലാക്കുന്നു. ലോകമെങ്ങുമുള്ള വാസ്തുവിദ്യാവിദഗ്ദ്ധരെ വിസ്മയിപ്പിച്ച തഞ്ചാവൂരിലെ മഹാഗോപുരം സംഘകാലചരിത്രത്തിന്റെ പാരമ്പര്യവും മഹിമയും വിടര്‍ത്തുന്നുണ്ട്.
പെരിയകോവിലിന്റെ നാലുചുറ്റിലുമുള്ള തിരുച്ചുറ്റുമാളികയിലത്രയും മനോഹരമായ പ്രതിഷ്ഠകളും ചോളകാലത്തെ ചുമര്‍ചിത്രങ്ങളും (ഫ്രെസ്കോകള്‍ ) അലങ്കരിച്ചിട്ടുണ്ട്. അജന്തയിലെ ചിത്രകലയില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ചോള ചിത്രകലയിലെ ലാവണ്യം.
തഞ്ചാവൂര്‍ സന്ദര്‍ശകരില്‍ ഒട്ടുമുക്കാലും പ്രവേശനകവാടങ്ങളും നന്ദിമണ്ഡപവും ശ്രീകോവിലിലെ പരമേശ്വരവന്ദനവും കഴിഞ്ഞ് രാജേശ്വരീ ദര്‍ശനവും ഗണപതി- സുബ്രഹ്മണ്യ അര്‍ച്ചനയും പൂര്‍ത്തിയാക്കി അതിവിശാലമായ നാലമ്പലത്തിലൂടെ ഒരോട്ടപ്രദക്ഷിണം തീര്‍ത്തു മടങ്ങുന്നവരാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന കലതീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ് പാര്‍ത്ത് മണിക്കൂറുകള്‍ അലഞ്ഞുതിരിയും. നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍ ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്ശിക്കാതിരിക്കില്ല.നന്ദിമണ്ഡപത്തിലെ പ്രശാന്തി നിറഞ്ഞ നിമിഷങ്ങള്‍
പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ അത്രയെളുപ്പം മറക്കില്ല. നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ നാസാരന്ധ്രത്തിലെ സ്വേദകണവും കണ്ണുകളിലെ ആര്‍ദ്രതയും
നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.
ഭാരതീയചിത്രകലയ്ക്ക് ദക്ഷിണേന്ത്യ നല്കിയ അവിസ്മരണീയ സംഭാവനകളിലൊന്ന് തഞ്ചാവൂര്‍ ചിത്രകലയാണ്. ചോളസാമ്രാജ്യത്തിന്റെ വിസ്മൃതിയെത്തുടര്‍ന്ന് വിജയനഗര സാമ്രാജ്യം തഞ്ചാവൂര്‍ വാണകാലം, കലയുടെ നഷ്ടപ്രതാപം പുനര്‍ജനിക്കുകയായിരുന്നു. ആന്ധ്രയിലെ കുച്ചിപ്പുടിയില്‍ നിന്ന് നട്ടുവരും ഗോദാവരീ തീരത്തുനിന്ന് കലംകാരീ ചിത്രകാരന്മാരും തഞ്ചാവൂരിലെത്തി.വെങ്കിട മഖിയെയും അപ്പയ്യദീക്ഷിതരെയും, ക്ഷേത്രജ്ഞരെയും പോലുള്ള സംഗീതാചാര്യന്മാര് തഞ്ചാവൂരിനെ പ്രശസ്തിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാഗ്ഗേയകാരന്മാരായ ത്യാഗരാജ സ്വാമികളും ശ്യാമാ ശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയും
പരിമളം വിടര്‍ത്തിയത്. ദേവതകളെ ശൈലീബദ്ധവും വര്‍ണാലംകൃതവുമായി ചിത്രീകരിക്കുന്ന തഞ്ചാവൂര്‍ രചനകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പാരമ്പര്യത്തെ പിന്തുടര്ന്നു.താളാത്മകവും രേഖാബദ്ധവുമായിരുന്നു അവ. രത്നക്കല്‍പൊടികളും സ്വര്‍ണലായിനിയും ഉപയോഗിച്ച് തുണിയിലും ഗ്ലാസിലും വരച്ചെടുത്ത തഞ്ചാവൂര്‍ ചിത്രങ്ങള്‍ തമിഴകം മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങളെ അമൂല്യമായി കാത്തുസൂക്ഷിക്കാന്‍ പിന്തലമുറയെ പഠിപ്പിച്ചത് തഞ്ചാവൂര്‍ ചിത്രങ്ങളായിരുന്നു. അതിര്കവിഞ്ഞ അലങ്കാരമോടിയാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ പ്രത്യേകത. നവനീതകൃഷ്ണനും,നടരാജമൂര്‍ത്തിയും, കൃഷ്ണ ലീലയും, മധുരമീനാക്ഷിയും, രാസലീലയും മറ്റും അതിമനോഹരമായ തഞ്ചാവൂര്‍ശൈലിയുടെ നിദര്‍ശനങ്ങളാണ്.
കാവേരിയും പോഷകനദികളും തഞ്ചാവൂരിന്റെ തടങ്ങളെ എന്നും സസ്യശ്യാമളമാക്കി നിര്‍ത്തി.കാവേരിയുടെ ഡെല്‍റ്റാ പ്രദേശത്ത് ചെങ്കല്ലും,മണല്‍ക്കല്ലും കാവിമണ്ണും സമൃദ്ധമായി കാണപ്പെടുന്നതില്‍ നിന്ന് ചോള ചുമര്‍ചിത്രകലയുടെ സാകല്യം വായിച്ചെടുക്കാം. തഞ്ചാവൂരിലും കുംഭ കോണത്തും യഥേഷ്ടം സംഗീതോപകരണങ്ങള്‍ നിര്‍മിച്ചിരുന്നു. സംഗീതകുലകുരു ത്യാഗരാജസ്വാമികളുടെ ജന്മസ്ഥലം തഞ്ചാവൂരിലെ തൊട്ടടുത്ത തിരുവയ്യാര്‍ ഗ്രാമമാണ്. ഭരതനാട്യത്തിന്റെ ജന്മഗേഹം കൂടിയാണ് തഞ്ചാവൂര്‍. പെരിയകോവിലിന്റെ സഹസ്രാബ്ദി കൊണ്ടാടിയപ്പോള്‍ പ്രശസ്ത നര്‍ത്തകി പദ്മ സുബ്രഹ്മണ്യം ആയിരം നര്‍ത്തകിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നിര്‍വഹിച്ച നൃത്തര്‍ച്ചന കലാലോകം വിസ്മയത്തോടെ വീക്ഷിച്ചത് ഓര്‍ക്കുമല്ലോ?
ബൃഹദീശ്വരത്തെ നന്ദിമണ്ഡപത്തില്‍ നടനമാടിയ ആയിരം നര്‍ത്തകിമാര്‍ രാജരാജേശ്വരത്തിന് നല്കിയ വിനീത പ്രണാമമായിരുന്നു അത്.
പില്ക്കാലം ശരഭോജി രാജാവ് സ്ഥാപിച്ച സരസ്വതിമഹല്‍ എന്ന ലൈബ്രറി തഞ്ചാവൂരിലെ പ്രധാനപ്പെട്ട സാംസ്കാരികകേന്ദ്രമായി മാറി. യൂറോപ്പിലെയും ഇന്ത്യയിലെയും വിവിധ ഭാഷകളിലുള്ള അനേകായിരം ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. കടലാസിലും താളിയോലകളിലുമായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം 46 ,667 ആണ്. ഏഴാംശതകം മുതല്‍ പതിനേഴാം ശതകംവരെയുള്ള അനേകം ശില്പങ്ങള് കാത്തുസൂക്ഷിച്ച തഞ്ചാവൂര്‍ പാലസിലെ 'കലൈ കൂടം' മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയുള്ള സംഗീത പാഠശാലയില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നുവത്രേ.തഞ്ചാവൂര്‍ ക്ഷേത്രത്തിലെ രംഗമണ്ഡപത്തില്‍ അരങ്ങേറിയ 'രാജരാജേശ്വരം' എന്ന നാടകം തമിഴകത്ത് ഏറെ പ്രസിദ്ധമാണ്.
ചോള രാജാക്കന്മാരുടെയും വിജയനഗര നായിക്കന്മാരുടെയും ഭരണകാലത്ത് തഞ്ചാവൂര്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാനകേന്ദ്രവും ദക്ഷിണേന്ത്യന്‍ കലകളുടെ മുഖ്യമായ ആസ്ഥാന ങ്ങളിലൊന്നുമായി പരിലസിച്ചിരുന്നു. തഞ്ചാവൂര്‍ സഹോദരന്മാര് എന്നറിയപ്പെട്ട വടിവേലു തുടങ്ങിയ കലാമര്‍മജ്ഞര്‍ ശരഭോജിയുടെ തഞ്ചാവൂരിലെ സദസ്സില്‍നിന്നാണ് പില്ക്കാലം, തിരുവിതാകൂറിലെ
സ്വാതിതിരുനാളിന്റെ സംഗീതസദസ്സിലേക്ക് വിരുന്നുവന്നത്. ദക്ഷിണേന്ത്യന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനവും തന്ചാവൂരായതില്‍ അദ്ഭുതപ്പെടാനില്ല.
ഇവിടെ കാലവും ചരിത്രവും സംസ്കൃതിയും കലര്‍ന്ന് മാനവ വംശത്തിന്റെ ഓര്‍മകളില്‍ സഞ്ചിതമായിരിക്കുകയാണ്.ഇനിയും തലമുറകള്‍ തഞ്ചാവൂരിലെത്തും, പെരിയകോവിലിന്റെ പെരുമയില്‍ വിസ്മയംകൂറി കാലഭൈരവന്റെ അന്തരാളത്തിലൂടെ നടന്നുനീങ്ങും. നന്ദികേശ്വരന്റെ ശാന്തിയില്‍ കലരും.രാജേശ്വരിയുടെ ജ്യോതിസ്സില് നിറയും.അപരിമേയനായി നില്ക്കുന്ന മഹേശ്വരന്റെ മുന്നില്‍ കാലം വണങ്ങി നില്ക്കുന്നതു കണ്ടു കൈകൂപ്പും. കലാതീര്‍ഥാടകരുടെ വരും തലമുറകള്‍ക്കായി അന്നും രാജരാജേശ്വരം ധ്യാനത്തിലമര്‍ന്നു നിലകൊള്ളും.
THANCHAVOOR
അനശ്വരതയെച്ചൊല്ലി മതിതീരാത്ത സ്വപ്നങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു രാജരാജന് മാത്രമേ ഇത്രയും ബൃഹത്തായ നിര്‍മിതികൊണ്ട് കാലത്തെ വെല്ലാനാവൂ എന്നോര്‍മിപ്പിച്ചുകൊണ്ട് തഞ്ചാവൂരിലെ പെരിയ കോവില്‍ പ്രയാണികള്‍ക്കുമുമ്പില്‍ ശിരസ്സുയര്‍ത്തിനിന്നു. സ്തൂപികയായി മഹാകാശത്തേക്കുയര്‍ന്നുപോയ ഗോപുരത്തിനകം ഊര്‍ജതാണ്ഡവത്തിനുശേഷമുള്ള യോഗനിദ്രയില്‍ ലയംകൊണ്ട നടരാജമൂര്‍ത്തി.പെരും തൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ നിന്നുതേവാരപ്പതികങ്ങളുണര്‍ന്നു. മല്ലിയുംമരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്റെ കയറ്റിറക്കങ്ങള്‍...ഇത് തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്പനിക ചിത്രം.
ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവിലിലെ ശംഖ നാദത്തിന്റെ മുഴക്കം നേര്‍ത്തുപോയി. രാജരാജന് കീഴടക്കിയ സാമ്രാജ്യത്തിന്റെ അതിരുകള്‍ ഇല്ലാതായി. ചോളസാമ്രാജ്യത്തിലൂടെ കുളമ്പടിയൊച്ച തീര്‍ത്ത കുതിരകളുടെ ചിനപ്പുകളും കാഹളമുയര്‍ത്തിയ ഗജവീരന്മാരുടെ ചിന്നംവിളികളും കാലത്തില്‍ മാഞ്ഞുപോയി. തഞ്ചാവൂരിലെ ബൃഹദാകാരമായ ക്ഷേത്രമന്ദിരം പുരാതനസ്മരണയുടെ നീക്കിയിരുപ്പ് മാത്രമാണിന്ന്. പോയകാലത്തിലെ രാജഭരണത്തിന്റെ പ്രതിരോധ തന്ത്രമെന്നപോലെ പണിതീര്‍ത്ത കോട്ടയുടെ മാതൃകയാണതിന്.
ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ ഭരണസിരാകേന്ദ്രവും. നിരവധിയായ കാലത്തില്‍ തലനീര്‍ത്തിയ ഈ ആകാശഗോപുരത്തിന് പതിനാലു നിലകളാണ്. ഇരുനൂറ്റിപ്പതിനാറടി ഉയരവും.സ്ഥാപത്യകലയുടെ ദ്രാവിഡത്തനിമയോടെ ഉയര്‍ന്നുനിന്ന പെരിയകൊവിലിനെ 'മഹാമേരു' എന്നാണ് ശില്പികളും തീര്‍ഥാടകരും വിളിച്ചത്. കൈലാസശിഖരം പോലെ പണിതീര്‍ത്ത വിമാനം വാസ്തുവിദ്യയുടെ സമ്പൂര്‍ണതയാണ്.
ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവില
ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ
കാവേരീ തീരഭൂവില്‍ തടം നീര്‍ത്തിയ തഞ്ചാവൂരിന്റെ പെരുമ തമിഴകത്തനിമയുടെ ഹൃദയ ശോഭയായിരുന്നു.തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്', നെല്‍പ്പാടം എന്നര്‍ഥമുള്ള 'ചെയ് ' എന്നീ പദങ്ങളും ദേശംഎന്ന അര്‍ഥത്തില്‍ 'ഊരും'ചേര്‍ന്നാണ് തഞ്ചാവൂര്‍ ഉണ്ടാവുന്നത്.തേവാരപ്പാട്ടുകളില്‍
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള് ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്മന് സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന് ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.പെരിയ കോവിലിലെ കല്ലെഴുത്തുകള്‍ പറയുന്നത്, രാജരാജ പെരുംതച്ചനെന്നറിയപ്പെട്ട കുഞ്ചറമല്ലനെന്ന ശില്പിയാണത്രെ ക്ഷേത്രനിര്‍മാണത്തിലെ മുഖ്യ സ്ധപതി. നിട്ടവിനോദനും ഗാന്ധാരാദിത്യനും സഹശില്പികളും. ആയിരക്കണക്കിന് കല്ത്തച്ചന്മാര്
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഒരിക്കലും ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് നിര്‍മിതിയിലെ സവിശേഷത. ( കൊണാര്‍ക്കിലും ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.)
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള് ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്മന് സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന് ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്ര
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
തഞ്ചാവൂരിലെ പെരിയകോവിലിന് പ്രവേശകമായി രണ്ടു ഗോപുരകവാടങ്ങളുണ്ട്, കേരളാന്തകന്‍ തിരുവായില്‍, രാജരാജന് തിരുവായില്‍ എന്നിങ്ങനെ.ചേരരാജാവായ ഭാസ്കര രവിവര്മനെ പരാജയപ്പെടുത്തിയപ്പോള്‍ രാജരാജന് നല്കപ്പെട്ട പേരാണ് കേരളാന്തകന്‍ എന്നത്. വിഴിഞ്ഞം തുറമുഖം വരെ രാജരാജന്റെ സൈന്യം എത്തിയതായി തിരുവിതാകൂര്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജരാജന് പടനയിച്ചും കീഴടക്കിയും നേടിയതെല്ലാം തഞ്ചാവൂരിന്റെ ഐശ്വര്യത്തില്‍സമര്‍പ്പിതമായിട്ടുണ്ട്. പെരിയ കോവിലിന്റെ ക്ഷേത്രഗോപുരത്തിനു ചുറ്റും സ്ഥലവിസ്തൃതിയുടെ കാവല്‍ ഭിത്തിയായി മുപ്പതടിയോളം ഉയരമുള്ള ചുറ്റുമതില്‍ തീര്‍ത്തിട്ടുണ്ട്. രക്ഷാഭടന്മാര്‍ക്ക് പുറത്തു നിന്നുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സവിധാനങ്ങങ്ങളും സജ്ജമാക്കിയിരുന്നു.തുറസ്സുകളില
അഥര്‍വത്തിലെ സ്ഥാപത്യവേദമാണ് വാസ്തുവിദ്യ .ശില എന്ന ധാതുവില്‍ നിന്നാണ് ശില്പമുണ്ടാവുന്നത്.
ഏകാഗ്രതയോടെ ശീലിക്കുന്നതും ദക്ഷതയോടെ ചെയ്യുന്നതുമാണ് ശില്പകല. ശില്പങ്ങളുടെ ആകരമാണ് ദേവാലയം.ഭൂപരിഗ്രഹവും ദിക് നിര്‍ണയവുമാണ് ആദ്യഘട്ടം. മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഭൂമധ്യരേഖാ പ്രദേശത്തിന്റെ ആവാസകേന്ദ്രത്തില്‍ സ്ഥലവിസ്തൃതിയുടെ മുഴുവന്‍ സാധ്യതകളും ഗണിച്ച് മനുഷ്യാധ്വാനത്തിന്റെ ചരിത്രാഖ്യായിക നിര്‍മിക്കുകയായിരുന്നു തഞ്ചാവൂരിലെ സ്ഥപതിമാര്‍.
വൃത്തവും ചതുരവും ദീര്‍ഘവും ഉപയോഗിച്ച് പ്രാസാദങ്ങളും പ്രാകാരങ്ങളും നിര്‍മിച്ചുകൊണ്ടാണ് ശില്പികള് അസാധാരണമായ വലിപ്പങ്ങള്‍ ഭാവനചെയ്തത്. രാജരാജന്റെ പ്രതാപത്തിന്റെയും ശൈവഭക്തിയുടെയും പ്രക്ത്യക്ഷം എന്നതിലേറെ, അനശ്വരതയെ സാക്ഷാത്കരിക്കാന്‍ വെമ്പിയ എണ്ണമറ്റ കല്ത്തച്ചന്മാരുടെയും സ്ഥപതിമാരുടെയും അശ്രാന്തവും നിസ്തന്ദ്രവുമായ തപസ്സാണ് ഈ മഹാക്ഷേത്രമെന്ന് നാം മനസ്സിലാക്കുന്നു. ലോകമെങ്ങുമുള്ള വാസ്തുവിദ്യാവിദഗ്ദ്ധരെ വിസ്മയിപ്പിച്ച തഞ്ചാവൂരിലെ മഹാഗോപുരം സംഘകാലചരിത്രത്തിന്റെ പാരമ്പര്യവും മഹിമയും വിടര്‍ത്തുന്നുണ്ട്.
പെരിയകോവിലിന്റെ നാലുചുറ്റിലുമുള്ള തിരുച്ചുറ്റുമാളികയിലത്രയും മനോഹരമായ പ്രതിഷ്ഠകളും ചോളകാലത്തെ ചുമര്‍ചിത്രങ്ങളും (ഫ്രെസ്കോകള്‍ ) അലങ്കരിച്ചിട്ടുണ്ട്. അജന്തയിലെ ചിത്രകലയില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ചോള ചിത്രകലയിലെ ലാവണ്യം.
തഞ്ചാവൂര്‍ സന്ദര്‍ശകരില്‍ ഒട്ടുമുക്കാലും പ്രവേശനകവാടങ്ങളും നന്ദിമണ്ഡപവും ശ്രീകോവിലിലെ പരമേശ്വരവന്ദനവും കഴിഞ്ഞ് രാജേശ്വരീ ദര്‍ശനവും ഗണപതി- സുബ്രഹ്മണ്യ അര്‍ച്ചനയും പൂര്‍ത്തിയാക്കി അതിവിശാലമായ നാലമ്പലത്തിലൂടെ ഒരോട്ടപ്രദക്ഷിണം തീര്‍ത്തു മടങ്ങുന്നവരാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന കലതീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ് പാര്‍ത്ത് മണിക്കൂറുകള്‍ അലഞ്ഞുതിരിയും. നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍ ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്ശിക്കാതിരിക്കില്ല.നന്ദിമണ്ഡപത്തിലെ പ്രശാന്തി നിറഞ്ഞ നിമിഷങ്ങള്‍
പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ അത്രയെളുപ്പം മറക്കില്ല. നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ നാസാരന്ധ്രത്തിലെ സ്വേദകണവും കണ്ണുകളിലെ ആര്‍ദ്രതയും
നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.
ഭാരതീയചിത്രകലയ്ക്ക് ദക്ഷിണേന്ത്യ നല്കിയ അവിസ്മരണീയ സംഭാവനകളിലൊന്ന് തഞ്ചാവൂര്‍ ചിത്രകലയാണ്. ചോളസാമ്രാജ്യത്തിന്റെ വിസ്മൃതിയെത്തുടര്‍ന്ന് വിജയനഗര സാമ്രാജ്യം തഞ്ചാവൂര്‍ വാണകാലം, കലയുടെ നഷ്ടപ്രതാപം പുനര്‍ജനിക്കുകയായിരുന്നു. ആന്ധ്രയിലെ കുച്ചിപ്പുടിയില്‍ നിന്ന് നട്ടുവരും ഗോദാവരീ തീരത്തുനിന്ന് കലംകാരീ ചിത്രകാരന്മാരും തഞ്ചാവൂരിലെത്തി.വെങ്കിട മഖിയെയും അപ്പയ്യദീക്ഷിതരെയും, ക്ഷേത്രജ്ഞരെയും പോലുള്ള സംഗീതാചാര്യന്മാര് തഞ്ചാവൂരിനെ പ്രശസ്തിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാഗ്ഗേയകാരന്മാരായ ത്യാഗരാജ സ്വാമികളും ശ്യാമാ ശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയും
പരിമളം വിടര്‍ത്തിയത്. ദേവതകളെ ശൈലീബദ്ധവും വര്‍ണാലംകൃതവുമായി ചിത്രീകരിക്കുന്ന തഞ്ചാവൂര്‍ രചനകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പാരമ്പര്യത്തെ പിന്തുടര്ന്നു.താളാത്മകവും രേഖാബദ്ധവുമായിരുന്നു അവ. രത്നക്കല്‍പൊടികളും സ്വര്‍ണലായിനിയും ഉപയോഗിച്ച് തുണിയിലും ഗ്ലാസിലും വരച്ചെടുത്ത തഞ്ചാവൂര്‍ ചിത്രങ്ങള്‍ തമിഴകം മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങളെ അമൂല്യമായി കാത്തുസൂക്ഷിക്കാന്‍ പിന്തലമുറയെ പഠിപ്പിച്ചത് തഞ്ചാവൂര്‍ ചിത്രങ്ങളായിരുന്നു. അതിര്കവിഞ്ഞ അലങ്കാരമോടിയാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ പ്രത്യേകത. നവനീതകൃഷ്ണനും,നടരാജമൂര്‍ത്തിയും, കൃഷ്ണ ലീലയും, മധുരമീനാക്ഷിയും, രാസലീലയും മറ്റും അതിമനോഹരമായ തഞ്ചാവൂര്‍ശൈലിയുടെ നിദര്‍ശനങ്ങളാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന കലതീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ് പാര്‍ത്ത് മണിക്കൂറുകള്‍ അലഞ്ഞുതിരിയും. നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍ ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്ശിക്കാതിരിക്കില്ല.നന്ദിമ
പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ അത്രയെളുപ്പം മറക്കില്ല. നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ നാസാരന്ധ്രത്തിലെ സ്വേദകണവും കണ്ണുകളിലെ ആര്‍ദ്രതയും
നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.
ഭാരതീയചിത്രകലയ്ക്ക് ദക്ഷിണേന്ത്യ നല്കിയ അവിസ്മരണീയ സംഭാവനകളിലൊന്ന് തഞ്ചാവൂര്‍ ചിത്രകലയാണ്. ചോളസാമ്രാജ്യത്തിന്റെ വിസ്മൃതിയെത്തുടര്‍ന്ന് വിജയനഗര സാമ്രാജ്യം തഞ്ചാവൂര്‍ വാണകാലം, കലയുടെ നഷ്ടപ്രതാപം പുനര്‍ജനിക്കുകയായിരുന്നു. ആന്ധ്രയിലെ കുച്ചിപ്പുടിയില്‍ നിന്ന് നട്ടുവരും ഗോദാവരീ തീരത്തുനിന്ന് കലംകാരീ ചിത്രകാരന്മാരും തഞ്ചാവൂരിലെത്തി.വെങ്കിട മഖിയെയും അപ്പയ്യദീക്ഷിതരെയും, ക്ഷേത്രജ്ഞരെയും പോലുള്ള സംഗീതാചാര്യന്മാര് തഞ്ചാവൂരിനെ പ്രശസ്തിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാഗ്ഗേയകാരന്മാരായ ത്യാഗരാജ സ്വാമികളും ശ്യാമാ ശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയും
പരിമളം വിടര്‍ത്തിയത്. ദേവതകളെ ശൈലീബദ്ധവും വര്‍ണാലംകൃതവുമായി ചിത്രീകരിക്കുന്ന തഞ്ചാവൂര്‍ രചനകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പാരമ്പര്യത്തെ പിന്തുടര്ന്നു.താളാത്മകവും രേഖാബദ്ധവുമായിരുന്നു അവ. രത്നക്കല്‍പൊടികളും സ്വര്‍ണലായിനിയും ഉപയോഗിച്ച് തുണിയിലും ഗ്ലാസിലും വരച്ചെടുത്ത തഞ്ചാവൂര്‍ ചിത്രങ്ങള്‍ തമിഴകം മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങളെ അമൂല്യമായി കാത്തുസൂക്ഷിക്കാന്‍ പിന്തലമുറയെ പഠിപ്പിച്ചത് തഞ്ചാവൂര്‍ ചിത്രങ്ങളായിരുന്നു. അതിര്കവിഞ്ഞ അലങ്കാരമോടിയാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ പ്രത്യേകത. നവനീതകൃഷ്ണനും,നടരാജമൂര്ത്തിയു
Thanjavur 5
കാവേരിയും പോഷകനദികളും തഞ്ചാവൂരിന്റെ തടങ്ങളെ എന്നും സസ്യശ്യാമളമാക്കി നിര്‍ത്തി.കാവേരിയുടെ ഡെല്‍റ്റാ പ്രദേശത്ത് ചെങ്കല്ലും,മണല്‍ക്കല്ലും കാവിമണ്ണും സമൃദ്ധമായി കാണപ്പെടുന്നതില്‍ നിന്ന് ചോള ചുമര്‍ചിത്രകലയുടെ സാകല്യം വായിച്ചെടുക്കാം. തഞ്ചാവൂരിലും കുംഭ കോണത്തും യഥേഷ്ടം സംഗീതോപകരണങ്ങള്‍ നിര്‍മിച്ചിരുന്നു. സംഗീതകുലകുരു ത്യാഗരാജസ്വാമികളുടെ ജന്മസ്ഥലം തഞ്ചാവൂരിലെ തൊട്ടടുത്ത തിരുവയ്യാര്‍ ഗ്രാമമാണ്. ഭരതനാട്യത്തിന്റെ ജന്മഗേഹം കൂടിയാണ് തഞ്ചാവൂര്‍. പെരിയകോവിലിന്റെ സഹസ്രാബ്ദി കൊണ്ടാടിയപ്പോള്‍ പ്രശസ്ത നര്‍ത്തകി പദ്മ സുബ്രഹ്മണ്യം ആയിരം നര്‍ത്തകിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നിര്‍വഹിച്ച നൃത്തര്‍ച്ചന കലാലോകം വിസ്മയത്തോടെ വീക്ഷിച്ചത് ഓര്‍ക്കുമല്ലോ?ബൃഹദീശ്വരത്തെ നന്ദിമണ്ഡപത്തില്‍ നടനമാടിയ ആയിരം നര്‍ത്തകിമാര്‍ രാജരാജേശ്വരത്തിന് നല്കിയ വിനീത പ്രണാമമായിരുന്നു അത്.
പില്ക്കാലം ശരഭോജി രാജാവ് സ്ഥാപിച്ച സരസ്വതിമഹല്‍ എന്ന ലൈബ്രറി തഞ്ചാവൂരിലെ പ്രധാനപ്പെട്ട സാംസ്കാരികകേന്ദ്രമായി മാറി. യൂറോപ്പിലെയും ഇന്ത്യയിലെയും വിവിധ ഭാഷകളിലുള്ള അനേകായിരം ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. കടലാസിലും താളിയോലകളിലുമായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം 46 ,667 ആണ്. ഏഴാംശതകം മുതല്‍ പതിനേഴാം ശതകംവരെയുള്ള അനേകം ശിലങ്ങള്‍ കാത്തുസൂക്ഷിച്ച തഞ്ചാവൂര്‍ പാലസിലെ 'കലൈ കൂടം' മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയുള്ള സംഗീത പാഠശാലയില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നുവത്രേ.തഞ്ചാവൂര്‍ ക്ഷേത്രത്തിലെ രംഗമണ്ഡപത്തില്‍ അരങ്ങേറിയ 'രാജരാജേശ്വരം' എന്ന നാടകം തമിഴകത്ത് ഏറെ പ്രസിദ്ധമാണ്.
ചോള രാജാക്കന്മാരുടെയും വിജയനഗര നായിക്കന്മാരുടെയും ഭരണകാലത്ത് തഞ്ചാവൂര്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാനകേന്ദ്രവും ദക്ഷിണേന്ത്യന്‍ കലകളുടെ മുഖ്യമായ ആസ്ഥാന ങ്ങളിലൊന്നുമായി പരിലസിച്ചിരുന്നു. തഞ്ചാവൂര്‍ സഹോദരന്മാര് എന്നറിയപ്പെട്ട വടിവേലു തുടങ്ങിയ കലാമര്‍മജ്ഞര്‍ ശരഭോജിയുടെ തഞ്ചാവൂരിലെ സദസ്സില്‍നിന്നാണ് പില്ക്കാലം, തിരുവിതാകൂറിലെ
സ്വാതിതിരുനാളിന്റെ സംഗീതസദസ്സിലേക്ക് വിരുന്നുവന്നത്. ദക്ഷിണേന്ത്യന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനവും തന്ചാവൂരായതില്‍ അദ്ഭുതപ്പെടാനില്ല.
ഇവിടെ കാലവും ചരിത്രവും സംസ്കൃതിയും കലര്‍ന്ന് മാനവ വംശത്തിന്റെ ഓര്‍മകളില്‍ സഞ്ചിതമായിരിക്കുകയാണ്.ഇനിയും തലമുറകള്‍ തഞ്ചാവൂരിലെത്തും, പെരിയകോവിലിന്റെ പെരുമയില്‍ വിസ്മയംകൂറി കാലഭൈരവന്റെ അന്തരാളത്തിലൂടെ നടന്നുനീങ്ങും. നന്ദികേശ്വരന്റെ ശാന്തിയില്‍ കലരും.രാജേശ്വരിയുടെ ജ്യോതിസ്സില് നിറയും.അപരിമേയനായി നില്ക്കുന്ന മഹേശ്വരന്റെ മുന്നില്‍ കാലം വണങ്ങി നില്ക്കുന്നതു കണ്ടു കൈകൂപ്പും. കലാതീര്‍ഥാടകരുടെ വരും തലമുറകള്‍ക്കായി അന്നും രാജരാജേശ്വരം ധ്യാനത്തിലമര്‍ന്നു നിലകൊള്ളും.
(അവസാനിക്കുന്നു)

Tuesday, December 6, 2011
Thanjavur 4
തഞ്ചാവൂര്‍ സന്ദര്‍ശകരില്‍ ഒട്ടുമുക്കാലും പ്രവേശനകവാടങ്ങളും നന്ദിമണ്ഡപവും ശ്രീകോവിലിലെ പരമേശ്വരവന്ദനവും കഴിഞ്ഞ് രാജേശ്വരീ ദര്‍ശനവും ഗണപതി- സുബ്രഹ്മണ്യ അര്‍ച്ചനയും പൂര്‍ത്തിയാക്കി അതിവിശാലമായ നാലമ്പലത്തിലൂടെ ഒരോട്ടപ്രദക്ഷിണം തീര്‍ത്തു മടങ്ങുന്നവരാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന കലതീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ് പാര്‍ത്ത് മണിക്കൂറുകള്‍ അലഞ്ഞുതിരിയും. നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍ ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്ശിക്കാതിരിക്കില്ല.നന്ദിമണ്ഡപത്തിലെ പ്രശാന്തി നിറഞ്ഞ നിമിഷങ്ങള്‍
പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ അത്രയെളുപ്പം മറക്കില്ല. നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ നാസാരന്ധ്രത്തിലെ സ്വേദകണവും കണ്ണുകളിലെ ആര്‍ദ്രതയും
നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.
ഭാരതീയചിത്രകലയ്ക്ക് ദക്ഷിണേന്ത്യ നല്കിയ അവിസ്മരണീയ സംഭാവനകളിലൊന്ന് തഞ്ചാവൂര്‍ ചിത്രകലയാണ്. ചോളസാമ്രാജ്യത്തിന്റെ വിസ്മൃതിയെത്തുടര്‍ന്ന് വിജയനഗര സാമ്രാജ്യം തഞ്ചാവൂര്‍ വാണകാലം, കലയുടെ നഷ്ടപ്രതാപം പുനര്‍ജനിക്കുകയായിരുന്നു. ആന്ധ്രയിലെ കുച്ചിപ്പുടിയില്‍ നിന്ന് നട്ടുവരും ഗോദാവരീ തീരത്തുനിന്ന് കലംകാരീ ചിത്രകാരന്മാരും തഞ്ചാവൂരിലെത്തി.വെങ്കിട മഖിയെയും അപ്പയ്യദീക്ഷിതരെയും, ക്ഷേത്രജ്ഞരെയും പോലുള്ള സംഗീതാചാര്യന്മാര് തഞ്ചാവൂരിനെ പ്രശസ്തിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാഗ്ഗേയകാരന്മാരായ ത്യാഗരാജ സ്വാമികളും ശ്യാമാ ശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയും
പരിമളം വിടര്‍ത്തിയത്. ദേവതകളെ ശൈലീബദ്ധവും വര്‍ണാലംകൃതവുമായി ചിത്രീകരിക്കുന്ന തഞ്ചാവൂര്‍ രചനകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പാരമ്പര്യത്തെ പിന്തുടര്ന്നു.താളാത്മകവും രേഖാബദ്ധവുമായിരുന്നു അവ. രത്നക്കല്‍പൊടികളും സ്വര്‍ണലായിനിയും ഉപയോഗിച്ച് തുണിയിലും ഗ്ലാസിലും വരച്ചെടുത്ത തഞ്ചാവൂര്‍ ചിത്രങ്ങള്‍ തമിഴകം മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങളെ അമൂല്യമായി കാത്തുസൂക്ഷിക്കാന്‍ പിന്തലമുറയെ പഠിപ്പിച്ചത് തഞ്ചാവൂര്‍ ചിത്രങ്ങളായിരുന്നു. അതിര്കവിഞ്ഞ അലങ്കാരമോടിയാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ പ്രത്യേകത. നവനീതകൃഷ്ണനും,നടരാജമൂര്‍ത്തിയും, കൃഷ്ണ ലീലയും, മധുരമീനാക്ഷിയും, രാസലീലയും മറ്റും അതിമനോഹരമായ തഞ്ചാവൂര്‍ശൈലിയുടെ നിദര്‍ശനങ്ങളാണ് .

Sunday, December 4, 2011
Thanjavur 1
അനശ്വരതയെച്ചൊല്ലി മതിതീരാത്ത സ്വപ്നങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു രാജരാജന് മാത്രമേ ഇത്രയും ബൃഹത്തായ നിര്‍മിതികൊണ്ട് കാലത്തെ വെല്ലാനാവൂ എന്നോര്‍മിപ്പിച്ചുകൊണ്ട് തഞ്ചാവൂരിലെ പെരിയ കോവില്‍ പ്രയാണികള്‍ക്കുമുമ്പില്‍ ശിരസ്സുയര്‍ത്തിനിന്നു. സ്തൂപികയായി മഹാകാശത്തേക്കുയര്‍ന്നുപോയ ഗോപുരത്തിനകം ഊര്‍ജതാണ്ഡവത്തിനുശേഷമുള്ള യോഗനിദ്രയില്‍ ലയംകൊണ്ട നടരാജമൂര്‍ത്തി.പെരും തൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ നിന്നുതേവാരപ്പതികങ്ങളുണര്‍ന്നു. മല്ലിയുംമരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്റെ കയറ്റിറക്കങ്ങള്‍...ഇത് തഞ്ചാവൂരിന്റെ നഷ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന കാല്പനിക ചിത്രം.
ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവിലിലെ ശംഖ നാദത്തിന്റെ മുഴക്കം നേര്‍ത്തുപോയി. രാജരാജന് കീഴടക്കിയ സാമ്രാജ്യത്തിന്റെ അതിരുകള്‍ ഇല്ലാതായി. ചോളസാമ്രാജ്യത്തിലൂടെ കുളമ്പടിയൊച്ച തീര്‍ത്ത കുതിരകളുടെ ചിനപ്പുകളും കാഹളമുയര്‍ത്തിയ ഗജവീരന്മാരുടെ ചിന്നംവിളികളും കാലത്തില്‍ മാഞ്ഞുപോയി. തഞ്ചാവൂരിലെ ബൃഹദാകാരമായ ക്ഷേത്രമന്ദിരം പുരാതനസ്മരണയുടെ നീക്കിയിരുപ്പ് മാത്രമാണിന്ന്. പോയകാലത്തിലെ രാജഭരണത്തിന്റെ പ്രതിരോധ തന്ത്രമെന്നപോലെ പണിതീര്‍ത്ത കോട്ടയുടെ മാതൃകയാണതിന്.
ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ ഭരണസിരാകേന്ദ്രവും. നിരവധിയായ കാലത്തില്‍ തലനീര്‍ത്തിയ ഈ ആകാശഗോപുരത്തിന് പതിനാലു നിലകളാണ്. ഇരുനൂറ്റിപ്പതിനാറടി ഉയരവും.സ്ഥാപത്യകലയുടെ ദ്രാവിഡത്തനിമയോടെ ഉയര്‍ന്നുനിന്ന പെരിയകൊവിലിനെ 'മഹാമേരു' എന്നാണ് ശില്പികളും തീര്‍ഥാടകരും വിളിച്ചത്. കൈലാസശിഖരം പോലെ പണിതീര്‍ത്ത വിമാനം വാസ്തുവിദ്യയുടെ സമ്പൂര്‍ണതയാണ്.
ഇന്ന് പ്രാക്തനസ്മരണയുടെ ഗോപുരമണികള്‍ നിശബ്ദമയിരിക്കുന്നു.പെരിയകോവില
ഔവ്വയാര്‍ പാടിപ്പുകഴ്ത്തിയ ചോളസാമ്രാജ്യത്തിന്റെ കീര്‍ത്തി രാജരാജചോളന്റെ പുകള്‍പെറ്റ ഭരണ കാലത്തെ കുറിക്കുന്നു. കാവേരീനദിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോളനഗരിയുടെ രാജധാനിയായിരുന്നു തഞ്ചാവൂര്‍.രാജരാജന്റെ കാലത്ത് ഗംഗൈകൊണ്ട ചോളപുരം തമിഴകത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി.തമിഴ് സംസ്കൃതിയുടെ സുവര്‍ണകാലമായിരുന്നു അത്. കലയും സാഹിത്യവും വാദ്യവും നൃത്തവും സംഗീതവും വാസ്തുകലയും അതിന്റെ ഉദാത്തതതയില്‍ പരിലസിച്ച കാലം. പെരിയകോവില്‍ തഞ്ചാവൂരിന്റെ കേന്ദ്രസ്ധാനമാണ്.രാജരാജചോളന്റെ
Thanjavur 2
കാവേരീ തീരഭൂവില്‍ തടം നീര്‍ത്തിയ തഞ്ചാവൂരിന്റെ പെരുമ തമിഴകത്തനിമയുടെ ഹൃദയ ശോഭയായിരുന്നു.തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്', നെല്‍പ്പാടം എന്നര്‍ഥമുള്ള 'ചെയ് ' എന്നീ പദങ്ങളും ദേശംഎന്ന അര്‍ഥത്തില്‍ 'ഊരും'ചേര്‍ന്നാണ് തഞ്ചാവൂര്‍ ഉണ്ടാവുന്നത്.തേവാരപ്പാട്ടുകളില്‍
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള് ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്മന് സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന് ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.പെരിയ കോവിലിലെ കല്ലെഴുത്തുകള്‍ പറയുന്നത്, രാജരാജ പെരുംതച്ചനെന്നറിയപ്പെട്ട കുഞ്ചറമല്ലനെന്ന ശില്പിയാണത്രെ ക്ഷേത്രനിര്‍മാണത്തിലെ മുഖ്യ സ്ധപതി. നിട്ടവിനോദനും ഗാന്ധാരാദിത്യനും സഹശില്പികളും. ആയിരക്കണക്കിന് കല്ത്തച്ചന്മാര്
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഒരിക്കലും ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് നിര്‍മിതിയിലെ സവിശേഷത. ( കൊണാര്‍ക്കിലും ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.)
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള് ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്മന് സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന് ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്ര
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
Thanjavur
തഞ്ചാവൂരിലെ പെരിയകോവിലിന് പ്രവേശകമായി രണ്ടു ഗോപുരകവാടങ്ങളുണ്ട്, കേരളാന്തകന്‍ തിരുവായില്‍, രാജരാജന് തിരുവായില്‍ എന്നിങ്ങനെ.ചേരരാജാവായ ഭാസ്കര രവിവര്മനെ പരാജയപ്പെടുത്തിയപ്പോള്‍ രാജരാജന് നല്കപ്പെട്ട പേരാണ് കേരളാന്തകന്‍ എന്നത്. വിഴിഞ്ഞം തുറമുഖം വരെ രാജരാജന്റെ സൈന്യം എത്തിയതായി തിരുവിതാകൂര്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജരാജന് പടനയിച്ചും കീഴടക്കിയും നേടിയതെല്ലാം തഞ്ചാവൂരിന്റെ ഐശ്വര്യത്തില്‍ സമര്പ്പിതമായിട്ടുണ്ട്. പെരിയ കോവിലിന്റെ ക്ഷേത്രഗോപുരത്തിനു ചുറ്റും സ്ഥലവിസ്തൃതിയുടെ കാവല്‍ ഭിത്തിയായി മുപ്പതടിയോളം ഉയരമുള്ള ചുറ്റുമതില്‍ കാണാം.രക്ഷാഭടന്മാര്‍ക്ക് പുറത്തു നിന്നുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സവിധാനങ്ങങ്ങളും സജ്ജമാക്കിയിരുന്നു.തുറസ്സുകളിലും ഉള്‍ത്തളങ്ങളിലും സ്വച്ഛമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ക്ഷേത്രനിര്‍മാണത്തിലേര്‍പ്പെട്ട ശില്പികള് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദ്വാരപാലകശില്പങ്ങളും കവാടപാര്‍ശ്വങ്ങളിലെ ശിലാപാളികളില്‍ കൊത്തിയ വടിവൊത്ത പുരാണശില്പങ്ങളും അതീവ ചാരുതയാര്‍ന്നവയാണ്. സ്ഥപതികളുടെ പണിക്കുറതീര്‍ന്ന കരവിരുതിന്റെ നേര്‍സാക്ഷ്യങ്ങള്‍.
അഥര്‍വത്തിലെ സ്ഥാപത്യവേദമാണ് വാസ്തുവിദ്യ .ശില എന്ന ധാതുവില്‍ നിന്നാണത്രെ ശില്പമുണ്ടാവുന്നത്. ഏകാഗ്രതയോടെ ശീലിക്കുന്നതും ദക്ഷതയോടെ ചെയ്യുന്നതുമാണ്
ശില്പകല എന്നര്‍ഥം. ശില്പങ്ങളുടെ ആകരമാണ് ദേവാലയം.ഭൂപരിഗ്രഹവും ദിക് നിര്‍ണയവുമാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം. മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഭൂമധ്യരേഖാ പ്രദേശത്തിന്റെ ആവാസകേന്ദ്രത്തില്‍ സ്ഥലവിസ്തൃതിയുടെ മുഴുവന്‍ സാധ്യതകളും ഗണിച്ച് മനുഷ്യാധ്വാനത്തിന്റെ ചരിത്രാഖ്യായിക നിര്‍മിക്കുകയായിരുന്നു തഞ്ചാവൂരിലെ സ്ഥപതിമാര്‍.
വൃത്തവും ചതുരവും ദീര്‍ഘവും ഉപയോഗിച്ച് പ്രാസാദങ്ങളും പ്രാകാരങ്ങളും നിര്‍മിച്ചുകൊണ്ടാണ് ശില്പികള് അസാധാരണമായ വലിപ്പങ്ങള്‍ ഭാവനചെയ്തത്. രാജരാജന്റെ പ്രതാപത്തിന്റെയും ശൈവഭക്തിയുടെയും പ്രക്ത്യക്ഷം എന്നതിലേറെ, അനശ്വരതയെ സാക്ഷാത്കരിക്കാന്‍ വെമ്പിയ എണ്ണമറ്റ കല്ത്തച്ചന്മാരുടെയും സ്ഥപതിമാരുടെയും അശ്രാന്തവും നിസ്തന്ദ്രവുമായ തപസ്സാണ് ഈ മഹാക്ഷേത്രമെന്ന് നാം മനസ്സിലാക്കുന്നു. ലോകമെങ്ങുമുള്ള വാസ്തുവിദ്യാവിദഗ്ദ്ധരെ വിസ്മയിപ്പിച്ച തഞ്ചാവൂരിലെ മഹാഗോപുരം സംഘകാലചരിത്രത്തിന്റെ പാരമ്പര്യവും മഹിമയും വിടര്‍ത്തുന്നുണ്ട്.
പെരിയകോവിലിന്റെ നാലുചുറ്റിലുമുള്ള തിരുച്ചുറ്റുമാളികയിലത്രയും മനോഹരമായ പ്രതിഷ്ഠകളും ചോളകാലത്തെ ചുമര്‍ചിത്രങ്ങളും (ഫ്രെസ്കോകള്‍ )അലങ്കരിച്ചിട്ടുണ്ട്. അജന്തയിലെ ചിത്രകലയില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ചോള ചിത്രകലയിലെ ലാവണ്യം.

Monday, November 7, 2011
Guru Nithya 7
ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന് സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ് നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന്
നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്.. യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍
ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ..
അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള് സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന് നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു.
ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍ മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ
വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന് വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന് നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.."
മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'
നിലാവില് വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.
നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ അതിഭാവുകത്വം കൊണ്ട് നിത്യയെ മഹത്വവല്ക്കരിക്കാന് ഞാന്‍ ശ്രമിച്ചിട്ടില്ല.
ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്, തന്മയന്,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ ഒരു മന്ദസ്മിതംപോലെ ഗുരുവിന്റെ സമാധിമന്ദിരം.അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു.

Sunday, November 6, 2011
Guru Nithya.6
കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു. കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ് ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ
(കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍ പിന്നീടത് കൈപ്പുസ്തകമായി സൂക്ഷിച്ചു. 1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു.
അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ
പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു.
" എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു.
ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത് സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ
അല്പാല്പമായി വായ് തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു.
അവസാനത്തെ പ്രാണന് വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി.
അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച്
എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ
ചെന്താമരപ്പൂക്കളെക്കൊണ്ട് മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും
മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു.
എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍
തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു.
ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ.
ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്.
കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്.
പ്രവാസി മലയാളി ഫെഡറേഷന് നല്കിയ പുരസ്കാരം ഗുരു നിത്യയുടെയും വന്ദ്യമാതാവിന്റെയും സ്മരണകള്‍ക്ക് സമര്‍പ്പിക്കുകയാണ്.
sethumadhavan machad

Subscribe to:
Posts (Atom)