കാവേരീ തീരഭൂവില്‍ തടം നീര്‍ത്തിയ തഞ്ചാവൂരിന്റെ പെരുമ തമിഴകത്തനിമയുടെ ഹൃദയ ശോഭയായിരുന്നു.തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്‍', നെല്‍പ്പാടം എന്നര്‍ഥമുള്ള 'ചെയ് ' എന്നീ പദങ്ങളും ദേശംഎന്ന അര്‍ഥത്തില്‍ 'ഊരും'ചേര്‍ന്നാണ് തഞ്ചാവൂര്‍ ഉണ്ടാവുന്നത്.തേവാരപ്പാട്ടുകളില ്
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള്‍ ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന്‍ ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്. പെരിയ കോവിലിലെ കല്ലെഴുത്തുകള്‍ പറയുന്നത്, രാജരാജ പെരുംതച്ചനെന്നറിയപ്പെട്ട കുഞ്ചറമല്ലനെന്ന ശില്പിയാണത്രെ ക്ഷേത്രനിര്‍മാണത്തിലെ മുഖ്യ സ്ധപതി. നിട്ടവിനോദനും ഗാന്ധാരാദിത്യനും സഹശില്പികളും. ആയിരക്കണക്കിന് കല്‍ത്തച്ചന്‍മാര്‍
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്ര ഗോപുരത്തിന്റെ നിഴല്‍ ഒരിക്കലും ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് നിര്‍മിതിയിലെ സവിശേഷത. ( കൊണാര്‍ക്കിലും ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.)
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള്‍ ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന്‍ ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.
തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്ര
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു.
തഞ്ചാവൂരിലെ പെരിയകോവിലിന് പ്രവേശകമായി രണ്ടു ഗോപുരകവാടങ്ങളുണ്ട്, കേരളാന്തകന്‍ തിരുവായില്‍, രാജരാജന്‍ തിരുവായില്‍ എന്നിങ്ങനെ.ചേരരാജാവായ ഭാസ്കര രവിവര്‍മനെ പരാജയപ്പെടുത്തിയപ്പോള്‍ രാജരാജന് നല്‍കപ്പെട്ട പേരാണ് കേരളാന്തകന്‍ എന്നത്. വിഴിഞ്ഞം തുറമുഖം വരെ രാജരാജന്റെ സൈന്യം എത്തിയതായി തിരുവിതാകൂര്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജരാജന്‍ പടനയിച്ചും കീഴടക്കിയും നേടിയതെല്ലാം തഞ്ചാവൂരിന്റെ ഐശ്വര്യത്തില്‍സമര്‍പ്പിതമായിട്ടുണ്ട്. പെരിയ കോവിലിന്റെ ക്ഷേത്രഗോപുരത്തിനു ചുറ്റും സ്ഥലവിസ്തൃതിയുടെ കാവല്‍ ഭിത്തിയായി മുപ്പതടിയോളം ഉയരമുള്ള ചുറ്റുമതില്‍ തീര്‍ത്തിട്ടുണ്ട്. രക്ഷാഭടന്മാര്‍ക്ക് പുറത്തു നിന്നുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സവിധാനങ്ങങ്ങളും സജ്ജമാക്കിയിരുന്നു.തുറസ്സുകളില
അഥര്‍വത്തിലെ സ്ഥാപത്യവേദമാണ് വാസ്തുവിദ്യ .ശില എന്ന ധാതുവില്‍ നിന്നാണ് ശില്പമുണ്ടാവുന്നത്.
ഏകാഗ്രതയോടെ ശീലിക്കുന്നതും ദക്ഷതയോടെ ചെയ്യുന്നതുമാണ് ശില്‍പകല. ശില്‍പങ്ങളുടെ ആകരമാണ് ദേവാലയം.ഭൂപരിഗ്രഹവും ദിക് നിര്‍ണയവുമാണ് ആദ്യഘട്ടം. മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഭൂമധ്യരേഖാ പ്രദേശത്തിന്റെ ആവാസകേന്ദ്രത്തില്‍ സ്ഥലവിസ്തൃതിയുടെ മുഴുവന്‍ സാധ്യതകളും ഗണിച്ച് മനുഷ്യാധ്വാനത്തിന്റെ ചരിത്രാഖ്യായിക നിര്‍മിക്കുകയായിരുന്നു തഞ്ചാവൂരിലെ സ്ഥപതിമാര്‍.
വൃത്തവും ചതുരവും ദീര്‍ഘവും ഉപയോഗിച്ച് പ്രാസാദങ്ങളും പ്രാകാരങ്ങളും നിര്‍മിച്ചുകൊണ്ടാണ് ശില്‍പികള്‍ അസാധാരണമായ വലിപ്പങ്ങള്‍ ഭാവനചെയ്തത്. രാജരാജന്റെ പ്രതാപത്തിന്റെയും ശൈവഭക്തിയുടെയും പ്രക്ത്യക്ഷം എന്നതിലേറെ, അനശ്വരതയെ സാക്ഷാത്കരിക്കാന്‍ വെമ്പിയ എണ്ണമറ്റ കല്ത്തച്ചന്മാരുടെയും സ്ഥപതിമാരുടെയും അശ്രാന്തവും നിസ്തന്ദ്രവുമായ തപസ്സാണ് ഈ മഹാക്ഷേത്രമെന്ന് നാം മനസ്സിലാക്കുന്നു. ലോകമെങ്ങുമുള്ള വാസ്തുവിദ്യാവിദഗ്ദ്ധരെ വിസ്മയിപ്പിച്ച തഞ്ചാവൂരിലെ മഹാഗോപുരം സംഘകാലചരിത്രത്തിന്റെ പാരമ്പര്യവും മഹിമയും വിടര്‍ത്തുന്നുണ്ട്.
പെരിയകോവിലിന്റെ നാലുചുറ്റിലുമുള്ള തിരുച്ചുറ്റുമാളികയിലത്രയും മനോഹരമായ പ്രതിഷ്ഠകളും ചോളകാലത്തെ ചുമര്‍ചിത്രങ്ങളും (ഫ്രെസ്കോകള്‍ ) അലങ്കരിച്ചിട്ടുണ്ട്. അജന്തയിലെ ചിത്രകലയില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ചോള ചിത്രകലയിലെ ലാവണ്യം.
No comments:
Post a Comment