Tuesday, May 7, 2024

7

പാരമിതത്തിലെ ഉന്മാദം നിറഞ്ഞ ഭാഷ കഥാ ഗാത്രത്തിലെ മേദസ്സായി അനുഭവപ്പെടില്ല. മറിച്ച് ലെവിന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്ന അനിവാര്യമായ രചനാകൗശലമായി വേണം വാക്കുകളുടെ കുത്തൊഴുക്കിനെ തിരിച്ചറിയാൻ. നോവലിന്റെ രൂപവും ഭാവവും എഴുത്തുകാരന്റെ രചനാ തന്ത്രത്തിലേക്കുള്ള കവാടങ്ങളാണ്. കലാതന്ത്രം അഥവാ ടെക്‌നിക് എഴുത്തിന്റെ രസതന്ത്രമാണ്. ഫിക്ഷന്റെ സംഘർഷ സൗന്ദര്യത്തെ പ്രത്യക്ഷീകരിക്കുന്നത് പലപ്പോഴും ഭാഷയുടെ സന്നിവേശമാണ്. ഭാഷയുടെ ഉർവരാവസ്‌ഥ സത്യത്തിൽ നമ്മിൽ അന്തർലീനമായിരിക്കുന്ന ലിബിഡോ തന്നെയാണ്. രതിയുടെ ഊർജം. കാമവാസനയുടെ ഉദാത്തീകരണം (sublimation) കലയുടെ ആവിഷ്കാരങ്ങളിൽപരമ പ്രധാനമാണ്. ഫിക്ഷനിലെ പ്രകൃതി വർണന കേവലമായ രൂപഘടന മാത്രമല്ല. കഥാപാത്രങ്ങളുടെ അന്തരംഗത്തിലേക്കുള്ള പ്രവേശികയാണ് അവ. ജീവാഭിരതി കലർന്ന ആവിഷ്കാരം പ്രധാന കഥാപാത്രത്തെയും അയാളുടെ പെരുമാറ്റത്തെയും അതിന്റെ പരഭാഗ ദൃശ്യങ്ങളത്രയും മിഴിവോടെ അവതരിപ്പിക്കാൻ പര്യാപ്തമാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ രതിയുടെ മനോഹരമായ ആവിഷ്കാരമായിട്ടാണ് ഇദം പാരമിതത്തിന്റെ വായന എനിക്ക് അനുഭവപ്പെടുന്നത്.

No comments:

Post a Comment