ഡിസംബറിലെ തിരുവാതിരക്കാറ്റ്.. പാലക്കാടന്‍ ചുരമിറങ്ങി കുന്നുകളും മേടുകളും താണ്ടി കവുങ്ങിന്‍ തോട്ടങ്ങളെ വേരിളക്കി, കണ്ണെത്താ ദൂരത്തെ പാടങ്ങളെ തഴുകിയും തലോടിയും വൃശ്ചികത്തെ മഞ്ഞണിയിച്ചും, കനകാംബരങ്ങള്‍ക്ക് ദാവണി നല്‍കിയും , ഇലകള്‍ക്ക് പച്ചയും മഞ്ഞയും.. പവിഴമല്ലിക്ക് ഗന്ധവും വാടാമല്ലിക്ക് നിറവും ,അമ്പലക്കുളത്തിന് തുടിയും പാണന്‍റെ പാട്ടിനു ഇമ്പവും ..തെങ്ങിന്‍ കള്ളിനു മദവും...ഊഞ്ഞാലിന് ആന്ദോ ളനവും........ധനുമാസരാവിനു കളിവാക്കും ....ആതിരനിലാവിന് ആലിംഗനവും.. വൃശ്ചികവും ധനുവും ഓര്‍മകള്‍ക്ക് കൌമാരം .. എന്നെന്നും...
No comments:
Post a Comment