പണയപ്പെടുത്തിയെന്നു കരുതുന്ന മനസ്സ് , ഇതാ തിരിചെടുത്തോളൂ.അതിപ്പോഴും പൂര്‍വാധികം ഭംഗിയാര്‍ന്നു,ഒരു മുക്കുറ്റി പൂവിന്റെ മന്ദസ്മിതത്തോടെ നിന്റെ മുന്‍പില്‍ വന്നു നില്‍ക്കുന്നു
ഒരു മുളം തണ്ടിന്റെ സുഷിരത്തില്‍ നിന്നും ഉറന്ന് കുന്നുകളും താഴ്വരകളും കയറിയിറങ്ങി ഒഴുകിയും പ്രസരിച്ചും നമ്മുടെ ബോധസീമകളില്‍ അമൃത് വര്‍ഷിക്കുന്ന പുല്ലംകുഴലാണ് ജപ്പാനിലെ Shakkuhachi എന്ന സംഗീതം. നമ്മുടെ ഓടക്കുഴല്‍ പോലെ, ബാംസുരി പോലെ സമയ കാലങ്ങളുടെ നിശബ്ദ തീരങ്ങളില്‍ ഒഴുകിയെത്തുന്ന സംഗീതോപകരണം. ഉദയ സൂര്യന്‍റെ നാട്ടില്‍, പുല്‍മേടുകളും നിമ്നോന്നതങ്ങളും കടന്നു കാറ്റിനും വെയിലിനും ഒപ്പം സന്ധ്യാംബരങ്ങളെ തഴുകി ഓര്‍മകളില്‍ മഞ്ഞു പൊഴിക്കുന്ന അനുഭവം.......
No comments:
Post a Comment