Raveendran
യാത്രകളിലൂടെ രവീന്ദ്രന്‍ ജീവിതത്തെ വായിച്ചു. ഓരോ യാത്രയും രവിയേയും വായിച്ചറിഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് ഇത്ര ഉള്‍ക്കാഴ്ചയോടെ മറ്റൊരാള്‍ എഴുതിയിട്ടുണ്ടോ എന്നറിയില്ല. ഗ്രാമങ്ങളില്‍ അലഞ്ഞ കാലമാണ് രവീന്ദ്രന്‍റെ കൃതികളില്‍ മുദ്രവെച്ചത്. സഞ്ചാരസാഹിത്യത്തിന്‍റെ പൊതുവഴിയിലൂടെ നടത്തുന്ന അലസ സഞ്ചാരമല്ല ആ കൃതികള്‍. സ്വിസ് സ്കെച്ചുകള്‍ ,ബുദ്ധപഥം, അകലങ്ങളിലെ മനുഷ്യര്‍, എന്നീ കൃതികള്‍ അനുഭവത്തിന്‍റെ സവിശേഷ ഭാഷാദര്‍ശനമാണ്. അപരിചിത സന്ദര്‍ഭങ്ങളില്‍ കണ്ടുമുട്ടുന്ന മനുഷ്യരെ സമൂഹത്തിന്‍റെ നേര്‍ക്കാഴ്ച്ചകളില്‍ നിന്നുകൊണ്ട് അദ്ദേഹം നമുക്ക് കാട്ടിത്തന്നു. സ്ഥൂലവര്‍ണനകളില്‍ അഭിരമിക്കാതെ , ജീവിതത്തിന്‍റെ
മരുഭൂമിയിലൂടെ സൂക്ഷ്മമായ സത്യങ്ങളിലേക്ക് രവി എപ്പോഴും നടന്നു.സര്‍ഗീവിതത്തിന്‍റെ കയ്യടക്കമുള്ള കലാതന്ത്രത്തിലൂടെ എഴുത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്തി ചിന്ത രവി എന്ന പച്ചമനുഷന്‍ അങ്ങനെ നമുക്കിടയില്‍നിന്നു നടന്നകന്നുപോയി. ആദരാഞ്ജലി .
No comments:
Post a Comment