Saturday, October 22, 2011

mind scape 6

അല്ലാഹുവിന്‍റെ നാമത്തില്‍ മസ്നവീ . ഇതില്‍ ദര്‍ശനത്തിന്‍റെ വേരുണ്ട്. സത്യത്തിലേക്കുള്ള വഴി. പ്രഭാതത്തിന്റെ സൌമ്യതയും പ്രശാന്തിയും ഈ ദീപത്തില്‍ കാന്തി ചൊരിയുന്നു. ഹരിതഭൂമിയും ശുദ്ധജല മൊഴുകുന്ന നദികളും അംബരചുംബികളായ മരങ്ങളും ഹൃദയത്തില്‍ നീരാടുന്ന പക്ഷികളും നമുക്ക് തീര്‍ഥ ഘട്ടങ്ങള്‍ ഒരുക്കുന്നു. കാലത്തിലേക്കും ദേശത്തിലേക്കും പോകുവാന്‍ മസ്നവീ , നമുക്ക് സരണിയാവുന്നു. നീലനദിയുടെ ഓരം ചേര്‍ന്ന് പദങ്ങളൂന്നി നടക്കുംപോലെ.
ദാഹിച്ചു വരണ്ടുപോയ ചുണ്ടുകളില്‍ ,ജലബിന്ദുക്കള്‍ വീഴുമ്പോള്‍ നമ്മള്‍ അറിയാതെ പോകുന്നതു അത് പകര്‍ന്നവ ന്‍റെ ആര്‍ദ്രത. ജീവജാലങ്ങളില്‍ വാത്സല്യം ചൊരിയുന്ന മഹാ പ്രകാശമേ കൂപ്പുകൈ .



sethu 

No comments:

Post a Comment