മുമ്പൊരിക്കലും പുലര്‍ന്നിട്ടില്ലാത്ത മനോഹരമായൊരു പ്രഭാതമായിരുന്നു അത്. സൂര്യന്‍ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. പൈന്‍ മരങ്ങള്‍ക്കിടയിലുടെ നിങ്ങള്‍ അത് കണ്ടു , ജലോപരിതലത്തില്‍ സ്വര്‍ണമയമായി,അത്തരം വെളിച്ചം കുന്നുകള്‍ക്കും കടലിനും ഇടയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്രയും തെളിവുറ്റ പ്രഭാതമായിരുന്നു അത്. നിഷ്പന്ദം.കണ്ണുകള്‍ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും കാണാവുന്നത്ര വിചിത്രമായ വെളിച്ചം നിറഞ്ഞത്. നാമത് കാണുമ്പോള്‍ സ്വര്‍ഗം ഭൂമിയുടെ തൊട്ടടുത്ത്. ആ സൌന്ദര്യത്തില്‍ നമ്മള്‍ അലിഞ്ഞില്ലാതാകുന്നു.
No comments:
Post a Comment