Friday, May 16, 2014

haiku notes

സത്യത്തില്‍ ഹൈക്കു കുറുംകവിതയോ കുഞ്ഞുണ്ണിക്കവിതയോ അല്ല. ആഹാ നിമിഷം - എന്ന് അദ്ഭുതം കൂറുന്ന ഒരു നീര്‍ക്കുമിളയുടെ ആവിഷ്കാരം.
രണ്ടോ മൂന്നോ വരികളില്‍ ഒരു മഴവില്ല്. അതിലൊരു ആശയം, ദര്‍ശനം എല്ലാം താനെ വാര്‍ന്നുവരും.
ശരിയാണ് മനനം ചെയ്യുന്ന വരികള്‍. എന്നാല്‍ അതിലൊരു ബോധപൂര്‍വത ഇല്ലതാനും. ബോധവും അബോധവും കലരുന്ന ഒരു സൌന്ദര്യാവിഷ്കാരം.
അതെ സമയം മനുഷ്യന്‍റെ സങ്കടങ്ങളും ഉള്‍ത്താപവും വിഷാദവും പ്രസാദവും പ്രതിഷേധവുമൊക്കെ ഹൈക്കുവിനു രൂപം നല്‍കാം.
ഒരു നിമിഷത്തിന്‍റെ നിര്‍വൃതി. ബോധമെന്നത് അബോധത്തിന്‍റെ പരഭാഗമാണല്ലോ? നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ സ്പര്‍ശിക്കുന്ന നാം കൂടി പങ്കാളിയാവുന്ന , ചിലപ്പോള്‍ വെറും സാക്ഷിയാകുന്ന എല്ലാ അനുഭവങ്ങളുടെയും പരാവര്‍ത്തനം. കൈക്കുടന്ന നിലാവ് പോലെ അതങ്ങനെ കിടക്കുന്നു. ഹൈക്കുവിന്‍റെ രൂപം (Form ) എന്നത് സാങ്കേതികം മാത്രമാണ്. ഭാവത്തിന്‍റെ പ്രകാശനം തന്നെ പ്രധാനം. മൂന്നിതളില്‍ ഒരു പ്രപഞ്ചം പ്രതിഫലിക്കുന്നത് കലയുടെ സ്വകീയമായ നിമിഷമല്ലേ? കാഴ്ചയും കാഴ്ചക്കാരനും ഒന്നാവുന്ന അവസ്ഥ .

No comments:

Post a Comment