Friday, November 5, 2021

ഒമ്പതാം സിംഫണി =================== വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു.അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി. വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി. ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്. എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ അതിന് പുതിയൊരു മാനം കൈവരുന്നു. ബീഥോവൻ താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ. മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയപാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്. ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു, താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്.മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി.പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു. അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത്, ഞാൻ തിരയുന്നത് മിനോനയെയാണ്.ചരിത്രത്തിൽ ഇടംതേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ.ബീഥോവൻ്റെ മകൾ.മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി.ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക. അഞ്ജലി ആവശ്യപ്പെട്ടു, സഫ്‌ദർ, നീ മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ . മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി.അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനംചെയ്ത കൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകളും മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്തഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം, പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിെം കണ്ണീരു വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു. അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്‌ദർ . സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത്? ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ.ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത്? ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെപ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു.ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോർഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ'..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത്. പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ് ദർ തൻ്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീസുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചുതന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമുണർന്നതും അതിൻ്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് അനന്തകാലത്തിന്റെ വിദൂരരഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തൻ്റെ സ്വത്വത്തിന്റെ അപരമുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും. പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദകവൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ്നർഗീസിൻ്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും പതിയെ നമ്മുടേതായി മാറുകയാണല്ലോ. പിറന്ന വീട്ടിൽ നിന്ന് അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെകൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവതന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിൻ്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിൻ്റെ കൂടെ, അദ്ദേഹത്തിത്തിൻ്റെ പരിചാരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരൻ്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു. നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരൻ്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി'ക്ക് മാർഗദർശകമായി ഭവിച്ചു എന്നുവേണം കരുതാൻ. പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാവാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ചില ലിപികളുണ്ട്. അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണപ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അപൂർവമായ കല്പനാവൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞുനിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പസൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം. അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയു മനോഹരമായ കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തതടവിൽ കഴിയാനുള്ള വിധിയാണ് മിനോന എന്ന കഥാപാത്രത്തിന് ജീവിതം പകുത്തുനൽകിയത്. സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ. ഓരോ ഇടവേളയിലും എഴുത്തുകാരൻ്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്. ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ,പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി. അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്. എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗരവീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്. സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽനിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി. ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്‌ലർ,മാരിയൂസ്, ലിയോ,നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി. യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്. നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കിവെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നുകിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ. ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്. മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ. ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരുകൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ 'ഒമ്പതാം സിംഫണി' അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/- - സേതുമാധവൻ മച്ചാട്.
ഒമ്പതാം സിംഫണി =================== ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു. അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക സഫ്‌ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ . മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു. 'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്‌ദർ . സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് . വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി. വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി. ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്. എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു. ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ. മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്. പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും. പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു. നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ. പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്. അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം. അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന് വിധി ഒരുക്കിവെച്ച ജീവിതം. സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ. ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്. ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി. അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്. എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്. സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി. ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്‌ലർ, മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി. യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്. നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ. ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്. മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ. ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/- - സേതുമാധവൻ മച്ചാട്.

ഒമ്പതാം സിംഫണി

 ഒമ്പതാം സിംഫണി

===================

ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. 

നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു.

അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക  സഫ്‌ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .

മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ  അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ  ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള   ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.

'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ  ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. 

അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. 

മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ്  സഫ്‌ദർ . 

സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ  എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി  സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ  മുതൽ  ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു  നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ  ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. 

തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് .

വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം  മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.

വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും  ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.
ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.

പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.

തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര  രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.

 നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല  ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന  വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.

പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ്  ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ  തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം  തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും  കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു  നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ  വിരഹവും  തിരസ്കാരവും  നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന്  വിധി ഒരുക്കിവെച്ച ജീവിതം.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.

ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.

ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി  സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ്  വർഷങ്ങളോളം  നിരന്തരം  വായിച്ചിരുന്നതായി  മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.

സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക്  നടന്നുപോയി.

ജോസഫൈൻ, തെരേസ, ഷാർലറ്റ്,   മാഡം അന്ന, ഷിൻഡ്‌ലർ,  മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.
യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.
നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.
ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.
മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ  കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.
ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി  അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-

- സേതുമാധവൻ മച്ചാട്.

സിംഫണി 9

സിംഫണി 8

 "ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.

ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി  സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ്  വർഷങ്ങളോളം  നിരന്തരം  വായിച്ചിരുന്നതായി  മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.

സിംഫണി 7

 നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല  ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന  വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.

പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ്  ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ  തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം  തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും  കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു  നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ  വിരഹവും  തിരസ്കാരവും  നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന്  വിധി ഒരുക്കിവെച്ച ജീവിതം.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.

സിംഫണി 6

 പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.

തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര  രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.

ഒൻപതാം സിംഫണി 5

 വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം  മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.

വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും  ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.
ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.

Wednesday, November 3, 2021

ഒൻപതാം സിംഫണി

 സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ  എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി  സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ  മുതൽ  ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു  നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ  ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. 

തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് .

Friday, October 29, 2021

ഒൻപതാം ഒടിവിലെ അടയാളം 3

 മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ്  സഫ്‌ദർ .   

Thursday, October 28, 2021

ഒമ്പതാം ഒടിവിലെ അടയാളം 2

 മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ  അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ  ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള   ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.

'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ  ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. 

അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. 

Wednesday, October 27, 2021

ഒമ്പതാം സിംഫണി .1

 ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. 

നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു.

അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക  സഫ്‌ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .

Monday, October 25, 2021

ജ്യോതിബായിയുടെ  പുതിയ കവിതാസമാഹാരം- മൂളിയലങ്കാരി' കേരളപ്പിറവി ദിനത്തിൽ  പ്രകാശിതമാവുന്നു. ദ്രാവിഡമായ നാടോടിത്തം തികഞ്ഞ ശീർഷ കങ്ങളാണ്  ജ്യോതിയുടേത്. ആദ്യമെഴുതിയ കവിതാപുസ്തകങ്ങൾ 'കൊടിച്ചി'യും 'പേശാമടന്ത'യും നാടോടിത്തനിമ കലർന്ന കൃതികൾ തന്നെ. പെണ്ണുരയുടെ തേവാരം എന്നാണ് ജ്യോതിയുടെ കവിതയെ ആഷാമേനോൻ വിശേഷിപ്പിച്ചത്. താൻപോരിമയാർന്ന പെണ്മയുടെ ആവിഷ്കാരമാണ്  ഈ കവിതകൾ. സമൂഹം വിധിച്ച നടപ്പുശീലങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നവർക്ക് ചാർത്തിക്കൊടുക്കുന്ന പേരാണ് മൂളിയലങ്കാരി എന്നത്. സ്നേഹവും പരിഗണനയും ഒരിക്കലും കിട്ടാതെ നിരാശയിൽ പ്രതിനായികയായിപ്പോവുന്നവൾ. കുലാംഗനയായ നായികയേക്കാൾ കളം നിറഞ്ഞാടുന്നവൾ.സർഗാത്മകമായ ജീവിതങ്ങളുടെ കാല്പനികമായ എഴുത്തിടങ്ങളിൽ തിളങ്ങിനിൽക്കുന്നവൾ എന്നാണ് അവളെ ജ്യോതിബായി വിശേഷിപ്പിക്കുന്നത്. പരിശുദ്ധമായ മിഥ്യകളെക്കാൾ കവി സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും ഇരുൾ മൂടിയ ഉണ്മകളെയാണ് . നിരന്തരമായ കാവ്യാനുശീലനത്തിൻ്റെയും പദധ്യാനത്തിൻ്റെയും സുവർണകാന്തി ഈ കവിതകൾക്ക്  നിറമാല ചാർത്തുന്നു.

നവംബർ ഒന്നിന് ഡി സി പുറത്തിറക്കുന്ന  21  കവിതാപുസ്തകങ്ങളിൽ ജ്യോതിബായി പരിയാടത്ത് എഴുതിയ 'മൂളിയലങ്കാരി'യുമുണ്ട് . കാവ്യസമാഹാരത്തിൻ്റെ  ഓൺലൈൻ കവർ പ്രകാശനം ഫേസ്ബുക്ക്  ടൈംലൈനിൽ സസന്തോഷം നിർവഹിക്കട്ടെ.

Thursday, August 12, 2021

 നമ്മുടെ മാധ്യമനിരൂപണ ശാഖയ്ക്ക് കതിർക്കനമുള്ള ഒരു റഫറൻസ് ഗ്രന്ഥം കൂടി ലഭിച്ചിരിക്കുന്നു . ശ്രീ കെ കുഞ്ഞികൃഷ്ണൻ രചിച്ച 'ടെലിവിഷൻ  വീക്ഷണം വിശകലനം' സാമൂഹ്യാധിഷ്ഠിതമായൊരു മാധ്യമ വിചാരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ മാധ്യമമായ ദൂരദർശൻ്റെ സാരഥിയായി മൂന്നു ദശാബ്ദകാലം പ്രശംസനീയമായ സേവനമനുഷ്ഠിച്ച അദ്ദേഹം വെറുമൊരു ബ്യൂറോക്രാറ്റ് എന്ന നിലയിലല്ല,  പ്രതിബദ്ധതയും സാമൂഹ്യവീക്ഷണവുമുള്ള ഒരെഴുത്തുകാരൻ എന്ന നിലയിലാണ് ഈ കൃതിയുടെ രചന നിർവഹിച്ചിരിക്കുന്നത്. സർഗ്ഗധനനായ ഒരു പ്രതിഭയുടെ കയ്യൊപ്പ് ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലും തിളക്കമാർന്നു നില്പുണ്ട് .

ഇന്ത്യൻ ടെലിവിഷൻ്റെ വർത്തമാനകാല ചരിത്രമാണ് ഈ പുസ്തകം. ടെലിവിഷൻ എന്ന ദൃശ്യമാധ്യമത്തിൻ്റെ തുടക്കവും വളർച്ചയും നാൾവഴിയും പുതുപ്രവണതകളും സ്‌ഥിതിവിവരക്കണക്കുകൾക്കപ്പുറം കാഴ്ചയുടെ വിസ്മയഭാവങ്ങളും ഭ്രമാത്മകതയും വൈകാരികമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് ശ്രീ .കുഞ്ഞികൃഷ്ണൻ .രാഷ്ട്രീയം, അധികാരം, സാമൂഹ്യഘടന, സാർവദേശീയ സ്‌ഥിതി എന്നിവയെല്ലാം മാറിനിന്നു വീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രാഗദ്ഭ്യം  ഈ  മാധ്യമനിരൂപണത്തിൽ  സ്വാഭാവികമായും നാം പ്രതീക്ഷിക്കുക തന്നെ ചെയ്യും.  പ്രതീക്ഷ അസ്‌ഥാനത്തല്ല എന്ന് ആദ്യമേ പറയട്ടെ.  കേരളം   അഭിമുഖീകരിച്ച പ്രളയങ്ങളും ഓഖി കൊടുങ്കാറ്റും കോവിഡ്  മഹാമാരിയുമുൾപ്പടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ടെലിവിഷൻ എന്ന മാധ്യമം നിർവഹിച്ച സ്തുത്യർഹമായ ദൗത്യം ഗവേഷണാത്മകവും അനുഭവസമ്പന്നവുമായ വിശകലനത്തിലൂടെ ഗ്രന്ഥകാരൻ വിലയിരുത്തുന്നുണ്ട്

  'കാഴ്ചയുടെ പുതിയ വിതാനത്തിലേക്ക് ' എന്ന ആദ്യ അധ്യായം തിരുവനന്തപുരം ദൂരദർശൻ ആരംഭിച്ച കാലത്തെ ഒളിമങ്ങാത്ത ഓർമകളാണ്. കേന്ദ്ര സർക്കാരിൻ്റെ അതിബൃഹത്തായ ഒരു സംരംഭം തുടക്കം മുതൽ നേരിട്ട പ്രതിബന്ധങ്ങൾ, പടിപടിയായുള്ള വളർച്ച ,വെല്ലുവിളികൾ, നാടിൻ്റെ നാനാഭാഗത്തുനിന്നുമുള്ള സഹായ സഹകരണങ്ങൾ ,കലാ സാംസ്കാരിക രംഗം നൽകിയ പിന്തുണ എല്ലാം  ഈ അധ്യായത്തിൽ വിവരിക്കുന്നു. ഗൃഹാതുരമായ സ്മരണകൾ തികഞ്ഞ സംയമത്തോടെയാണ് ലേഖകൻ ഓർത്തെടുക്കുന്നത് . ഒട്ടനേകം പേരുടെ പിന്തുണയും കൂട്ടായ്മയും അനുഗ്രഹവും ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമെന്ന ഖ്യാതി ആദ്യവർഷങ്ങളിൽ തിരുവനന്തപുരം കേന്ദ്രത്തിന് കൈവരിക്കാനായത് എന്നും അക്കാലത്ത് ജോലി ചെയ്തിരുന്ന ഓരോ വ്യക്തിയും ഇതിൽ ഭാഗഭാക്കായിരുന്നു എന്നും അവർക്കു നേതൃത്വം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നു എന്നും ശ്രീ കെ കുഞ്ഞികൃഷ്ണൻ ഹൃദയപൂർവം സ്മരിക്കുന്നുണ്ട് .

കൃത്യമായ കണക്കുകൾ നിരത്തിക്കൊണ്ടാണ് മിയ്ക്ക ലേഖനങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയും അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ലോകടെലിവിഷൻ്റെ മാറുന്ന മുഖവും വാർത്താ മാധ്യമം എന്ന നിലയിൽ അതിനുള്ള അന്തർദേശീയമായ പ്രസക്തിയും കാലികമായി നവീകരിച്ച വിവരങ്ങളുടെ ക്രോഡീകരണവും ലേഖകൻ്റെ  കാഴ്ചയും സൂക്ഷ്മതയും വ്യക്തമാക്കുന്നവയാണ്. 'ടെലിവിഷൻ , കാഴ്ചയുടെ മാറുന്ന മുഖച്ഛായ  ' എന്ന പഠനത്തിൽ അദ്ദേഹം ഉദാഹരണസഹിതം  ഇങ്ങനെ സമർഥിക്കുന്നു.

" 167  കോടി വീടുകളിൽ  ടെലിവിഷൻ സെറ്റുകളുണ്ട് .വികസിത രാജ്യങ്ങളിൽ എല്ലാ വീടുകളിലും ടെലിവിഷനുണ്ട് . വികസ്വര രാജ്യങ്ങളിൽ 69 % വീടുകളിലും ഉണ്ട് . ഇന്ത്യയിൽ ആകെ വീടുകളുടെ 80 ശതമാനത്തിലും ടിവി ചാനലുകൾ ലഭ്യമാണ് . തൊള്ളായിരത്തിലേറെ ചാനലുകൾക്ക് വാർത്താ വിതരണ  പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും എണ്ണൂറ്റിയമ്പതിലേറെ ചാനലുകളേ സംപ്രേഷണം നടത്തുന്നുള്ളൂ . 79.302 കോടി രൂപയാണ്  ഇന്ത്യയിലെ ടെലിവിഷൻ വ്യവസായത്തിൽ 2019 ലെ വിപണിമൂല്യമെന്നാണ് സ്‌ഥിതിവിവരക്കണക്കുകൾ."  

"എന്നാൽ ടെലിവിഷൻ കാഴ്ചകൾ കാണാൻ ടി വി സെറ്റുകൾ തന്നെ വേണമെന്നില്ല . ഓവർ ദി ടേബിൾ ടെലിവിഷൻ ( ഓ ടി ടി ) വീക്ഷണരീതി പ്രചാരം നേടുകയാണ് . ഇൻറ്റർനെറ്റിൽ കൂടി ശബ്ദവും ദൃശ്യവും സ്ട്രീം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്‌." സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമായ ഭാഷയിലൂടെ ലേഖകൻ വായനക്കാരുടെ മുന്നിലെത്തിക്കുന്നു.അദ്ദേഹത്തിൻ്റെ ഗവേഷണ പ്രവണതയും വിജ്ഞാന തൃഷ്ണയും  ഓരോ പ്രബന്ധത്തിലും തെളിഞ്ഞുകാണാം. 

 മഹാപ്രളയം കവർന്ന കാലത്ത് മലയാളം ടെലിവിഷനുകൾ പ്രശംസനീയ മാതൃക പിന്തുടർന്നത് തികച്ചും അഭിനന്ദനാർഹമായിരുന്നു  എന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. പൊതുസേവന സംപ്രേഷണം മാത്രം നിർവഹിക്കുന്ന ദൂരദർശൻ ജനോപകാരപ്രദമായ വിധം പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് നൽകിയ റിപ്പോർട്ടുകളും വാർത്തകളും മികവുറ്റ രീതിയിലായിരുന്നു. ദുരന്തനിവാരണ രംഗത്തെയും അണക്കെട്ടുകളുടെ സുരക്ഷാസംവിധാനരംഗത്തെയും പരിസ്‌ഥിതി രംഗത്തെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട്  ,പ്രളയദുരന്തം അതീവഗുരുതരം ആകുന്നതിനുമുമ്പ് തന്നെ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചു പ്രേക്ഷകരെ ബോധവാന്മാരാക്കുന്ന കാലാവസ്‌ഥാ മുന്നറിയിപ്പുകൾ പ്രക്ഷേപണം ചെയ്യുന്നതിൽ  ദൂരദർശനും മറ്റു സ്വകാര്യ ചാനലുകളും  ശ്രദ്ധ ചെലുത്തി. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതമായ ഒരു കണ്ട്രോൾ റൂം സാങ്കേതികത്തികവോടെ പ്രവർത്തിപ്പിക്കാനും സർക്കാർ മാധ്യമമായ ദൂരദര്ശന് കഴിഞ്ഞു.അതിലൂടെ കിട്ടിയ വിവരങ്ങൾ രക്ഷാപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും നാവികസേനക്കും പോലീസിനും കൈമാറാനും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികൾക്കു ഒരളവുവരെ പരിഹാരം കാണാനും കഴിഞ്ഞത് മികച്ച മാധ്യമധർമമായിരുന്നു .ഇത്തരമൊരു പ്രകൃതിദുരന്തം കവർ ചെയ്യുകയെന്നത് ടെലിവിഷൻ ചാനലുകൾക്ക് വലിയ വെല്ലുവിളിയാണ്. ജീവൻ പണയം വെച്ചുള്ള സാഹസികമായ ജോലിയുമാണ് . കേരളത്തിലെ മിയ്ക്കവാറും സ്വകാര്യ ടെലിവിഷൻ ചാനലുകൾ സ്തുത്യർഹമായ രീതിയിൽ തന്നെ പ്രളയകാലത്തും ഓഖി ചുഴലിക്കാലത്തും തങ്ങളുടെ മാധ്യമധർമ്മം നിർവഹിച്ചു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അന്താരാഷ്‌ട്ര തലത്തിൽ മാധ്യമനിർദ്ദേശ ങ്ങളുണ്ട്. അനിതരസാധാരണമായ ഘട്ടങ്ങളിലേ വെള്ളത്തിലിറങ്ങിനിന്നു ഷൂട്ട് ചെയ്യാവൂ.ഉപകരണങ്ങളുടെ സുരക്ഷയോടൊപ്പം സ്വന്തം ജീവൻ്റെ രക്ഷയും പ്രധാനമാണല്ലോ.അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്നു കവറേജ്‌ നടത്തുമ്പോൾ ധരിക്കാൻ പറ്റിയ വസ്ത്രങ്ങൾ അണിയണം. വെള്ളത്തിൽ ഇറങ്ങിനടക്കാൻ പറ്റിയ പാദരക്ഷകൾ അണിയണം. ഒരു പരിധിക്കപ്പുറമുള്ള ആഴത്തിലേക്ക് പോകരുത് തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകതന്നെ വേണം തുടങ്ങി അദ്ദേഹം നൽകുന്ന മുന്നറിയിപ്പുകൾ അനുഭവത്തിൻ്റെ നേർസാക്ഷ്യങ്ങളാണ് .

 ടെലിവിഷൻ റേറ്റിങ്ങിൻ്റെ ചരിത്രവും വർത്തമാനവും വിശദീകരിക്കുന്ന ലേഖനവും ഏറെ വിജ്ഞാനപ്രദമാണ് .ഓരോ ടെലിവിഷൻ ചാനലിൻ്റെയും ജനപ്രീതി അളക്കുന്നതിനുള്ള മാപിനിയായിട്ടാണ് TRP  എന്ന റേറ്റിംഗ് സംവിധാനം നിലകൊള്ളുന്നത്.  അതിൻ്റെ സാധ്യതകളും പരിമിതിയും അപര്യാപ്തതയും വിശകലനം ചെയ്യുന്ന ഈ പഠനം പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള ഉത്തരം കൂടിയാണ് . സംസ്കാരത്തിൻ്റെ വ്യവസായവത്കൃതമായ മുഖമാണ് റേഡിയോ പ്രക്ഷേപണവും ടെലിവിഷൻ സംപ്രേഷണവും.സാമ്പത്തിക വിദഗ്‌ധർ, സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പരസ്യ വിപണി, രാഷ്ട്രീയനേതൃത്വം, പ്രക്ഷേപകർ തുടങ്ങി ജീവിതത്തിൻ്റെ  സമസ്തമേഖലകളിലുമുള്ളവർ ടെലിവിഷനിലും അതിൻ്റെ സാമ്പത്തികകാര്യങ്ങളിലും തല്പരരാണ്. ചാനലുകളിൽ പരസ്യം നൽകുകയും വാങ്ങുകയും ചെയ്യുന്നതിൻ്റെ നാണയവ്യവസ്‌ഥയാണ് റേറ്റിംഗ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ടെലിവിഷൻ കാഴ്ചയുടെ കൃത്യമായ കണക്കുകൾ ദൂരദർശൻ കരസ്‌ഥമാക്കിയത് ഈ റേറ്റിംഗ് മുഖേനയാണ്. തൊള്ളായിരത്തിലധികം ടെലിവിഷൻ ചാനലുകൾക്കാണ് ഇന്ത്യയിൽ പ്രക്ഷേപണത്തിന്  ലൈസൻസ് ഉള്ളത്. പാതിയും വാർത്താ ചാനലുകളാണ്. ടെലിവിഷൻ ഇപ്പോൾ ടിവി സ്ക്രീനിൽ മാത്രമല്ല . മൊബൈൽ സ്ക്രീനിലും ഓ ടി ടി പ്ലാറ്റ് ഫോമുകളിലും  ലഭ്യമാണല്ലോ . ദൃശ്യങ്ങളുടെ പ്രേക്ഷകമാപനം ലോകമെമ്പാടും ശേഖരിക്കുന്നതിൻ്റെ  ശാസ്ത്രീയ രീതികളെ ലേഖകൻ വിശദമായി വിലയിരുത്തുന്നുണ്ട്.

മഹാമാരിയുടെ കാലത്ത് ടെലിവിഷൻ ചാനലുകൾ എങ്ങനെ പ്രവർത്തിച്ചു എന്ന അന്വേഷണവും പ്രേക്ഷകരുടെ ജിജ്ഞാസയെ വളർത്തുന്നതാണ് .ഇരുപത്തിനാലു മണിക്കൂർ വാർത്തകളും സിനിമയും വിനോദപരിപാടികളും കോവിഡുകാലത്ത് ജനങ്ങൾ അടച്ചിട്ട മുറികളിലിരുന്നു വീക്ഷിച്ചു .വൈകുന്നേരങ്ങളിൽ മലയാളികളുടെ വിരുന്നുമുറികളിൽ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പതിവ് തെറ്റാതെ ആരോഗ്യകാര്യങ്ങൾ പങ്കിട്ടു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രക്ഷേപണം ടെലിവിഷൻ കാഴ്ചയുടെ  സർവകാല റിക്കോർഡ് ആയിരുന്നു.അദ്ദേഹം നടത്തിയ ലോക്ഡൌൺ പ്രഖ്യാപനം 83 ദശലക്ഷം പ്രേക്ഷകർ 191 ചാനലുകളിലൂടെ കണ്ടു എന്നാണ് ഔദ്യോഗിക കണക്ക് .വാർത്തകൾക്ക് പ്രിയമേറിയ ആ കാലം ഓ ടി ടി പ്ലാറ്റ് ഫോമുകളിലും മൊബൈൽ സ്‌ക്രീനുകളിലുമായി ആയിരക്കണക്കിന് പ്രേക്ഷകർ നിരന്തരം വീക്ഷിച്ചുകൊണ്ടിരുന്നു. ബിബിസി പോലുള്ള ആഗോള വാർത്താമാധ്യമങ്ങളും അമേരിക്കയിലെ വൻകിട വാർത്താചാനലുകളും മാഹാമാരിയുടെ താണ്ഡവത്തെ തികഞ്ഞ അർപ്പണബോധത്തോടെ മറികടക്കാൻ ജനങ്ങൾക്കൊപ്പം നിന്നു.

'വിഷം തീണ്ടിയ വീട്ടുമുറികൾ' , 'നമ്മുടെ ചാനലുകൾ പഠിക്കുമോ' എന്നീ ലേഖനങ്ങൾ നിശിതമായ ഭാഷയിലുള്ള ടെലിവിഷൻ വിചാരങ്ങളാണ്. നമ്മുടെ ടി വി ചാനലുകൾ വിളമ്പുന്ന തുടർ പരമ്പരകൾ പുതുതലമുറയ്ക്ക് പകരുന്ന അപായകരമായ സന്ദേശങ്ങൾ ,വിഷലിപ്തമായ പെരുമാറ്റങ്ങൾ എല്ലാം സമഗ്രമായ ചർച്ചക്കെടുക്കുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും സംസ്കാരലോപമുണർത്തുന്ന പദപ്രയോഗങ്ങളും കേരളീയ വീട്ടകങ്ങളെ ദുരന്തസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണങ്ങൾ  ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട് .തികച്ചും സാമൂഹ്യവിരുദ്ധമായ ദൃശ്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന അക്രമവാസന ദൂരവ്യാപകമായ വിപത്താകുമെന്ന്  ഓർമിപ്പിക്കാനും അദ്ദേഹം മറക്കുന്നില്ല .ടെലിവിഷൻ, നിരക്ഷരനായ മനുഷ്യരുടെ മികച്ച സാഹിത്യമാണെന്നൊരു നിർവചനം ഈ ലേഖനത്തിൻ്റെ മുഖവാചകമായി മനസ്സിലാക്കേണ്ടതുണ്ട്.

'ടെലിവിഷൻ നാടകങ്ങൾ തിരിച്ചു വരുമ്പോൾ' എന്ന പഠനം ഈ ഗ്രന്ഥത്തിലെ തെളിമയാർന്ന മറ്റൊരു അധ്യായമാണ്. ഒരുകാലത്ത്   അരങ്ങിൽ ജീവൻവെച്ചിരുന്ന പ്രശസ്ത നാടകങ്ങൾ ടെലിവിഷൻ എന്ന മാധ്യമത്തിന് വേണ്ടി രൂപാന്തരപെടുകയായിരുന്നു. മനുഷ്യസംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുകയായിരിക്കുന്നു ടെലിവിഷൻ നാടകങ്ങളുടെ ലക്‌ഷ്യം. വിനോദം മാത്രമല്ല  സാമൂഹ്യവിമർശനവും ഉൾക്കൊള്ളുന്ന നാടകങ്ങൾ എല്ലാ രാജ്യങ്ങളിലും പ്രചുരപ്രചാരം നേടിയിരുന്നു. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസൃതമായി ടി വി നാടകങ്ങൾക്കും പരിണാമമുണ്ടായി. ടെലിവിഷൻ വളരുമ്പോൾ നാടകങ്ങൾ തളരുമെന്ന ഭീതി അസ്‌ഥാനത്തായിരുന്നു എന്ന് കാലം തെളിയിച്ചു. മികച്ച സാഹിത്യകൃതികൾ ടെലിവിഷനുവേണ്ടി രൂപാന്തരപ്പെടുകയും ചെയ്തു. സമീപദൃശ്യങ്ങൾ ( close ups ) കൂടുതലുള്ള മാധ്യമമായതിനാൽ ഭാവാത്മകമായ അഭിനയം പ്രേക്ഷകരിലേക്ക്  നേരിട്ട് പകരാൻ നടീനടന്മാർക്കായി. എഴുപതുകളിൽ ഇന്ത്യൻ നഗരങ്ങളിൽ അനേകം ടെലിവിഷൻ സ്റ്റുഡിയോകളിലായി വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ നാടകങ്ങളായി  പ്രേക്ഷർക്കു മുൻപിലെത്തി. എന്നാൽ പിൽക്കാലം നാടകങ്ങൾ പാടെ വിസ്മൃതിയിലായി .ടെലിവിഷൻ സീരിയലുകൾ നാടകത്തിൻ്റെ സ്‌ഥാനം കവർന്നെടുത്തു എന്ന് പറയാം. തൃശൂർ ദൂരദർശൻ ഉപകേന്ദ്രം വി ടി യുടെ " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകം നാലുഭാഗങ്ങളായി ചിത്രീകരിച്ചവതരിപ്പിച്ചത് നല്ല ദൃശ്യാനുഭവമായിരുന്നു എന്ന് ശ്രീ കുഞ്ഞികൃഷ്‌ണൻ സ്മരിക്കുന്നുണ്ട് . നാടകസംവിധാനം നിർവഹിച്ച ശ്രീ കിഷോറിനെ അനുമോദിക്കാനും അദ്ദേഹം മറക്കുന്നില്ല.  

തിരുവനന്തപുരം ദൂരദർശൻ്റെ ആദ്യത്തെ  സ്ട്രിംഗർ ശ്രീ ബോബി  ഹോർമിസിനെക്കുറിച്ചുള്ള അനുസ്മരണം സമുചിതമായൊരു ശ്രദ്ധാഞ്ജലിയാണ്. തികഞ്ഞ പ്രൊഫഷണലിസമായിരുന്നു ബോബിയുടെ  മുഖമുദ്ര. അതുപോലെ അക്കാലത്തുണ്ടായിരുന്ന പങ്കജ് കൃഷ്ണൻ , പൊതുജനം മോഹൻ എന്നീ സ്ട്രിംഗർമാരെക്കുറിച്ചും പ്രൊഡ്യൂസർമാരായ ശ്രീ ബൈജു ചന്ദ്രൻ, ചാമിയാർ,  ന്യൂസ് എഡിറ്റർ ശ്രീ കൃഷ്ണൻ നായർ, കാമറ  ടീമിലുള്ള ശ്രീ സി എൻ പിള്ള, മൂർത്തി, വി ജി ജോസഫ് , എഞ്ചിനീയർമാരായ ശ്രീ ജി പ്രഭാകരൻ നായർ , രവികുമാർ, അരവിന്ദാക്ഷ മേനോൻ, ബി കെ ജി നായർ , സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീ ആർ ആർ ഉണ്ണിത്താൻ എന്നിവരെക്കുറിച്ചും ഊഷ്മളമായ ഓർമകളാണ് ലേഖകനുള്ളത്.

'മദിരാശിയിലെ മലയാളം ഒളിപ്പരപ്പ് ' ശ്രീ കുഞ്ഞികൃഷ്ണൻ്റെ മാധ്യമജീവിതത്തിലെ തുടക്കകാലവുമായ ബന്ധപ്പെട്ട ഒളിമങ്ങാത്ത ചിത്രങ്ങളാണ്. ചെന്നൈ  തൊലൈക്കാച്ചി നിലയത്തിൻ്റെ  ഒളിപ്പരപ്പ്‌ തുടങ്ങുന്ന സായാഹ്നങ്ങൾ ഗൃഹാതുരമായ ഓർമകളിൽ അദ്ദേഹം പങ്കുവെക്കുന്നു. അന്ന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംപ്രേഷണ കേന്ദ്രമായിരുന്നു ചെന്നൈ ദൂരദർശൻ. അവിടെനിന്നാണ് മലയാളം പരിപാടികൾ ആദ്യമായി പ്രേക്ഷരിലേക്കെത്തുന്നത്. മാസത്തിൽ ഒരിക്കൽ അരമണിക്കൂർ നേരം മലയാളം പ്രോഗ്രാമുകൾ മദിരാശി നിലയം സംപ്രേഷണം ചെയ്തിരുന്നു . അന്ന് മലയാളം പരിപാടികൾക്കു രൂപം നൽകിയ അനുഭവം ത്രില്ലോടെയാണ് ലേഖകൻ വിവരിക്കുന്നത്. കൊൽക്കത്തയിൽ തുടങ്ങിയ ഔദ്യോഗികപർവ്വം മദിരാശിയിലെ പ്രൊഡക്ഷൻ ജോലികളിൽ സജീവമായി. ഒരു പ്രൊഡ്യൂസറുടെ കാഴ്ചയിലൂടെ പരിപാടികളുടെ വിഭാവനം മുതൽ ഷൂട്ട് , എഡിറ്റ് , പോസ്റ്റ് പ്രോഡക്‌ഷൻ വർക്കുകൾ വരെയുള്ള  അനുഭവപരിചയം അദ്ദേഹം പങ്കിടുന്നുണ്ട് .അക്കാലത്ത്  16 എംഎം ഫിലിമുകളിലാണ് ഷൂട്ട് . സെപ്‌മാഗ് ഉപയോഗിച്ചുള്ള ശബ്ദലേഖനം. പിൽക്കാലത്തു തിരുവന്തപുരത്തു ദൂരദർശൻ കേന്ദ്രം ആരംഭിക്കുമ്പോൾ ഈ അറിവുകൾ അദ്ദേഹത്തിന് മുതൽക്കൂട്ടായി മാറി.  ദൂരദർശൻ്റെ അമരത്തിരിക്കുമ്പോഴും കൂടെയുള്ള സഹപ്രവർത്തകരുടെ ജോലിഭാരവും കഷ്ടപ്പാടും തിരിച്ചറിയാനും അവർക്കൊപ്പം നിൽക്കാനും ഈ അനുഭവങ്ങൾ അദ്ദേഹത്തെ സഹായിച്ചു എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കോടതിമുറികളിലെ  ടെലിവിഷൻ, കാഴ്ചയുടെ മാറുന്ന മുഖച്ഛായ എന്നീ അധ്യായങ്ങളും ലേഖകൻ്റെ വിശാലമായ ലോകവീക്ഷണത്തിൻ്റെയും മാറുന്ന കാലത്തിനനുസൃതമായ സാങ്കേതികവിജ്ഞാനത്തിൻ്റെയും  കാഴ്ചയുടെ സൗന്ദര്യംനിറഞ്ഞ മാനുഷികമുഖത്തിനുള്ള നിദർശനങ്ങളാണ്.  

ലോകത്തിന്‍റെ വാതിലാണ് ടെലിവിഷന്‍ . എല്ലാം കാണുന്ന കണ്ണ്. വിഖ്യാത ചലച്ചിത്രകാരന്‍ ഫെല്ലിനി ടെലിവിഷന്‍ ചാനലുകളുടെ വിസ്ഫോടനം ആസന്നമായ ഒരു പുതുയുഗത്തെ വിഭാവന ചെയ്യുന്നതോടൊപ്പം മാനസികനില തെറ്റിയ ഒരു തലമുറ ലോകമെമ്പാടും സൃഷ്ടിക്കപ്പെടുമെന്നുള്ള ആശങ്ക പങ്കുവെക്കുന്നുണ്ട് . ഭൂമിയുടെ നാനാഭാഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ ,ശബ്ദങ്ങള്‍ ,സംഭവവികാസങ്ങള്‍ ,വ്യാഖ്യാനങ്ങള്‍ എല്ലാം തന്‍റെമുമ്പില്‍ റിമോട്ട് കണ്ട്രോളിൻ്റെ  സ്പര്‍ശത്തിലൂടെ വന്നെത്തുമെന്ന അറിവ് ഉന്മാദകരവും ഭ്രമാത്മകവുമായി ഫെല്ലിനി   ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ചാനല്‍ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന അതേ സമയം തന്നെ നൂറു കണക്കിന് മറ്റു ചാനലുകള്‍ അദൃശ്യ തരംഗങ്ങളായി നമ്മെ വലയം ചെയ്തു നില്‍ക്കുന്നു.ദൃശ്യ-ശ്രാവ്യങ്ങളുടെ അശാന്ത സമുദ്രത്തിലേക്ക് ഭാവനയുടെ യാനപാത്രവുമായി ദിശയെതെന്നറിയാതെ ഒഴുകിപ്പോവാന്‍ തുടങ്ങുന്ന ജനസമൂഹത്തെ ഭാവന ചെയ്ത ഫെല്ലിനി സാധ്യതകളുടെ കലയായ ദൃശ്യമാധ്യമത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കിടുകയായിരുന്നു. എഴുപതുകളില്‍ മാധ്യമലോകം കണ്ട ഈ ദുസ്വപ്നം നമ്മുടെ നാട്ടിലെ കൊച്ചുഗ്രമങ്ങളില്‍ പോലും ഒരു യാഥാര്‍ത്ഥ്യം ആയി പരിണമിച്ചിരിക്കുന്നു.  മൊബൈല്‍ ഫോണുകളും, ഇന്റര്‍നെറ്റും പുതിയ സാധ്യതകള്‍ക്കൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. 

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മികവു മൂലം ഇന്ന് സിനിമ-ടെലിവിഷന്‍ നിര്‍മാണരംഗം സങ്കീര്‍ണമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിക്കുപോലും കൈകാര്യം ചെയ്യാവുന്നത്ര ലളിതമായ ഡിജിറ്റല്‍ ക്യാമറകളും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വെയറുകളും ഉപയോഗിച്ച് ദൃശ്യ-ശബ്ദ സങ്കലനം നിര്‍വഹിക്കാനാവും വിധം സരളവും പ്രാപ്യവുമായിരിക്കുന്നു നവീന സാങ്കേതികവിദ്യ. ഇന്‍റെര്‍നെറ്റിൻ്റെ  കടന്നുവരവ് ആഗോള ഗ്രാമത്തിൻ്റെ  പരിധികള്‍ മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ലോകമപ്പാടെ പരസ്പരം ബന്ധിക്കപ്പെട്ട അസംഖ്യം കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ശ്രുംഖലകളാണ് ഇന്റര്‍നെറ്റ്‌ സമൂഹം. ഒരു നിമിഷാര്‍ധം കൊണ്ട് ലോകത്തിന്‍റെ ഏതറ്റം വരെയും നമുക്കോടിയെത്താം. ഇ- മെയില്‍ സന്ദേശങ്ങളിലൂടെ വന്‍കരകളുടെ ആകാശ സീമകളെ നമുക്ക് തൊട്ടറിയാം. world wide web സംവിധാനത്തിലൂടെ അനന്തമായ വിജ്ഞാനത്തിന്റെ അമൂല്യ ശേഖരത്തിലേക്ക് വവരങ്ങളയക്കാം. ദിനപത്രവും പുസ്തകവും ചലച്ചിത്രവും തല്‍സമയ വിരുന്നുകളും,കലാപവും,യുദ്ധരംഗങ്ങള്‍ പോലും നമ്മുടെ സ്വീകരണ മുറിയിലെ സാന്നിധ്യമാണ് ഇന്ന്. ഇന്‍റെര്‍നെറ്റിന്‍റെ ദ്രുതഗതിയിലുള്ള പ്രചാരം ടെലിവിഷന്‍ സൃഷ്ടിച്ച കൃത്രിമ ഗ്ലാമറിനെ തെല്ലു നിഷ്പ്രഭമാക്കിയിട്ടുണ്ട്. interactive  Televison  , Video  conferencing തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികളിലൂടെ ഉയിര്‍ത്തെഴുന്നെല്‍പ്പിൻ്റെ  അതിരറ്റ സാധ്യതകള്‍ തേടുകയാണ് ദൃശ്യമാധ്യമങ്ങള്‍ ഇന്ന്. 

ഡിജിറ്റല്‍ സാങ്കേതികതയുടെ വിപ്ലവകരമായ കടന്നുവരവ് ഉയര്‍ത്തുന്ന വെല്ലുവിളി ,മാധ്യമം കൈയ്യാളുന്നവരുടെ നൈതികവും സ്വതന്ത്രവുമായ കൂട്ടായ്മയിലൂടെ  മാത്രമേ സാധ്യമാവൂ . പുതിയൊരു നീതിബോധം, മാധ്യമലോകത്തിന്‍റെ പുന:സൃഷ്ടിക്ക്  ആവശ്യമായിരിക്കുന്നു.ദൃശ്യം തന്നെ ഭാഷയാവുമ്പോള്‍, ആ ദൃശ്യം നല്‍കുന്ന അനുഭവത്തെ ഏറ്റുവാങ്ങാന്‍ പ്രേക്ഷകസമൂഹം സദാ ഉണര്‍ന്നിരിക്കുന്നു. അടുക്കും ചിട്ടയും ഇല്ലാത്ത ദൃശ്യങ്ങള്‍ നിരത്തി നമ്മുടെ കാഴ്ച്ചയെ വിഭ്രമിപ്പിച്ചുകൊണ്ട്കടന്നു പോകുന്ന ചാനലുകള്‍ പ്രതിഭയുടെയും ഭാവനയുടെയും ദരിദ്രമായ ഭാഷയാണ് പങ്കുവെക്കുന്നത് എന്ന തിരിച്ചറിവ് പ്രേക്ഷക സമൂഹത്തിനുണ്ട്. ചാനലുകളുടെ അതിപ്രസരത്തിലൂടെ നമ്മുടെ ദൃശ്യഭാഷക്ക് ഒരവിയല്‍ സംസ്കാരം പകര്‍ന്നു കിട്ടിയെന്ന ദൌര്‍ഭാഗ്യകരമായ സ്ഥിതി ഇന്ന് നിലവിലുണ്ട്. നമ്മുടെ നാട്ടില്‍ sattelite / cable ചാനലുകളുടെ ആവിര്‍ഭാവത്തിനു മുന്‍പ് തന്നെ ടെലിവിഷന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച  ശ്രീ കെ കുഞ്ഞികൃഷ്ണൻ ഈ കൃതിയിൽ അവതരിപ്പിക്കുന്ന സാമൂഹ്യപ്രതിബദ്ധത ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. സമൂഹത്തെ മാറിനിന്നു നോക്കിക്കാണുന്ന മൂന്നാം കണ്ണാണ് ക്യാമറ. ആ കണ്ണിലുടെ നാം എന്ത് കാണുന്നു, എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. കാഴ്ചകളെ പ്രേക്ഷകന്‍റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതാണ് സമഗ്രസംവേദനത്തിൻ്റെ  കല. മീഡിയ അക്കാദമിയാണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ. ശ്രീ കെ എൽ ശ്രീകൃഷ്ണദാസിൻ്റെ പ്രൗഢമായ അവതാരികയും കൃതിയുടെ മാറ്റുകൂട്ടുണ്ട്. വില.270/-.    ( സേതുമാധവൻ മച്ചാട് )