Friday, November 5, 2021

ഒമ്പതാം സിംഫണി =================== വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു.അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി. വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി. ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്. എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ അതിന് പുതിയൊരു മാനം കൈവരുന്നു. ബീഥോവൻ താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ. മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയപാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്. ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു, താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്.മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി.പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു. അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത്, ഞാൻ തിരയുന്നത് മിനോനയെയാണ്.ചരിത്രത്തിൽ ഇടംതേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ.ബീഥോവൻ്റെ മകൾ.മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി.ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക. അഞ്ജലി ആവശ്യപ്പെട്ടു, സഫ്‌ദർ, നീ മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ . മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി.അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനംചെയ്ത കൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകളും മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്തഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം, പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിെം കണ്ണീരു വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു. അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്‌ദർ . സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത്? ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ.ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത്? ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെപ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു.ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോർഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ'..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത്. പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ് ദർ തൻ്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീസുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചുതന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമുണർന്നതും അതിൻ്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് അനന്തകാലത്തിന്റെ വിദൂരരഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തൻ്റെ സ്വത്വത്തിന്റെ അപരമുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും. പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദകവൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ്നർഗീസിൻ്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും പതിയെ നമ്മുടേതായി മാറുകയാണല്ലോ. പിറന്ന വീട്ടിൽ നിന്ന് അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെകൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവതന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിൻ്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിൻ്റെ കൂടെ, അദ്ദേഹത്തിത്തിൻ്റെ പരിചാരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരൻ്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു. നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരൻ്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി'ക്ക് മാർഗദർശകമായി ഭവിച്ചു എന്നുവേണം കരുതാൻ. പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാവാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ചില ലിപികളുണ്ട്. അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണപ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അപൂർവമായ കല്പനാവൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞുനിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പസൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം. അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയു മനോഹരമായ കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തതടവിൽ കഴിയാനുള്ള വിധിയാണ് മിനോന എന്ന കഥാപാത്രത്തിന് ജീവിതം പകുത്തുനൽകിയത്. സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ. ഓരോ ഇടവേളയിലും എഴുത്തുകാരൻ്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്. ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ,പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി. അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്. എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗരവീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്. സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽനിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി. ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്‌ലർ,മാരിയൂസ്, ലിയോ,നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി. യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്. നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കിവെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നുകിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ. ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്. മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ. ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരുകൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ 'ഒമ്പതാം സിംഫണി' അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/- - സേതുമാധവൻ മച്ചാട്.
ഒമ്പതാം സിംഫണി =================== ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു. അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക സഫ്‌ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ . മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു. 'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്‌ദർ . സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് . വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി. വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി. ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്. എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു. ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ. മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്. പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും. പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു. നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ. പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്. അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം. അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന് വിധി ഒരുക്കിവെച്ച ജീവിതം. സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ. ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്. ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി. അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്. എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്. സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി. ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്‌ലർ, മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി. യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്. നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ. ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്. മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ. ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/- - സേതുമാധവൻ മച്ചാട്.

ഒമ്പതാം സിംഫണി

 ഒമ്പതാം സിംഫണി

===================

ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. 

നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു.

അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക  സഫ്‌ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .

മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ  അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ  ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള   ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.

'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ  ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. 

അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. 

മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ്  സഫ്‌ദർ . 

സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ  എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി  സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ  മുതൽ  ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു  നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ  ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. 

തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് .

വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം  മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.

വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും  ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.
ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.

പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.

തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര  രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.

 നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല  ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന  വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.

പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ്  ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ  തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം  തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും  കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു  നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ  വിരഹവും  തിരസ്കാരവും  നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന്  വിധി ഒരുക്കിവെച്ച ജീവിതം.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.

ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.

ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി  സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ്  വർഷങ്ങളോളം  നിരന്തരം  വായിച്ചിരുന്നതായി  മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.

സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക്  നടന്നുപോയി.

ജോസഫൈൻ, തെരേസ, ഷാർലറ്റ്,   മാഡം അന്ന, ഷിൻഡ്‌ലർ,  മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.
യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.
നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.
ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.
മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ  കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.
ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി  അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-

- സേതുമാധവൻ മച്ചാട്.

സിംഫണി 9

സിംഫണി 8

 "ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.

ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി  സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ്  വർഷങ്ങളോളം  നിരന്തരം  വായിച്ചിരുന്നതായി  മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.

സിംഫണി 7

 നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല  ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന  വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.

പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ്  ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ  തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം  തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും  കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു  നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ  വിരഹവും  തിരസ്കാരവും  നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന്  വിധി ഒരുക്കിവെച്ച ജീവിതം.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.

സിംഫണി 6

 പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.

തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര  രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.

ഒൻപതാം സിംഫണി 5

 വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം  മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.

വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും  ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.
ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.

Wednesday, November 3, 2021

ഒൻപതാം സിംഫണി