Sunday, May 25, 2014

zen and haiku

too much talking is unzenly.......
ചിന്തയോ വികാരമോ കടന്നുചെല്ലാത്ത നിശബ്ദതയുടെ ഒരു നിമിഷം. ഹൈക്കു. വായിച്ചാസ്വദിക്കാനും ആസ്വദിച്ചു വായിക്കാനും നമ്മില്‍ വന്നുനിറയുന്ന മൌനത്തിന്‍റെ ഒരു തുള്ളി. ആഹാ ... നാമതില്‍ വീണലിയുന്നു. ഹൈക്കു കവിത മോഹനമായൊരു പെയിന്‍റിംഗ് കാണുന്നതുപോലെയാണ്. കാഴ്ചയുടെ സംസ്കാരം ആവശ്യപ്പെടുന്ന ഒരു തരം ധ്യാനം ഹൈക്കു നമ്മിലുണര്‍ത്തും. ഒരൊറ്റ വരിയിലാണ് ജപ്പാനില്‍ ഹൈക്കു വരിക. തുടക്കവും ഒടുക്കവും ഒരൊറ്റ സ്നാപ്പില്‍ മിന്നിമറയും. സെന്‍ബുദ്ധന്‍മാരുടെ 'സടോരി' പോലെ ഒരനുഭവം. കാഴ്ചയുടെ/ വായനയുടെ ഉള്ളിന്‍റെയുള്ളിലാണ് ഹൈക്കു വിടരുന്നത്. പരിഭാഷയുടെ മൂന്നുവരിയില്‍ ഒരമൂര്‍ത്തത.
ഹൈക്കുവിനെപ്പറ്റി നാം ഒരുപാട് സംസാരിച്ചു കഴിഞ്ഞു.
നിയമങ്ങള്‍ അനുസരിക്കുക, ക്രമേണ ഹൈക്കുവിനെ തൊട്ടറിയുക.
പിന്നീട് നിയമങ്ങളെ കാറ്റില്‍ പറത്തുക. അവ നിങ്ങളെ അനുസരിച്ചോളും.

s e t h u m e n o n

2 comments: