Monday, October 24, 2011

Haiku 3നമ്മള്‍ തുടക്കം കുറിച്ച 'ഹൈക്കു' എന്നില്‍ അദ്ഭുതവും ആനന്ദവും നിറച്ചു. പ്രതികരണം മാത്രമല്ല പുതിയ എഴുത്തുകാര്‍ ഊഷ്മള സൌഹൃദത്തോടെ ഹൈക്കു കവിതകളെ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയും അസാധാരണമാം വിധം ലാവണ്യത്തികവോടെ പരിഭാഷപ്പെടുത്തുകയും ചെയ്തു. ശ്രീ സോണി ജോസ്, ഡോ.മുഹമ്മദ്‌ അലി എന്നിവര്‍ അക്കാദമിക് താല്പര്യത്തോടെ ഹൈക്കു വിലയിരുത്തി. ശ്രീജിത്ത്‌, തോമ...സ്‌, രാമന്‍, ബിന്ദു, സോജന്‍, അന്‍സാരി തുടങ്ങി പ്രതിഭാശാലികളായ ഒട്ടേറെപ്പേര്‍ ഹൈകു പരിഭാഷയെ നിറവേറ്റുന്നു. ശ്രീ എ.സഹദേവന്‍, കെ പി നിര്‍മല്‍കുമാര്‍, സന്തോഷ്‌ ഋഷികേശ്, മുസാഫിര്‍ എന്നിവരുടെ പ്രോത്സാഹനവും 'ഹൈകു'വിനെ മലയാളനാടിന്‍റെ 'മുഖശ്രീ'യാക്കി.

ഡോണാല്‍ഡു കീന്‍ എഴുതിയ ജാപനീസ് സാഹിത്യം, നാകാമുരോ മിക്സുവോ , വൈ .ഓ .കാസാകി എന്നിവരുടെ സാഹിത്യ ചരിത്രങ്ങള്‍ (ഇംഗ്ലീഷ് പരിഭാഷ ) ജപ്പാന്‍റെ ആയിരംവര്‍ഷങ്ങളുടെ കഥ പറയും. ആര്‍തര്‍ വെയലിയും, എഡ്വേര്‍ഡ് ദയ്ടെന്‍ സ്ടിക്കെര്‍ എന്നിവര്‍ മികവുറ്റ പരിഭാഷകളിലുടെ ജപ്പാന്‍റെ മഹിത പാരമ്പര്യത്തെ വിലയിരുത്തിയിട്ടുണ്ട്.
'നിപ്പോണ്‍ തെക്കി' എന്ന യാത്രാവിവരണത്തിലൂടെ ഡോ. കെ പി പി നമ്പ്യാര്‍ (അദ്ദേഹത്തിന് ജാപ്പനീസ് ഭാഷ അറിയാം ) മലയാളസാഹിത്യത്തെ ധന്യമാക്കിയിട്ടുണ്ട്. വിശ്വോത്തര സാഹിത്യകാരനായ കവാബാത്ത യസുനാരിയുടെ The House of
sleeping beauties "സഹശയനം" എന്ന പേരില്‍ അതിമനോഹരമായി നോവലിസ്റ്റ്‌ വിലാസിനി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന രാജഭരണവും, പ്രഭുകുടുംബങ്ങളുടെ വാഴ്ചയും, കാര്‍ഷിക സമ്പദ്വ്യവസ്ഥയും,ചുറുചുറുക്കുള്ള
അധ്വാനപ്രിയരായ സ്ത്രീപുരുഷന്മാരും, യോദ്ധാക്കളും സരളമായ ജീവിതദര്‍ശനവും , കടല്‍ കടന്നെത്തിയ ബുദ്ധമത സ്വാധീനവും സവിശേഷമായ ഒരു സാംസ്കാരിക പരിസരം ജപ്പാന് നേടിക്കൊടുത്തു. ഷകുഹാച്ചി പോലുള്ള അത്യസാധാരണവും അതീവഹൃദ്യവുമായ ഒരു സംഗീത പാരമ്പര്യം ജപ്പാന്‍ സാഹിത്യത്തിന്‍റെ അന്തര്‍ധാരയാവുന്നതില്‍ ഒട്ടും അതിശയിക്കേണ്ടതില്ല. ജീവന്‍റെ മുളംതണ്ടിലുറവെടുക്കുന്ന വേദനയും ഹര്‍ഷോന്മാദവും നീരോടിയ ഷക്കുഹാച്ചി ഹൈക്കു കവിതകളുടെ ആത്മാംശം വഹിക്കുന്നു.
ഹൈകുവിനെ അറിയാന്‍ ജാപാനീസ്‌ സംസ്കൃതി കുറചറിയണം. അവരുടെ കൃഷി രീതികളുമായി ഇത് വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു .

( ജാപനീസിലെ mora എന്നാല്‍ മലയാളത്തിലെ മാത്രാ എന്നും ആവാം, ഇത് യഥാര്‍ത്ഥത്തില്‍ syllables ന്‍റെ കനം(weight) സൂചിപ്പിക്കുന്നു ) ഒരു ഹൈകുവില്‍ ഒരു " kigo " യും, ഒരു " kireji " യും വേണം .kigo എന്നാല്...‍ ഒരു കാല സൂചകം ( ശരത് , ഗ്രീഷ്മം .. പോലെ ) ആണ് . kireji എന്നാല്‍ ഒരു " വെട്ടി മുറിക്കല്‍ " വാക്ക് ആണ് ( cutting word") kireji അതുവരെ പറഞ്ഞ വരികളിലെ അര്‍ത്ഥത്തെ മുറിച്ചു പുതിയ ഒരു ചിന്തയിലേക്ക് നമ്മെ കൊണ്ടുപോകും .
ശ്രീ സോണി ജോസ് അയച്ചുതന്ന വിവരങ്ങള്‍ സാരാംശത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.


ബാഷോയുടെ " furuike ya kawazu tobikomu mizu no oto " എന്ന പ്രസിദ്ധ ഹൈക്കുവിന്‍റെ

old pond . . .

a frog leaps in

water’s sound

എന്ന ആംഗലേയ വിവര്‍ത്തനത്തില്‍ എവിടെയാണ് കിഗോ ? (കാല സൂചകം) ? ഇതില്‍ ഫ്രോഗ് ആണ് അത് . ജാപനീസില്‍ " kawazu " എന്ന് പറയുമ്പോള്‍ തവളയാണ് ." കരഞ്ഞു കരഞ്ഞു മഴ വരുത്തുന്ന തവളകള്‍ " എന്ന് കടമ്മനിട്ട ശാന്തയില്‍ പറയുന്നു . അതുപോലെ ഒരു കാലത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പ്രയാണത്തെ ബാഷോയുടെ "കവാസു" സൂചിപ്പിക്കുന്നു

Like a dead friend putting
a hand on the shoulder
the autumn sun warms

the crescent moon carried
water rings want to come
over here!

The concrete left
in the fire’s wake
a ball bounces

to hold my wife
treading spring noon’s
gravel going home
മരിച്ചു മരവിച്ച ഒരു ചങ്ങാതി
തോളത്തു കൈവെച്ച പോല്‍ ,
ശരത്കാല സൂര്യന്റെ ഊഷ്മളത.(രാമന്‍ വി ആര്‍)


The crescent moon carried
water rings want to come
over here!
ചന്ദ്രലേഖ വീണുകിടന്ന
തടാകം
മാടിവിളിക്കുന്നു.( സേതു മേനോന്‍)

Like a dead friend putting
a hand on the shoulder
the autumn sun warms
The crescent moon carried
water rings want to come
over here!
മൃതിയെ പുണര്‍ന്ന ചങ്ങാതി
തൊട്ടു വിളിക്കുന്നതുപോലെ
ഊഷ്മളം ഈ ശരത്കാല
സൂര്യാലിംഗനം

ജലപ്പരപ്പില്‍
വളയങ്ങളുതിര്‍ക്കും ചന്ദ്ര ബിംബം
വിളിച്ചാല്‍ നിലാവായ്‌
അരികിലണയുമെങ്കില്‍ ! ( തോമസ്‌ മേപ്പുള്ളി )
ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല്‍ മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.

The butterfly is perfuming
It's wings in the scent
Of the orchid.

Yes, spring has come
This morning a nameless hill
Is shrouded in mist.

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.പൂന്തേനില്‍ ചിറകു നനച്ച്.

സുഗന്ധിയായ ശലഭം

അതേ വസന്തം എത്തി,
...
ഈ പുലരിയില്‍

മഞ്ഞു പുതച്ച് ഒരു

പേരില്ലാക്കുന്ന്

ആഴത്തില്‍ വേരുകള്‍

പടര്‍ത്തി ശരത്ക്കാലം

എനിക്കരികിലെ

പഴയ കുളത്തില്‍

തുടിച്ചു കുളിക്കുന്ന തവള ( ബിന്ദു ബി മേനോന്‍)


Yes, spring has come
This morning a nameless hill
Is shrouded in mist.

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.
ചിറകില്‍ പരാഗത്തിന്‍
സുഗന്ധം പേറുന്നൊരു ശലഭം
നൃത്തം വച്ചു
പറക്കുന്നുന്ടെന്‍ ചുറ്റും

...വസന്തം സ്വര്‍ണ്ണക്കയ്യാല്‍
അറിയാക്കുന്നില്‍ തോളില്‍
ശുഭ്രമാമൊരു മഞ്ഞിന്‍ തൂവാല-
പുത്യ്ക്കുന്നു

ശരത്തില്‍ മൌനത്തിന്‍റെ
കുമിള പോട്ടിച്ചൊരു
തവള ചാടുന്നുന്ടെന്‍
ജാലകച്ചില്ലിന്‍ ചാരെ
തവളകിലുക്കം ! (ദിലീപ് കുമാര്‍ കെ ജി)
മികവേറും ഒര്ക്കീഡിന്‍ നറുമണത്തെ
അഴകോലും പൂമണിച്ചിറകിലെല്ലാം
പൂശുന്നീ പൂമ്പാറ്റ മോദമോടെ.
സത്യമീ,വസന്തമിങ്ങെത്തിയല്ലോ
ഇന്നിതാ പേരില്ലാ കുന്നണിഞ്ഞു
പുലരിയില്‍ പൂമഞ്ഞിന്നാവരണം
ശരത്കാലം കരുത്തുറ്റതാണ്.
എന്റ്റെ അയലത്ത്
പഴയൊരു പൊയ്ക
ഒരു തവള കുതിക്കുന്നു
വെള്ളത്തിന്റ്റെ ഒച്ച. (സോജന്‍ ജോസഫ്‌)

The butterfly is perfuming
It's wings in the scentOf the orchid.
It is deep autumn
My neighborThe old pond
A frog jumps in
The sound of water.

പൂമ്പാറ്റ;
ഓര്‍ക്കിഡ് പൂന്തേനും പൂമണവും
ചിറകില്‍ പടര്‍ത്തി
ശരത് ഋതുവിന്റെ ഗഹനത;
അയലത്തെ പൊട്ടക്കുളത്തില്‍
വെള്ളത്തിന്റെ തിരയിളക്കം ; ഒരു തവളച്ചാട്ടവും .(രാമന്‍ വി ആര്‍)

Yes, spring has come
This morning a nameless hill
Is shrouded in mist.


ഇപ്പുലരിയില്‍ വിരിഞ്ഞത് വസന്തം;
ഈ പേരില്ലാക്കുന്നിനു
മഞ്ഞണിയുടെ മൂടുപടം. .(രാമന്‍ വി ആര്‍)

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.

ഇത് കൊടും ശൈത്യം.
എനിക്കത്ഭുതം; എന്‍ അയല്‍ക്കാരാ.. ;
എങ്ങനെ ജീവിച്ചുപോകുന്നു നീ?
പൊട്ടക്കുളം;
ചാടിത്തുള്ളീ ഒരു തവള.
വെള്ളത്തിന്റെ കളകളാരവം. .(രാമന്‍ വി ആര്‍)

The butterfly is perfuming
It's wings in the scent
Of the orchid.

ഓർക്കിഡിന്റെ
പരിമളം പൂശുന്നു
പൂമ്പാറ്റയതിന്റെ
ചിറകുകളിൽ.
( framed by  s e t h u m a d h a v a n m a c h a d

No comments:

Post a Comment