Saturday, October 22, 2011

My Haikku



മനുഷ്യന്റെ  ആന്തരികതയെ തൊട്ടറിയാന്‍ സെന്‍ നിമിത്തമായി. ജപ്പാനില്‍ ഉദയംകൊണ്ട ഹൈക്കുവിനെ സ്വപ്നവും സ്നേഹവും കലര്‍ത്തിവേണം സമീപിക്കാന്‍. ശ്രീബുദ്ധന്‍
പറഞ്ഞു : ആത്മീയമായ ശൂന്യതയെ സ്നേഹത്താല്‍ പൂരിപ്പിക്കണം. മൌനം നല്‍കുന്ന പ്രകാശം തിരിച്ചറിയാന്‍ നമ്മള്‍ മൌനത്തെ തൊട്ടറിയണം. ഹൈക്കു കവി ബാഷോയോട്
അദ്വൈതമായ സത്യത്തിന്‍റെ പൊരുളാരാഞ്ഞപ്പോള്‍ ' മൌനം' കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. അത്തരം മൌനങ്ങള്‍ സെന്നിലും ഹൈക്കുവിലും സന്നിഹിതമാണ്.
പലപ്പോഴും സത്യത്തിലേക്കുള്ള വാതില്‍ ഭാഷയല്ല, നിശബ്ദതയാണ്. നമ്മുടെ ആന്തരികതയെ ഭാഷകൊണ്ട് പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. സെന്നിലും ഹൈക്കുവിലുമുള്ള മഹാമൌനം ഒരു കിളിവാതിലിലൂടെ കാണാന്‍ ഹൈക്കുകവിതകള്‍ നമ്മെ തൊട്ടുവിളിക്കുന്നു. മൌനവും മന്ദഹാസവും ഇവിടെ ഒന്നാവുന്നു. നമ്മുടേത്‌ പോലൊരു കാലത്തിലേക്ക് ചരിത്രം നിഴല്‍വീഴ്ത്തിയ വേദനയുടെ ഇരുള്‍ വകഞ്ഞുമാറ്റിയാണ് ഹൈക്കു കടന്നുവന്നത്.

ആനന്ദന്‍ ശ്രീബുദ്ധന്‍റെ അരുമശിഷ്യരില്‍ ഒരാളായിരുന്നു. ബുദ്ധന്‍റെ വേര്‍പാടിനുശേഷം , ബോധോദയം നേടിയവരുടെ ഒരു യോഗം ചേരാന്‍പോകുന്ന വിവരം മറ്റൊരു ഭിക്ഷു
ആനന്ദനെ അറിയിച്ചു. എന്നാല്‍ ആനന്ദന്‍ അപ്പോള്‍പ്പോലും ജ്ഞാനോദയം നേടിയിരുന്നില്ല. അതുകൊണ്ട് യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍
ജ്ഞാനികളുടെ മഹായോഗം നടക്കുന്ന സായാഹ്നത്തില്‍ മഹത്തായ അറിവിന്‍റെ വരവുംകാത്ത് ആനന്ദന്‍ ധ്യാനത്തിലമര്‍ന്നു. ഇത്ര കഠിനമായി യത്നിച്ചിട്ടും ഒരു പുരോഗതിയും
കാണാതെ അദ്ദേഹം വ്യാകുലചിത്തനാവുകയും രാത്രിപുലരും മുന്‍പ് എല്ലാംമതിയാക്കി വിശ്രമിക്കാന്‍ തീരുമാനിച്ചു. ജ്ഞാനോദയത്തിനുള്ള വ്യര്‍ഥമായ ആഗ്രഹം ഉപേക്ഷിച്ചു
ആനന്ദന്‍ കിടക്കയിലേക്ക് തലചായ്ച്ചു. പക്ഷെ ആ നിമിഷത്തില്‍ പെട്ടെന്ന് ആനന്ദന് സ്ഥലകാലങ്ങളില്ലാതായി. ആഴത്തിലാഴത്തില്‍ എവിടെനിന്നോ ഒഴുകിയെത്തിയ പ്രകാശം
സമ്യഗ്ജ്ഞാനമായി ആനന്ദനെ മുകര്‍ന്നു. എന്തെന്നില്ലാത്ത ആനന്ദം അദ്ദേഹത്തിന്‍റെ സത്തയില്‍കലര്‍ന്ന് മൌനമായൊഴുകി.





ഒരു സെന്‍ഗുരു പാര്‍വതശ്രുംഗത്തിലെ പര്‍ണാശ്രമത്തില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ശിഷ്യന്‍മാരെ ആരെയും തന്നോടൊപ്പം കുടിലില്‍ കഴിയാന്‍ അദ്ദേഹം അനുവദി ച്ചിരുന്നില്ല. ഒരിക്കല്‍ വഴിതെറ്റിയ ഒരു ഭിക്ഷു അവിടെ വന്നുചേര്‍ന്നു. മൌനം പുതച്ചുനിന്ന മഞ്ഞുമലകള്‍ക്കും മന്ദം ഒഴുകിയ അരുവികള്‍ക്കും നേരെ ആശ്ചര്യത്തോടെ നോക്കിയ ഭിക്ഷു സെന്‍ ഗുരുവിനോട് ചോദിച്ചു: " അങ്ങ് എത്രകാലമായി ഇവിടെ ഇങ്ങനെ കഴിയുന്നു? "
അര്‍ധ നിമീലിതനായ ഗുരു പറഞ്ഞു ." ഓരോ പൂക്കാലം കഴിയുമ്പോഴും ചുറ്റുമുള്ള ഈ കുന്നുകളുടെ പച്ച മഞ്ഞയായി മാറിക്കൊണ്ടിരിക്കുന്നു. ഇത് മാത്രമാണ് ഞാന്‍ കാണുന്നത്." മറ്റൊന്നും ചോദിക്കാനില്ലാതെ ഭിക്ഷു യാത്രപറഞ്ഞു ."ഈ മലയില്‍നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ ഏതു വഴിയാണ് പോകേണ്ടത്? "

മുന്നിലൊഴുകുന്ന അരുവിയെ നോക്കി സെന്‍ഗുരു മൊഴിഞ്ഞു "ഒഴുക്കു പിന്‍തുടര്‍ന്ന് പോയാലും..."


 നീരവസൌന്ദര്യവുമായി ഹൈക്കു കവിതകള്‍ . ബാഷോ-



where's the moon?
as the temple bell is --
sunk in the sea

The moon about to appear,
all present tonight
with their hands on their knees.

Black Cloudbank broken
Scatters in the night...Now see
Moon-lighted mountains!

Husking rice,
a child squints up
to view the moon.

a peasant’s child
husking rice, pauses
to look at the moon

The clouds come and go,
providing a rest for all
the moon viewers

Clouds come from time to time --
and bring to men a chance to rest
from looking at the moon.






where's the moon?
as the temple bell is --
sunk in the sea
ചന്ദ്രബിംബമെങ്ങുപോയ് മറഞ്ഞു?
മുങ്ങിയമാര്‍ന്നുവോ, ആഴിതന്നാഴത്തില്‍ ;
നമ്മുടെ അമ്പല മണിയെന്നപോല്‍ .

The moon about to appear,
all present tonight
with their hands on their knees.
ചന്ദ്രോദയമടുക്കാറായ്‌ ;
കാത്തിരിപ്പാണിവിടെയേവരും,
കാല്‍മുട്ടിന്മേല്‍ കയ്യൂന്നി.

Black Cloudbank broken
Scatters in the night...Now see
Moon-lighted mountains!
രാവ്‌ ; നീലമേഘങ്ങളൊഴിഞ്ഞു;
ഇതാ, ആസ്വദിച്ചു കാണൂ;
ചന്ദ്രികാഭരിതമീ പര്‍വ്വത ശിഖരങ്ങള്‍ .

Husking rice,
a child squints up
to view the moon.
നെന്മണി തൊലിച്ചുനില്ക്കെ,
ഒരു കുഞ്ഞിന്റെ ഒളിഞ്ഞുനോട്ടം;
ചന്ദ്രികയുടെ നിറവിലേക്ക്;

a peasant’s child
husking rice, pauses
to look at the moon
നെല്ലുകുത്തുന്ന കര്‍ഷക ബാലിക;
അധ്വാനത്തിനൊരു ലഘുവിരാമം;
ചന്ദ്രനിലേക്ക്, ഒരൊളിനോട്ടം.

The clouds come and go,
providing a rest for all
the moon viewers
മേഘപടലങ്ങളുടെ പാറാവ്;
പൂര്‍ണചന്ദ്രന് തിരശ്ശീല.
ചാന്ദ്രഭംഗി നുകരുന്നോര്‍ക്കിതാ, ഒരിടവേള.

Clouds come from time to time --
and bring to men a chance to rest
from looking at the moon.
ചന്ദ്രമുഖത്തിനു മേഘപാളികളുടെ മൂടുപടം;
ചന്ദ്രദര്‍ശനകുതുകികളുടെ കണ്ണുകള്‍ക്ക്‌
ഇടവേളയുടെ വിശ്രമസാഫല്യം. ( V R Raman )




ധ്യാനത്തിന്‍റെ വാതില്‍പ്പഴുതു തേടി ഒരന്വേഷി കുന്നുകളും താഴ്വരകളും താണ്ടി ഒരു സെന്‍ഗുരുവിന്‍റെ മുമ്പിലെത്തി.
ഗുരു ചോദിച്ചു ." ഇവിടേക്കുള്ള വഴിക്ക് നീ ഒരു താഴ്വര പിന്നിട്ടു ഇല്ലേ?".
'അതെ'
" ആ താഴ്വരയുടെ ശബ്ദം നീ കേള്‍ക്കുകയുണ്ടായോ? "
' ഉവ്വ് ഞാനത് കേട്ടു.'
" എന്നാല്‍ താഴ്വരയുടെ ശബ്ദം കേട്ടതാണ് നീ അന്വേഷിച്ചു നടക്കുന്ന ധ്യാനത്തിലേക്കുളള വാതില്‍പ്പഴുത്".

ഇതുകേട്ട് അന്വേഷി മൌനിയായി.

നമുക്ക് ഹൈക്കുവിന്‍റെ മൌന സൌന്ദര്യത്തിലേക്ക് നിശബ്ദം നടന്നാലോ?
നോക്കു, ബാഷോവിന്‍റെ മസൃണമായ വാക്കുകള്‍ ....







The river

Gathering may rains

from cold streamlets

for the sea . . .


Dawn-shining mountains

Twilight whippoorwill . . .

whistle on,

sweet deepener

Of dark loneliness

Mountain-rose petals

falling, falling,

falling now . . .

Waterfall music

Ah me! I am one

who spends his little

breakfast




The river
Gathering may rains
from cold streamlets
for the sea . . .
പുഴയായ്‌ ഒഴുകിയെത്തും
മഴനൂലുകള്‍
കടലില്‍ അലിഞ്ഞു ചേരും
നനവിന്‍ വിരല്‍പ്പാടുകള്‍!



The fragrant blossoms remain.
A perfect evening!
Ballet in the air ...
twin butterflies
until, twice white
They meet, they mate
ആഹാ!സായാഹ്നമേ
പൂമണം വിടാത്ത നനുത്ത
സാന്നിദ്ധ്യമേ,നിന്‍
നിറവില്‍ ചിറകടിച്ചു
പ്രണയ നൃത്തമാടുന്നു
സ്വപ്നവര്‍ണ്ണ ശലഭ ചിറകുകള്‍! ( തോമസ്‌ മേപ്പുള്ളി)
( framed by sethumadhavan machad )









No comments:

Post a Comment