Tuesday, October 25, 2011

mind scape 10 ( bhheem sen)

ഗുരുവിന്‍റെ സ്മരണ നിലനിര്‍ത്ത...ാന്‍ പൂനെയില്‍ 'സവായ് ഗന്ധര്‍വ മഹോത്സവ് 'വളരെ കാലം ഭീംസെന്‍ കൊണ്ട് നടന്നു. എതിരില്ലാത്ത സംഗീത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. പണ്ഡിറ്റ്‌ മല്ലികാര്‍ജുന്‍ മന്‍സൂര്‍ , കുമാര്‍ ഗന്ധര്‍വ ,പണ്ഡിറ്റ്‌ ബസവരാജ് രാജ്‌ഗുരു , ഗംഗു ഭായി ഹംഗാല്‍. എന്നീ മഹാഗായകരുടെ ജന്മനാടായ ധാര്‍വാടില്‍ നിന്ന് തന്നെയാണ് അര നൂറ്റാണ്ട് ഇന്ത്യ സ്നേഹിച്ച ചീം സെന്‍ ജോഷി എന്ന അതുല്യ പ്രതിഭയും വന്നത്‌, ഇതൊരു യാദൃച്ചികത.
ശ്രുതിശുദ്ധിക്കും രാഗത്തിന്‍റെ വികാരത്തിനും പരമ പ്രാധാന്യമുള്ളതാണ് കിരാന ഘരാന .അതിന്‍റെ പൂര്‍ണതക്കുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത് . അനുപമമായ ആലാപന ശൈലിയുടെ മുദ്രയായിരുന്നു ഭീംസെന്‍ .ലളിതവും മൃദുലവുമായ വികാരങ്ങളുടെ ഇളകി മറിയലല്ല , ആഴം കണ്ടവന്‍റെ പരമശാന്തി സംഗീതത്തിലൂടെ ശ്രോതാക്കളിലേക്ക് നിവേദിക്കുകയായിരുന്നു അദ്ദേഹം. പാടുന്നത് തന്നെത്തന്നെ
സന്തോഷിപ്പിക്കാനാനെന്നു പറഞ്ഞ ജോഷിയുടെ വാക്കുകള്‍ നാദത്തിന്‍റെ പൊരുളറിഞ്ഞവന്‍റെ എളിമയായിരുന്നു.' പാടിക്കൊണ്ടിരിക്കുംപോള്‍ എനിക്ക് ചുറ്റുമുള്ളതെല്ലാം കാഴ്ചയില്‍ നിന്ന് മറയുന്നു. പിന്നെ സംഗീതം മാത്രം. ' ആ നിമിഷം ഒരു തൂവല്‍ പോലെ നേര്‍ത്തു നേര്‍ത്തുള്ള കേവലാനന്ദത്തില്‍ അനിര്‍വചനീയമായ ഒരവസ്ഥയിലങ്ങനെ സ്വയം മറന്നു പാടുകമാത്രം.യമന്‍,ലളിത്,കാഫി,
മാര്‍വ, പൂരിയ, ഭൈരവി, ശുദ്ധകല്യാണ്‍, തുടങ്ങിയവ ജോഷിയുടെ പ്രിയരാഗങ്ങളായിരുന്നു.
ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതത്തിലെ പ്രധാനപദമാണ് ഖരാന. സംഗീതത്തിലെ സവിശേഷവ്യക്തിത്വത്തെ സൂചിപ്പിക്കുന്ന പദം.ഒട്ടേറെ ഖരാനകളുണ്ട്‌.അതില്‍ അനുപമം എന്ന് പറയാവുന്ന 'കിരാന ഖരാന 'യിലാണ് ജോഷി ഉള്‍പ്പെടുന്നത്.ഉസ്താദ് അബ്ദുല്‍കരീം ഖാന്‍ പാടുന്നത് പോലെ വേണം പാടാന്‍ എന്ന് ജോഷി വിശ്വസിച്ചിരുന്നു. ഒരു ശിഷ്യന്‍ തന്‍റെ ഗുരുവിനെപ്പറ്റി പറയുന്നതാണ് ഗുരുവിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ആഹ്ലാദം. ആ ഗുരുത്വം ജോഷി തന്‍റെ വിനീതസാധനയിലൂടെ ജീവിതത്തില്‍ നേടിയെടുത്തിരുന്നു.

No comments:

Post a Comment