Saturday, October 22, 2011

My Haiku


സൈപ്രസ്മരത്തിന്‍റെ ചുവട്ടില്‍ ധ്യാനിച്ചിരുന്ന സെന്‍ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. ' സൈപ്രസ് മരത്തിന് ബുദ്ധപ്രകൃതിയുണ്ടോ? "
'
ഉണ്ട്'
'
ഇതിനു ബുദ്ധത്വം നേടുവാന്‍ ഇനിയും എത്ര കാലമെടുക്കും?'
"
ആകാശം ഇടിഞ്ഞു വീഴുമ്പോള്‍ "
'
ആകാശം എപ്പോള്‍ ഇടിഞ്ഞു വീഴും?'
.
അദ്ദേഹം പറഞ്ഞു: " സൈപ്രസ് മരം ബുദ്ധത്വം നേടുമ്പോള്‍."
ഗുരു വീണ്ടും ധ്യാന നിരതനായി,

ഇന്നത്തെ ഹൈക്കു ധ്യാനത്തിനായി .....



Like a dead friend putting
a hand on the shoulder
the autumn sun warms

the crescent moon carried
water rings want to come
over here!

The concrete left
in the fire’s wake
a ball bounces

to hold my wife
treading spring noon’s
gravel going home




മരിച്ചു മരവിച്ച ഒരു ചങ്ങാതി
തോളത്തു കൈവെച്ച പോല്‍ ,
ശരത്കാല സൂര്യന്റെ ഊഷ്മളത. (രാമന്‍  വി ആര്‍)


The crescent moon carried
water rings want to come
over here!
ചന്ദ്രലേഖ വീണുകിടന്ന
തടാകം
മാടിവിളിക്കുന്നു. ( സേതു മേനോന്‍)

Like a dead friend putting
a hand on the shoulder
the autumn sun warms
The crescent moon carried
water rings want to come
over here!
മൃതിയെ പുണര്‍ന്ന ചങ്ങാതി
തൊട്ടു വിളിക്കുന്നതുപോലെ
ഊഷ്മളം ഈ ശരത്കാല
സൂര്യാലിംഗനം

 ജലപ്പരപ്പില്‍
വളയങ്ങളുതിര്‍ക്കും ചന്ദ്ര ബിംബം
വിളിച്ചാല്‍ നിലാവായ്‌
                        അരികിലണയുമെങ്കില്‍ ! (  തോമസ്‌ മേപ്പുള്ളി )
ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല്‍ മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.

The butterfly is perfuming
It's wings in the scent
Of the orchid.

Yes, spring has come
This morning a nameless hill
Is shrouded in mist.

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.


പൂന്തേനില്‍ ചിറകു നനച്ച്.

സുഗന്ധിയായ ശലഭം

അതേ വസന്തം എത്തി,
...
ഈ പുലരിയില്‍

മഞ്ഞു പുതച്ച് ഒരു

പേരില്ലാക്കുന്ന്

ആഴത്തില്‍ വേരുകള്‍

പടര്‍ത്തി ശരത്ക്കാലം

എനിക്കരികിലെ

പഴയ കുളത്തില്‍

തുടിച്ചു കുളിക്കുന്ന തവള   ( ബിന്ദു ബി മേനോന്‍) 


Yes, spring has come
This morning a nameless hill
Is shrouded in mist.

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.
ചിറകില്‍ പരാഗത്തിന്‍
സുഗന്ധം പേറുന്നൊരു ശലഭം
നൃത്തം വച്ചു
പറക്കുന്നുന്ടെന്‍ ചുറ്റും

...
വസന്തം സ്വര്‍ണ്ണക്കയ്യാല്‍
അറിയാക്കുന്നില്‍ തോളില്‍
ശുഭ്രമാമൊരു മഞ്ഞിന്‍ തൂവാല-
പുത്യ്ക്കുന്നു

ശരത്തില്‍ മൌനത്തിന്‍റെ
കുമിള പോട്ടിച്ചൊരു
തവള ചാടുന്നുന്ടെന്‍
ജാലകച്ചില്ലിന്‍ ചാരെ
തവളകിലുക്കം !  (ദിലീപ് കുമാര്‍  കെ ജി)
മികവേറും ഒര്ക്കീഡിന്‍ നറുമണത്തെ
അഴകോലും പൂമണിച്ചിറകിലെല്ലാം
പൂശുന്നീ പൂമ്പാറ്റ മോദമോടെ.
സത്യമീ,വസന്തമിങ്ങെത്തിയല്ലോ
ഇന്നിതാ പേരില്ലാ കുന്നണിഞ്ഞു
പുലരിയില്‍ പൂമഞ്ഞിന്നാവരണം
ശരത്കാലം കരുത്തുറ്റതാണ്.
എന്റ്റെ അയലത്ത്
പഴയൊരു പൊയ്ക
ഒരു തവള കുതിക്കുന്നു
വെള്ളത്തിന്റ്റെ ഒച്ച. (സോജന്‍ ജോസഫ്) 

The butterfly is perfuming
It's wings in the scentOf the orchid.
                    It is deep autumn
                    My neighbor



                    The old pond
                    A frog jumps in
                    The sound of water.

പൂമ്പാറ്റ;
ഓര്‍ക്കിഡ് പൂന്തേനും പൂമണവും
ചിറകില്‍ പടര്‍ത്തി
ശരത് ഋതുവിന്റെ ഗഹനത;
അയലത്തെ പൊട്ടക്കുളത്തില്‍
വെള്ളത്തിന്റെ തിരയിളക്കം ; ഒരു തവളച്ചാട്ടവും .(രാമന്‍  വി ആര്‍)

Yes, spring has come
This morning a nameless hill
Is shrouded in mist.


ഇപ്പുലരിയില്‍ വിരിഞ്ഞത് വസന്തം;
ഈ പേരില്ലാക്കുന്നിനു
മഞ്ഞണിയുടെ മൂടുപടം. .(രാമന്‍  വി ആര്‍)

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.

ഇത് കൊടും ശൈത്യം.
എനിക്കത്ഭുതം; എന്‍ അയല്‍ക്കാരാ.. ;
എങ്ങനെ ജീവിച്ചുപോകുന്ന ?
പൊട്ടക്കുളം;
ചാടിത്തുള്ളീ ഒരു തവള.
വെള്ളത്തിന്റെ കളകളാരവം. .(രാമന്‍  വി ആര്‍)

The butterfly is perfuming
It's wings in the scent
Of the orchid.

ക്കിഡിന്റെ
പരിമളം പൂശുന്നു
പൂമ്പാറ്റയതിന്റെ
ചിറകുകളി.

...(യാത്രയ്ക്കിടയി ബഷോ ഒരു ഭക്ഷണശാലയി കയറിയപ്പോ കടയിലെ യുവതി-അവളുടെ പേരിന്‌ പൂമ്പാറ്റ എന്നാണത്ഥം-ഒരു പട്ടുനാട എടുത്തു കൊടുത്തിട്ട്‌ തന്റെ പേരു വിഷയമാക്കി ഒരു കവിതയെഴുതാ ആവശ്യപ്പെട്ടു.)
പുലരിമഞ്ഞി മുങ്ങി
പേരില്ലാത്തൊരു കുന്നു മായുമ്പോ
വസന്തമായെന്നറിയുന്നു ഞാ.
ശരക്കാലം കനക്കുന്നു-
എന്തു ചെയ്യുകയാണയാ,
എന്നയവക്കത്തുകാര?

(
തനിക്കു വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿഅനുഭൂതി; അല്ലെങ്കി തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദാത്മ്യം.) (രവികുമാര്‍ വാസുദേവന്‍‌ )

Yes, spring has come
This morning a nameless hill
Is shrouded in mist.

 നനുത്ത മഞ്ഞില്‍ കുളിച്ചു നില്‍ക്കും
പേരറിയാ ചെറുകുന്നിന്‍ മുകളില്‍
മുഖം പൊത്തി,നാണിച്ചു നില്‍ക്കും പൂക്കാലം! ! ( തോമസ്‌  മേപ്പുള്ളി )   
Published


റാഷമോണ്‍ നമുക്ക് സുപരിചിതം. അകിരാ കുറോസോവയുടെ ചലച്ചിത്രമെന്ന നിലയിലാണ് റാഷമോണ്‍ പരക്കെ അറിയപ്പെട്ടതെങ്കിലും , ജപ്പാന്‍കാര്‍ക്ക് ഇന്നും 'റാഷമോണ്‍' എന്നാല്‍ അഗുതാകാവയുടെ അനശ്വരകൃതിയാണ്. ലോകമഹായുദ്ധങ്ങളോ, റഷ്യന്‍വിപ്ലവമോ ഒന്നും ജാപ്പനീസ് സാഹിത്യത്തെ വലുതായി സ്വാധീനിച്ചിട്ടില്ല. കാന്തോ ഭൂമികുലുക്കത്തിന് ശേഷം ജാപ്പനീസ് സാഹിത്യത്തില്‍ ചലനംസൃഷ്ടിച്ചത് അഗുതാകാവയുടെ കൃതികളാണ്. പ്രത്യേകിച്ചും റാഷമോണ്‍. നിസ്സംഗമായൊരു ജീവിതശൈലിയാണ് ഈ എഴുത്തുകാരന്‍ പിന്തുടര്‍ന്നത്‌. മുപ്പത്തഞ്ചാം വയസ്സില്‍ ആത്മഹത്യ ചെയ്ത അഗുതാകാവയുടെ പേരിലുള്ള പുരസ്കാരമാണ് ഇന്നും ജപ്പാനീസ് യുവ സാഹിത്യകാരന്മാരുടെ മികവിന്‍റെ സാക് ഷ്യപത്രം.
ഇന്നത്തെ 'ഹൈക്കു' ശ്രദ്ധിക്കൂ. തൈഗിയുടെ തിളക്കമുള്ള രചനകള്‍ .

reed door -
tatami mats changed for the
summer purification

moon in the cold -
only my own footsteps
on the bridge

rain rituals
in the light of torches -
mountain peaks at night

moon in the cold -
the sound of the bridge
as I walk over it alone
 (No translations received yet)  



          
10-4-11 

മനുഷ്യജീവിതത്തിലെ ആത്മീയമായ ശൂന്യതയെ കാലങ്ങളായി അടയാളപ്പെടുത്തിയ കവിതകള്‍ ഹൈക്കുവിലും എഴുതപ്പെട്ടിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഈ ജനതയുടെ വിശ്വാസത്തകര്‍ച്ചക്കും അതോടൊപ്പം മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിയുടെ കാരുണ്യത്തിലേക്കും ഹൈക്കുകവിതയുടെ അന്തര്‍ധാരകളെ കൊണ്ടുപോയി.

സുനാമി എന്ന വാക്കുപോലും ജപ്പാനില്‍നിന്ന് വന്നു. ഒരേ സമയം അചഞ്ചലമായ ആത്മബോധവും മറുപാതി ജീവന്‍റെ ദുരന്തദര്‍ശനവും ഹൈക്കുവിനെ കാലങ്ങളായി മുകര്‍ന്നുനില്‍ക്കുന്നു .

ബാഷോവിന്‍റെ ദുഃഖഭരിതമായ വരികള്‍ കാണുക.

 1.
shake even the grave

my wailing is the

autumn wind

shake a tomb

the sound of my wailing

as the wind of autumn

mound oh move

my crying voice is

the autumn wind

കരയിലേക്കു ആഞടിക്കുന്ന അലമാല.
അതെ സുനാമി..
ഒറ്റ കുതിപ്പില്‍ വന്നു
ഒരു കരയുടെ സൌഭാഗ്യങളെ മുഴുവന്‍ കവര്‍ന്നു
പോകുന്ന രാക്ഷ്സന്‍ അവന്‍ ..
പ്രകൃതിയുടെ വികൃതികളിലൊന്ന്..

തുപ്പുനിലത്തിന്‍ നിഴലിലൊളിച്ചു
കരയുന്നുണ്ടൊരു പക്ഷി
വിരഹാതുരമാം ഒരോര്‍മ്മതന്‍
മുള്ള് കാലില്‍ തറച്ചുപോയെന്ന്..
അണച്ചെത്തും മുകില്‍മാലകളെ
കാറ്റ് കൈപിടിച്ചകറ്റും പുലരിയില്‍
കേള്‍ക്കാം,മലനിര കടന്നു പറന്നു
വീഴുന്നൊരു കാട്ടുതാറാവിന്‍ നിലവിളി


നമുക്ക് 'ഹൈക്കു' വിലേക്ക് കൈകോര്‍ത്തു നടക്കാം.
ഇന്ന് 'തൈഗിയെ' പരിചയപ്പെടാം. ജപ്പാന്‍റെ പശ്ചിമോത്തരമേഖല ലോകത്തിലെ ഏറ്റവും ഹിമപാതമുള്ള പ്രവിശ്യയാണ്. ഏകാന്തമായ ഹേമന്തദിനങ്ങളുടെ അനുസ്യൂതിയില്‍ കാലം നിശ്ചലം .കവാബത്തയുടെ' ഹിമഭൂമി' ജനിച്ചത്‌ അവിടെയാണ്. അവിടെയുള്ള ഒരു ചുടുനീരുറവയില്‍ (hot spring area ) സുഖവാസത്തിനു വരുന്ന ഷിമാമുറ എന്നാ വിഷയലോലുപന്‍റെ വിചിത്രബന്ധങ്ങളുടെ കഥ പറയുന്നു 'ഹിമഭൂമി '.
Taigi ,
മദ്യലഹരിയില്‍ കവിതയെഴുതി. തൈഗിയുടെ ഹൈക്കു കവിതകള്‍ വളരെ രസകരവും കുറെകൂടി ലളിതവുമാണ്.
അദ്ദേഹം എഴുതി :
 ‘When praying to Buddha I write haiku
when praying to the Shinto gods I write haiku.'

നമുക്ക് തൈഗിയുടെ ഹൈകു പരിചയപ്പെടാം.


2.
Many days on the road
with nothing left any more -
my summer medicine

rain rituals
in the light of torches -
mountain peaks at night

at the audience
don't drop your official hat -
governor's promotion




ആചാരപരം ഈ മഴ
ദീപയഷ്ടികളുടെ വെളിച്ചത്തില്‍
കാണുന്നു ഞാന്‍ ഹിമാസൃന്ഗ്ഗങ്ങള്‍
സഭാജന മധ്യത്തില്‍
ഊരി വീഴ്തരുത് ഔപചാരികതയുടെ തൊപ്പി
ക്ഷത്രപതി തന്‍ പടികയറ്റം
സെന്‍ എന്ന പദം'ധ്യാനത്തെ' സൂചിപ്പിക്കുന്നു. മൌനത്തില്‍ ലീനമാവുമ്പോളുള്ള വിശ്രാന്തി .
ഹൈക്കു കവിതകളും അങ്ങനെ. തിടുക്കത്തില്‍ എഴുതാനോ വായിക്കാനോ വേണ്ടിയല്ല അവ നിര്‍മിക്കപ്പെട്ടത്. നിര്‍മാണം എന്ന പ്രയോഗം തന്നെ അസാധു. അത് ആവിര്‍ഭാവമാണ്. അതങ്ങനെ വന്നു പോവുന്നു. കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കും പോലെ.

3-A waterfall of sake
and cool barley noodles rain down
from heaven!

Tonic for summer-heat
a dog licks it up
and climbs the cloud peaks

Pillars of mosquitoes
a floating bridge of dreams
spans across
A waterfall of sake
 And cool barley noodles rain down
 From heaven!
സേക് മദ്യത്തിന്റെ കുത്തൊഴുക്ക്;
തണുത്ത ബാര്‍ലി നൂലുകളില്‍നിന്നൂര്‍ന്നിറങ്ങി;
സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നെന്നപോലെ !!
Tonic for summer-heat
a dog licks it up
 and climbs the cloud peaks

വേനല്‍ച്ചൂടിനൊരു മറുമരുന്ന്;
അത് നക്കിക്കുടിച്ചൊരു നായ,
മേഘമാമലകള്‍ നടന്നുകയറുന്നു.
കൊതുകുകള്‍ തീര്‍ത്ത സ്തംഭാകാരത്തിനിടെ
സ്വപ്നങ്ങളാല്‍ ബന്ധിച്ച ചങ്ങാടപ്പാലം;
വിലങ്ങനെ, പരന്ന്...
A waterfall of sake
 And cool barley noodles rain down
 From heaven!
ലഹരിയുടെ ഒരു ജലനിപാതം
തണുത്ത വെണ്ചരടുകള് പോലെ മഴ
വിണ്ണില് നിന്ന്!

Tonic for summer-heat
a dog licks it up
and climbs the cloud peaks

വേനല്‍ - ചൂടിനു പൊറുതി
നക്കിത്തണുപ്പിക്കും നായ
ഏറുന്നു മെഘശൃമ്ഗങ്ങള്‍


                        Pillars of mosquitoes
                        a floating bridge of dreams
                        spans across

                        കൊതുകുകളുടെ സ്തൂപങ്ങള്
                       
കനവുകളുടെ ഒരു പൊങ്ങുതടിപ്പാലം
                       
അക്കരെയിക്കരെ  

A waterfall of sake
and cool barley noodles rain down
from heaven!
ജലനിപാതത്തില്‍ നുരയും
ലഹരിയായ് ഊര്‍ന്നിറങ്ങി
...
യവ നാരെന്ന പോലെ
പറുദീസയില്‍ നിന്നുമാ വൃഷ്ടി

Tonic for summer-heat
a dog licks it up
and climbs the cloud
മേഘങ്ങളിലേറി ശുനകന്‍
ഗ്രീഷ്മത്തിന്‍ അരിഷ്ടം
...
മൊത്തുന്ന പോല...

Pillars of mosquitoes
a floating bridge of dreams
spans across

കൊതുകുകള്‍ തീര്‍ത്ത സ്തൂപങ്ങള്‍
സ്വപ്നങ്ങളുടെ ചങ്ങാടത്തില്‍
...
തലങ്ങും വിലങ്ങുമായ്..

കൊതുകുക തൂണുക
അതിനു മേ
കിനാവുകളുടെ തൂക്കുപാലം

A water fall of sake
And cool barley noodles
Rain down from the heaven.

Tonic for summer heat
...A dog licks it up
and climbs the cloud peak.

Pillars of mosquitoes
a floating bridge of dreams
Spans across.

1. സാകിയും ബാര്ലി നൂഡിലും
സാകൂതം അനുഗ്രഹം പോലെ
പെയ്തുകൊണ്ടേയിരിക്കുന്നു നാകത്തില് നിന്നും.
(
സാകി= അരിയില് നിന്നും നിറ്മ്മിക്കുന്ന മദ്യം. ജപ്പാനില് എല്ലാ ചടങ്ങുകളിലും സാകി നല്കുന്നു)

2.
നായ നക്കി കുടിക്കുന്നു
ശരല്ക്കാല ചൂടിനുള്ള ഔഷധം,
മേഘപടലങ്ങളുടെ പടി കയറുന്നു.

3.
കൊതുകുകളുടെ കൂട്ടങ്ങള്
പൊങ്ങികിടക്കും പാലം
ആറിനു കുറുകെ.


4  Do not forget the plum
Blooming
in the thicket. Basho.
ഫലത്തെ മറക്കായ്ക
 മിന്നുന്നൂ
പച്ചില കാട്ടില്‍.

മരക്കൊമ്പില്‍ മേവും
പഴത്തെ
മറക്കായ്ക
 This is a parting message to one of Basho's disciples. Here plum is Basho himself. Certain amount of thinking and searching is necessary to translate Haiku.” Cherry blossom viewing” is more than a hobby for Japanese people. It takes certain degree of meditation. All over Japan during the time of cherry trees flowering, families flock together in parks to watch cherry blossoms. Families often sleep overnight under the flowering cherry trees. I was fortunate to witness such an event.
BASHO.
Spring exodus-
Birds’ shriek
Fish eyes blink in tears.

...Dark night-
Plover cries
for its nest.

First winter rain-
I plod on
Traveler, my name

വസന്തത്തിലെയാരവം-
ദേശാടനപ്പക്ഷികളുടെ വരവു
മീന് കണ്ണടയ്ക്കുന്നു കണ്ണീരില്.

കറുത്തിരുണ്ട രാത്രി-
ഒട്ടേച്ചിയുടെ കരച്ച്ചില്
തന്റെ കൂടന്യേഷിച്ചു.

( ഓട്ടേച്ചി ചരലിലും കല്ലുകള്ക്കിടയിലും മുട്ടയിടുന്നു, കൂടു പ്രത്യകിച്ചും കെട്ടാറില്ല. രാത്രി കാലങ്ങളില് കൂടു കാണാതെ കരഞ്ഞലിയുന്ന ഒട്ടേച്ചി ഒരു പക്ഷേ സത്യം തേടി നടക്കും നമ്മള് തന്നെ ആകാം. )


(ബാഷൊ ആദ്യ കാലത്തു തന്റെ പിതാവിനെ പോലെ ഒരു പ്രഭുവിന്റെ രക്ഷകനായി ജോലി നോക്കി. അല്പനാളുകള്ക്കു ശേഷം അദ്ദെഹം തന്റെ യാത്ര തുടറ്ന്നു. പിന്നീടു ഒരു ബുദ്ധ മുനിയായി ജീവിച്ചപ്പോള്, യാത്രയായിരുന്നു എന്നും. ശിഷ്യന്മാറ് കുടിലുകള് വെച്ചുകൊടുത്തെങ്കിലും ബാഷൊ എന്നും യാത്ര ഒരരാധനയായി സ്വീകരിച്ചിരുന്നു.



നമ്മള്‍ ഹൈക്കു കവിതകളുടെ സൌന്ദര്യ നിമിഷങ്ങളിലേക്കു വീണ്ടും നടന്നു ചെല്ലുന്നു. കികാകുവിന്‍റെ അതി മനോഹരമായ വാക്കുകള്‍ തരംഗം പോലെ. ജീവിതത്തിന്‍റെ മധുരവും കയ്പും
ഉപ്പും ചവര്‍പ്പും രുചിക്കുന്ന ഈ ഹൈകു മൊഴിമാറ്റത്തിലൂടെ നമുക്കെങ്ങനെ അനുഭവപ്പെടുന്നു എന്ന് നോക്കാം.

 5-
in the emperors bed
the smell of burnt mosquitoes
and erotic whispers

in flat sunset light
a butterfly wandering down
the city street

begin each day
with breakfast greens and tea
and morning glories

O great buddha
your lap must be filling
with these flowers of snow

a man that eats his meal
amidst morning glories
that's what I am
ഛത്രപതി തന്‍ മെത്തയില്‍
കരിഞ്ഞ കൊതുകിന്‍ മണം
എങ്കിലും കേള്‍ക്കാം രതി മന്ത്രണം
ഒരു നേര്‍ത്ത സൂര്യവീചി
പറന്നിറങ്ങും ശലഭ ചിറക്
നഗര പാതയില്‍
ബുദ്ധനെ, മഹാശയാ ,
നിറയും നിന്‍ മടിത്തട്ട്
മഞ്ഞിന്‍ വെള്ളപ്പൂക്കാലം
പ്രഭാതത്തിന്‍ കീര്‍ത്തിയില്‍,
നിന്‍റെ ഭോജനപ്രിയ നേരങ്ങള്‍
നിനക്കിടയിലുണ്ട് ഞാന്‍ !
ചക്രവര്‍ ത്തിയുടെ ശയ്യാതലത്തില്‍
എരിഞ്ഞ കൊതുകളുടെ ഗന്ധം
പിന്നെ, ഉദ്ദീപനത്തിന്റ്റെ മൃദുമന്ത്രണം
അസ്തമയത്തിന്റെ പ്രകാശപ്പരപ്പില്
ഒരു ചിത്രശലഭം പാറിയിറങ്ങുന്നു
ഇത് നഗര വീഥി.
ഓരോ ദിനവും ആരംഭിക്കുന്നത്
പ്രാതല് പച്ചടിയും ചായയുമായി.
പിന്നെ, പ്രഭാത മാഹാത്മ്യങ്ങളും
അല്ലയോ മഹാനായ ബുദ്ധാ,
അങ്ങയുടെ മടിത്തട്ട് നിറയുന്നുണ്ടാവണം
ഈ മഞ്ഞിന് പൂക്കളാല്..
പുലരിപ്പെരുമകള്ക്കിടയില്
പ്രാതല് കഴിക്കുന്നവന്
അതാണ് ഞാന്
പതിനൊന്നാം നൂറ്റാണ്ടിലാണ് മുറാസാകിയുടെ 'ഗെഞ്ചിയുടെ കഥ'പ്രസിദ്ധീകരിക്കപ്പെടുന്നത്.ഗെഞ്ചി എന്ന രാജകുമാരന്‍റെ പ്രണയകഥ.
ജപ്പാനില്‍ നിലനിന്ന പ്രഭു കുടുംബങ്ങളുടെ വര്‍ണശബളമായ ജീവിതരീതികളുടെ നേര്‍ക്കാഴ്ച. എല്ലാം അനിത്യമാ ണെന്ന ഒരു വിഫലതാബോധം ജപ്പാന്‍ സാഹിത്യത്തിന്‍റെ ദാര്‍ശനികമായ ചിന്തയാണ്. ഗെഞ്ചിയുടെ കഥയിലും അത്തരമൊരു നൈഷ്ഫല്യം നിഴലിച്ചു കിടപ്പുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ കൊട്ടാരക്കെട്ടുകളും യൌവനം ചോര്‍ന്നുപോകുന്ന സ്ത്രീകളും തകര്‍ന്ന തന്‍റെ കാമുകിയുമൊക്കെ ഗന്ചിക്ക് സമ്മാനിക്കുന്നത് ഒരു വിഷാദനദിയാണ്.അത് ഈ കൃതിയുടെ അന്തര്‍ധാരയുടെ ആര്‍ദ്രമുഖവും അസുലഭഭംഗിയുമായി പരിണമിക്കുന്നു. 900 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഈ നോവല്‍ ഹൈക്കു പാരമ്പര്യത്തെ അനുസരിക്കുന്ന അസാധാരണ മാനങ്ങളുള്ള ഒരു കൃതിയാണ്. ഇരുപതാം നൂറ്റാണ്ടിലെഴുതിയ കവാബത്തയുടെ നോവലുകളിലും ഇതേ ദര്‍ശനത്തിന്‍റെ വിഷാദ ശ്രുതിയും ഹൈക്കു പാരമ്പര്യത്തിന്‍റെ അനുപമമായ ലയ വിശേഷവും സംമോഹനമായി ലയിച്ചുകിടപ്പുണ്ട്.
നമുക്ക് കികാകിയുടെ ഹൈക്കു പരിഭാഷപ്പെടുത്തി നോക്കാം.

In Kyomachi
a cat prowling for love
heads for Ageyamachi

If a rich man
is what you mean to be.… Then
forget the autumn evening ടൂ

The full autumn moon
on this straw mat
pine tree shadow

The hoarse voice of
a monkey, but its teeth are shiny white
mountain peak and moon

നമുക്കിനി ഇനോമോട്ടോ കികാകുവിനെ വായിക്കാം. ബാഷോവിന്‍റെ ശിഷ്യനായിരുന്ന കികാകു മികച്ച ഹൈക്കുകവിതകള്‍ എഴുതി. നര്‍മം ചാലിച്ച കികാകു കവിതകള്‍ വളരെ ശ്രദ്ധേയം. നാഗരികജീവിതത്തിന്‍റെ സജീവ ചിത്രങ്ങള്‍ അദ്ധേഹത്തിന്‍റെ കവിതകളില്‍ സുലഭം. കാവ്യബിംബങ്ങള്‍ ഇടകലര്‍ത്തി സംവേദനത്തില്‍ പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി കികാകു. ചില കവിതകള്‍ പരിഭാഷ ചെയ്തുനോക്കുക.
5-
Nightingale's body
hanging upside down
first song of the new year

Puppet
banging on a taiko drum
blossom-viewing party

Such a beautiful face
the pheasant scratches it
with jagged spurs

Unwrap the cotton
they are older too
faces on the hina dolls
[Hina dolls are set out each spring to celebrate Girl's Day.]

ഉടല്‍ തലകീഴായ് തൂക്കി
രാപ്പാടിക്കുയില്‍ -
ഇതാ, പുതുവര്‍ഷത്തിന്റെ ആദ്യഗാനം..
താക്കോല്‍പ്പാവയുടെ
ദുന്ദുഭി വാദനം;
ചെറിമരച്ചോട്ടിലാനന്ദകാഹളം.
എത്ര സുന്ദരമീ മുഖം!!
ഇക്കൊറ്റിയുടെ പരുത്ത കൊക്കുകള്‍
എന്തിനിതിനെക്കൊത്തിക്കീറി?

ഇനിയാ പൊതിക്കെട്ടു തുറക്കാം;
ഇന്നാളിനായുള്ള കാത്തിരിപ്പിന്നവസാനം-
കണ്മണിപ്പാവക്കുഞ്ഞേ, നിന്റെ മുഖമൊന്നു കാണട്ടെ!!

പുതു വര്‍ഷത്തിലെ
ആദ്യ ഗാനം,
തലകീഴായി തൂങ്ങുന്ന
രാക്കുയിലിന്റെ ശരീരം.

...
പൂക്കള്‍ കാണും സംഘത്തില്‍
പാവകളി,
ചെണ്ടകളുടെ
നേര്‍ത്ത മുഴക്കം

എത്ര മനോഹര മുഖങ്ങളാണ്
അങ്കക്കോഴികള്‍
കലിയോടെ
കൊത്തി കീറുന്നത്

കന്യകമാരുടെ
വസന്തകാല ആഘോഷങ്ങള്‍ക്കുള്ള
പാവകളുടെ മുഖത്തുനിന്നു
പഴകിയ പഞ്ഞിക്കെട്ടുകള്‍
പൊളിച്ചുകളയാന്‍
നേരമായിരിക്കുന്നു

മേല്കീഴായി ഞാലുന്നിതാ, മെയ്,

ഒരു രാപ്പാടിയിന്,പുതു

വര്ഷത്തന് ആദ്യഗീതം
ചെണ്ടയടിക്കും ബൊമ്മ
വിരിയും കാഴ്ചക്കൂട്ടം
വദനമിതെത്രസുന്ദരം, ചികഞ്ഞു
മുറിക്കുന്നൂ പത്രി, തന്
കൂര്ത്ത നഖങ്ങളാല്
പഴന്തുണിക്കെട്ടഴിയുന്നു
മുഖങ്ങള് ഹീനാ പാവകളിലേയ്ക്ക്
Dr.Playiparambil Mohamed Ali ഹൈകു പൊതുവെ 5,7,5 സിലബിള്‍സില്‍ മൂന്നു വരിയായാണു ജപാനിസിലും കാണുക. ജപനിസു വരികള്‍ നമ്മുടെ യും ഇഒഗ്ലീഷിലേയും വരിഅകള്‍ പോലാലൊ. ബാഷൊ 17 സിലബ്ലിലില്‍ നിന്നും മാറി 18 സിലബ്ല്ല്ലു ഹൈകു എഴുതിത്തുടങ്ങി. ഇതിനു Soun school of Haiku എന്നു പറഞ്ഞു കാണുന്നു.
മേല്പറഞ്ഞതിനു ഉദാഹരണമായി താഴെ കാണുന്ന ഹൈകു ഉദ്ധരിച്ചു കണ്ടിട്ടുണ്ടു: Kareeda ni
 karasu notomarikeri
  Aki no kure
 ( On the dead limb
 squats a crow-
autumn night.

Dr.Playiparambil Mohamed Ali Some translators of Haiku has observed 5,7,7 sllables ( Sam Hamill) but other like Lucien Stryk has not observed this rule. All of them observed three line rules.
Sojan Joseph Do you think that while translating we must adhere to these rules?
Dr.Playiparambil Mohamed Ali If we call it haiku, then it is advisable to observe the rules. I am not sure whether anybody follows syllabic rules whle translating. Even for Haiku,all English translators have not followed syllabic rules but followed 3 line rules in most examples.
Dr.Playiparambil Mohamed Ali Usually the translation should capture the essence of the poem rather than the shape and appearance. That is the rule of thumb most people follow, I think.
Sajida Abdulrahiman ഹൈകു കവിതകളില്‍ സിലബിളുകള്‍ ക്കു പ്രാധാന്യം കല്പ്പിചതു
പോലെ ഇങ്ലിഷ് പരിഭാഷകള്‍ നടത്തുമ്പോള്‍
വിവര്‍ ത്തകന്റെ ഭാവനയ്ക്കനുസ്രുതമായി മലയാള
ഭാഷയോടു നീതി പുലര്‍ ത്തി സ്രുഷ്ടി നടത്താന്‍ കഴിയില്ലെ..
Nightingale's body
hanging upside down
first song of the New Year

തലകീഴായ് തൂങ്ങിയാ രാപ്പാടി
നവവത്സരത്തിന്‍ പ്രഥമ ഗീതിയായ്
ചെണ്ട കൊട്ടിയാടും പാവകള്‍ക്കൊപ്പം
മുകുളങ്ങളും ആനന്ദ നൃത്തത്തില്‍
മനോഹരമാം വദനങ്ങള്‍
വികൃതമാക്കപെടുന്നു
...
അങ്കകോഴികള്‍ തന്‍
കൂര്‍ത്ത നഖങ്ങളാല്‍

Murali Vettath after reading all ur wonderful naration I realsied that you havent mention anything abt the SHINTO .was it a deliberate miss?or have you thoUght it has no influence in japanese society and its culture?
നന്ദി ശ്രീ മുരളി. ഷിന്ടോ (SHINTO) ഹൈക്കുവുമായി ബന്ധമുള്ള ഒന്നാണെന്ന് തോന്നുന്നില്ല. ഷി- ന്ടൂ ഈ വാക്കുകള്‍ ചൈനീസ് ആണെന്ന് തോന്നുന്നു. ബുദ്ധമതം ജപ്പാനില്‍ വേരുറക്കുന്നതിന് മുമ്പുള്ള മതം. പ്രകൃത്യാരാധനയും ഉര്‍വരതാ പൂജയും മറ്റും നിലവിലിരുന്ന കാലം.( BC500) ബുദ്ധമതം പ്രച്ചരിച്ചതിനു ശേഷമാകണം ധ്യാനാത്മകത ജപ്പാന്‍ കവിതയിലും സംഗീതത്തിലും നിഴലിച്ചത്. ഒരു കപ്പു ചായ പോലും മൌനത്തില്‍ ധ്യാനിച്ചിരുന്നു നുകരുന്ന കാവ്യാത്മക സംസ്കാരത്തിന്
ഷിന്ടോയുമായി ബന്ധമുള്ളതായി തോന്നുന്നില്ല.
Murali Vettath as far as i know the budhism arrived in yokohama from keraala..one of the main guy who gone there first was bodhiraman.. via white horse temple in china. my understanding is what we see now iin japan is the mix of shinto n budhism. haiku become popular during the EDO period..
Sethu Menon I knw ' Vajrayaana Budhism ' was popular in BC at japan. Let me  check about the term Shinto- Haiku relation. May be u r right.
Raman Vr My friend Akira in Nagasaki, who was my basic guide on Japanese history and culture used to tell about this Kerala linkage, Murali. This shinto-budhism linkage was also one reference, though I dont know much about these.
Murali Vettath geijin by james clavell is a good reference book.i have read it in the 90s cant rem most of it.i also read somewhere the budhist monk from musiris called bodhiraman went to shavolin temple taught martial arts n from their went to yokahama port n spred the martial arts which is now called karate..
Murali Vettath shinto was the pagan religion(?) budhism integrated in to it.now we cant realy say which is which..offcourse there are lot of diff sects of budhism there too from the early periods. i visted some beautiful monstries in Nara N KYOTO nara was the old capital of japan..
Sony Jose Velukkaran I stick with and seconds Dr Ali. Japanese, being a agglutinative and mora - timed language, has its own syllabic and moraic traditions. most of the places it (all) behaves as a synthetic language .we cant just use the same pattern as seen in Japanese haiku which is in single line though. so the best way to adopt while translating the same is follow the 3 line pattern used in English most commonly.
Dr.Playiparambil Mohamed Ali Haiku exhibits great Zen influence. Bothn Basho and Kikaku emphasised this. Sam Hamill pointed out that Basho brought to Haiku "the way of elegance" deepened in Zen influence. To Haiku poets Haiku was a way to enlightenment.Basho spent all his life as a Buddhist teacher
ജാപനീസ് ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ.
ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ്‌ കവിതകള്‍ നീളം കുറഞ്ഞവയാണ്. 31 മാത്രകളുള്ള ( syllables ) 'താന്‍ക'യും 17 മാത്രകളുള്ള 'ഹൈക്കു'വുമാണ് ജാപനീസ്‌ പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ ശ്ലോകങ്ങള്‍ പോലെ അഥവാ മുക്തകം മട്ടില്‍. നീണ്ട കാവ്യങ്ങള്‍ ജാപനീസ് പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്.
"
പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും
അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ)
ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത വളരുന്നത്‌ വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്ത വിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെ സൌന്ദര്യാവിഷ്കാരത്തിന്‍റെ
സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു.
"
വീണു കിടക്കുമൊരു
ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ-
പാതിരാവിന്‍ ശബ്ദം..." (ഷികീ )

"
ശരത്കാല പൂര്‍ണചന്ദ്രന്‍
വയ്ക്കോല്‍ തല്പത്തിലെ
ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)

ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു കവിതകള്‍.
ഇവ എന്താണ് എന്നതല്ല, നാമ്മല്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.

Even a wild boar
With all other things
Blew in this storm.

The crescent lights
The misty ground.
Buckwheat flowers.

Bush clover in blossom waves
Without spilling
A drop of dew.

ഹൈക്കുകവിതകള്‍ പരിഭാഷ ചെയ്തുനോക്കൂ. വിവര്‍ത്തനം ഒരര്‍ഥത്തില്‍ സര്‍ഗക്രിയ തന്നെ. അല്‍പ സ്വല്‍പം സ്വാതന്ത്ര്യമെടുക്കാം. കാട് കണ്ടു, പക്ഷെ മരം കണ്ടില്ല എന്നാവരുത്.
    •  
Sony Jose Velukkaran ഹൈക്കു കവിതകള്‍ വായിക്കുമ്പോള്‍ ഒരല്‍പം ജാപാനീസ്‌ പശ്ചാത്തലം അറിയണം , വായനയിലൂടെ . കാരണം ഹൈക്കു ജാപനീസ് കൃഷിയും സംസ്കാരവുമായി അത്രയേറെ ഇഴുകി ചേര്‍ന്ന് കിടക്കുന്നു .സേതു സര്‍ പറഞ്ഞപോലെ ,17 മാത്രകളുള്ളതാന് ഒരു ഹൈക്കു . ഒരു ഹൈക്കുവിനു "17 moras " വേണം. moras - ഇതിനെ മലയാളത്തില്‍ മാത്ര എന്നുവിളിക്കാം . 5- 7 - 5 എന്നതാണ് ക്രമം . ഇതു ഒരു കൃഷിപ്പാട്ടുപോലെ ഈണം നിറഞ്ഞതാണ്‌ , വരികള്‍ ചെറുതാണെങ്കിലും .
Sony Jose Velukkaran എന്നാല്‍ യഥാര്‍ത്ഥത്തില്‍ " syllable " മോറ എന്നത്തിനു തുല്യം അല്ല . Syllables എന്നത് ഒരു വാക്കിന്റെ നിര്‍മാണ ശിലകള്‍ ആണെന്ന് പറയാം . ഉദാഹരണത്തിന് water എന്നാ വാക്കില്‍ രണ്ടു syllable ഉണ്ട് wa , ter എന്നിവ. ജാപനീസില്‍ മോറ എന്ന് പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഈ സില്ലബിലിന്റെ " കന " തെയാണ് ( weight of the syllable ) അതുകൊണ്ട് തന്നെ ഹൈക്കു കാച്ചിക്കുറുക്കിയ പോലെ ഇരിക്കുന്നു . എന്നാല്‍ ഭാവത്തിലോ കേമനും !
 ഒരു കാട്ടുപന്നി പോലും
മറ്റെല്ലാത്തിനും ഒപ്പം,
വാരിവീശുന്ന ഈ കൊടുംകാറ്റില്‍ ...
അഷ്ടമി നിലാവ്;
മഞ്ഞണിഞ്ഞ നിലം.
ഗോതമ്പിന്‍ പൂക്കള്‍ ..
ഇളകിയാടും ജലപ്പരപ്പില്‍
പുല്‍ നാമ്പുകള്‍
പതറാതെ, ഒരു ജലകണം പോലും പൊഴിയാതെ..
Where knights lived
 wormholes in the timbers
 shedding no more dust
                               by DAVID COBB
പോരാളികളുടെ പാര്‍പ്പിടം
തുളവീണ മരവുരുക്കള്‍
പഴകി, പൊടികട്ടപിടിച്ച് ....
   മരപ്പൊത്തുകളിലഭയം
വസിച്ച യോദ്ധാക്കള്‍
പഴകിപ്പൊടിഞ്ഞില്ലാതായ് .
: പോരാളികളുടെ താവളങ്ങള്‍
ചിതലുകള്‍ തീര്‍ത്ത വന്മരപ്പൊത്തുകള്‍
പൊടിയുതിര്‍ന്നടിയാതെ..

Raman Vr I see the point of 'wormhole', particularly in the Samurai context. However, notwithstanding to that, I am clue less about communicating it in the generic context of kerala, as we need to consider the reader's end as well.I am not able to conceive the situation if we have to give 4 line footnote for a 3 line translation.
    •  
Sethu Menon ആശാന്‍ പാടിയ പോലെ.. ഭാഷയിതപൂര്‍ണം.
എന്നാലും, "പരിശ്രമം ചെയ്യുകിലെന്തിനെയും..."
Sethu Menon We just try the level best. The same porb was persisted in the transliteration of Prophet of Jibran and Omarkhayyam into the world languages.
Sony Jose Velukkaran @ Vr , i had called the thinking to that view earlier that , the Japanese culture and heritage are deep bound in haiku's. and not to dissimulate the beauty of haiku line, i think we have to stick to 3 line tarnslation.
Dr.Playiparambil Mohamed Ali If the translation is not made in 3 lines, it will destroy the spirit of haiku.
Raman Vr I fully stand with you both, Sony and Dr Mohd Ali.I hope that was one thing I tried to follw across the board, for all challenges put up by Sethu and all of you..
Dr.Playiparambil Mohamed Ali Dear Raman, I do not impose any rules. I was simply narrating other peoples views. It is real fun to have a conversation like this. I am grateful to Sethu Menon who created this opportunity.

    • A long hard journey
      Rain beating down the clover,
      Like a wanderer’s feet.
      Here obviously the translator observes 5,7,5 rule.
      The same rule applies in the following Haikus by the same author.
      ...1. at a roadside shrine,
      Before stony Buddha
      A firefly burns.

      2. in a bitter wind
      A solitary monk bends
      To words cut in stone.
      3. Utter aloneness-
      Another great pleasure
      In autumn twilight.

      Lucien Stryk and Takashi Ikemoto do not observe this rule when they translate Basho.
      .If I’d the knack
      I’d sing like
      Cherryflakes falling.

      2. Waterfall garlands-
      Tell
      That to travellers.
      3. Sparrows
      In rape-field
      Blossom-viewing.

അതികഠിനമീ ദൂരയാത്ര;
ഒരു പഥികന്റെ കാലടിയെന്നപോല്‍
പുല്‍ക്കൊടികളെ ഞെരിച്ചോടിക്കുന്നൂ മഴ;
വഴിയോരം, ബുദ്ധവിഹാരം:
ബുദ്ധപ്രതിമക്ക് ദീപം തെളിക്കുന്നൂ,
ഒരു മിന്നാമിന്നി.
അതിശക്തമായ കാറ്റ്;
ഏകാന്തനായ ഒരു ഭിക്ഷു, കുനിഞ്ഞുനിന്ന്
കല്ലില്‍ കൊത്തി വെക്കുന്നൂ, വചനം.
അപാരമാം ഏകാന്തത
ഈ ശരത് ത്രിസന്ധ്യയുടെ
ആനന്ദപൂര്‍ണിമക്ക് മാറ്റ്.
എന്നില്‍ സിദ്ധിയുണ്ടെങ്കില്‍
ഇലന്ത കൊഴിയുമീ നാദത്തില്‍
പാടുമായിരുന്നില്ലേ ഞാന്‍.
ഈ ജലപാതമൊരു മണിമാല;
ഇത് പറയണേ,
എല്ലാ യാത്രികളോടും.
    • കുരുവിക്കൂട്ടം
      കടുകിന്‍പാടത്തിലൂടെ
    • പൂക്കളുടെ മഞ്ഞപ്പും നുകര്‍ന്ന്.
This long recession
: At the end of my tee-square
A spider starts work
 ഈ നീണ്ട വിശ്രമസ്ഥാനം;
എന്റെ കളിയിടത്തിന്റെ അവസാനം.
ഇവിടെയിതാ, ഒരു ചിലന്തി പ്രയത്നം തുടങ്ങി.
it could be also this, in the contemporary context:
ഈ നീണ്ട മാന്ദ്യം;
എന്റെ കേളികള്‍ക്കവസാനം.
എനിക്കായ് വല നെയ്യുന്നിതാ, ഒരു ചിലന്തി.

At a roadside shrine,
 before stony Buddha
 a firefly burns.

 In this Haiku, there is irony I think. Buddha is described as " stony Buddha" and before him a firefly burns and Buddha is insensitive to this sacrifice.

 വഴിയരികിലൊരമ്പലം
കല്ലാലുള്ളൊരു ബുദ്ധന്‍
കത്തി തീരുന്നൊരു മിന്നാമിനുങ്ങു.
ഇതാണു ആ അശയം എന്നു തോന്നുന്നു. പക്ഷേ, ഒരു കവിതയില്‍ പല അര്‍ത്ഥങ്ങള്‍ കണ്ടെത്താം. ഓരോ വായനയിലും ഒരാള്‍ തന്നെ പല സാരങ്ങള്‍ കണ്ടെത്തുമല്ലോ.
Dr.Playiparambil Mohamed Ali A special thanks to Sethu Menon for starting this discussion and also for his scholarly moderation.
വഴിയരികിലെ വിഹാരം;
കല്ലില്‍ കൊത്തിയ ബുദ്ധരൂപം‍;
കരളുരുകിയെരിയുന്ന മിന്നാമിന്നി.
ശരത്കാല പൂര്‍ണചന്ദ്രന്‍
വയ്ക്കോല്‍ തല്പത്തിലെ
ദേവതാരുവിന്‍ നിഴല്‍ പോലെ.."
Kp Nirmalkumar I just read this debate with great pleasure. Fascinating thread, the kind that I applaud with admiration. Congratulations. As a gesture of respect I upload it in my page :)
Utter aloneness-
Another great pleasure
In autumn twilight.
മറ്റെതോരാനന്ദം..
ശരത്കാല മൂവന്തിയിലെ
...
ഏകാന്തതയുടെ പൂര്‍ണതയെക്കാള്‍

ഒരു വഴിയോരക്കോവിലി
ഒരു ശിലാബുദ്ധനു മുന്നി
ഒരു മിന്നാമിനുങ്ങെരിയുന്നു.

ഒരമരച്ചെടി കാറ്റിലാടുന്നു
...ഒരു മഞ്ഞുതുള്ളി പോലും
തൂവിപ്പോവാതെ.
If I’d the knack
I’d sing like
Cherryflakes falling.

ഞാവല്‍പഴം ഉതിരും കണക്കെ
 ഞാനും പാടിയേനെ
ആ വിരുതെനിക്ക് സ്വായത്തമെങ്കില്‍

at a roadside shrine,
Before stony Buddha
A firefly burns.
എരിയുന്നുവോ മിന്നമിനുങ്ങേ നീയും..
പാതയോരത്തെ കല്‍മണ്ടപത്തിലെ
...
ബുദ്ധവിഗ്രഹത്തിനു മുന്നില്‍

Bush clover in blossom waves
Without spilling
A drop of dew
ഒരിറ്റു മഞ്ഞുകണം അടരാതെ
തെന്നലൊഴുകുന്നു
...
ത്രിപത്രികപുല്‍നാമ്പിനെ
The crescent lights
The misty ground.
Buckwheat flowers
മൂടല്‍ മഞിലലിഞ അവനി
ചന്ദ്രിക തഴുകും
 ഗോതമ്പു പൂക്കളിന്‍ പ്രണയിനിയൊ..

    • ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
കുരുവികള്‍
കടുകിന്‍ വയലേലയില്‍
നിരീക്ഷിക്കുനൂ കുസുമങ്ങളെ.
പൂനിലാവില്‍
മഞ്ഞലകളില്
പൂക്കുന്നു ഗോതമ്പുകള്‍.
പൂവണിഞ്ഞ നറ്ത്തകികളാം തുമ്പകള്‍
 തുളുമ്പി വീഴുന്നില്ലൊരു
 മഞ്ഞിന്‍ തുള്ളിയും
.clover is a plant with treefoiled leaves usually growing in cold climate. I have taken the liberty to substitute this with our thumba.
In a bitter wind,
A solitary monk bends
To words cut in stoner.

ശക്തമാം കൊടുംകാറ്റില്,
...
ഏകാകിനിയാം മുനി കുനിയുന്നൂ
ശിലാലിഘിതം ദര്ശിക്കുവാന്
Sony Jose Velukkaran ഹിക്കുവിന്റെ ലോകത്ത് മലയാളി അത്ഭുതങ്ങള്‍ കാട്ടുന്നു .. നല്ല തര്‍ജമകള്‍ . സേതു, രാമന്‍, ഡോക്ടര്‍ അലി, പിന്നെ എല്ലാവര്ക്കും നന്ദി . ശിലാ ബുദ്ധന്‍ എന്നാ പ്രയോഗം ഹൃദ്യംമായി തോന്നി . @ സജിത , വരികള്‍ക്ക് കീഴു - മേല്‍ എന്നാ തോതില്‍ അര്‍ഥം കൊടുക്കുന്നതിനു പകരം, മേല്‍ - കീഴു രീതി തന്നെ യാകും ഹൈക്കുവിനു നല്ല്തൂ എന്ന് തോന്നുന്നു .
സോണി  ജോസ്  വേലുക്കാരന്‍
How reluctantly
The bee emerges from deep
Within the peony
Delight, then sorrow,
 abroad the cormorant
 fishing boat
ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
മനമില്ലാ മനസ്സോടെ
പൂവിന്നുള്ളില്‍ നിന്നും
                        വിരമിക്കുന്നൂ തേനീച്ചകയും

എന്നെപ്പെറ്റ നാടേ,
നിന്നെത്തൊട്ടേടമോക്കെയും
കാരമുള്ളായ് മാറ്റി നീ.

ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
Haiku by Raizan. (1653-1716)
For rice-planting women
There’s nothing left unsoiled
But their song.

...ഞാറ് നടും നാരികള്ക്കില്ല-
അവരുടെ പാട്ടുകള്ളല്ലാതെ
ചെളിയാകാതൊമേ.
Delight,then sorrow,
 Abroad the cormorant
 Fishing boat
നിര്‍വൃതി, പിന്നെ നഷ്ടബോധം;
മീന്‍ വിഴുങ്ങും കടല്‍കാക്കയ്ക്ക്;
മുക്കുവന്റെ വഞ്ചിയില്‍ ..
    •  
Raman Vr “My dear old village
 Every memory of home
  Pierces like a thorn.”
പ്രിയ നാട്ടിന്‍പുറമേ..
ഗൃഹാതുരമായ നിന്നോര്‍മകള്‍
നോവിക്കുന്നെന്നെ, മുള്‍നാമ്പു പോല്‍ ..
“My old village lies
Far beyond what we can see
 But there the lark is singing.”
എന്റെ പുരാതനസുന്ദരഗ്രാമം
കാഴ്ചയില്‍ നിന്നുമെത്രയോ ദൂരം..
അവിടെനിന്നീ വാനമ്പാടി തന്‍ ഗാനം.
“Just say the word
Home, that one word alone
 So pleasantly cool.”
ആ വാക്കു മാത്രം പറയൂ,
വീട് എന്ന ആ ഒറ്റവാക്ക്;
എന്തൊരു കുളിരാണതു ‌കേള്‍ക്കാന്‍!!
How reluctantly
the bee emerges from deep
within the peony
പഞ്ചവര്‍ണപ്പൂക്കളുടെ തേന്‍കുടന്നയില്‍നിന്ന്
പൂമ്പാറ്റയുടെ പിന്‍ വാങ്ങല്‍ ;
എന്തൊരാലസ്യം!!
For rice-planting women
 There’s nothing left unsoiled
But their song.

ഞാറുനടും പെണ്‍കൊടികള്‍ക്ക്
എല്ലാം മണ്ണില്‍ നടാന്‍ മാത്രം;
അവരുടെ ഞാറ്റുപാട്ടൊഴികെ.
Sethu Menon Iam extremely happy to let you know that the above session we started is the only one that excels the most brilliant translation of Haiku ever published in malayalam till this moment. Malayala Nadu is proud about this venture. We can continue the effort till it reach the number 333 Haikus , later to be collected and published. Thank u everybody. Come on.......
സോണി ജോസ് വേലുക്കാരന്‍
Nobly ,
 the great priest/
 deposits his daily stool
 in bleak winter fields
വരേണ്യം, മഹാന്‍ സ്തെയന്‍ (സ്ഥ )
വിസര്‍ജിപ്പൂ ദിനം തന്നമെദ്ധ്യം
 വിരസം, നിരുത്സാഹം വരകുപാടങ്ങളില്‍ !
 Nobly , the great priest/
 deposits his daily stool
in bleak winter fields
മഹാപുരോഹിതന്‍, കുലീനമായ്
വിസര്‍ജ്ജിക്കുന്നൂ ദിനവും..
ആളൊഴിഞ്ഞ പാടപ്പരപ്പുകളില്‍ ...

സോണി  ജോസ്  വേലുക്കാരന്‍
A world of dew
and within every dewdrop
 a world of struggle -- by Issa
ഹിമകണങ്ങളുടെ ലോകം
ഓരോ കണത്തിലും
സംഘര്‍ഷപൂരിതം മറ്റൊരു ലോകം!!
സോണി  ജോസ്  വേലുക്കാരന്‍
മഞ്ഞു തുള്ളിതന്‍ ലോകം
ഇറ്റുന്നോരോ കണത്തിലും
ദുഖഭരിതമാം പ്രപഞ്ചം
ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
My old village lies
 far beyond wht we can see
 but the lark is singing.
എന്‍ പുരാതന ഗ്രാമം കുടികൊള്ളുന്നൂ
 കണ്ണെത്താ ദൂരത്തായ്
എങ്കിലും പാടുന്നുണ്ടവിടെയൊരു വാനമ്പാടി.
നമ്മുടെ കാഴ്ചകള്‍ക്കുമപ്പുറം
എന്റെ പുരതനമാം നാട്ടിന്‍പുറം
ഏതോ വാനമ്പാടിയുടെ ഗാനം പോലെ..
ഓരോ ഹിമ കണവും പിടയുന്നു
മഞ്ഞു തീര്‍ത്ത
ദുരിതത്തിന്‍ പാരില്‍
സോണി  ജോസ്  വേലുക്കാരന്‍
I see her face ,
 the old woman ,abandoned
 the moon her only companion
ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
കാണുന്നേനവള്‍ തന്‍ വദനം
കൈയൊഴിഞ്ഞൊരു വൃദ്ധയെ
 ചന്ത്രക്കല മാത്രമവള്‍ക്കു കൂട്ടിനായ്.
കാണുന്നു ഞാനാ മുഖം,
വൃദ്ധ, പരിത്യക്ത;
അതിനു കൂട്ടായ് ചന്ദ്രബിംബം മാത്രം.

ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി

Kirusha-ni's Haiku. Kirusha-ni ( 1752-1826) " KIRUSHA-NI’s HAIKU.
Only the old moon
And I, on our meeting-bridge,
Alone, growing old.

...വയസ്സനാം സോമനും ഞാനും
മാത്രമീ പാലത്തിന് മീതെ,
ഞങ്ങള് വൃദ്ധരാകുന്നോറ്
Only the old moon
 And I, on our meeting-bridge
 Alone, growing old.
ഞാനും, വാവെടുക്കാറായ ഈ ചന്ദ്രക്കലയും
ഞങ്ങളുടെ സംഗമകേന്ദ്രമീ കലുങ്കിന്‍ തിണ്ണയില്‍
തനിയെ, ജരാനരകള്‍ താണ്ടി.
ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
Kakei ( died 1716)
The leaping trout see
Far below, a few white clouds
As they flow.

...ചാടും പരലുകള് കണ്ടേന്
തഴെത്താഴെ, ചില ശുഭ്ര മേഘപടലങ്ങള്
ഒഴുകിപ്പോകുന്നു.

The leaping trout see
Far below, a few white clouds
As they flow.

കുതിച്ചു ചാടുമീ പരല്‍മീനുകളെ നോക്കൂ..
താഴെ അവയുടെ കൂട്ടം, വെള്ളമേഘങ്ങള്‍ പോലെ ;
മേഘമാലകള്‍ ഒഴുകിനീങ്ങും പോലെ.
പൊന്തിച്ചാടിയ കണ്ണ മീ
തനിക്കു താഴെക്കണ്ടല്ലോ
ഒഴുകുന്നു ചില മേഘങ്ങ.

ഒരു മഞ്ഞുതുള്ളിയാ-
...
ണീയുലകം,
എന്താണതിന്നുള്ളിലെ-
ക്കലാപം!

കാണാമറയത്താണെ ഗ്രാമം
പാടുന്നുണ്ടൊരു
കിളിയവിടെ.
For rice-planting women
 There’s nothing left unsoiled
 But their song.
ഞാറു നടും തരുണികളുടെ ഗാനം മാത്രം
ചളി പുരളാതെ
അവര്‍ ക്കൊപ്പം ..

The leaping trout see
Far below, a few white clouds
As they flow..

.പതഞു ചാടും അലപൊലെ
അങകലെ ആഴിക്കു മേലെ
പഞികെട്ടായ് മേഘങളൊഴുകുന്നു..
Sparrows
In rape-field
Blossom-viewing.
എള്ളിന്‍
പാടങ്ങളിലെ കുരുവികള്‍
...
വസന്തം കാത്തിരിക്കുന്നുവോ..
Only the old moon
And I, on our meeting-bridge,
Alone, growing old.

ജരാനരകള്‍ക്കതീതരാം
ഞാനും പിന്‍ നിലാവും മാത്രമായ്
...
കൂട്ടിമുട്ടുന്നാ പാലത്തില്‍
തനിയെ .

. ഡോ പ്ലായിപരംബില്‍ മുഹമ്മദ്‌  അലി
Haiku by Basho.

Year by year,
Monkeys mask
Reveals monkey.
...ഓരോവറ്ഷവും
കുരങ്ങിന് മുഖം മൂടി
വെളുപ്പെടുത്തുന്നു കുരങ്ങനെ.

(മലയാളത്തിലെന്ന പോലെ ജാപനീസു ഭാഷയിലും മനുഷ്യനെ കളിയാക്കി കുരങ്ങനെന്നു വിളിക്കാറുണ്ടു)
2. Spring’s exodus-
Birds shriek,
Fish eyes blink tears.
വസന്തത്തില്
ദേശാടനപ്പക്ഷിതന്നാരവം-
കണ്ണീരാല് കണ്ണുചിമ്മുന്നു പരല് മീനുകള്.

Basho:
Banana leaves hanging
Round my hut-
Must be moon viewing.

...വാഴയിലകള് തൂങ്ങുന്നൂ
മമ കുടിലിന് ചുറ്റിലും-
നിശാകരനെ നിരീക്ഷിച്ചിരിപ്പതോ.

മാതാപിതാക്കള് ബാഷോവിനു നല്കിയ നാമം മാറ്റ്സുഒ കിന്സകു (Matsuo Kinasu) എന്നായിരുന്നു. ബുദ്ധമുനയായി ശിഷ്യന്മാരെ പഠിപ്പിച്ചു കഴിയുന്ന നാളില് അദ്ദേഹത്തിനു ശിഷ്യന്മാറ് ഒരുകുടില് വെച്ചു കൊടുത്തു. ആ കുടിലിന്നരികില് അലങ്കാരത്തിനായ് നടാന് ഒരു വാഴയും ഒരു ശിഷ്യന് നല്കി. ശൈത്യം കൂടുതലായതിനാല് വാഴ ജപ്പാനില് കുലച്ചു വളരാറില്ല. വാഴയുടെ ജപ്പാനിലെ പേര് ബാഷൊ എന്നാണു. ആ ശിഷ്യനെ ബഹുമാനിച്ചു ആ ഗുരു സ്വന്തം പേരു ബാഷൊ (വാഴ) എന്നാക്കി. വിനയത്തിന്റെ ഉത്തമോദാഹരണം
Year by year
Monkeys mask
 Reveals monkey.
കാലം മുന്നോട്ട്‌; പക്ഷെ
കുരങ്ങന്റെ മേലാപ്പിനകത്തു
കുരങ്ങന്‍ തന്നെ.
വസന്തത്തിന്റെ മണിമുഴക്കം;
കിളികളുടെ കളകളാരവം;
മീന്‍കണ്ണിമകളില്‍ കണ്ണീര്‍ പടര്‍ച്ച.
തൈവാഴയിലകളുടെ ചാഞ്ഞുനോട്ടം -
എന്‍ പര്‍ണശാലയുടെയരികിലൂടെ;
ചന്ദ്രോദയത്തിനിനിയെത്ര നേരം?

( framed by    sethumadhavan machad )


No comments:

Post a Comment